V4 Kochi

V4 Kochi Humanism - Individual Freedom, Individual Achievement, Scientific Temper, Ecological Sustainability.

Mission

അഴിമതിയിലും കെടുകാര്യസ്ഥതയിലും ജീർണ്ണിച്ച ഭരണവ്യവസ്ഥ മാറ്റി, ജനപങ്കാളിത്തത്തോടെയുള്ള അഴിമതിരഹിത സുതാര്യ ഭരണം കൊച്ചിയിലെ ജനങൾക്ക് കാഴ്ചവെക്കാൻ V4 Kochi പദ്ധതിയിടുന്നു. നാടിൻറെ നല്ല നാളെക്കായി കൊച്ചിക്കാരുടെ നന്മക്കായി V4 Kochi ഒരു വിപ്ലവം ജനമുന്നേറ്റം സാധ്യമാകുക എന്നതാണ് ദൗത്യം . Vision
നിലവിലെ മുന്നണി, കക്ഷി രാഷ്ട്രീയ വ്യവസ്ഥിതിയിൽ അഴിമതിയിൽ മുങ്ങിയ വ്യവസ്ഥയിൽ വികസനം വഴിമുട്ടി നിൽക്കുന്ന

കൊച്ചി നഗരത്തിനു നല്ല ഭാവിയുടെ പ്രതീക്ഷയായി, അഴിമതി മുക്ത ഭരണം ഉറപ്പുവരുത്തി ജനാധിപത്യം നിയമപരമായി സാധ്യമാക്കി, അസ്സൂത്രിതമായ ബൃഹദ് പദ്ധതികളോടെ യഥാർത്ഥ വികസനം സാധ്യമാക്കുക.

പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യം അട്ടിമറിക്കുന്ന തിരെഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ, ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥർ എന്നിവര...
09/04/2026

പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യം അട്ടിമറിക്കുന്ന തിരെഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ, ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥർ എന്നിവരെ നേരിടും.

എൽ.ഡി.എഫ്., യു.ഡി.എഫ്., എൻ.ഡി.എ. മുന്നണികളുടെ ചൂടേറിയ മത്സരത്തിനും കക്ഷിരാഷ്ട്രീയ വിഷയങ്ങൾക്കും അപ്പുറം ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത, തിരഞ്ഞെടുപ്പ് കമ്മീഷനും അവർക്ക് കീഴിലുള്ള ഉദ്യോഗസ്ഥരും കേരളത്തിൽ വ്യാപകമായി അധികാര ദുര്‍വിനിയോഗം നടത്തി ഭരണഘടന ഉറപ്പ് നൽകുന്ന പൗരന്റെ അഭിപ്രായസ്വാതന്ത്ര്യം അട്ടിമറിച്ചു എന്നതാണ്. വ്യാപകമായി സമൂഹമാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങൾ നീക്കം ചെയ്യപ്പെട്ടു. സർക്കാർ സംവിധാനങ്ങളെയും ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും പൊതുവിഷയങ്ങളുമായി ബന്ധപ്പെട്ട് അവരുടെ പൊതുപ്രവർത്തികളെ എത്ര രൂക്ഷമായി വേണമെങ്കിലും പൗരന് പരസ്യമായി വിമർശിക്കാം എന്ന് സുപ്രീം കോടതി വരെ ആവർത്തിച്ച് പറഞ്ഞിട്ടുള്ള ഈ രാജ്യത്താണ്, പ്രബുദ്ധ കേരളത്തിൽ വ്യാപകമായി തിരഞ്ഞെടുപ്പ് കമ്മീഷനും അവർക്ക് കീഴിലുള്ള ഉദ്യോഗസ്ഥരും ഭരണഘടനാ ലംഘനങ്ങൾ നടത്തി അഴിഞ്ഞാടിയത്. ഈ പ്രവണത ശക്തമായി എതിർക്കപ്പെടേണ്ടതാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ആഴ്ചകളിലും മാസങ്ങളിലും കക്ഷിരാഷ്ട്രീയ ഭേദമന്യേ ഈ വിപത്ത് നാട് നേരിടണം. ജനാധിപത്യം അപകടത്തിലാണ്.

