ISJD ചേലക്കര

ISJD ചേലക്കര "തൊഴിലാളികൾ മാത്രമുള്ള ഇന്ത്യാരാജ്യത്തെ ഏറ്റവും വലിയ സ്വതന്ത്ര ട്രേഡ് യൂണിയൻ HMS"

മെയ് 8, 1974- ഇന്ത്യാ ചരിത്രത്തിലെ, ഇന്ത്യയുടെ തന്നെ രണ്ടാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന അടിയന്തരാവസ്ഥതക്കു നിമിത്...
08/05/2026

മെയ് 8, 1974- ഇന്ത്യാ ചരിത്രത്തിലെ, ഇന്ത്യയുടെ തന്നെ രണ്ടാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന അടിയന്തരാവസ്ഥതക്കു നിമിത്തം ആയ, ദി ഗ്രേറ്റ് ഇന്ത്യൻ റെയിൽവേ സ്ട്രൈക്ക് എന്നതിനെ പറ്റി ആണ് ഞാൻ ഇന്ന് ഇവിടെ പറയുന്നത്.

14 മണിക്കൂറുകളോളം ജോലിയിൽ ഏർപ്പെടാൻ നിർബന്ധിതരായ റെയിൽവേ തൊഴിലാളികളിൽ പെട്ട ഒരു ലോക്കോ പൈലറ്റ്, അന്നത്തെ ഇന്ദിരാ ഗാന്ധി നയിക്കുന്ന സർക്കാരിനോട് ഒരു അപേക്ഷയുമായി ചെല്ലുകയുണ്ടായി. തങ്ങളുടെ ജോലി സമയം 14 മണിക്കൂർ എന്നത് കുറച്ചു 8 മണിക്കൂർ ആക്കാമോ എന്നായിരുന്നു ആ തൊഴിലാളിയുടെ അപേക്ഷ.

ആ തൊഴിലാളിയുടെ ആ അഭ്യർത്ഥന നിഷ്കരുണം തഴഞ്ഞ പ്രധാന മന്ത്രിയ്‌ക്കെതിരെയും, സർക്കാരിനെതിരെയും ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ചത് സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവായ ശ്രീ. ജോർജ് ഫെർണാണ്ടസ് ആണ്. സോഷ്യൽ മീഡിയയും, ഇൻഫ്ലുൻസേഴ്‌സും ഒന്നും ഇല്ലാത്ത ആ കാലത്തു, അദ്ദേഹത്തിന്റെ സമരാഹ്വാനത്തിനു ചുക്കാൻ പിടിക്കാൻ 17 ലക്ഷത്തിലധികം റെയിൽവേ തൊഴിലാളികൾ മുന്നിട്ടിറങ്ങി. ചുരുക്കി പറഞ്ഞാൽ ഏഷ്യാ വൻകരയെ അടപടലം പിടിച്ചു കുലുക്കിയ ഒരു സമര പരുപാടി ആയിരുന്നു ദി ഗ്രേറ്റ് ഇന്ത്യൻ റെയിൽവേ സ്ട്രൈക്ക്.

