Kerala Sasthra Sahithya Parishath - KSSP

Kerala Sasthra Sahithya Parishath - KSSP Kerala Sasthra Sahithya Parishad is a progressive outfit in the state of Kerala, India. It was conceived as a people's science movement.

To day at 8 pmവീട്ടിലും പരിസരത്തും പാമ്പ് - എന്ത് ചെയ്യണം? സർപ്പ ആപ്പ് - മുഹമ്മദ് അൻവർ, സ്റ്റേറ്റ് നോഡൽ ഓഫീസർ- സർപ്പ പാമ...
03/05/2026

To day at 8 pm

വീട്ടിലും പരിസരത്തും പാമ്പ് - എന്ത് ചെയ്യണം? സർപ്പ ആപ്പ് - മുഹമ്മദ് അൻവർ, സ്റ്റേറ്റ് നോഡൽ ഓഫീസർ- സർപ്പ

പാമ്പ് കടി - പ്രഥമ ശുശ്രൂഷയും ചികിത്സയും DR മുബാറക് സാനി, ആരോഗ്യ വിഷയ സമിതി ചെയർമാൻ, KSSP

Sunday 03 MAY • 8:00 – 10:00 pm
Google Meet joining info
Video call link:

https://meet.google.com/vif-tdvw-jjf

💣ദുരന്തംവിതയ്ക്കുന്ന കരിമരുന്നുപ്രയോഗംനിരോധിക്കുക🚫തൃശ്ശൂരില്‍ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്‌ഫോടനത്തില്‍ 15...
24/04/2026

