12/10/2025
മടങ്ങിയെത്തിയ പ്രവാസികളെയും “നോർക്ക കെയർ” ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ ബഹു. കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത റിട്ട് ഹർജിയിൽ പുറപ്പെടുവിച്ച ഉത്തരവിൽ പദ്ധതിയുടെ ആവിഷ്കർത്താക്കളായ നോർക്ക റൂട്സ് പ്രവാസി ലീഗൽ സെല്ലിന്റെ നിവേദനം പരിഗണിച്ച് സർക്കാരുമായി കൂടിയാലോചിച്ച് എത്രയും പെട്ടന്ന് ഒരു ഉത്തരവ് പുറപ്പെടുവിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഈ വിഷയം വിശദീകരിക്കുന്നതിനായി പ്രവാസി ലീഗൽ സെൽ സംസ്ഥാന കമ്മറ്റി ഇന്ന് (ഒക്ടോബർ 11) നടത്തിയ പത്രസമ്മേളനത്തിൽ നിന്ന്
with CameraFi Live