റെയിൽവേ തൊഴിലാളികളുടെ സമരത്തെ അടിച്ചമർത്താൻ സർക്കാർ, ഏകദേശം 30,000 വരുന്ന റെയിൽവേ തൊഴിലാളികളെ ജയിലിൽ പിടിച്ചിട്ടു. ഇത് സമൂഹത്തിനറിയാവുന്ന സംഭവം ആണ്. എന്നാൽ ആ ജയിൽവാസത്തിനിടയിൽ
ആ തൊഴിലാളികളുടെ കുടുംബങ്ങൾ അനുഭവിച്ച നരകയാതനകൾ ഒരു പക്ഷെ ഒരു ചരിത്ര താളുകളിലും കുറിച്ചിട്ടുണ്ടാകില്ല. സമരം ചെയ്ത റെയിൽവേ തൊഴിലാളികളുടെ കുടുംബങ്ങളെ അർദ്ധരാത്രിയിൽ ക്വാർട്ടേഴ്സിൽ നിന്നും ഇറക്കി വിടുക, റെയിൽവേ ഹോസ്പിറ്റലുകളിൽ ചികിത്സക്കായി അഡ്മിറ്റ് ചെയ്യപ്പെട്ട തൊഴിലാളികളുടെ കുടുംബാങ്ങങ്ങളെ അർദ്ധരാത്രി ചികിത്സ നിഷേധിച്ചു ഇറക്കി വിടുക... അങ്ങനെ പല ഹീന കൃത്യങ്ങളും അന്നത്തെ സർക്കാർ റെയിൽവേ തൊഴിലാളികളോട് കാണിച്ചു. എന്തിനധികം അന്നത്തെ സമരങ്ങളിൽ സജീവമായ പലരും, തുടർന്നുള്ള ദിവസങ്ങളിൽ കാണാതാകപ്പെടുകയും ചെയ്തു. ഇന്നത്തെ കാലഘട്ടത്തിലുള്ള തൊഴിലാളി സമൂഹത്തിന് ചിന്തിക്കാൻ പോലും കഴിയാത്ത രീതിയിലുള്ള അടിച്ചമർത്തലും നരകയാതനകളുമാണ് റെയിൽവേ സമരത്തിൽ പങ്കെടുത്ത അന്നത്തെ തൊഴിലാളി വർഗ്ഗത്തിന് നേരിടേണ്ടി വന്നത് പ 50,000-ത്തിൽ അധികം തൊഴിലാളികളെ പിരിച്ചുവിട്ടു. പലർക്കും പിന്നീട് ജോലി തിരികെ കിട്ടാൻ വർഷങ്ങൾ വേണ്ടിവന്നു.

ശരിക്കും പറഞ്ഞാൽ ആ സമരം റെയിൽവേ തൊഴിലാളികളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന അടിമത്വം അവസാനിപ്പിക്കാനും, അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും ലക്ഷ്യം വച്ചുള്ളതായിരുന്നു. സത്യം പറഞ്ഞാൽ ആ കരി പുരണ്ട ജീവിതങ്ങളുടെ, കരി നിറഞ്ഞ ദിവസങ്ങളെ പറ്റി കേം ബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ഹിസ്റ്റോറിക് ഡിപ്പാർട്ടമെന്റ് ഹെഡ് ആയ റോബർട്ട് റഹ്മാൻ രാമൻ കുറച്ച് നാളുകൾക്കു മുൻപ് ഇന്ത്യാ ടുഡേയിലെ ഒരു ലേഖനത്തിൽ പരാമർശിച്ചിട്ടുണ്ട്. കണ്ണുനീരോടുകൂടിയല്ലാതെ ആലേഖനം വായിച്ചു തീർക്കാൻ നമ്മൾക്ക് സാധിക്കില്ല.

19 ദിവസം ഇന്ത്യയുടെ ട്രാക്കുകളിലൂടെ ട്രെയിൻ ഓടിയില്ല. കൃത്യം ഇരുപതാം ദിവസം സർക്കാരിന് അതിനെ കുറിച്ചുള്ള വെളിവുണ്ടായപ്പോൾ അവർ ഇന്ത്യൻ ജനതയ്ക്കു ഒരു അടങ്കൽ സമ്മാനം തന്നു- അതാണ് നമ്മുടെ അപ്പനപ്പൂപ്പന്മാർ പറഞ്ഞു തന്ന അടിയന്തരാവസ്ഥ എന്ന ഭീകരത. സർക്കാരിന്റെ ആ ഔദാര്യം ഇന്നും പൂർവ്വ തലമുറകളുടെ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല.

ഇൻസ്റ്റാഗ്രാം, ഫേസ്ബുക്, വാട്സാപ്പ് ഒന്നും ഇല്ലാതിരുന്ന ആ കാലത്തു ഏഷ്യയെ അടപടല നിശ്ചലം ആക്കാൻ ഒരു സമരമുഖത്തിനു കഴിയുമെങ്കിൽ നമുക്കിന്നു എന്തൊക്കെ ചെയ്യാൻ കഴിയും?