💣ദുരന്തംവിതയ്ക്കുന്ന കരിമരുന്നുപ്രയോഗം
നിരോധിക്കുക🚫

തൃശ്ശൂരില്‍ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്ത സംഭവം അത്യന്തം വേദനാജനകമാണ്. കേരളത്തില്‍ ഇതാദ്യമായല്ല ഇത്തരം വെടിക്കെട്ടപകടങ്ങള്‍ ഉണ്ടാകുന്നത്. 110ലധികം പേര്‍ മരിക്കുകയും 300 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പുറ്റിങ്ങള്‍ വെടിക്കെട്ടുദുരന്തം ഉണ്ടായിട്ട് പത്തുവര്‍ഷമേ ആയിട്ടുള്ളൂ. പുറ്റിങ്ങള്‍ ദുരന്തത്തിന് മുമ്പും പിമ്പുമായി വെടിക്കെട്ടപകടങ്ങള്‍ ആവര്‍ത്തിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
നിയമങ്ങളുടെയും സുരക്ഷാമാനദണ്ഡങ്ങളുടെയും കുറവുകൊണ്ടല്ല ഇത്തരം അപകടങ്ങള്‍ ഉണ്ടാകുന്നത്. നിയമങ്ങള്‍ പാലിക്കപ്പെടാത്തതും സമ്മര്‍ദങ്ങള്‍ക്കുവഴങ്ങി വിട്ടുവീഴ്ചകള്‍ ചെയ്യുന്നതുമാണ് ഇത്തരം അപകടങ്ങള്‍ വര്‍ധിക്കുന്നതിനു പ്രധാന കാരണം.
സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും സൂക്ഷിക്കുന്നതിനും കൊണ്ടുപോകുന്നതിനും Petroleum and explosives safety organisation ന്റെ (PESO) ലൈസന്‍സുകള്‍ ആവശ്യമാണ്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് Explosives Act 1884 and Explosives Act 2008 ഉം പ്രാബല്യത്തിലുണ്ട്.
ഉയര്‍ന്ന ഡെസിബെല്ലിലുള്ള പെട്ടെന്നുള്ള ശബ്ദങ്ങള്‍ താല്‍ക്കാലികമോ, സ്ഥിരമായോ ഉള്ള കേള്‍വി നഷ്ടത്തിനും ഹൃദ്രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും എന്നുള്ളതുകൊണ്ടും വെടിക്കെട്ടുകള്‍ക്ക് ശബ്ദപരിധി നിര്‍ണ്ണയിച്ചിട്ടുണ്ട്. അതോടൊപ്പം Noise Pollution (Regulation and Control) 2000 പ്രകാരം രാത്രി 10 മണി മുതല്‍ രാവിലെ 6 മണിവരെയുള്ള സമയത്ത് ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ നിരോധിച്ചിട്ടുമുണ്ട്. കാണികള്‍ക്കും വെടിക്കെട്ട് സ്ഥലത്തിനും ഇടയില്‍ നിശ്ചയിക്കപ്പെട്ട പരിധിക്കപ്പുറം വേണ്ട ദൂരം, ഉപയോഗിച്ച വെടിമരുന്നിന്റെ അളവും സ്ഥലപരിസരവും അനുസരിച്ച് നിശ്ചയിക്കണമെന്നും വ്യവസ്ഥയുണ്ട്. പോലീസ്, ഫയര്‍ & റസ്‌ക്യു, റവന്യുവകുപ്പ് എന്നിവയുടെ അനുമതി കേരളത്തില്‍ നിര്‍ബന്ധമാണ്. എന്നാല്‍, ഈ നിയമങ്ങളും ചട്ട ങ്ങളും നടപടിക്രമങ്ങളും സുരക്ഷാമാനദണ്ഡങ്ങളും കടലാസില്‍ മാത്രം ഒതുങ്ങുകയും നിര്‍ബാധം ലംഘിക്കപ്പെടുകയും ചെയ്യുന്നു.
ഓരോ അപകടത്തിലും പാവപ്പെട്ട തൊഴിലാളികളും കാഴ്ചക്കാരുമടക്കം നിരവധി ആളുകളുടെ ജീവനാണ് പൊലിയുന്നത്. ഒരു അപകടവും നടന്നില്ലെങ്കിലും ഓരോ വലിയ വെടിക്കെട്ടിലും നിരവധി ആളുകള്‍ അസുഖബാധിതരാകുന്നുണ്ട്. മലിനീകരണം മറ്റ് ജീവജാലങ്ങള്‍ക്കും പല പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ വിലപിക്കുകയും അനുശോചിക്കുകയും അന്വേഷണ കമ്മിഷനെ നിയമിക്കുകയും ചെയ്താല്‍ മാത്രം മതിയാകില്ല; അപകടങ്ങള്‍ ഒഴിവാക്കാനുള്ള ഫലപ്രദമായ വഴി തേടുകയാണ് വേണ്ടത്.
ദൃശ്യവിസ്മയം ഒരുക്കുന്നതിന് ആധുനിക ശാസ്ത്ര-സാങ്കേതികവിദ്യകളുടെ സഹായത്താല്‍ ബദലുകള്‍ കണ്ടെത്താന്‍ കഴിയുന്ന കാലമാണിത്. അത്തരം സാധ്യതകള്‍ ആരായാവുന്നതാണ്.
എല്ലാതരം ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും കരിമരുന്ന് ഉപയോഗിച്ചുള്ള വെടിക്കെട്ട് നിരോ ധിക്കേണ്ടത് ജനങ്ങളുടെ ജീവിതസുരക്ഷയ്ക്ക് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ എല്ലാവിധ കരിമരുന്നുവെടിക്കെട്ട് ആഘോഷങ്ങളും അടിയന്തരമായി നിയമംമൂലം നിരോധിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരളസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

വി മനോജ്കുമാര്‍
ജനറൽ സെക്രട്ടറി

ഡോ. സി രാമകൃഷ്ണന്‍
പ്രസിഡന്റ്

*നിഴലില്ലാ ദിനം വരവായ്…*നട്ടുച്ചയ്ക്ക് ഒരു വസ്തുവിന് നിഴൽ ഇല്ലാതാകുമോ? അതെ — ഭൂമിയിലെ ചില പ്രദേശങ്ങളിൽ വർഷത്തിൽ രണ്ട് തവ...
11/04/2026

*നിഴലില്ലാ ദിനം വരവായ്…*

നട്ടുച്ചയ്ക്ക് ഒരു വസ്തുവിന് നിഴൽ ഇല്ലാതാകുമോ? അതെ — ഭൂമിയിലെ ചില പ്രദേശങ്ങളിൽ വർഷത്തിൽ രണ്ട് തവണ ഇത് സംഭവിക്കുന്നു. ഈ സംഭവമാണ് “നിഴലില്ലാ ദിനം” (Lahaina Noon/ Zero Shadow Day).

