Vybe flea market

Vybe flea market Vattiyoorkavu youth brigade charitable society( VYBe)

20/05/2026

വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് ( VYBe ) ൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന
" കൈമാറ്റ ചന്ത " ....
മെയ് 22 മുതൽ 27 വരെ ...
രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ ...
സ്ഥലം - മരുതംകുഴി ജംഗ്ഷൻ
( VYBECOS ) ഓഫീസ് അങ്കണത്തിൽ ....
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക - 6238384876

കൈമാറ്റച്ചന്ത വീണ്ടും എത്തുന്നു ....

വീടുകളിലും സ്ഥാപനങ്ങളിലും കാലാകാലങ്ങളായി ഉപയോഗിക്കാതെ വെച്ചിരിക്കുന്ന പുനരുപയോഗമൂല്യമുള്ള വസ്തുക്കള്‍ ആവശ്യക്കാരിലേക്കെത്തിക്കുന്നതിനുള്ള വേദിയാണ് കൈമാറ്റച്ചന്ത. നമുക്ക് ഉപയോഗമില്ലാത്തതും മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കഴിയുന്നതുമായ വസ്തുക്കള്‍ മാലിന്യമായി പുറന്തള്ളാതെ ആവശ്യക്കാർക്ക് കൈമാറാന്‍ ഇതിലൂടെ സാധിക്കും. ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, സൈക്കിള്‍, ഫര്‍ണിച്ചറുകള്‍, കളിപ്പാട്ടങ്ങൾ, വാച്ച്, സ്യൂട്‌കെയ്‌സ്, ബാഗ്, പുസ്തകം, നോട്ടുബുക്ക്, തുണി, സംഗീതോപകരണങ്ങൾ, അലങ്കാര വസ്തുക്കൾ തുടങ്ങി നിരവധി സാധനങ്ങള്‍ കൈമാറ്റം ചെയ്യാം. പുനരുപയോഗ സാധ്യതയുള്ളതും വൃത്തിയാതുമായ ഉൽപന്നങ്ങളോ വസ്തുക്കളോ മാത്രമേ കൈമാറ്റച്ചന്തയില്‍ സ്വീകരിക്കുകയുള്ളൂ.
കൂടുതൽ വിവരങ്ങൾക്ക് - 6238384876 എന്ന നമ്പറിൽ ബന്ധപ്പെടുക ....

#കൈമാറ്റച്ചന്ത

വട്ടിയൂർകാവ് മുന്നോട്ട് ✊✊✊
09/02/2026

വട്ടിയൂർകാവ് മുന്നോട്ട് ✊✊✊

പേരൂർക്കട മേൽപ്പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി പേരൂർക്കട ജംഗ്ഷനിലെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നു ....



#വട്ടിയൂർക്കാവ്മുന്നോട്ട്❣️❣️

LDF സർക്കാർ മുന്നോട്ട് ❤️❤️❤️
04/02/2026

LDF സർക്കാർ മുന്നോട്ട് ❤️❤️❤️

പാപ്പാട് മഹിളാ മന്ദിരം ഉദ്‌ഘാടന പരിപാടിയുമായി ബന്ധപ്പെട്ട് വാർഡ് കൗൺസിലർ പ്രചരിപ്പിക്കുന്ന ചില കാര്യങ്ങൾ സംബന്ധിച്ച് ഒരു...
04/02/2026

പാപ്പാട് മഹിളാ മന്ദിരം ഉദ്‌ഘാടന പരിപാടിയുമായി ബന്ധപ്പെട്ട് വാർഡ് കൗൺസിലർ പ്രചരിപ്പിക്കുന്ന ചില കാര്യങ്ങൾ സംബന്ധിച്ച് ഒരു ചെറിയ വിശദീകരണം .

1) ഉദ്‌ഘാടന പരിപാടി കൗൺസിലറെ അറിയിച്ചില്ല എന്ന പരാതി :

കൗൺസിലറെ ഉദ്‌ഘാടന പരിപാടി വിളിച്ചറിയിച്ചത് MLA യുടെ PA എന്ന നിലയിൽ ഞാനാണ് . ആ കോളിന്റെ screen shot ഇതോടൊപ്പം ചേർക്കുന്നുണ്ട് .

