AIYF Thiruvananthapuram DC

  • Home
  • AIYF Thiruvananthapuram DC

AIYF Thiruvananthapuram DC Official page AIYF Thiruvananthapuram District Committee.

24/08/2026

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കം ഉപേക്ഷിക്കണം:


കേരളത്തിന്റെ റെയിൽവേ വികസനത്തിന് കനത്ത തിരിച്ചടിയാകുന്ന പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കം അടിയന്തരമായി ഉപേക്ഷിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
മംഗലാപുരം മേഖലയെ മൈസൂർ റെയിൽവേ ഡിവിഷനിൽ ഉൾപ്പെടുത്താനുള്ള നീക്കം കേരളത്തോടുള്ള കടുത്ത അവഗണനയാണെന്നും എഐവൈഎഫ് ആരോപിച്ചു. പാലക്കാട് ഡിവിഷന്റെ സാമ്പത്തിക കരുത്തിന്റെ പ്രധാന അടിത്തറ മംഗലാപുരം മേഖലയാണ്. ഡിവിഷന്റെ ചരക്കുനീക്കത്തിന്റെ ഏകദേശം 90 ശതമാനവും ഈ മേഖലയുമായി ബന്ധപ്പെട്ടതാണ്. ഈ പ്രധാന വരുമാന സ്രോതസ്സ് വേർപെടുത്തുന്നതിലൂടെ പാലക്കാട് ഡിവിഷനെ സാമ്പത്തികമായി ദുർബലപ്പെടുത്തുകയാണ് ലക്ഷ്യം.
നിലവിൽ പ്രതിദിനം ഏകദേശം 2.75 കോടി രൂപ വരുമാനമുള്ള പാലക്കാട് ഡിവിഷന്റെ സാമ്പത്തിക ശേഷി കുറയുന്നതോടെ, ഭാവിയിൽ ഡിവിഷന്റെ വികസന ആവശ്യങ്ങളെ അവഗണിക്കാൻ റെയിൽവേയ്ക്ക് സാഹചര്യമൊരുങ്ങും. വരുമാനം കുറയ്ക്കുക, വികസനം തടയുക, ഒടുവിൽ ഡിവിഷന്റെ പ്രസക്തി തന്നെ ഇല്ലാതാക്കുക എന്ന തരത്തിലുള്ള നീക്കങ്ങൾ കേരളത്തിന് അംഗീകരിക്കാനാകില്ല.
ചരക്കുനീക്കത്തിൽ നിന്നുള്ള വരുമാനം നഷ്ടപ്പെടുന്നതോടെ പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിലും പുതിയ പാതകളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിലും പാലക്കാട് ഡിവിഷന് മുൻഗണന നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇതിന്റെ പ്രത്യാഘാതം പാലക്കാട് ഡിവിഷനിൽ മാത്രം ഒതുങ്ങില്ല. കേരളത്തിന്റെ സമഗ്രമായ റെയിൽവേ വികസനത്തെ തന്നെ അത് ഗുരുതരമായി ബാധിക്കും.
കേരളത്തിന്റെ റെയിൽവേ അവകാശങ്ങൾ കവർന്നെടുക്കാനുള്ള ഏത് നീക്കത്തെയും ശക്തമായി ചെറുക്കും. പാലക്കാട് ഡിവിഷനെ ദുർബലപ്പെടുത്താനുള്ള നീക്കം ഉപേക്ഷിച്ച് കേരളത്തിന്റെ റെയിൽവേ വികസനത്തിന് ആവശ്യമായ നിക്ഷേപവും പുതിയ ട്രെയിനുകളും പാതകളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് കെ. ഷാജഹാനും സെക്രട്ടറി ടി. ടി. ജിസ്‌മോനും ആവശ്യപ്പെട്ടു.

21/08/2026

AIYF മുൻ സംസ്ഥാന കമ്മിറ്റി അംഗം ബൈജു മുണ്ടപ്പള്ളി അന്തരിച്ചു

ആദരാഞ്ജലികൾ

19/08/2026
15/08/2026

Our Constitution Our Future എഐവൈഎഫ് യൂത്ത് വോയ്‌സ് സിപിഐ സംസ്ഥാന എസ്ക്യൂട്ടീവ് അംഗം സ.മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു...

14/08/2026
12/08/2026

എ ഐ എസ് എഫ്
90 വർഷങ്ങൾ, വിപ്ലവത്തിന്റെ തീപന്തം.

