പ്രിയ സുഹൃത്തുക്കളേ, അൻപതോളം വർഷമായി പന്തളം മങ്ങാരം പ്രദേശത്ത് നല്ല നിലയിൽ പ്രവർത്തിക്കുന്ന " ഗ്രാമീണ വായനശാല "യ്ക്ക് ഒരു നല്ല കെട്ടിടം എന്ന സ്വപ്നം മങ്ങാരം നിവാസികളുടെ ചിരകാല സ്വപ്നമാണ് . ഇതിനായി ഒരു ദശവത്സരം മുമ്പ് തന്നെ അഞ്ചു സെന്റ് സ്ഥലം വാങ്ങുവാൻ കഴിഞ്ഞു. ഇതിലേക്ക് കെട്ടിടത്തിനായി 3 നിലയിലുള്ള ഒരു കെട്ടിടത്തിന്റെ 'മാസ്റ്റർ പ്ലാൻ' തയ്യാറാക്കി വിവിധ ജനപ്രധിനിധികളെ സമീപിച്ചുവെങ്കിലും ഇതിന്റ
െ ഭീമമായ ചെലവ് ഇതിനോടുള്ള താല്പ്പര്യം അവരിൽ ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്തു. എങ്കിലും ശ്രീമതി. സി. എസ് . സുജാത പാർലമെന്റ് അംഗം ആയപ്പോൾ ഇതിന്റെ താഴത്തെ നിലക്ക് പണം അനുവദിച്ചു. എന്നാൽ പന്തളം ബ്ലോക്ക് പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ അലംഭാവം നിമിത്തം, ഈ പദ്ധതി ഒരിക്കലും നടക്കരുതെന്ന മുൻവിധിയോടെ അവർ തയ്യാറാക്കിയ എസ്റ്റിമേറ്റ്, ഇതിനെ തകിടം മറിക്കുകയും വിലപ്പെട്ട അഞ്ചു വർഷങ്ങൾ നഷ്ടപ്പെടുത്തുകയും അനുവദിച്ച തുക ലാപ്സ് ആകുകയും ചെയ്തു. പിന്നീടു ശ്രീ. രമേശ് ചെന്നിത്തലയെ പുതുക്കിയ ഒരു 'പ്ലാനുമായി ' പല തവണ സമീപിച്ചെങ്കിലും ഒടുവിൽ അദ്ദേഹം ഭാഗികമായ പദ്ധതിക്ക് പണം അനുവദിക്കാമെന്ന് സമ്മതിച്ചു. പക്ഷേ പെട്ടെന്ന് ഇലക്ഷൻ പ്രഖ്യാപിച്ചതിനാൽ അതും നടക്കാതെയായി. പിന്നീട് ശ്രീ. തൈക്കൂട്ടത്തിൽ സക്കീറിന്റെ സഹായവാഗ്ദാനത്തിൽ വീണ്ടും കാലോചിതമായി പരിഷ്കരിച്ച രണ്ടു നിലകളുള്ള ഒരു 'മാസ്റ്റർ പ്ലാൻ' തയ്യാറാക്കുകയും അത് അന്നത്തെ രാജ്യസഭാംഗവും ഇപ്പോഴത്തെ രാജ്യസഭാ ഉപാധ്യക്ഷനുമായ ശ്രീ.പി. ജെ. കുര്യൻ അവർകൾക്ക് സമർപ്പിക്കുകയും അദ്ദേഹം 4 ലക്ഷം രൂപ അനുവദിക്കാമെന്ന് വാഗ്ദാനം നല്കുകുകയും ചെയ്തു. എന്നാൽ ഈ തുക തീരെ അപര്യാപ്തമായതിനാൽ ശ്രീ. തൈക്കൂട്ടത്തിൽ സക്കീറിന്റെ ശ്രമഫലമായി പിന്നീടു 3 ലക്ഷം രൂപ കൂടി ശ്രീ.പി. ജെ. കുര്യൻ അനുവദിച്ചു. ഇതിന്റെ ഭരണാനുമതിക്കായി പത്തനംതിട്ട കലകട്രേറ്റിൽ ഏറെ കാലതാമസം ഉണ്ടായി. കാലതാമസം കാരണം നിർമ്മാണ ചെലവിലുണ്ടായ വർധനവ് കാരണം ആദ്യ പ്ലാനും മറ്റും വീണ്ടും വെട്ടിച്ചുരുക്കി എസ്റ്റിമേറ്റ് റിവൈസ് ചെയ്തു . ഇതിനു ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു. ഇതനുസരിച്ച് താഴത്തെ നിളയുടെ പകുതിയിൽ താഴെ മാത്രമേ നമുക്ക് ചെയ്യുവാൻ സാധിക്കുകയുള്ളൂ, അതായതു മാസ്റ്റർ പ്ലാനിലെ റീഡിംഗ് റൂം മാത്രം ! 'ഏന്റെർറ്റൈനിങ്ങ് ഏരിയ' ആയി മാസ്റ്റർ പ്ലാനിൽ കാണിച്ചിട്ടുള്ള ഭാഗം റീഡിംഗ് റൂം ആക്കി താല്ക്കാലികമായി മാറ്റുകയും ഇപ്പോൾ റീഡിംഗ് റൂമായി ഉദേശിക്കുന്ന ഭാഗം പുസ്തക ലൈബ്രറി ആക്കുകയും ആണ് ഒരു പോംവഴി .ആയതിലേക്ക് നമ്മൾ സ്വന്തമായി 350 x 300 വലിപ്പമുള്ള 'ഏന്റെർറ്റൈനിങ്ങ് ഏരിയ' ആയി മാസ്റ്റർ പ്ലാനിൽ കാണിച്ചിട്ടുള്ള ഭാഗം പണിതു പൂർത്തീകരിക്കണം. അത് എം. പി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന മാസ്റ്റർ പ്ലാനിൽ കാണിച്ചിട്ടുള്ള റീഡിംഗ് റൂം പണിയുന്നതിനോപ്പമാവുമ്പോൾ ചെലവു വളരെ കുറയും .