DYFI Thrissur

DYFI Thrissur Official page of the
DYFI District Committee

മന്ത്രിക്കെതിരെ ഡിവൈഎഫ്ഐ തൃശൂർ ജില്ലാ കമ്മിറ്റി പരാതി നൽകിഭർത്താവായ ബിജെപി നേതാവ് എ.ആർ.ശ്രീകുമാറിൽ നിന്ന് ക്രൂരമായ ഗാർഹി...
12/06/2026

മന്ത്രിക്കെതിരെ ഡിവൈഎഫ്ഐ തൃശൂർ ജില്ലാ കമ്മിറ്റി പരാതി നൽകി

ഭർത്താവായ ബിജെപി നേതാവ് എ.ആർ.ശ്രീകുമാറിൽ നിന്ന് ക്രൂരമായ ഗാർഹിക പീഡനത്തിന് ഇരയായ യുവതി ചികിത്സയും സംരക്ഷണവും ആവശ്യപ്പെട്ട് വിളിച്ചപ്പോൾ അവഗണിച്ച മന്ത്രി ഒ.ജെ.ജനീഷിന്റെ നിലപാട് സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവുമാണ്. ഈ വിഷയത്തിൽ അടിയന്തര പ്രാധാന്യത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകി.

ഗാർഹിക പീഡന പരാതിയിൽ ബിജെപി തൃശൂർ ജില്ലാ പ്രസിഡൻ്റ് എ.ആർ ശ്രീകുമാറിനെ ഉടൻ അറസ്റ്റ് ചെയ്യുക ​സ്വന്തം ഭാര്യയെ ക്രൂരമായി മർ...
12/06/2026

ഗാർഹിക പീഡന പരാതിയിൽ ബിജെപി തൃശൂർ ജില്ലാ പ്രസിഡൻ്റ് എ.ആർ ശ്രീകുമാറിനെ ഉടൻ അറസ്റ്റ് ചെയ്യുക

​സ്വന്തം ഭാര്യയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിനെതിരെ പോലീസ് വധശ്രമത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല. വീട്ടിലെത്താൻ വൈകിയത് എന്താണെന്ന് ചോദിച്ച് ശ്രീകുമാർ ഭാര്യ പ്രിയങ്കയെ ക്രൂരമായി മർദ്ദിച്ച് അവശയക്കുകയായിരുന്നു. തല ഭിത്തിയിലിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായും മുൻപും പലകാരണങ്ങൾ പറഞ്ഞ് നിരന്തരമായി മർദ്ദിച്ചിരുന്നതായും പ്രിയങ്ക പ്രതികരിച്ചു.
​മർദ്ദനത്തെത്തുടർന്ന് പരിക്കുകളോടെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പ്രിയങ്കയെ ബിജെപിയുടെ സ്വാധീനത്തിന് വഴങ്ങി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ചികിത്സിക്കാൻ തയ്യാറാകാതെ മടക്കി അയക്കാൻ ശ്രമിച്ചു. കൊടുങ്ങല്ലൂർ എംഎൽഎയും യുവജനക്ഷേമ - കായീക വകുപ്പ് മന്ത്രികൂടിയായ ഒ.ജെ. ജനീഷിനെ വിളിച്ചറിയിച്ചിട്ടും യാതൊരുവിധ സഹായവും ഉണ്ടായില്ല. ​സ്ത്രീ സുരക്ഷയെക്കുറിച്ച് വാചാലമാവുകയും സ്വന്തം വീട്ടിലെ സ്ത്രീകളെ ക്രൂരമായി വേട്ടയാടുകയും ചെയ്യുന്ന ബിജെപി നേതാക്കളുടെ ഇരട്ടത്താപ്പ് ഇതോടെ ജനങ്ങൾക്ക് മുൻപിൽ തുറന്നു കാട്ടപ്പെട്ടിരിക്കുകയാണ്. പരാതി നൽകിയ പ്രിയങ്കയ്ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ക്രൂരമായ സൈബർ ആക്രമണം അഴിച്ചുവിട്ട് പ്രതിയായ ശ്രീകുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി നേതൃത്വം സ്വീകരിക്കുന്നത്. ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് കുടപിടിക്കുന്ന ബിജെപി സാംസ്കാരിക കേരളത്തിന് അപമാനമാണ്. മന്ത്രിയുടെ മൗനം ബിജെപി - കോൺഗ്രസ് ഡീലിൻ്റെ തുടർച്ചാണെന്നത് പകൽ പോലെ വ്യക്തമാവുകയാണ്. കൊലപാതക കേസിൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ശ്രീകുമാറിനെ ഉടൻ അറസ്റ്റ് ചെയ്യണം. സ്വയംരക്ഷയ്ക്ക് സഹായം അഭ്യർത്ഥിച്ച സ്ത്രീയോട് അവഗണന കാണിച്ച മന്ത്രി ജനീഷിന്റെ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയും ബിജെപി - കോൺഗ്രസ് ക്രിമിനലുകൾക്ക് അനുകൂലമായി പോലീസ് നിലപാട് എടുക്കുന്നതിനുമെതിരെയും മുഴുവൻ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്ന് ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ലാ കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് ആർ എൽ ശ്രീലാൽ സെക്രട്ടറി കെ എസ് റോസ്റ്റൽരാജ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