ചരിത്രം ഉറങ്ങുന്ന രാത്രികളിൽ ചില മുഷ്ടികൾ ആകാശത്തേക്ക് ഉയരും; ചില ശബ്ദങ്ങൾ നിശ്ശബ്ദതയുടെ നെഞ്ചുപിളർക്കും. അങ്ങനെയാണ് വിപ്ലവം പിറക്കുന്നത്—അനീതിയുടെ ഇരുട്ടിൽ നിന്ന്, അടിച്ചമർത്തപ്പെട്ടവന്റെ രോഷത്തിൽ നിന്ന്, മാറ്റത്തിനായി കത്തുന്ന മനുഷ്യന്റെ സ്വപ്നത്തിൽ നിന്ന്.
സാമ്രാജ്യത്വത്തിന്റെ തോക്കിൻകുഴലുകൾക്ക് മുന്നിൽ ഭയന്നുമാറാതെ, വെടിയുണ്ടകളുടെ ശബ്ദത്തെ മുദ്രാവാക്യങ്ങളുടെ ഇടിമുഴക്കമാക്കി മാറ്റിയ സമരപാരമ്പര്യമാണ് എ.ഐ.എസ്.എഫ്.
സ്വാതന്ത്ര്യത്തിന്റെ തീച്ചൂളയിൽ പാകപ്പെട്ട ആ പ്രസ്ഥാനം തൊണ്ണൂറ് വർഷങ്ങൾ പിന്നിടുമ്പോൾ, അത് ഒരു സംഘടനയുടെ വാർഷികമല്ല; തലമുറകളിലൂടെ കൈമാറിയ വിപ്ലവത്തിന്റെ തീ വീണ്ടും ആളിക്കത്തിക്കുന്ന നിമിഷമാണ്.
അധികാരത്തിന്റെ കൽച്ചുവരുകൾക്കു മുന്നിൽ ചോദ്യങ്ങളുമായി നിൽക്കാനും, അവകാശങ്ങൾ കവർന്നെടുക്കുന്ന കൈകളോട് കലഹിക്കാനും, അനീതിയുടെ മുഖത്ത് പ്രതിഷേധത്തിന്റെ തീ വാരിയെറിയാനും വിദ്യാർത്ഥിയുടെ മുഷ്ടി ഇന്നും ഉയരുന്നു.
വിദ്യാഭ്യാസത്തെ കച്ചവടമാക്കുന്ന വിപണിക്കും, ചരിത്രത്തെ വളച്ചൊടിക്കുന്ന അധികാരത്തിനും, മനുഷ്യരെ വിഭജിക്കുന്ന വർഗീയതയ്ക്കും മുന്നിൽ എ.ഐ.എസ്.എഫ് പ്രതിരോധത്തിന്റെ ചുവന്ന വരയായി നിലകൊള്ളുന്നു.
വെടിയുണ്ടകൾക്ക് ശരീരങ്ങളെ മുറിവേൽപ്പിക്കാം; പക്ഷേ നീതിക്കുവേണ്ടി ജ്വലിക്കുന്ന ആശയങ്ങളെ കൊല്ലാനാവില്ല.
ചങ്ങലകൾ മുറുക്കുന്തോറും കലാപത്തിന്റെ ശബ്ദം ഉയരും; അടിച്ചമർത്തുന്തോറും പുതിയ തലമുറകളിൽ നിന്ന് പുതിയ പോരാളികൾ ഉയർന്നുവരും.
ഈ സമരപാരമ്പര്യം ഓർമ്മയിൽ സൂക്ഷിക്കാനുള്ളതല്ല—പുതിയ കാലത്തിന്റെ അനീതികളിലേക്ക് അതിനെ ആയുധമാക്കി ഉയർത്താനുള്ളതാണ്.
എ ഐ എസ് എഫിന് 90-ാം സ്ഥാപകവാർഷികം അതുകൊണ്ട് പിന്നിട്ട വഴിയുടെ കണക്കെടുപ്പല്ല; മുന്നിലുള്ള പോരാട്ടങ്ങൾക്ക് കൊടിയുയർത്തുന്ന വിപ്ലവപ്രഖ്യാപനമാണ്.