2) നഗരസഭ വക കെട്ടിടം :

ആ കെട്ടിടം സാമൂഹ്യ നീതി വകുപ്പിന്റേതാണ് . 50 വർഷത്തിലേറെ കാലം അവിടെ സാമൂഹ്യ നീതി വകുപ്പിന്റെ ഗ്രാന്റോടു കൂടി ബാലവാടി , നെയ്ത്ത് പരിശീലന കേന്ദ്രം , തയ്യൽ പരിശീലന കേന്ദ്രം എന്നിവ പ്രവർത്തിച്ചിരുന്നതാണ് . 1990 കളുടെ അവസാനത്തിൽ കെട്ടിടം പൊളിഞ്ഞു പോയതിനാലാണ് മഹിളാ മന്ദിരത്തിന്റെ പ്രവർത്തനം നിലച്ചത് . വാഴോട്ടുകോണം വാർഡ് മുൻ കൗൺസിലർ മഹിളാ മന്ദിരത്തിനായി പുതിയ കെട്ടിടം നിർമ്മിക്കാൻ ഫണ്ട് അനുവദിക്കണമെന്ന് ബഹു. MLA യോട് അഭ്യർത്ഥിച്ചതിനെ തുടർന്ന് 2020-21, 2022-23 വർഷങ്ങളിലെ ആസ്തി വികസന ഫണ്ടിൽ നിന്നും യഥാക്രമം 40 ലക്ഷം , 26.4 ലക്ഷം എന്നിങ്ങനെ തുക അനുവദിച്ച് ഭരണാനുമതി ഉത്തരവ് പുറപ്പെടുവിച്ചു . ആകെ 66.4 ലക്ഷം രൂപ. ഭരണാനുമതി ഉത്തരവുകളുടെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നുണ്ട്.

3) ഉദ്‌ഘാടന ദിവസം രാവിലെ കൗൺസിലർ മഹിളാമന്ദിരത്തിൽ വന്നപ്പോൾ പാർട്ടിക്കാർ അവിടെ ഇരുന്ന് മദ്യപിക്കുന്നു :

ഉദ്‌ഘാടന ദിവസം രാവിലെ ഞാൻ മഹിളാ മന്ദിരത്തിൽ ഉണ്ടായിരുന്നു . ഹാൾ ക്ലീൻ ചെയ്യുന്നതിനുള്ള തൊഴിലാളികളും ശിലാഫലകം സ്ഥാപിക്കുന്നതിനുള്ള തൊഴിലാളികളും അവിടെ ജോലി ചെയ്യുകയായിരുന്നു. 10 മണി വരെ ഞാനവിടെ ഉണ്ടായിരുന്നു . പിന്നെ, 'മന്ത്രി ഉദ്‌ഘാടനം ചെയ്യുന്ന കെട്ടിടത്തിൽ അന്നേ ദിവസം രാവിലെ പാർട്ടിക്കാർ മദ്യപിക്കുന്നു .... 'ഒരു മയത്തിനൊക്കെ തള്ളണ്ടേ കൗൺസിലറേ

4) പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്ത വട്ടിയൂർക്കാവ് സ്കൂളിൽ കറന്റ് കിട്ടിയിട്ടില്ല .

കൂടുതലൊന്നും പറയുന്നില്ല , ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ . പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്ത, വട്ടിയൂർക്കാവ് സ്കൂളിലെ കറന്റ് ബില്ല് ഇതോടൊപ്പം ചേർക്കുന്നു.

അതിക്രമങ്ങളിലൂടെ പ്രകോപനം സൃഷ്ടിച്ച് വികസന പദ്ധതികളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമിക്കേണ്ട . വട്ടിയൂർകാവിനിത് വികസനത്തിന്റെ പൂക്കാലമാണ് .
വികസനം തുടരും .

വികസനം
വിശ്വാസം
വി.കെ.പി

പോസ്റ്റ്‌ കടപ്പാട് Anoop Roy
PA to MLA

Address

Syam Nivas
Thiruvananthapuram
695010

Alerts

Be the first to know and let us send you an email when Vybe flea market posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Vybe flea market:

Shortcuts

Share