വിഡി സതീശൻ മന്ത്രി സഭയുടെ സത്യപ്രതിജ്ഞ ചടങ്ങിലെ വന്ദേമാതര വിവാദത്തോടുള്ള കോൺഗ്രസ് ലീഗ് ന്യായങ്ങൾ പരിതാപകരവും ഗാന്ധിയും ന...
19/05/2026

വിഡി സതീശൻ മന്ത്രി സഭയുടെ സത്യപ്രതിജ്ഞ ചടങ്ങിലെ വന്ദേമാതര വിവാദത്തോടുള്ള കോൺഗ്രസ് ലീഗ് ന്യായങ്ങൾ പരിതാപകരവും ഗാന്ധിയും നെഹ്‌റുവും അടങ്ങുന്ന കോൺഗ്രസ് ദേശീയ പ്രസ്ഥാന നേതൃത്വത്തിന്റെ മതനിരപേക്ഷ നിലപാടുകളെ വെല്ലുവിളിക്കുന്നതുമാണ് ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യ സമര കാലം മുതൽക്കേ തന്നെ വന്ദേമാതരവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിട്ടുണ്ട്. അന്ന് കോൺഗ്രസും രാജ്യവും അംഗീകരിച്ച വന്ദേമാതരം ഇന്നലെ സത്യപ്രതിജ്ഞ ചടങ്ങിൽ പാടിയത് പോലെയല്ല. ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച " ആനന്ദ മഠം " എന്ന നോവലിലെ ഈ ഗാനം പൂർണമായി ഏറ്റെടുക്കുക അല്ല കോൺഗ്രസ് പോലും ചെയ്തത്..

പ്രസ്തുത ഗാനത്തിൽ മതപരമായും, ഹിന്ദു ദൈവങ്ങളെയും പ്രതിപാദിക്കുന്ന ഭാഗം ഉള്ളതുകൊണ്ട് തന്നെ മതനിരപേക്ഷ ഉള്ളടക്കം പേറേണ്ട ദേശീയ ഗീതങ്ങളെ കുറിച്ച് അക്കാലത്ത് തന്നെ ഗാന്ധിജി, നെഹ്‌റു, ടാഗോർ തുടങ്ങിയ ദേശീയ നേതാക്കൾ ആലോചിക്കുകയും, ഏതെങ്കിലും മതത്തെ പ്രതിപാദിക്കുന്ന വരികൾ വേണ്ട എന്ന് തീരുമാനിക്കുകയും അങ്ങനെ ഗാനത്തിൻ്റെ രണ്ട് ശകലങ്ങൾ മാത്രം മതി എന്നും തീരുമാനിക്കുകയും, ഇത് 1937 ഒക്ടോബർ 29 -ൽ ചേർന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗം അംഗീകരിക്കുകയും ചെയ്തിരുന്നു.

1950 ജനുവരി 24-ന് നടന്ന ഭരണഘടനാ നിർമ്മാണ സഭയുടെ അവസാന സമ്മേളനത്തിലാണ് 'വന്ദേമാതരം' ഇന്ത്യയുടെ ഔദ്യോഗിക ദേശീയഗീതമായി (National Song) അംഗീകരിച്ചത്. അപ്പോഴും ഹിന്ദു ദേവ - ദേവതമാരെ പ്രകീർത്തിക്കുന്ന ആ വരികൾ ഒഴിവാക്കി ആദ്യ രണ്ട് ഖണ്ഡങ്ങൾ മാത്രമാണ് ദേശീയ ഗീതമായി അംഗീകരിച്ചത്.

