27/10/2024
പ്രിയ സുഹൃത്തുക്കളെ അഭ്യുതകാംഷികളെ
എൻ്റെ പേരും, ഫോട്ടോയും ഒഫീഷ്യൽ അഡ്രസ്സും ഉപയോഗിച്ച് ഇൻസ്റ്റാഗ്രാമിൽ ആരോ നിർമ്മിച്ചിരിക്കുന്ന വ്യാജ അക്കൗണ്ട് വഴി എൻ്റെ സഹ പ്രവർത്തകർ സുഹൃത്തുക്കൾ
ബന്ധുജനങ്ങൾ എന്നിവരോട് പണം അഭ്യർത്ഥിക്കുന്നതായി ശ്രദ്ധയിൽ പെട്ടിരിക്കുന്നു. എൻ്റെ 8606 207770, 8606107770 എന്ന നമ്പരുകളും പ്രവർത്തന രഹിതമായി കാണുന്നു.
ഞാൻ ആരോടും പണം ആവശ്യപ്പെടാറില്ലായെന്നും അഥവാ എന്തെങ്കിലും ആവശ്യം ഉണ്ടായാൽ ഫോണിലോ, നേരിലോ സംസാരിക്കുക മാത്രമേ ചെയ്യൂ എന്നും എന്നെ വ്യക്തിപരമായി അറിയുന്നവർക്ക് അറിയാം
എൻ്റെ പേജുകൾക്കുള്ള ജനകീയ പിന്തുണ നോക്കിയാലും ഫേക്ക് അക്കൗണ്ട് ഒരു പരിധി വരെ കണ്ടെത്താം, പ്രത്യേകിച്ച് ഇൻസ്റ്റ ഗ്രാം അക്കൗണ്ടിൽ ഞാൻ അത്രമേൽ ആക്ടീവല്ല .
എന്നാൽ ഉപയോഗിക്കപ്പെട്ടിട്ടുള്ള എൻ്റെ ഒഫീഷ്യൽ അഡ്രസ്സ് മുഖാന്തിരം ചിലപ്പോൾ കബളിപ്പിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ഇങ്ങനെ ഒരു അറിയിപ്പു നല്കുന്നത്. ഇത്തരം തട്ടിപ്പുകൾ വ്യാപകമായി നടന്നു വരുന്നതിനാൽ നിയമ നടപടികൾ പോലും അപ്രായോഗികവും, കാലതാമസവുമുളവാക്കുന്നു.
ദയവായി വഞ്ചിതരാവാതിരിക്കുക.
ദയവായി 8086260 270, എന്ന നമ്പരിൽ എന്നെ വിളിക്കുക.