Pulary Cultural Centre Pallikkunnu

Pulary Cultural Centre Pallikkunnu If you want to work with us or to connect with us plz call 9961351055 .8547604989

ഇനിയിവർ നയിക്കും ❤️പുലരി കൾച്ചറൽ സെന്ററിന്റെ 2026 വർഷത്തേക്കുള്ള പുതുതായി തെരഞ്ഞെടുത്ത എല്ലാ ഭാരവാഹികൾക്കും ഹൃദയം നിറഞ്ഞ...
03/02/2026

ഇനിയിവർ നയിക്കും ❤️
പുലരി കൾച്ചറൽ സെന്ററിന്റെ 2026 വർഷത്തേക്കുള്ള പുതുതായി തെരഞ്ഞെടുത്ത എല്ലാ ഭാരവാഹികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐

ഇവർക്കും പുലരി സാംസ്കാരിക വേദിയുടെ പുതുവത്സരാശംസകൾ 🌼പുതിയൊരു വർഷം പുതിയ പ്രതീക്ഷകളും നല്ല നാളുകളുടെയും തുടക്കമാകട്ടെ.സ്ന...
31/12/2025

ഇവർക്കും പുലരി സാംസ്കാരിക വേദിയുടെ പുതുവത്സരാശംസകൾ 🌼

പുതിയൊരു വർഷം പുതിയ പ്രതീക്ഷകളും നല്ല നാളുകളുടെയും തുടക്കമാകട്ടെ.
സ്നേഹവും സൗഹൃദവും മനുഷ്യത്ത്വവും നിറഞ്ഞ ദിനങ്ങളിലൂടെ മുന്നേറാൻ
ഈ പുതുവത്സരം എല്ലാവർക്കും ശക്തിയും സന്തോഷവും നൽകട്ടെ.
കലയും സംസ്കാരവും ചേർന്നൊരു നല്ല നാളേക്കായി
എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ ✨

ഇനി ഇവർ നയിക്കും…❤️ പുലരി കൾച്ചറൽ സെന്ററിന്റെ 2026 വർഷത്തേക്കുള്ള പുതിയ ഭരണസമിതി ചുമതലയേറ്റിരിക്കുന്നു. സേവനവും സാംസ്‌കാ...
31/12/2025

ഇനി ഇവർ നയിക്കും…❤️

പുലരി കൾച്ചറൽ സെന്ററിന്റെ 2026 വർഷത്തേക്കുള്ള പുതിയ ഭരണസമിതി ചുമതലയേറ്റിരിക്കുന്നു. സേവനവും സാംസ്‌കാരിക ബോധവുമെല്ലാം ഒരുമിച്ച് മുന്നോട്ട് നയിക്കാൻ തയ്യാറായ ഈ നേതൃത്വത്തിന് എല്ലാ വിജയാശംസകളും.

ഒരുമയോടെ, ഉത്തരവാദിത്വത്തോടെ, സമൂഹത്തിനൊപ്പം പുലരിയുടെ യാത്ര തുടരട്ടെ. 🌱

വാർഷികാഘോഷവും ജനപ്രതിനിധികൾക്ക് സ്വീകരണവും.പല്ലാരിമംഗലം പള്ളിക്കുന്ന് പുലരി സാംസ്‌കാരിക വേദി സംഘടിപ്പിച്ച 22-ാം വാർഷികാഘ...
31/12/2025

വാർഷികാഘോഷവും ജനപ്രതിനിധികൾക്ക് സ്വീകരണവും.

