Catholic Congress Global

Catholic Congress Global Official Page of 'Catholic Congress' - Official Community Organization of Syro Malabar Catholic Church

Catholic Congress Diocesevof Bhadravati
14/06/2026

Catholic Congress Diocesevof Bhadravati

CATHOLIC CONGRESS NATIONAL CONFERENCE , MUMBAI.                       2026 - AUGUST 1 - 2.
12/06/2026

CATHOLIC CONGRESS NATIONAL CONFERENCE , MUMBAI. 2026 - AUGUST 1 - 2.

പ്രിയപ്പെട്ടവരെ , 108 വർഷം ആയ സീറോ മലബാർ സമുദായ സംഘടന കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പ്രഥമ നാഷണൽ കോൺഫറൻസ് , കല്യാൺ...
24/05/2026

പ്രിയപ്പെട്ടവരെ , 108 വർഷം ആയ സീറോ മലബാർ സമുദായ സംഘടന കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പ്രഥമ നാഷണൽ കോൺഫറൻസ് , കല്യാൺ രൂപതയുടെ ആതിഥേയത്വത്തിൽ നവി മുംബെയിലുള്ള ARC (ആനിമേഷൻ & റിന്യൂവൽ സെൻ്ററിൽ) വച്ച് 2026 ആഗസ്റ്റ് 1, 2 തിയതികളിലായി നടത്തപ്പെടുകയാണ് . ദേശീയ തലത്തിൽ സമുദായ ശാക്തീകരണവും , ഭാരതത്തിലെ വിവിധ പ്രദേശങ്ങളിൽ ഉള്ളവർ തമ്മിൽ ഫലപ്രദമായ നെറ്റ്‌വർക്കിങ്ങും സാധ്യമാക്കുന്നതിനും , ക്രൈസ്തവ സമുദായം നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും ഉള്ള വേദിയായിരിക്കുന്ന ഈ നാഷണൽ കോൺഫറൻസ് വിജയിപ്പിക്കുവാൻ എല്ലാവരുടേയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു . ✍️ രാജീവ് കൊച്ചുപറമ്പിൽ പ്രസിഡൻ്റ് .
ഫാ. ഫിലിപ്പ് കവിയിൽ ഡയറക്ടർ . ഡോ . ജോസ്കുട്ടി ജെ ഒഴുകയിൽ ജനറൽ സെക്രട്ടറി.
ബെന്നി ആൻ്റണി ചീഫ് കോർഡിനേറ്റർ

ബെൽത്തങ്ങാടി രൂപത ബിഷപ്പ് മാർ ജെയിംസ് പട്ടേരിൽ പിതാവിനെ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിലിൻ്റെ ...
24/05/2026

ബെൽത്തങ്ങാടി രൂപത ബിഷപ്പ് മാർ ജെയിംസ് പട്ടേരിൽ പിതാവിനെ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിലിൻ്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ജെ ഒഴുകയിൽ , വൈസ് പ്രസിഡൻ്റ് ബെന്നി ആൻ്റണി എന്നിവർ സന്ദർശിച്ച് ആശംസകൾ നേർന്നു. രൂപത പ്രസിഡൻ്റ് ബിറ്റി നെടുനിലം , ഗ്ലോബൽ സെക്രട്ടറി ജെയ്‌സൻ പട്ടേരി , ഭാരവാഹികളായ റോബിൻ ഓടമ്പിള്ളി , സെബാസ്റ്റ്യൻ എം.ജെ , സെബാസ്റ്റ്യൻ പി.സി തുടങ്ങിയവർ സമീപം .

കത്തോലിക്ക കോൺഗ്രസ് മാണ്ഡ്യ രൂപത നേതൃസമ്മേളനം ഗ്ലോബൽ പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബിഷപ് മാർ സെബാസ്റ്...
24/05/2026

കത്തോലിക്ക കോൺഗ്രസ് മാണ്ഡ്യ രൂപത നേതൃസമ്മേളനം ഗ്ലോബൽ പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് അനുഗ്രഹ സന്ദേശം നൽകി. രൂപത പ്രസിഡൻ്റ് കെ.പി. ചാക്കപ്പൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രൂപത ഡയറക്ടർ ഫാ . കുര്യാക്കോസ് കള്ളമുള്ളിൽ സി. എം . ഐ . , ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ജെ ഒഴുകയിൽ , വൈസ് പ്രസിഡൻ്റ് ബെന്നി ആൻ്റണി , സെക്രട്ടറി റോസ് ജെയിംസ് , രൂപത ജനറൽ സെക്രട്ടറി റീന പ്രിൻസ് , ട്രഷറർ ലൗലി ജോളി , ഭാരവാഹികളായ ഡാർലി കുര്യാക്കോസ്, തോമസ് കളരി , മഞ്ജു ജോഷി എന്നിവർ പ്രസംഗിച്ചു. നേതൃസംഗമത്തിൽ മാണ്ഡ്യ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ഗ്രൂപ്പ് ഡിസ്‌കഷൻ, രൂപത കർമ്മപരിപാടികളുടെ പ്രസൻ്റേഷൻ തുടങ്ങിയവ സംഘടിപ്പിച്ചു .

Catholic Congress Mandya Diocese Leaders Meet.
22/05/2026

Catholic Congress Mandya Diocese Leaders Meet.

