Deseeya Sevabharathi Pathanamthitta

Deseeya Sevabharathi Pathanamthitta Deseeya Sevabharathi Pathanamthitta is an NGO, under Deseeya Sevabharathi kerala.

Deseeya Sevabharathi Keralam A/c Pathanamthitta District
A/C No: 922010006177911
IFSC: UTIB0001800
Bank: AXIS Bank, Ashwini Junction,
Fort Street, Trisssur

വെള്ളപ്പൊക്കത്തിൽ സേവാഭാരതിയുടെ  പ്രവർത്തനങ്ങൾ നിർണ്ണായകം, സുരേഷ് കുമാറിന്റെ വേർപാട് തീരാനഷ്ടം- വർഗീസ് മാമ്മൻ എം.എൽ.എ.തൈ...
09/08/2026

വെള്ളപ്പൊക്കത്തിൽ സേവാഭാരതിയുടെ പ്രവർത്തനങ്ങൾ നിർണ്ണായകം, സുരേഷ് കുമാറിന്റെ വേർപാട് തീരാനഷ്ടം- വർഗീസ് മാമ്മൻ എം.എൽ.എ.

തൈമറവുംകര: ദുരന്തമുഖങ്ങളിൽ സേവാഭാരതി നടത്തുന്ന സേവന പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണെന്നും ഏത് പ്രതിസന്ധി ഘട്ടത്തിലും ഓടിയെത്തുന്ന പ്രസ്ഥാനത്തിന്റെ മുൻനിര പ്രവർത്തകനായിരുന്ന ജി. സുരേഷ് കുമാറിന്റെ വേർപാട് തീരാനഷ്ടമാണെന്നും വർഗീസ് മാമ്മൻ എം.എൽ. പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനത്തിനിടെ മരണപ്പെട്ട ജി. സുരേഷ് കുമാറിന്റെ അനുശോചന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സംവിധാനങ്ങൾക്കു മാത്രമായി ദുരന്തനിവാരണ പ്രവർത്തനങ്ങൾ പൂർണ്ണമായി നിർവ്വഹിക്കാൻ കഴിയില്ലെന്ന യാഥാർത്ഥ്യം നിലനിൽക്കെ ഇത്തരം സന്നദ്ധ സംഘടനകളുടെ നിസ്വാർത്ഥ സേവനമാണ് നാടിന് താങ്ങാകുന്നത്.

​റോഡ് അപകടങ്ങൾ, പ്രളയം അല്ലെങ്കിൽ മറ്റേതൊരു വലിയ ദുരന്തം ഉണ്ടായാലും ഒട്ടും മടിക്കാതെ ആദ്യം ഓടിയെത്തുന്ന സംഘടനകളിൽ മുൻപന്തിയിലാണ് സേവാഭാരതിയുടെ സ്ഥാനം. ആ പാരമ്പര്യം മുറുകെപ്പിടിച്ച് ജനങ്ങളെ സഹായിക്കുന്നതിനിടെ ജീവൻ പൊലിഞ്ഞ സുരേഷ് കുമാറിന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ആഴത്തിലുള്ള വേദനയിൽ പങ്കുചേരുന്നു.

​സംസ്ഥാന സർക്കാരിനു വേണ്ടി സുരേഷ് കുമാറിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും അനുശോചന പ്രസംഗത്തിൽ എം.എൽ.എ വ്യക്തമാക്കി. സേവാഭാരതി കുറ്റൂർ യൂണിറ്റ് അധ്യക്ഷൻ സുദീപ് എസ്. തോട്ടുങ്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ദേശീയ സേവാഭാരതി സംസ്ഥാന അധ്യക്ഷൻ ​ഡോ. രഞ്ജിത്ത് വിജയഹരി മുഖ്യപ്രഭാഷണം നടത്തി.
ശബരിഗിരി വിഭാഗ് കാര്യകാരി സദസ്യൻ ​ഓ.കെ. അനിൽ അനുസ്മരണ പ്രഭാഷണം നടത്തി.

കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
പ്രസന്ന സതീഷ്, പുളിങ്കീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം ​ജോ ഇലഞ്ഞിമൂട്ടിൽ, മുതിർന്ന മാധ്യമപ്രവർത്തകൻ ​എസ്.ഡി. വേണുകുമാർ, ബാലഗോകുലം പത്തനംതിട്ട റവന്യൂ ജില്ലാ കാര്യദർശി ആർ. രഞ്ജിത്ത്, ആർ. ശശികുമാർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിവിധ രാഷ്ട്രീയ, സമുദായിക, സാംസ്കാരിക സംഘടനകളുടെ നേതാക്കൾ പങ്കെടുത്തു.

തിരുവല്ല തഹസിൽദാർ ജോബിൻ കെ. ജോർജ് ദുരന്തനിവാരണ വകുപ്പിന് വേണ്ടി പുഷ്പചക്രം സമർപ്പിച്ചു. സുരേഷ് കുമാറിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

07/08/2026

സുരേഷ് ചേട്ടന് പ്രണാമം🙏

സേവാഭാരതി കുറ്റൂർ ട്രഷറർ ശ്രീ സുരേഷ് കുമാർ. ജി-ഉണ്ണിച്ചേട്ടൻ (65), തൈമറവുംകര പുത്തൻപുരയ്ക്കൽ (സൗപർണിക), ഇന്ന് രാവിലെ വിഷ...
07/08/2026

സേവാഭാരതി കുറ്റൂർ ട്രഷറർ ശ്രീ സുരേഷ് കുമാർ. ജി-ഉണ്ണിച്ചേട്ടൻ (65), തൈമറവുംകര പുത്തൻപുരയ്ക്കൽ (സൗപർണിക), ഇന്ന് രാവിലെ വിഷ്ണുപദം പൂകി. സമീപ ദിവസങ്ങളിലുണ്ടായ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ അക്ഷീണം സേവനമനുഷ്ഠിക്കുന്നതിനിടെയുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചെങ്ങന്നൂർ ചെറിയാൻ മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം വിടവാങ്ങിയത്. നിസ്വാർത്ഥ സേവനത്തെയും കരുണയെയും ജീവിതവ്രതമാക്കിയ അദ്ദേഹത്തിന്റെ വേർപാട് സേവാഭാരതി കുടുംബത്തിനും സമൂഹത്തിനും തീരാനഷ്ടമാണ്. പ്രിയ ഉണ്ണിച്ചേട്ടന് സേവാഭാരതി കുടുംബത്തിന്റെ അശ്രുപൂജയും ആദരാഞ്ജലികളും.
സേവാഭാരതി പത്തനംതിട്ട ജില്ലാ സമിതി..

07/08/2026
07/08/2026

Address

Deseeya Sevabharathi Pathanamthitta , Nandanm St Marys HS Road, Vettipuram
Pathanamthitta
689645

Alerts

Be the first to know and let us send you an email when Deseeya Sevabharathi Pathanamthitta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share