Athazhakkoottam

Athazhakkoottam Give your nation your due.we try to feed hungry people around us....

Athazhakkoottam charitable trust is a non profit organisation conceptualized and constituted by a group of people who try their best to wipe the tears of hungry and destitute.it is unfortunate to know that excess food is dumped in a nation where human beings die due to starvation.it will rather be cruel if you do not pay heed to the words of those who attempt to feed hungry people around you.........

അത്താഴക്കൂട്ടത്തിന് ഇടക്കിടെ ഭക്ഷണം നല്കുകയും പാവപ്പെട്ടവർക്ക് ഭക്ഷണം  കൊടുക്കുന്നത് അത്രമേൽ ഇഷ്ട്ടപ്പെടുകയും ചെയ്തിരുന്...
05/10/2025

അത്താഴക്കൂട്ടത്തിന് ഇടക്കിടെ ഭക്ഷണം നല്കുകയും പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കുന്നത് അത്രമേൽ ഇഷ്ട്ടപ്പെടുകയും ചെയ്തിരുന്ന സഹോദരൻ വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. മരണ ശേഷവും പ്രിയപ്പെട്ടവരുടെ ഹൃദയത്തിൽ ജീവിക്കാൻ കഴിയുന്നുവെങ്കിൽ അത് നാം ചെയ്ത് വെച്ച നന്മകൾ കൊണ്ട് മാത്രം സാധിക്കുന്ന ഒന്നാണ് .
തെരുവിൽ കഴിയുന്നവർക്കായ് ഒരു നേരത്തെ ഭക്ഷണം നല്കിയ കുടുംബത്തിന് എല്ലാ വിധ നന്മകളും നേർന്ന് കൊണ്ട്
സ്നേഹപൂർവ്വം അത്താഴക്കൂട്ടം

പ്രിയപ്പട്ടവരേ നിങ്ങളുടെ പിന്തുണ കൊണ്ട് ഒരു കുഞ്ഞിന് ആശ്വാസമാകാൻ നമുക്ക് സാധിച്ചു.. അപസ്മാരം ബാധിച്ച് കിടപ്പിലായ കുഞ്ഞിൻ...
28/09/2025

പ്രിയപ്പട്ടവരേ നിങ്ങളുടെ പിന്തുണ കൊണ്ട് ഒരു കുഞ്ഞിന് ആശ്വാസമാകാൻ നമുക്ക് സാധിച്ചു.. അപസ്മാരം ബാധിച്ച് കിടപ്പിലായ കുഞ്ഞിൻ്റെ കുടുംബം ആവശ്യപ്പെട്ട പോലെ ഒരു ഇൻവെർട്ടർ നമ്മൾ സ്ഥാപിച്ചു കൊടുത്തു. മൂന്ന് മാസം മുമ്പ് വരെ ഓടി നടന്നിരുന്ന കുഞ്ഞ് ഇപ്പോൾ ഒന്നും അറിയാതെ, ചലനമില്ലാതെ ഒരേ കിടപ്പാണ്... ആ കുഞ്ഞ് എത്രയും വേഗം സുഖം പ്രാപിക്കട്ടെ... പഴയ പോലെ ഓടി നടക്കുന്നത് കാണാൻ ആ കുടുംബത്തിനും നമുക്കും സാധിക്കട്ടെ...
തിരികെ ഒന്നും പ്രതീക്ഷിക്കാതെ നന്മക്കായി കൈ കോർക്കാൻ നമുക്കിനിയും സാധിക്കട്ടെ..
സ്നേഹപൂർവ്വം
അത്താഴക്കൂട്ടം

നിനച്ചിരിക്കാതെയെത്തുന്ന രോഗങ്ങൾ എത്ര പെട്ടെന്നാണ് ഒരു കുടുംബത്തിൻ്റെ പുഞ്ചിരി മായ്ക്കുന്നത്?   എല്ലാ കുട്ടികളെയും പോലെ ...
25/09/2025

നിനച്ചിരിക്കാതെയെത്തുന്ന രോഗങ്ങൾ എത്ര പെട്ടെന്നാണ് ഒരു കുടുംബത്തിൻ്റെ പുഞ്ചിരി മായ്ക്കുന്നത്?
എല്ലാ കുട്ടികളെയും പോലെ കളിച്ചും ചിരിച്ചും ഓടി നടന്നിരുന്ന ഒരു പൊന്നു മോൾ. പെട്ടെന്നൊരു ദിവസം അപസ്മാരം വന്നു ശരീരം മൊത്തം തളർന്ന് പോയി. എന്നാലും പൊന്നുമോൾ പഴയ പോലെ പാറിനടക്കുമെന്ന പ്രതീക്ഷയിൽ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ആ കുടുംബം. ഇത് വരെ 15 ലക്ഷം രൂപയോളം ചികിത്സക്കായി ചെലവഴിച്ചിട്ടുണ്ട്.
ഫിസിയോ തെറാപ്പി ചെയ്താൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ആ മോളുടെ റൂമിൽ ചൂടുണ്ടാകുന്ന അവസ്ഥ ഉണ്ടാകരുത് എന്നും പറഞ്ഞിട്ടുണ്ട്. കറൻ്റ് പോയാലും ഫാൻ വർക്ക് ചെയ്യാനായി ഒരു ഇൻവെർട്ടർ വെച്ച് കൊടുക്കാമെന്ന് അത്താഴക്കൂട്ടം സമ്മതിച്ചിട്ടുണ്ട്. പുഞ്ചിരി മാഞ്ഞു പോയ പിഞ്ചുഹൃദയത്തിന് ഒരു ആശ്വാസമാകാൻ നമ്മുടെ കൂട്ടായ്മക്ക് കഴിയട്ടെ എന്ന പ്രാർത്ഥനയോടെ
സ്നേഹപൂർവ്വം അത്താഴക്കൂട്ടം

Address

Athazhakkoottam
Thrissur District
680520

Telephone

+919809519840

Website

Alerts

Be the first to know and let us send you an email when Athazhakkoottam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share