കേരളത്തിൽ യു ഡി എഫ് മന്ത്രിസഭയിൽ വിദ്യാഭ്യാസ,ന്യൂനപക്ഷ വകുപ്പുകൾ കോൺഗ്രസ് ഏറ്റെടുക്കണം. UDF ഇലക്ഷൻ കാലത്ത് നൽകിയ വാക്ക് ...
19/05/2026

കേരളത്തിൽ യു ഡി എഫ് മന്ത്രിസഭയിൽ വിദ്യാഭ്യാസ,ന്യൂനപക്ഷ വകുപ്പുകൾ കോൺഗ്രസ് ഏറ്റെടുക്കണം. UDF ഇലക്ഷൻ കാലത്ത് നൽകിയ വാക്ക് പാലിക്കണം.
സമ്മർദ്ദത്തിന് മുമ്പിൽ അടിയറവുകൾ പറയാതെ എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യ നീതി ലഭ്യമാക്കണം.
വിദ്യാഭ്യാസം രണ്ട് വകുപ്പാക്കി മാറ്റിയിട്ടും അതിനെ കുത്തകവൽക്കരിക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണ്.
ദീർഘവീക്ഷണമുള്ള വിദ്യാഭ്യാസ രീതിയും വകുപ്പും ഇന്ന് കേരളത്തിന് ആവശ്യമാണ്.
ഒരു കാലത്ത് ക്രൈസ്തവ സമൂഹം ദീർഘ വീക്ഷണത്തോടെ നടത്തിയ പ്രവർത്തനങ്ങളായിരുന്നു കേരള നവോത്ഥാനത്തിനും കേരള മോഡൽ വികസനത്തിനും കാരണമായത്.അതിനെ പൂർണ്ണമായും തമസ്കരിക്കാൻ ശ്രമിക്കരുത്.
കേരളത്തിൻ്റെ വിദ്യാഭ്യാസ രംഗം പുതുമയും ആധുനികതയും മാറ്റങ്ങളും തേടുമ്പോൾ ഭരിക്കുന്നവരിലും മാറ്റം അനിവാര്യമാണ്.വകുപ്പുകൾ പാർട്ടികൾ സ്വകാര്യ സ്വത്തായി കൊണ്ടു നടക്കുന്ന രീതി അംഗീകരിക്കാനാവില്ല.
ന്യൂനപക്ഷ വകുപ്പുമായി ബന്ധപ്പെട്ട കാലങ്ങളായുള്ള അവഗണനകൾ തിരുത്തണം.വിദ്യാഭ്യാസ,ന്യൂനപക്ഷ വകുപ്പുകളിൽ പൊതു സ്വീകാര്യമായ ക്രമീകരണങ്ങൾ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതികരണങ്ങളിലേക്ക് കടക്കുമെന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.

വിദ്യാഭ്യാസ, ന്യൂനപക്ഷ വകുപ്പുകൾ കോൺഗ്രസ് ഏറ്റെടുക്കണം : കത്തോലിക്ക കോൺഗ്രസ്.കേരളത്തിൽ യു ഡി എഫ് മന്ത്രിസഭയിൽ വിദ്യാഭ്യാ...
19/05/2026

വിദ്യാഭ്യാസ, ന്യൂനപക്ഷ വകുപ്പുകൾ കോൺഗ്രസ് ഏറ്റെടുക്കണം : കത്തോലിക്ക കോൺഗ്രസ്.

കേരളത്തിൽ യു ഡി എഫ് മന്ത്രിസഭയിൽ വിദ്യാഭ്യാസ,ന്യൂനപക്ഷ വകുപ്പുകൾ കോൺഗ്രസ് ഏറ്റെടുക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്.ഇലക്ഷൻ കാലത്ത് നൽകിയ വാക്ക് പാലിക്കണം.സമ്മർദ്ദത്തിന് മുമ്പിൽ അടിയറവുകൾ പറയാതെ എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യ നീതി ലഭ്യമാക്കണം.വിദ്യാഭ്യാസം രണ്ട് വകുപ്പാക്കി മാറ്റിയിട്ടും അതിനെ കുത്തകവൽക്കരിക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണ്.ദീർഘവീക്ഷണമുള്ള വിദ്യാഭ്യാസ രീതിയും വകുപ്പും ഇന്ന് കേരളത്തിന് ആവശ്യമാണ്.
ഒരു കാലത്ത് ക്രൈസ്തവ സമൂഹം ദീർഘ വീക്ഷണത്തോടെ നടത്തിയ പ്രവർത്തനങ്ങളായിരുന്നു കേരള നവോത്ഥാനത്തിനും കേരള മോഡൽ വികസനത്തിനും കാരണമായത്.അതിനെ പൂർണ്ണമായും തമസ്കരിക്കാൻ ശ്രമിക്കരുത്.കേരളത്തിൻ്റെ വിദ്യാഭ്യാസ രംഗം പുതുമയും ആധുനികതയും മാറ്റങ്ങളും തേടുമ്പോൾ ഭരിക്കുന്നവരിലും മാറ്റം അനിവാര്യമാണ്.വകുപ്പുകൾ പാർട്ടികൾ സ്വകാര്യ സ്വത്തായി കൊണ്ടു നടക്കുന്ന രീതി അംഗീകരിക്കാനാവില്ല.ന്യൂനപക്ഷ വകുപ്പുമായി ബന്ധപ്പെട്ട കാലങ്ങളായുള്ള അവഗണനകൾ തിരുത്തണം.വിദ്യാഭ്യാസ,ന്യൂനപക്ഷ വകുപ്പുകളിൽ പൊതു സ്വീകാര്യമായ ക്രമീകരണങ്ങൾ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതികരണങ്ങളിലേക്ക് കടക്കുമെന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.

Address

Kanjikuzhi, Kottayam
Kanjikuzhy
686004

Alerts

Be the first to know and let us send you an email when Catholic Congress Global posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Catholic Congress Global:

Share