കേരളത്തിൽ നിഴലില്ലാ ദിനങ്ങൾ വരവായി. ഓരോ പ്രദേശത്തേയും നിഴലില്ലാ നേരം കണ്ടെത്താം. രസകരമായ ഫോട്ടോകൾ എടുക്കാം. വേണമെങ്കിൽ ഭൂമിയുടെ ചുറ്റളവ് കണ്ടെത്താം. ഒപ്പം അവധിക്കാല പ്രവർത്തനമായി രസകരമായ പകൽ സമയ ജ്യോതിശ്ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്യാം.

വിശദമായി വായിക്കാം
https://luca.co.in/zero-shadow-day-2026/

ലൂക്ക

നട്ടുച്ചയ്ക്ക് ഒരു വസ്തുവിന് നിഴൽ ഇല്ലാതാകുമോ? അതെ — ഭൂമിയിലെ ചില പ്രദേശങ്ങളിൽ വർഷത്തിൽ രണ്ട് തവണ ഇത് സംഭവിക്ക...

✊ഏപ്രിൽ 7 ലോകാരോഗ്യ ദിനം.💪 🔰ആരോഗ്യത്തിനായി ഒരുമിക്കാം, ശാസ്ത്രത്തിനൊപ്പം നിൽക്കാം🔰 എന്നതാണ് ഈ വർഷത്തെ സന്ദേശം. കോവിഡ് മഹ...
07/04/2026

✊ഏപ്രിൽ 7 ലോകാരോഗ്യ ദിനം.💪

🔰ആരോഗ്യത്തിനായി ഒരുമിക്കാം, ശാസ്ത്രത്തിനൊപ്പം നിൽക്കാം🔰 എന്നതാണ് ഈ വർഷത്തെ സന്ദേശം. കോവിഡ് മഹാമാരിയുടെ കാലം നമ്മെ പഠിപ്പിച്ച ഏറ്റവും വലിയ പാഠം സുശക്തമായ ശാസ്ത്രബോധവും അന്താരാഷ്ട്രതലത്തിലുള്ള സഹകരണവും (Sound Science and International Solidarity) ആരോഗ്യരംഗത്തെ വെല്ലുവിളികളെ നേരിടാൻ എത്രത്തോളം അനിവാര്യമാണെന്നാണ്.

🙋🦕🐈🐄🐇🐘മനുഷ്യന്റെയും മൃഗങ്ങളുടെയും പ്രകൃതിയുടെയും ആരോഗ്യം ഒന്നുപോലെ സംരക്ഷിക്കപ്പെടണമെന്ന 'ഏകാരോഗ്യം,ഏകലോകം’കാഴ്ച്ചപ്പാടിലൂടെ മാത്രമേ നമുക്ക് സുരക്ഷിതമായ ഭാവി കെട്ടിപ്പടുക്കാനാകൂ.

ശാസ്ത്രീയ നേട്ടങ്ങളെയും രാജ്യങ്ങൾ തമ്മിലുള്ള കൂട്ടായ പ്രവർത്തനങ്ങളെയും ഒരേപോലെ പ്രോത്സാഹിപ്പിക്കേണ്ട സമയമാണിത്. തെളിവുകളുടെയും ഗവേഷണങ്ങളുടെയും കരുത്തിൽ മെച്ചപ്പെട്ട ആരോഗ്യകരമായ ഒരു ലോകത്തിനായി നമുക്ക് കൈകോർക്കാം.