ഗിഗ് വർക്കർമാർ, 12-14 മണിക്കൂർ ജോലി ചെയ്യുന്ന ഐടി ജീവനക്കാർ, മിനിമം വേതനം പോലും കിട്ടാത്ത തൊഴിലാളികൾ - പുതിയ കാലത്തെ "അടിമച്ചങ്ങലകൾ" പല രൂപത്തിലുണ്ട്.

ഇതൊരു ആഹ്വാനം ആകണം- കാരണം ഇത്തരത്തിലുള്ള അടിമച്ചങ്ങലകൾ ഇന്നും നിലനിൽക്കുന്നുണ്ട്. അറിഞ്ഞോ അറിയാതെയോ നമ്മൾ ആ മുതലാളിത്വ സമൂഹത്തിനു മുൻപിൽ നമ്മുടെ വ്യക്തിത്വവും, അവകാശങ്ങളും ഒക്കെ പണ്ടേയ്ക്കു പണ്ടേ അടിയറവു വച്ച് പോയി.


ഉണർന്നു പ്രവർത്തിക്കാൻ സമയം ആയി ഉണരേണ്ടത് നമ്മൾ തന്നെയാണ്.

ചരിത്രം ഓർമ്മിപ്പിക്കുന്നത് ഒന്നേയുള്ളൂ - അവകാശങ്ങൾ ആരും വെറുതെ തരില്ല, നേടിയെടുക്കേണ്ടതാണ്.
ലാൽ സലാം... സോഷ്യലിസ്റ്റ് ഐക്യം സിന്ദാബാദ്

1974 ൽ നടന്ന മഹത്തായ ഇന്ത്യൻ റെയിൽവേ സമരത്തെ പറ്റി സോഷ്യലിസ്റ്റ് പ്രവർത്തകയായ അച്ചു  അന്ന മാത്യുവിൻ്റെ youtube വീഡിയോ
07/05/2026

1974 ൽ നടന്ന മഹത്തായ ഇന്ത്യൻ റെയിൽവേ സമരത്തെ പറ്റി സോഷ്യലിസ്റ്റ് പ്രവർത്തകയായ അച്ചു അന്ന മാത്യുവിൻ്റെ youtube വീഡിയോ

ഭാരതത്തിന്റെ ഹൃദയമിടിപ്പായ ട്രെയിനുകൾ നിശ്ചലമായ 1974-ലെ ഐതിഹാസികമായ റെയിൽവേ സമരത്തിന്റെ കഥയാണ് ഈ വ്ലോഗിലൂടെ ഞാ.....

07/05/2026
മാതൃഭുമി 20/4/2026
20/04/2026

മാതൃഭുമി 20/4/2026

APRIL 1 BLACK DAY OF LABOUR'S
31/03/2026

APRIL 1 BLACK DAY OF LABOUR'S

RED SALUTE commarades
12/03/2026

RED SALUTE commarades

പ്രിയ സഖാവ് വെള്ളതൂവൽ സ്റ്റീഫന് ആദരാഞ്ജലികൾ.....
31/01/2026

പ്രിയ സഖാവ് വെള്ളതൂവൽ സ്റ്റീഫന് ആദരാഞ്ജലികൾ.....

