09/09/2026
ഭരണസിരാകേന്ദ്രത്തിൽ സാമ്പത്തിക ദുരാരോപണത്തിന്റെ പേരിൽ പ്രതിപക്ഷ നേതാവിന്റെ കോലം കത്തിക്കുന്നത് തന്നെ ചരിത്രത്തിൽ ആദ്യമായിരിക്കാം .
പ്രതിപക്ഷ നേതാവിന്റെ ധാർമ്മികത നഷ്ടപ്പെട്ടു - ആർ വൈ എഫ്
തിരുവനന്തപുരം:
അന്വേഷണ ഏജൻസി അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്ന് ശുപാർശ നൽകിയതോടു കൂടി
പ്രതിപക്ഷ നേതാവായിരിക്കുവാനുളള രാഷ്ട്രീയ ധാർമ്മികത പിണറായി വിജയന് നഷ്ടപ്പെട്ടുവെന്ന് ആർ വൈ എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു മോഹൻ എംഎൽഎ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ സി എം ആർ എൽ കമ്പനിയിൽ നിന്ന് 3.28 കോടി രൂപ മകൾ വീണ വഴി കൈക്കൂലി വാങ്ങിയെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലിന്റെ നിജസ്ഥിതി അന്വേഷിക്കുവാൻ സംസ്ഥാന സർക്കാരിന് നിയമപരമായ ഉത്തരവാദിത്വമുണ്ട്.
കൈക്കൂലി വാങ്ങുന്നതിനും പണം കൈമാറ്റം ചെയ്യുന്നതിനും കുടുംബാംഗങ്ങളെ പോലും ഉപയോഗിച്ചുവെന്ന് ഗുരുതര കണ്ടെത്തൽ കേരളത്തിലെ ഒരു ഭരണാധികാരികൾക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത ദുര്യോഗമാണ്. സംസ്ഥാന സർക്കാരിന്റെ നയങ്ങളെയും നിലപാടുകളെയും സാമ്പത്തിക ഉത്തരവാദിത്വങ്ങളെയും വസ്തുതാപരമായും സൂക്ഷ്മമായും വിലയിരുത്താനുള്ള ഭരണഘടന പദവിയാണ് പ്രതിപക്ഷ നേതാവിനുള്ളത്. പ്രതിപക്ഷ നേതാവ് തന്നെ ഗുരുതരമായ സാമ്പത്തിക ദുരാരോപണത്തിൽപ്പെട്ടിരിക്കുമ്പോൾ ആ ഉത്തരവാദിത്വം നിർവഹിക്കാനുള്ള ധാർമ്മികതയാണ് നഷ്ടമാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആർ വൈ എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ: യു എസ് ബോബിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നേതാക്കളായ പുലത്തറ നൗഷാദ്, അഡ്വ.അനൂപ്, റംഷീദ്, ശ്രീകാന്ത്, വിബ്ജിയോർ , അസിം , അനിഷ്, പ്രകാശ്, ഉണ്ണികൃഷ്ണൻ ,
ഷൈജു എന്നിവർ സംസാരിച്ചു.