❤️❤️🌹🌹ഏവർക്കും ലോകാരോഗ്യ ദിനാശംസകൾ!🌹🌹❤️❤️

🔰കേരളം - സഹജീവനത്തിൻ്റെ രാഷ്ട്രീയം🔰കേരളത്തിന്റെ വികസന മാതൃകയെയും അതിന്റെ സാമൂഹിക പശ്ചാത്തലത്തെയും സമഗ്രമായി വിശകലനം ചെയ്...
02/04/2026

🔰കേരളം - സഹജീവനത്തിൻ്റെ രാഷ്ട്രീയം🔰

കേരളത്തിന്റെ വികസന മാതൃകയെയും അതിന്റെ സാമൂഹിക പശ്ചാത്തലത്തെയും സമഗ്രമായി വിശകലനം ചെയ്യുന്ന ലഘുലേഖ. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ സംസ്ഥാനം കൈവരിച്ച ഉന്നത നിലവാരവും ദേശീയ ശരാശരിയുമായുള്ള താരതമ്യം ലഘുലേഖയിൽ വിശദമാക്കുന്നു. നവോത്ഥാന പ്രസ്ഥാനങ്ങളും ജനകീയ പോരാട്ടങ്ങളുമാണ് ഈ നേട്ടങ്ങളുടെ അടിസ്ഥാനം. എന്നാൽ വർദ്ധിച്ചുവരുന്ന വർഗീയ ധ്രുവീകരണവും അന്ധവിശ്വാസങ്ങളും കേരളത്തിന്റെ ഈ സവിശേഷ സംസ്കാരത്തിന് ഭീഷണിയാണ്. ​കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ സംസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നു വ്യക്തമാക്കുന്നു. ഭാവി കേരളം നേരിടുന്ന കാലാവസ്ഥാ വ്യതിയാനം, തൊഴിലില്ലായ്മ തുടങ്ങിയ വെല്ലുവിളികളെ അതിജീവിക്കാൻ ശാസ്ത്രബോധവും മാനവികതയും മുറുകെപ്പിടിക്കണമെന്ന് ലഘുലേഖ ആഹ്വാനം ചെയ്യുന്നു. ലഘുലേഖ പരിഷത്ത് വിക്കിയിൽ വായിക്കാം. https://wiki.kssp.in/r/64u

അമേരിക്കൻ സാമ്രാജ്യത്വവും അവരുടെ പിൻപറ്റുകാരും ചേർന്ന് തുടങ്ങിവച്ചിട്ടുള്ള പശ്ചിമേഷ്യൻ യുദ്ധത്തിനെതിരെ പ്രതികരിക്കുക.പരി...
01/04/2026

അമേരിക്കൻ സാമ്രാജ്യത്വവും അവരുടെ പിൻപറ്റുകാരും ചേർന്ന് തുടങ്ങിവച്ചിട്ടുള്ള പശ്ചിമേഷ്യൻ യുദ്ധത്തിനെതിരെ പ്രതികരിക്കുക.
പരിഷത്ത് ലഘുലേഖ 'പശ്ചിമേഷ്യൻ യുദ്ധം: ശാസ്ത്രവും അർഥശാസ്ത്രവും എന്ന ലഘുലേഖ വിക്കിയിൽ https://wiki.kssp.in/r/64u വായിക്കാം

23/03/2026

ഊർജ്ജ പ്രതിസന്ധിക്ക് പരിഹാരം

23/03/2026

കവുങ്ങിനങ്ങൾ..



23/03/2026

അറിവിൻ്റെ ഉത്സവത്തിനായി ഒരുക്കങ്ങൾ തുടങ്ങി

#സർഗ്ഗോത്സവം

19/03/2026

പരിഷദ് ചൂടാറാപ്പെട്ടി (Parishad Hot Box)




Address

Parishad Bhavan, Guruvayoor Road, Thrissur. Pin: Tel: 0487-2381344 Gskssp@gmail. Com
Thrissur
680004

Telephone

9447038195

Alerts

Be the first to know and let us send you an email when Kerala Sasthra Sahithya Parishath - KSSP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Sasthra Sahithya Parishath - KSSP:

Share