5 വർഷം കൂടുമ്പോൾ കേരള നിയമസഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി 140 മണ്ഡലങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തികൊണ്ട് ഇന്ന് 09 ഏപ്രിൽ 2026-ൽ ജനാധിപത്യ പ്രക്രിയയിൽ പങ്കെടുത്തു. കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ വോട്ട് രേഖപ്പെടുത്തികൊണ്ട് ജനാതിപത്യത്തെ ശക്തിപ്പെടുത്തുന്ന എല്ലാവർക്കും അഭിവാദ്യങ്ങൾ.

നിപുൺ ചെറിയാൻ.
പ്രസിഡന്റ്, V4 കൊച്ചി.

തൃക്കാക്കരയിൽ വീടുകളിലേക്കുള്ള ജലവിതരണം വർഷങ്ങളായി താറുമാറായ അവസ്ഥയിലാണ്.തൃക്കാക്കര മണ്ഡലത്തിലെ ഐ.ടി. മേഖലയിൽ ഓപ്പൺ ജിം ...
06/04/2026

തൃക്കാക്കരയിൽ വീടുകളിലേക്കുള്ള ജലവിതരണം വർഷങ്ങളായി താറുമാറായ അവസ്ഥയിലാണ്.

തൃക്കാക്കര മണ്ഡലത്തിലെ ഐ.ടി. മേഖലയിൽ ഓപ്പൺ ജിം പണിയാൻ കാണിക്കുന്ന ഉത്സാഹം, ജനപ്രതിനിധികൾ സാധാരണക്കാർ അനുഭവിക്കുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി കാണിക്കുന്നില്ല. തൃക്കാക്കര എം.എൽ.എ. ഉമ തോമസ് മണ്ഡലത്തിലെ വോട്ടർമാരുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് മുൻഗണന നൽകിയിട്ടില്ല.

തൃക്കാക്കരയിലെ വിവിധ സ്ഥലങ്ങളിൽ പൈപ്പ് വഴിയുള്ള കുടിവെള്ള വിതരണം താറുമാറായി കിടക്കുകയാണ്. പല സ്ഥലങ്ങളിലും ഒന്നരാടം ദിവസം കൂടുമ്പോഴാണ് വെള്ളം എത്തുന്നത്. ചില സ്ഥലങ്ങളിൽ മൂന്ന്–നാല് ദിവസം കൂടുമ്പോഴാണ് വിതരണം നടക്കുന്നത്. ഇതുമൂലം നാല് പേർ അടങ്ങുന്ന ഒരു കുടുംബത്തിന് ആവശ്യത്തിന് വെള്ളം ലഭിക്കാത്ത അവസ്ഥയാണ് വീടുകളിൽ.

ഈ പ്രശ്നം പരിഹരിക്കുന്നതിന് മുൻഗണന നൽകി പ്രവർത്തിക്കാൻ എം.എൽ.എ. ഉമ തോമസിന് സാധിച്ചിട്ടില്ല. ഈ തിരഞ്ഞെടുപ്പിൽ നിലവിലെ എം.എൽ.എ.-യും മറ്റ് സ്ഥാനാർത്ഥികളും ഈ കാര്യത്തിൽ കൃത്യമായ പരിഹാരം നിർദേശിക്കണം. വിജയിക്കുന്ന വ്യക്തി എം.എൽ.എ. സ്ഥാനം വഹിച്ചുകൊണ്ട് പരിഹാരം നടപ്പിലാക്കുന്നതിനായി പ്രവർത്തിക്കാനും തയ്യാറാകണം.