പല്ലാരിമംഗലം പള്ളിക്കുന്ന് പുലരി സാംസ്‌കാരിക വേദി സംഘടിപ്പിച്ച 22-ാം വാർഷികാഘോഷം സാമൂഹിക ഉത്തരവാദിത്വത്തിന്റെയും സഹജീവിതത്തിന്റെ സുന്ദരമായ ഉദാഹരണവുമായിരുന്നു.പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്നേഹപൂർവ്വം നൽകിയ സ്വീകരണവും, വേമ്പനാട്ടുകയാൽ 11 കിലോമീറ്റർ നീന്തി കടന്ന് ഏവരുടെയും ഹൃദയം കീഴടക്കിയ കാശിനാഥ് രാജീവിന് നൽകിയ ആദരവും ഈ സായാഹ്നത്തെ ഓർമ്മപ്പെടുത്തുന്ന നിമിഷമാക്കി.

ഒരുമയും മാനവികതയും ആഘോഷിച്ച ഈ പരിപാടി സമൂഹത്തിന് പ്രചോദനമായൊരു അനുഭവമായി.

"വായനയെന്നാൽ ഒരു യാത്രയാണ് – വാക്കുകൾ വഴിയാകുമ്പോൾ ലോകങ്ങൾ തുറക്കുന്നു..." #വായനാ_ദിനാചരണം_സംഘടിപ്പിച്ചുപല്ലാരിമംഗലം, പള...
19/06/2025

"വായനയെന്നാൽ ഒരു യാത്രയാണ് – വാക്കുകൾ വഴിയാകുമ്പോൾ ലോകങ്ങൾ തുറക്കുന്നു..."

#വായനാ_ദിനാചരണം_സംഘടിപ്പിച്ചു

പല്ലാരിമംഗലം, പള്ളിക്കുന്ന്: പുലരി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ 2025 ജൂൺ 19-ാം തിയതി വ്യാഴാഴ്ച വൈകിട്ട്, പുലരി മന്ദിരത്തിൽ വച്ച് വായനാദിനം ആത്മീയമായ അവതരണത്തോടെ ആചരിച്ചു.

ചടങ്ങിന്റെ മുഖ്യ ആകർഷണമായ വായനാദിന പ്രഭാഷണം നിർവഹിച്ചു പ്രശസ്ത സാഹിത്യപ്രവർത്തകനായ ശ്രീ യൂനുസ് പിടവൂർ. “വായനയില്ലാത്ത ഒരു സമൂഹം ദിശയില്ലാത്ത കപ്പലുപോലെയാണ്” എന്ന നിലപാടിലൂന്നി, ഈ കാലഘട്ടത്തിൽ വായനയുടെ പ്രസക്തിയും അതിൽ സാഹിത്യത്തിനും, പ്രത്യേകിച്ചും ചെറുകഥാസാഹിത്യത്തിനും ഉള്ള വഹിച്ചുനിൽക്കുന്ന പങ്കും വിശദമായ ആലോചനയിലൂടെ അദ്ദേഹം അവതരിപ്പിച്ചു. വായന ജീവിതത്തിൽ എത്രത്തോളം മാറ്റം വരുത്തുന്നുവെന്നും അത് ബോധവൽക്കരണത്തിന്റെയും മാനസിക വികസനത്തിന്റെയും ശക്തമായ ഉപാധിയാണെന്നും അദ്ദേഹം രേഖപ്പെടുത്തി.

ചടങ്ങിന്റെ തുടക്കത്തിൽ ടി.എച്ച്. നിയാസ് ഹൃദയംഗമമായ വാക്കുകളിൽ സ്വാഗതം പറഞ്ഞു. ചടങ്ങിന്റെ അദ്ധ്യക്ഷത ടി.കെ. ജാബിർ നിർവഹിച്ചു. സമാപനത്തിൽ എം.എം. ഷംസുദ്ദീൻ നന്ദി പ്രകടിപ്പിച്ചു.

പുലരി കൾച്ചറൽ സെന്റർ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് & കൗൺസിലിംഗ് ക്ലാസ് ഒരേ സമയം സ്വപ്നങ്ങളെയും ലക്ഷ്യങ്ങളെയും വീണ്ടും കണ്ടുമ...
12/05/2025

പുലരി കൾച്ചറൽ സെന്റർ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് & കൗൺസിലിംഗ് ക്ലാസ്
ഒരേ സമയം സ്വപ്നങ്ങളെയും ലക്ഷ്യങ്ങളെയും വീണ്ടും കണ്ടുമുട്ടാൻ ഇടയാക്കി.