തൊഴിലുറപ്പ് പദ്ധതിയുടെ നാല്പത് ശതമാനം  വിഹിതം സംസ്ഥാനം വഹിക്കണമെന്ന കേന്ദ്ര-തിരുമാനം തൊഴിൽ സുരക്ഷയ്ക്ക് ഭീഷണി : എച്ച് എം...
31/12/2025

തൊഴിലുറപ്പ് പദ്ധതിയുടെ നാല്പത് ശതമാനം വിഹിതം സംസ്ഥാനം വഹിക്കണമെന്ന കേന്ദ്ര-തിരുമാനം തൊഴിൽ സുരക്ഷയ്ക്ക് ഭീഷണി : എച്ച് എം എസ്

തൊഴിലുറപ്പ് പദ്ധതിയുടെ നാല്പത് ശതമാനം വിഹിതം സംസ്ഥാനം വഹിക്കണമെന്ന കേന്ദ്ര തീരുമാനം തൊഴിൽ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് എച്ച്എംഎസ് തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ എസ് ജോഷി അഭിപ്രായപ്പെട്ടു . എച്ച് എം എസ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂർ അക്കൗണ്ട്സ് ജനറൽ ഓഫീസിലേക്ക് നടത്തിയ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധ ധർണ്ണയും, മാർച്ചും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . വർഷത്തിൽ നൂറു ദിവസം തൊഴിൽ ലഭിക്കുക എന്ന പദ്ധതി രാജ്യത്തെ അടിസ്ഥാന വർഗ്ഗങ്ങളുടെ പ്രതീക്ഷയാണ് . നാല്പത് ശതമാനം വിഹിതം സംസ്ഥാനങ്ങൾ വഹിക്കണം എന്ന പുതിയ കേന്ദ്രനിയമം വരുമ്പോൾ 1500 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് കേരളത്തിന് അതിലൂടെ ഉണ്ടാകുന്നത്. ഇത് തൊഴിലാളികൾക്ക് കൃത്യസമയത്ത് വേതനം ലഭിക്കാത്ത സാഹചര്യം ഉണ്ടാക്കും . തുച്ഛമായ വേദനമാണ് തൊഴിലുറപ്പിലൂടെ ലഭിക്കുന്നത് എങ്കിലും പല വീടുകളിലും അടുപ്പ് പുകയുന്നത് ഈ വരുമാനത്തിലൂടെയാണ് .മാത്രമല്ല ഗ്രാമീണ മേഖലയുടെ സമ്പത്ത് വ്യവസ്ഥയെ ചലനാത്മകമാക്കുന്നതിലും , മാർക്കറ്റ് ഉണർത്തുന്നതിലും തൊഴിലുറപ്പ് തൊഴിലാളികൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. തൊഴിൽ ദിനങ്ങൾ വർഷത്തിൽ ഇരുനൂറ് ആക്കി ഉയർത്തി വേതനം കൃത്യമായി തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിൽ എത്തുന്നതിനുള്ള കൃത്യമായ നിയമനിർമ്മാണമാണ് കേന്ദ്ര ഗവൺമെന്റ് നടത്തേണ്ടത്, ഇപ്പോൾ പാസാക്കിയ പുതിയ ബില്ല് തൊഴിലുറപ്പ് തൊഴിലാളികളെ ദ്രോഹിക്കുന്ന ബിൽ ആണെന്നും ഇത് ദദ്ദാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് എച്ച് എംഎസ് നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ ആയിരം കത്തുകൾ പ്രധാനമന്ത്രിക്ക് അയക്കാനും തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ഡേവീസ് വില്ലടത്ത്കാരൻ അദ്ധ്യക്ഷത വഹിച്ചു . രാഹുൽ.വി. നായർ, രാഘവൻ മുളങ്ങാടൻ, മോളി ജോബി, ജി. ഷാനവാസ്,കെ.സി. കാർത്തികേയൻ, ആൻ്റോ പോൾ, പി.എം.ഷംസുദ്ദീൻ, ടി.എൽ. ദാസ്, ചന്ദ്രൻ പെരുമ്പിള്ളി, സുഭദ്ര എം.എസ്, മോളി വർഗ്ഗീസ്, പ്രീജു ആൻ്റണി, ടി. സുരേന്ദ്രൻ, ജോയ് ടി.ഡി കെ.ശിവദാസൻ എന്നിവർ സംസാരിച്ചു.

Address

Po Road
Thrissur
680001

Website

Alerts

Be the first to know and let us send you an email when ISJD ചേലക്കര posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category