നിപുൺ ചെറിയാൻ

പണി പൂർത്തിയാക്കിയ വൈറ്റില മേൽപാലം ജനങ്ങൾക്ക് തുറന്ന് കൊടുക്കണം എന്ന ആവശ്യം ഉന്നയിച്ചതിന് V4 കൊച്ചി പ്രവർത്തകർക്ക് എതിരെ...
31/03/2026

പണി പൂർത്തിയാക്കിയ വൈറ്റില മേൽപാലം ജനങ്ങൾക്ക് തുറന്ന് കൊടുക്കണം എന്ന ആവശ്യം ഉന്നയിച്ചതിന് V4 കൊച്ചി പ്രവർത്തകർക്ക് എതിരെ കേരള പോലീസ് എടുത്ത കള്ള കേസ് കോടതിയിൽ തകർന്ന് അടിഞ്ഞു. 30 മാർച്ച് 2026-ന് വിസ്താരം പൂർത്തിയാക്കി വിധി പറഞ്ഞ എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി എല്ലാ പ്രതികളെയും വെറുതേ വിട്ടു. അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ മൊഴി രേഖപ്പെടുത്തിയില്ല. സാക്ഷികൾ പലരേയും പ്രോസിക്യൂഷൻ സ്വയം ഒഴിവാക്കി. സാക്ഷി മൊഴി നൽകിയ രണ്ട് പോലീസ് ഉദ്യോഗസ്ഥർ പരസ്‌പര വിരുദ്ധമായ മൊഴികൾ നൽകി. V4 കൊച്ചി പ്രവർത്തകരെ സ്ഥലത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്‌തു എന്ന് ഒരു പോലീസ് ഉദ്യോഗസ്ഥ കള്ള മൊഴി നൽകി. ജി. സുധാകരൻ പൊതുമരാമത്ത് മന്ത്രി ആയിരുന്നപ്പോൾ 2020 നവംബർ 30 -ന് നിർമ്മാണം പൂർത്തിയാക്കിയ വൈറ്റില മേൽപാലം ഡിസംബർ 30 അയിട്ടും പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കാത്തതിൽ വലിയ പ്രതിക്ഷേധം ഉയർന്നിർന്നു. 05 ജനുവരി 2021-ന് വൈറ്റില മേൽപാലം ജനകീയ ഉദ്ഘാടനം നടന്ന സംഭവത്തിന് ആസ്പതമായി പാലം തകർത്തു എന്നും മറ്റും ആരോപിച്ച് പോലീസ് എടുത്ത മറ്റൊരു കള്ള കേസിൽ ഇന്നേ ദിവസം വരെ വിചാരണ തുടങ്ങിയിട്ടില്ല.

കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ശ്രീ വി. ഡി. സതീശന്റെ അഭിമുഖം മലയാള മനോരമ-യുടെ ഫേസ്ബുക്ക് പേജിൽ നിന്ന് പോലീസ് നീക്കം ചെയ്ത...
29/03/2026

കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ശ്രീ വി. ഡി. സതീശന്റെ അഭിമുഖം മലയാള മനോരമ-യുടെ ഫേസ്ബുക്ക് പേജിൽ നിന്ന് പോലീസ് നീക്കം ചെയ്തതിന് സംസ്ഥാനത്തെ ചീഫ് ഇലക്ട്രൽ ഓഫീസർ ശ്രീ കേൾക്കർ ഐ.എ.എസ്. നൽകിയ വിശദീകരണം വിശ്വസനീയമല്ല. പോസ്റ്റിലെ കമന്റുകൾ ചിലത് നീക്കം ചെയ്യാൻ മാത്രമാണ് ഫേസ്ബുക്കിനോട് അവശ്യപ്പെട്ടത് എന്നാണ് വിശദീകരണം. രാഷ്ട്രീയ വിഷയങ്ങളിലെ പോസ്റ്റുകളിൽ വാശിയേറിയ വാദ പ്രതിവാദങ്ങൾ കമന്റ് ബോക്സുകളിൽ നടക്കുന്നു എന്നുള്ളതും, അത് വി. ഡി. സതീശന്റെ അഭിമുഖ പോസ്റ്റിൽ മാത്രമല്ല ഉണ്ടാവുക എന്നത് സാമാന്യ യുക്തിയാണ്. മോശം കമന്റുകൾ നീക്കം ചെയ്യാൻ മലയാള മനോരമയോട് ആവശ്യപ്പെടാം എന്നിരിക്കേ അത് ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. ശ്രീ വി. ഡി. സതീശന്റെ അഭിമുഖം ടാർഗറ്റ് ചെയ്യപ്പെട്ടു എന്ന് തന്നെ മനസ്സിലാക്കണം. ഇത് ഒറ്റപ്പെട്ട സംഭവമല്ല. തിരഞ്ഞെടുപ്പിന്റെ മറവിൽ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ ഭരണഘടനാ മൂല്യങ്ങൾ യഥേഷ്ടം അട്ടിമറിക്കുന്നത് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയായി മാറുകയാണ്.