07/08/2026

ക്ഷേമ പെൻഷൻ വീടുകളിൽ എത്തിച്ചു നൽകുന്നത് തുടരണം
എ ഐ വൈ എഫ്

സംസ്ഥാനത്തെ സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണ സംവിധാനത്തിൽ വരുത്തിയ മാറ്റം കേരളത്തിന്റെ ക്ഷേമരാഷ്ട്ര സങ്കൽപ്പത്തെയും സാമൂഹിക സുരക്ഷാ സംവിധാനത്തെയും ദുർബലപ്പെടുത്താനുള്ള നീക്കമാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന എക്സിക്യൂട്ടീവ് ആരോപിച്ചു.
സഹകരണ ബാങ്കുകൾ മുഖേന ഗുണഭോക്താക്കളുടെ വീടുകളിലെത്തിച്ച് വിതരണം ചെയ്തിരുന്ന ക്ഷേമ പെൻഷൻ സംവിധാനം അവസാനിപ്പിക്കുന്നത് ലക്ഷക്കണക്കിന് വയോജനങ്ങൾക്കും വിധവകൾക്കും ഭിന്നശേഷിക്കാർക്കും മറ്റ് അർഹരായ ഗുണഭോക്താക്കൾക്കും പ്രയാസങ്ങൾ സൃഷ്ടിക്കും.
കേന്ദ്ര സർക്കാർ നിർദേശിക്കുന്ന ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) മാനദണ്ഡം നടപ്പാക്കുന്നതിന്റെ പേരിലാണ് നിലവിലുള്ള വിതരണ സംവിധാനം ഒഴിവാക്കുന്നത്.
കേന്ദ്ര വിഹിതം നഷ്ടപ്പെടുമെന്ന വാദം ഉയർത്തി മാറ്റം ന്യായീകരിക്കാൻ ശ്രമിക്കുന്ന സർക്കാർ കഴിഞ്ഞ ഭരണകാലത്തും കേന്ദ്രത്തിൽ നിന്ന് സമാന സമ്മർദങ്ങളും നിയന്ത്രണങ്ങളും ഉണ്ടായിരുന്നിട്ടും എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് പാവപ്പെട്ട ജനങ്ങൾക്ക് ക്ഷേമ പെൻഷൻ മുടക്കമില്ലാതെ എത്തിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റിയിരുന്നുവെന്നത് മറക്കരുത്.
കേരളത്തിന്റെ സാമൂഹിക സുരക്ഷാ ചരിത്രത്തിൽ നിർണായകമായ ചുവടുവെപ്പായി 1980-ൽ ഇ.കെ. നായനാർ സർക്കാരിന്റെ നേതൃത്വത്തിൽ കർഷകത്തൊഴിലാളികൾക്ക് പ്രതിമാസം 45 രൂപ പെൻഷൻ പദ്ധതി ആരംഭിച്ചപ്പോൾ അന്ന് ഈ പദ്ധതിയെ കോൺഗ്രസ് 'ഉൽപ്പാദനപരമല്ലാത്ത സർക്കാർ ചെലവ് 'എന്നാണ് വിശേഷിപ്പിച്ചത്.
ഏറ്റവും ഒടുവിൽ 2025-ലെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇടതുപക്ഷ സർക്കാർ നൽകുന്ന ക്ഷേമ പെൻഷനെ 'കൈക്കൂലി'യെന്ന് വിശേഷിപ്പിച്ച് പരിഹസിച്ചത്
സാമൂഹ്യസുരക്ഷാ പെൻഷനുകളോടുള്ള യു.ഡി.എഫിന്റെ സമീപനം മാറിയില്ലെന്നതിന്റെ തെളിവായിരുന്നു.
സഹകരണ മേഖലയെ ദുർബലപ്പെടുത്താൻ ബി.ജെ.പി സർക്കാർ സ്വീകരിച്ചുവരുന്ന നടപടികൾക്ക് നിലവിലെ തീരുമാനം കൂടുതൽ കരുത്ത് പകരുകയാണ് ചെയ്യുക.
കേരളത്തിന്റെ സാമൂഹിക സുരക്ഷാ മാതൃകയും സഹകരണ മേഖലയുടെ നിലനിൽപ്പും സംരക്ഷിക്കുന്നതിനായി ക്ഷേമ പെൻഷൻ വിതരണ സംവിധാനത്തെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്.
വിതരണ സംവിധാനത്തിൽ വരുത്തിയ മാറ്റം സർക്കാർ പുനഃപരിശോധിക്കണമെന്നും ഗുണഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിൽ തന്നെ തുടർനടപടികൾ സ്വീകരിക്കണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ്
കെ. ഷാജഹാൻ, സെക്രട്ടറി ടി.ടി. ജിസ്‌മോൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

LPST റാങ്ക് ഹോൾഡേഴ്സിൻ്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന നിരാഹാര സമരത്തിന് AIYF നേത്യത്വത്തിൽ ഐക്യദാർ...
06/08/2026

LPST റാങ്ക് ഹോൾഡേഴ്സിൻ്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന നിരാഹാര സമരത്തിന് AIYF നേത്യത്വത്തിൽ ഐക്യദാർഢ്യ സമ്മേളനം സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്മോൻ ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനറും വളർമതിയുടെ നിരാഹാരം 8 -ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്

Address

PKV Smarakam Gandhariamman Covil Road, Mele Thambanoor

695017

Alerts

Be the first to know and let us send you an email when AIYF Thiruvananthapuram DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed Non Profit Organization?

Share