ദ്രിശ്യസാദ്ധ്യതയിലൂടെ സ്വതന്ത്രചിന്ത പ്രചരിപ്പിക്കുക എന്നതാണ് ഫ്രീ തോട്ട് ഫിലിം സൊസൈറ്റിയുടെ ഉദ്ദേശ്യലക്‌ഷ്യം. വിശ്വാസ പ്രസ്ഥാനങ്ങള്‍ കയ്യടക്കിയ ദ്രിശ്യമേഖലയെ ആവും വിധം തിരിച്ചു പിടിച്ചു അറിവിന്‍റെ മഹാപ്രവാഹത്തെ ത്വരിപ്പിക്കാനുള്ള എളിയ ശ്രമം .
സമൂഹത്തിന്‍റെ ചിന്താരീതിയെ മാറ്റുന്ന തരത്തിലുള്ള ഫീച്ചര്‍ സിനിമകളും ഡോക്യുമെന്‍ററികളും നിര്‍മ്മിച്ച് ജനങ്ങള്‍ക്കിടയിലെക്കിറങ്ങി ചെന്ന് പ്രദര്‍ശിപ്പിക്കാനാണ
് ഉദ്ദേശിക്കുന്നത് . അറിവ് ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഏതു സമയത്തും ലഭ്യമാകുന്ന വിധത്തിലുള്ള വിജ്ഞാനത്തിന്റെ ഒരു ശേഖരം സോഷ്യല്‍ മീഡിയയില്‍ കരുതി വെക്കാനും ഉദ്ദേശിക്കുന്നു . കടിച്ചാല്‍ പൊട്ടാത്തതെന്ന് കരുതപ്പെടുന്ന ഏതു ശാസ്ത്ര വിഷയവും ഏതൊരാള്‍ക്കും മനസ്സിലാകുന്ന വിധത്തില്‍ മലയാളത്തില്‍ വിശദീകരിച്ചീട്ടുള്ള പവര്‍ പോയിന്റ് അവതരണങ്ങളുടെയും പ്രസംഗങ്ങളുടെയും ഒരു ശേഖരം .
ഇന്ത്യയില്‍ ആദ്യമായി ഒരു അന്തരാഷ്ട്ര സ്വതന്ത്രചിന്ത ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കാനും ഞങ്ങള്‍ ഉദ്ദേശിക്കുന്നു . ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഫ്രീതോട്ട് ഇന്ത്യ IFFFI. സ്വതന്ത്ര ചിന്തയുടെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലോക സിനിമകളുടെ ഒരു ഇന്ത്യന്‍ ഹബ് .
പക്ഷെ കടമ്പകള്‍ അനവധിയാണ് . ജനശ്രദ്ധ പതിയും വിധം ദ്രിശ്യമേഖലയില്‍ അരിച്ചിറങ്ങാന്‍ സന്നദ്ധത മാത്രം പോരാ . എങ്കിലും ഞങ്ങള്‍ രണ്ടു കാലുകളും മുന്നോട്ടു വെക്കുകയാണ്. ഒപ്പം ഉണ്ടാകുമല്ലോ .
ഇത് കൂടുതല്‍ പരിഷ്ക്കരിക്കാന്‍ മാന്യ സുഹൃത്തുക്കള്‍ ഇടപെടണം
Alerts
Be the first to know and let us send you an email when Freethought Film Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.