“നിങ്ങളോട് Irreverence (ഇറവറൻസ്) അതാണ് Normalcy (സാധാരണ നില) എന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ - ഐ.എ.എസ്., ഐ.പി.ഇസ്. കേഡ...
28/03/2026

“നിങ്ങളോട് Irreverence (ഇറവറൻസ്) അതാണ് Normalcy (സാധാരണ നില) എന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ - ഐ.എ.എസ്., ഐ.പി.ഇസ്. കേഡറുകൾ മനസ്സിലാക്കണം. ബഹുമാനം നിങ്ങൾ നല്ല പ്രവർത്തികളിലൂടെ നേടി എടുക്കണം. ഭയ-ഭക്തി-ബഹുമാനം ഇല്ല” - നിപുൺ ചെറിയാൻ.

പാലക്കാട് ജില്ലാ കളക്ടറുടെ ഉത്തരവ് വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് നിപുൺ ചെറിയാനെതിരെ പോലീസ് കേസ് എന്ന് വാർത്ത. ...
27/03/2026

പാലക്കാട് ജില്ലാ കളക്ടറുടെ ഉത്തരവ് വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് നിപുൺ ചെറിയാനെതിരെ പോലീസ് കേസ് എന്ന് വാർത്ത. ദിവസങ്ങൾ കഴിഞ്ഞിട്ടും എഫ്.ഐ.ആർ. പ്രസിദ്ധീകരിക്കാതെ പോലീസ്. വാർത്താ ലിങ്ക് കമന്റിൽ.

Statement by Nipun Cherian, President, V4 Kochi. Indian law may require citizens to comply with orders issued by a Distr...
23/03/2026

Statement by Nipun Cherian, President, V4 Kochi.

Indian law may require citizens to comply with orders issued by a District Collector or the Election Commission of India, even when the legality of such orders is under question. However, the law does not prohibit citizens from peacefully and publicly expressing reasoned, legal, or cultural disagreements with these orders, nor from engaging in open discussion about their constitutionality.

On the contrary, under the constitutional guarantee of freedom of expression and the core values of democracy, every Indian citizen has the right to openly articulate agreement or dissent regarding the actions of public authorities, including government officials.

My Facebook profile and page have been blocked in India after I exposed disruptions caused by the unconstitutional Order No. DCPKD/3269/2026-E5, dated 15 March 2026, issued by District Collector Palakkad, Madhavikutty M.S., IAS. I will pursue all available legal remedies to challenge the takedown of my social media accounts.

Nipun Cherian
23 March 2026
Kochi

2026 കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രീമതി ഉമ തോമസിനെ കോൺഗ്രസ് പാർട്ടി തൃക്കാക്കരയിൽ സ്ഥാനാർത്ഥി ആക്കുന്നത് അഴിമതി അംഗീകരി...
18/03/2026

2026 കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രീമതി ഉമ തോമസിനെ കോൺഗ്രസ് പാർട്ടി തൃക്കാക്കരയിൽ സ്ഥാനാർത്ഥി ആക്കുന്നത് അഴിമതി അംഗീകരിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും തുല്യം - നിയമ വാഴ്ച്ചയോടുള്ള വെല്ലുവിളി.

