Kerala NGO Union Pathanamthitta District

Kerala NGO Union Pathanamthitta District കേരള എൻജിഒ യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മറ്റി

ബഡ്ജറ്റ് സിവിൽ സർവീസിന് വിസ്മയ നിരാശ സമ്മാനിച്ചു ജീവനക്കാരും അധ്യാപകരും പ്രതിഷേധ പ്രകടനം നടത്തികോട്ടയം -ബഡ്ജറ്റ് സിവിൽ സ...
19/06/2026

ബഡ്ജറ്റ് സിവിൽ സർവീസിന് വിസ്മയ നിരാശ സമ്മാനിച്ചു ജീവനക്കാരും അധ്യാപകരും പ്രതിഷേധ പ്രകടനം നടത്തി
കോട്ടയം -ബഡ്ജറ്റ് സിവിൽ സർവീസിന് വിസ്മയ നിരാശ സമ്മാനിച്ചു. ജീവനക്കാരും അധ്യാപകരും ആക്ഷൻ കൗൺസിൽ ഓഫ് സ്‌റ്റേറ്റ് എംപ്ലോയിസ് & ടീച്ചേഴ്‌സിൻ്റെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി

19/06/2026
19/06/2026
മാനദണ്ഡ വിരുദ്ധമായ ലൈസൺ ഓഫീസർ നിയമനം റദ്ദ് ചെയ്യുന്നതിനും, ആരോഗ്യവകുപ്പ് ഡയറക്ടറുടെ  അന്യായമായ സ്ഥലം മാറ്റത്തിനൂമെതിരെ എ...
16/06/2026

മാനദണ്ഡ വിരുദ്ധമായ ലൈസൺ ഓഫീസർ നിയമനം റദ്ദ് ചെയ്യുന്നതിനും, ആരോഗ്യവകുപ്പ് ഡയറക്ടറുടെ അന്യായമായ സ്ഥലം മാറ്റത്തിനൂമെതിരെ എൻ.ജി.ഒ യൂണിയൻ, കെ.ജി.ഒ.എ, കെ.ജി.എൻ.എ സംയുക്തമായി പ്രതിഷേധം സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പിൽ ഓൺലൈൻ സ്ഥലം മാറ്റം വിളിച്ചിരുന്നതിനാൽ ഭരണമാറ്റത്തെ തുടർന്ന് ഭരണാനുകൂല സംഘടനകളും ഭരണ പക്ഷ MLA മാരും നൽകിയ സ്ഥലം മാറ്റങ്ങൾ നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയതുമാണ് ഡി. എച്ച്.എസിനെ സ്ഥലം മാറ്റാൻ കാരണം. നിപ , ഷിഗല്ലെ ഉൾപ്പെടെ മാരക രോഗങ്ങളും കേരളമാകെ പനിക്കിടക്കയിലായ സാഹചര്യത്തിലും 350 ലേറെ ഡോക്‌ടർമാരേയും പൊതുജനാരോഗ്യ ജീവനക്കാരെയും വ്യാപകമായി സ്ഥലം മാറ്റാൻ ആവശ്യപ്പെട്ടു
എന്നാൽ നിലവിലെ ആരോഗ്യ സാഹചര്യത്തിലും ഓൺലൈൻ സ്ഥലം മാറ്റം വിളിച്ചതു കാരണവും മാനദണ്ഡ വിരുദ്ധ സ്ഥലംമാറ്റങ്ങൾ ചെയ്യാൻ കഴിയില്ലെന്ന് ഡോ . റീന കെ ജെ അറിയിച്ചതിനെ തുടർന്നാണ് 2 ദിവസം മാത്രം ലീവെടുത്ത ഡോ. കെ.ജെ.റീനയെ മാറ്റിയത്. കൂടാതെ ആരോഗ്യ വകുപ്പിൽ അനധികൃത ഇടപെടലുകൾക്കായി രണ്ട് നേഴ്സിംഗ് ഓഫീസർമാരെ ലൈസൺ ഓഫീസർ മാരായി നിയമിച്ചത് കേട്ടു കേൾവി പോലും ഇല്ലാത്തതാണ്. ആരോഗ്യ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ കുറവ് നേരിടുമ്പോൾ ആണ് യാതൊരുവിധ ജോലിയും ചുമതലയും നൽകാതെ അനധികൃത നിയമനം നൽകിയിട്ടുള്ളത്.

പത്തനംതിട്ട ഡിഎംഒ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ സമരം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ സി വി സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു.

16/06/2026

ലീവ് സറണ്ടർ അനിശ്ചിതത്വത്തിലാക്കി

15/06/2026

പ്രതിഷേധ സമരം

14/06/2026

കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന് ആവേശകരമായ സമാപനം.. 🚩🚩🚩

Address

കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി ഓഫീസ് ഇ പത്മനാഭൻ സ്മാരക മന്ദിരം
Pathanamthitta
689645

Alerts

Be the first to know and let us send you an email when Kerala NGO Union Pathanamthitta District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category