എന്നാല് RSS ഇത് അന്നും ഇന്നും അംഗീകരിച്ചിട്ടില്ല. ഹിന്ദു ദൈവങ്ങളെ പ്രകീർത്തിക്കുന്ന വരികൾ കൂടി ചേർത്ത് ദേശീയ ഗീതം ആലപിക്കണമെന്നാണ് അവരുടെ നിലപാട്. ആർഎസ്‌എസ്‌ മാത്രമാണ് ആ ഖണ്ഡങ്ങൾ ഉൾപ്പെടെയുള്ള വന്ദേമാതരം ആലപിക്കാറുമുള്ളത്.

വന്ദേമാതരത്തിന്റെ 150-ാംവാർഷിക ആഘോഷമെന്ന പേരിൽ ഇപ്പോൾ ഈ സംഘപരിവാർ താല്പര്യം അടിച്ചേൽപ്പിക്കാനാണ് ബിജെപി ഗവണ്മെന്റ് ശ്രമിക്കുന്നതെന്ന് എല്ലാവർക്കുമറിയാം. എന്നാൽ അതിനോട് ഒരു പ്രതിഷേധം പോലുമറിയിക്കാതെ അത് പോലെ കേരളത്തിലേക്ക് സ്വീകരിച്ചതും പോരാഞ്ഞ് ന്യായീകരിക്കുക കൂടിയാണ് യുഡിഎഫ് അണികൾ ചെയ്യുന്നത്.

പശ്ചിമ ബംഗാളിൽ മോദിയും അമിത് ഷായും പങ്കെടുത്ത ബിജെപി ഗവണ്മെന്റിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പാടാത്ത വരികൾ എങ്ങനെ കേരളത്തിൽ മാത്രം പാടാൻ അനുവദിക്കപ്പെട്ടു? സത്യപ്രതിജ്ഞ ചടങ്ങിലെ വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം മതിയെന്ന് തീരുമാനമെടുത്ത ലോക്ഭവൻ തീരുമാനം മാറ്റിയെടുക്കാൻ മുഖ്യമന്ത്രി സതീശനും കോൺഗ്രസിനും സാധിക്കുമെങ്കിൽ മതനിരപേക്ഷ വരികൾ ഉൾകൊള്ളുന്ന വന്ദേമാതരം മാത്രമേ ആലപിക്കപ്പെടൂ എന്ന് തീരുമാനമെടുപ്പിക്കാൻ സാധിക്കില്ലേ? ചുരുങ്ങിയത് ശ്രമിക്കുകയെങ്കിലും ചെയ്തിരുന്നോ?

ഇടത് മുന്നണി സർക്കാർ ഭരണത്തിലിരുന്ന കാലത്ത് ആർഎസ്‌എസിന്റെ ഭാരംതാംബ ചിത്രമുൾപ്പെടെയുള്ള ഹിന്ദുത്വ രാഷ്ട്രീയ ചിഹ്നങ്ങൾ പടിക്ക്‌ പുറത്ത് നിർത്തുകയും അതിന്റെ പേരിൽ ഗവർണ്ണറോടും ബിജെപിയോടും കലഹിക്കുകയും ചെയ്താണ് ഭരിച്ചിരുന്നത്. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്ന ആദ്യ ദിവസം തന്നെ ഹിന്ദുത്വ രാഷ്ട്രീയത്തോട് കീഴടങ്ങുന്ന കാഴ്ചയാണ് കേരളം കാണുന്നത്.

ആർഎസ്‌എസുമായി അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കളിച്ച് കേരളം പടിക്ക് പുറത്ത് നിർത്തിയ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സാംസ്‌കാരിക മേൽക്കോയ്മ സൃഷ്ടിക്കാൻ അനുവദിച്ചു കൊടുക്കുകയാണ് വി.ഡി സതീശൻ സർക്കാരിന്റെ ഉദ്ദേശമെങ്കിൽ മതനിരപേക്ഷ കേരളം കൈയ്യും കെട്ടി നോക്കി നിൽക്കില്ല.

19/05/2026
Dyfi തൃശൂർ ജില്ലാ സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു.
19/05/2026

Dyfi തൃശൂർ ജില്ലാ സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു.

16/05/2026

*ഹൃദയപൂർവ്വം DYFI*
ഒൻപതാം വർഷത്തിലേക്ക് ♥️🍃
DYFI തൃശ്ശൂർ ജില്ലാ കമ്മിറ്റി

Address

Thrissur
Thrissur

Telephone

+918921482990

Website

Alerts

Be the first to know and let us send you an email when DYFI Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share