ഉമ തോമസും സംഘവും അഴിമതിയിലൂടെ നടത്തി എടുക്കാൻ ശ്രമിക്കുന്ന പൊതു പുഴ കൈയേറ്റം അറിഞ്ഞില്ല എന്ന് കോൺഗ്രസ് പാർട്ടിയും നേതാക്കളും, ഭാരവാഹികളും നടിക്കുന്നു. ചിലവന്നൂരിൽ പൊതു പുഴയായ പോണേത്ത് ചാൽ - എളംകുളം വില്ലേജ് സർവേ നമ്പർ 803-ഇന്റെ ഒരു ഭാഗം നികത്തി കൈയേറാൻ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ദി എറണാകുളം കോഓപ്പറേറ്റീവ് ഹൗസ് കൺസ്ട്രക്ഷൻ സൊസൈറ്റി ലിമിറ്റഡ് നടത്തുന്ന പരിശ്രമങ്ങളിൽ ഭാഗമായ ഉമ തോമസ്, അവർ നടത്തി വരുന്ന ഈ അഴിമതി പ്രവർത്തനങ്ങൾ ന്യായീകരിക്കുന്നതിന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ മൊഴിയിൽ കള്ളങ്ങളും, വസ്തുതാ വിരുദ്ധമായതും ആയ കാര്യങ്ങൾ ഉള്ളതിന് തെളിവുണ്ട്. 2019-2021 കാലഘട്ടത്തിൽ അന്നത്തെ എം.എൽ.എ. പി. ടി. തോമസും സംഘവും തന്റെ ഭാര്യ ഉമ തോമസ് ഡയറക്ടർ ആയ മേൽ പറഞ്ഞ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന് വേണ്ടി നടത്തി വന്ന ഈ അഴിമതി തടയപ്പെട്ടപ്പോൾ, ഈ അഴിമതിയും പരിസ്ഥിതി വിരുദ്ധ പ്രവർത്തിയും തടയുന്നതിന് പ്രവർത്തിച്ച V4 Kochi പ്രസിഡന്റ് നിപുൺ ചെറിയാൻ അടക്കമുള്ള ആളുകളെ പിന്തിരിപ്പിക്കുന്നതിന് വേണ്ടി പി. ടി. തോമസ് അന്നത്തെ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആയ്യിരുന്ന സുനിൽ കുമാർ കെ.പി. എന്ന ആളെ കൂട്ട് പിടിച്ച് പ്രഥമദൃഷ്ട്യാ നിലനിൽക്കില്ല എന്ന് ബോധ്യമുള്ള മാനനഷ്ട്ട കേസ് എടുക്കുകയും, പിന്നീട് പി. ടി. തോമസ് മരിച്ചതിന് ശേഷം ഉമ തോമസ്, ആ കേസിൽ കക്ഷി ചേർന്ന് കേസ് മുന്നോട്ട് പോയത്, റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന് പുഴ പുറമ്പോക്ക് കൈയേറാൻ സാധിക്കാതെ ഇരിക്കുന്ന സാഹചര്യത്തിൽ, നിയമവ്യവസ്ഥയെ ദുരുപയോഗിച്ച് നിപുൺ ചെറിയാൻ അടക്കമുള്ള ആളുകളെ പിന്തിരിക്കപിക്കുന്നതിന് വേണ്ടി.

ഇപ്പോഴും, എളംകുളം വില്ലേജ് സർവേ നമ്പർ 803 പുഴ കയ്യേറുന്നത് ന്യായീകരിച്ച് കൊണ്ട്, കള്ളങ്ങൾ നിരത്തി ഉമ തോമസ് പ്രവർത്തിക്കുന്നത് വ്യക്തമാണ്. പരിസ്ഥിതി നശിപ്പിച്ച് പൊതു മുതൽ കയ്യടക്കാൻ ഉള്ള ശ്രമം തുടരുകയാണ് ഉമ തോമസും സംഘവും.

പൊതു വിഷയങ്ങളിൽ അവനവന്റെ ഉത്തമ ബോധ്യത്തിൽ പൊതു പ്രവർത്തകർക്കെതിരെ നടത്തുന്ന പരാമർശങ്ങളിൽ മാനനഷ്ട്ടകേസ് എടുക്കാൻ സാധിക്കില്ല എന്ന വ്യക്തമായ നിയമം ഉള്ളപോൾ, ഇതേ വിഷയത്തിൽ മുവാറ്റുപുഴ വിജിലൻസ് കോടതി അഴിമതി വിരുദ്ധ നിയമം അനുസരിച്ച് എടുത്ത കേസിൽ പി. ടി. തോമസ് പ്രതിയായി നിൽക്കുമ്പോളാണ് 2021 ജനുവരിയിൽ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സുനിൽ കുമാർ കെ.പി., ശ്രീ നിപുൺ ചെറിയാൻ, ചിലവന്നൂർ സ്വദേശിയായ ശ്രീ വർഗീസ് ജോൺ എന്നിവർക്കെതിരെ മാനനഷ്ട കേസ് രജിസ്റ്റർ ചെയ്യുന്നത്. അഴിമതിയിലൂടെ പരിസ്ഥിതി നശിപ്പിക്കുന്നതിനും, പൊതു ഭൂമി കയ്യേറുന്നതിനും ഉമ തോമസിനെ പോലെയുള്ള രാഷ്ട്രീയക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് എങ്ങനെയാണ് ഒരു ജുഡീഷ്യൽ ഓഫീസർ ഒത്താശ ചെയ്യുന്നത് എന്നതിന് ഉദാഹരണമാണ് ഈ വിഷയത്തിലെ മാനനഷ്ട്ടകേസ്. മാനനഷ്ട്ടകേസിലെ വിചാരണയിൽ ആകട്ടെ ഉമ തോമസിന്റെ കള്ളത്തരങ്ങൾ കൂടുതൽ വ്യക്തമാവുകയാണ്. 04 മാർച്ച് 2026 -ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ CC 5/2021 കേസിൽ രേഖപ്പെടുത്തിയ ഉമ തോമസിന്റെ ചീഫ് വിസ്താര മൊഴിയും ക്രോസ്സ് വിസ്താര മൊഴിയും പരിശോധിച്ചാൽ മേൽപറഞ്ഞ വസ്തുതകൾ ആർക്കും മനസിലാകും.

ഇന്ന് കൊച്ചി ചെല്ലാനം മറുവ്വക്കാട് ദീപക് സ്റ്റോഴ്‌സിൽ മറുവ്വക്കാട് ബ്രാൻഡ് പൊക്കാളി അരി വിൽപ്പന ഉദ്ഘാടനം, V4 കൊച്ചി പ്രസ...
01/03/2026

ഇന്ന് കൊച്ചി ചെല്ലാനം മറുവ്വക്കാട് ദീപക് സ്റ്റോഴ്‌സിൽ മറുവ്വക്കാട് ബ്രാൻഡ് പൊക്കാളി അരി വിൽപ്പന ഉദ്ഘാടനം, V4 കൊച്ചി പ്രസിഡന്റ് നിർവഹിച്ചു. 80 വയസ് തികയുന്ന ചന്തു മഞ്ചാടിപ്പറമ്പിൽ കഴിഞ്ഞ 25 വർഷങ്ങളായി എല്ലാ പ്രതിസന്ധികളെയും മറികടന്ന് പൊക്കാളി നെൽകൃഷി നടത്തി വരുന്നു. മറുവ്വക്കാട് പാടശേഖരത്തിൽ ചന്തു ചേട്ടന്റെ പാടത്ത് വിളഞ്ഞ പൊക്കാളി നെല്ലാണ് സംസ്കരിച്ച് അരിയായി ദീപക് സ്റ്റോഴ്‌സിൽ വിൽക്കപ്പെടുന്നത്.

28/02/2026

V4 കൊച്ചി അരാഷ്ട്രീയ സംഘടന എന്ന് പറയുന്നവർ നവ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉണ്ടാകുന്ന പ്രക്രിയ മനസ്സിലാക്കാത്തവർ. ചരിത്ര, സാമൂ...
26/01/2026

V4 കൊച്ചി അരാഷ്ട്രീയ സംഘടന എന്ന് പറയുന്നവർ നവ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉണ്ടാകുന്ന പ്രക്രിയ മനസ്സിലാക്കാത്തവർ. ചരിത്ര, സാമൂഹിക യാഥാർത്ഥ്യങ്ങൾ നിഷേധിക്കുന്നവർ.

ഇന്ന് കാണുന്ന കോൺഗ്രസ്സ്, കമ്മ്യൂണിസ്റ്റ് പാർട്ടികൾ, ആർ.എസ്.എസ്.-ബി.ജെ.പി. എന്നിവർ ഉൽഭവിച്ച്, പരിണമിച്ച് രാഷ്ട്രീയ പ്രസ്ഥാനങ്ങളും രാഷ്ട്രീയ പാർട്ടികളുമായി എങ്ങനെ മാറി എന്ന ചരിത്രവും, യാഥാർത്ഥ്യവും മനസ്സിലാക്കാത്തവരാണ് V4 കൊച്ചി-യെ അരാഷ്ട്രീയ സംഘടന എന്ന് വിശേഷിപ്പിക്കുന്നത്. വിദ്യാഭ്യാസപരമായും സാംസ്കാരികമായും പിന്നോക്കം നിൽക്കുന്ന അടച്ചിട്ട മുറികളിലെ ബുദ്ധിജീവികളുടെ വിവരക്കുറവാണ് അത്തരം വിശകലനങ്ങൾ.

19-ആം നൂറ്റാണ്ടിലെ അവസാന പതിറ്റാണ്ടുകളിലും, 20-ആം നൂറ്റാണ്ടിലെ ആദ്യ പതിറ്റാണ്ടുകളിലും രൂപപ്പെട്ട് തുടങ്ങിയ പ്രസ്ഥാനങ്ങൾ ആണ് മേൽസൂചിപ്പിച്ചവ. ആ കാലഘട്ടത്തിൽ അവ എങ്ങനെ രൂപപ്പെട്ടു എന്നും എങ്ങനെ പരിണമിച്ചു എന്നും മനസ്സിലാക്കാത്തവരാണ് 21-ആം നൂറ്റാണ്ടിൽ ഉയർന്ന് വരുന്ന രാഷ്ട്രീയ മുന്നേറ്റങ്ങളെ അരാഷ്ട്രീയമായി കാണുന്നത്. 19-ആം നൂറ്റാണ്ടിന്റെ അവസാനവും, 20-ആം നൂറ്റാണ്ടിലെ ആദ്യവും രൂപപ്പെട്ട പ്രസ്ഥാനങ്ങൾ യഥാർത്ഥത്തിൽ ഇന്നത്തെ കാലഘട്ടത്തിൽ ആരാഷ്ട്രീയ വൽക്കരിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ കാലഘട്ടത്തിന്റെ രാഷ്ട്രീയം നവ പ്രസ്ഥാനങ്ങളിലൂടെ രൂപപെട്ട് വരുന്നത് തടയാനുള്ള ശ്രമമാണ് പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ അധികാരത്തെ ആശ്രയിച്ച്, അധ്വാനിക്കുന്ന ജനങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്ന പണത്തെ ആശ്രയിച്ച് ജീവിക്കുന്ന പ്രമുഖർ നടത്തുന്നത്. എന്നാൽ അത് വിജയിക്കില്ല. മാറ്റം ഉണ്ടാകുന്നത് കുറച്ച് കാലം വൈകിപ്പിക്കാൻ സാധിച്ചേക്കും, അത്ര മാത്രം.

കേരളത്തിന്റെ സമഗ്ര പുരോഗതിക്ക് അനിവാര്യമായ ബദൽ രാഷ്ട്രീയം ഹ്യൂമനിസമാണ്. വ്യക്തിഗത സ്വാതന്ത്ര്യം, വ്യക്തിഗത ഉന്നമനം, ശാസ്ത്രബോധം, പാരിസ്ഥിതിക സുസ്ഥിരത എന്നീ നാല് അടിസ്ഥാന മൂല്യങ്ങളിൽ അധിഷ്ഠിതമായി എല്ലാ മനുഷ്യർക്കും അന്തസ്സിൽ തുല്യത ഉറപ്പ് വരുത്തുന്നതിന് ഹ്യൂമനിസ്റ്റ് രാഷ്ട്രീയമാണ് മാർഗ്ഗം. സോഷ്യലിസം കാലഹരണപ്പെട്ട ഈ കാലഘട്ടത്തിൽ ഓരോ മനുഷ്യനെയും ശാക്തീകരിക്കുന്ന, ശരാശരി നിലവാരത്തിൽ തളച്ചിടുന്ന രീതികളിൽ നിന്ന് മാറി, മികവ് നേടുന്ന സാമൂഹിക സമീപനത്തിലേക്ക് നമുക്ക് മാറേണ്ടതുണ്ട്.

നിപുൺ ചെറിയാൻ
പ്രസിഡന്റ്, V4 കൊച്ചി

ട്വന്റി-20 ബി.ജെ.പി. സഖ്യകക്ഷി. ആം ആദ്മി പാർട്ടി സി.പി.ഐ.(എം.) ക്ഷേമ രാഷ്ട്രീയത്തിലെ സഖ്യകക്ഷി. യഥാർത്ഥ ബദൽ കേരള സമൂഹം ത...
23/01/2026

ട്വന്റി-20 ബി.ജെ.പി. സഖ്യകക്ഷി. ആം ആദ്മി പാർട്ടി സി.പി.ഐ.(എം.) ക്ഷേമ രാഷ്ട്രീയത്തിലെ സഖ്യകക്ഷി.

യഥാർത്ഥ ബദൽ കേരള സമൂഹം തിരിച്ചറിയും.

കേരളത്തിന്റെ സമഗ്ര പുരോഗതിക്ക് അനിവാര്യമായ ബദൽ രാഷ്ട്രീയം ഹ്യൂമനിസം തന്നെയാണ്. വ്യക്തിഗത സ്വാതന്ത്ര്യം, വ്യക്തിഗത ഉന്നമനം, ശാസ്ത്രബോധം, പാരിസ്ഥിതിക സുസ്ഥിരത എന്നീ നാല് അടിസ്ഥാന മൂല്യങ്ങളിൽ അധിഷ്ഠിതമായി എല്ലാ മനുഷ്യർക്കും അന്തസ്സിൽ തുല്യത ഉറപ്പ് വരുത്തുന്നതിന് ഹ്യൂമനിസ്റ്റ് രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന V4 കൊച്ചി -യുടെ നിലപാടുകൾ ആണ് ശരി എന്ന് കാലം തെളിയിക്കുകയാണ്. സോഷ്യലിസവും അതിന്റെ വകഭേദങ്ങളായ ക്ഷേമ രാഷ്ട്രീയവും മറ്റും കാലഹരണപ്പെട്ട ഈ കാലഘട്ടത്തിൽ ഓരോ മനുഷ്യനെയും ശാക്തീകരിക്കുന്ന, ശരാശരി സാമൂഹിക നിലവാരത്തിൽ നിന്ന്, മികവ് നേടുന്ന സാമൂഹിക സമീപനത്തിലേക്ക് നമുക്ക് മാറേണ്ടതുണ്ട്.

അനിവാര്യമായ വിപ്ലവത്തിന് ജനങ്ങൾ തയ്യാറാവുന്നത് കണ്ട് വ്യാജന്മാർ അത് മുതലെടുക്കാൻ ശ്രമിച്ചു. കാലം അവരെ തുറന്ന് കാട്ടി. നമ്മൾ മാറ്റത്തിന് ഒരുങ്ങണം.

നിപുൺ ചെറിയാൻ
പ്രസിഡന്റ്, V4 കൊച്ചി

Address

Thoppumpady
Thoppumpady

Telephone

+919846400341

Website

Alerts

Be the first to know and let us send you an email when V4 Kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share