പ്രിയപ്പെട്ട മാഹിൻ കെ അലിയാർ സാർ ന്റെ മികവുറ്റ സന്ദേശങ്ങൾ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും ഉദ്ദേശ്യബോധവും നൽകാൻ സഹായിച്ചു.

📸 ക്ലാസിന്റെ ചില മനോഹര നിമിഷങ്ങൾ ഇവിടെ പങ്കുവെക്കുന്നു...
നന്ദി എല്ലാവർക്കും, പ്രത്യേകിച്ച് പങ്കെടുത്ത വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും!

"നിന്റെ പാത നീയുള്ള വഴി ആകട്ടെ,നിന്റെ ദിശയെ നിർണ്ണയിക്കുന്നത് സ്വപ്നങ്ങളാകട്ടെ..."— ഒ. എൻ. വി. കുറുപ്പ്🔍 "ജീവിതം ചിന്തകള...
11/05/2025

"നിന്റെ പാത നീയുള്ള വഴി ആകട്ടെ,
നിന്റെ ദിശയെ നിർണ്ണയിക്കുന്നത് സ്വപ്നങ്ങളാകട്ടെ..."

— ഒ. എൻ. വി. കുറുപ്പ്

🔍 "ജീവിതം ചിന്തകളുടെ ഒരു സഞ്ചാരമാണ്... അതിന് ദിശ നൽകേണ്ടത് വിജ്ഞാനമാണ്."

നമ്മുടെ വിദ്യാർത്ഥികൾക്ക് അതിനു വേണ്ട മാർഗ്ഗദർശനം നൽകാൻ പുലരി കൾച്ചറൽ സെന്റർ** ഒരുക്കുന്ന കരിയർ ഗൈഡൻസ് & കൗൺസിലിംഗ് ക്ലാസ് ഇന്ന് രണ്ട് മണിക്ക് പല്ലാരിമംഗലം ദാറുൽ ഇസ്ലാം മദ്രസ ഹാളിൽ സംഘടിപ്പിക്കുന്നു. 🌱

📢മാഹിൻ കെ അലിയാർ (അസിസ്റ്റന്റ് പ്രൊഫസർ, കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ, തൊടുപുഴ)

---

🔖 ** #പുലരി #വിദ്യാർത്ഥികൾക്കുള്ള\_വഴികാട്ടി**

ജീവകാരുണ്യ പ്രവർത്തനത്തിന് ഒരിക്കൽ കൂടി സാക്ഷ്യം വഹിച്ച് പല്ലാരിമംഗലം. പുലരിസാംസ്കാരിക വേദി പ്രവർത്തകൻ പരീതിന് നിർമ്മിച്...
14/12/2024

ജീവകാരുണ്യ പ്രവർത്തനത്തിന് ഒരിക്കൽ കൂടി സാക്ഷ്യം വഹിച്ച് പല്ലാരിമംഗലം. പുലരിസാംസ്കാരിക വേദി പ്രവർത്തകൻ പരീതിന് നിർമ്മിച്ച് നല്കിയ വീടിന്റെ താക്കോൽ ദാനം നടന്നു.

23/08/2024

സ്വതന്ത്ര്യദിനമാഘോഷിച്ചു.പല്ലാരിമംഗലം പള്ളിക്കുന്നിൽ പ്രവർത്തിക്കുന്ന പുലരി കൾച്ചറൽ സെന്റെറിന്റെ ആഭിമുഖ്യത്തിൽ 78-ാം മത്...
15/08/2024

സ്വതന്ത്ര്യദിനമാഘോഷിച്ചു.
പല്ലാരിമംഗലം പള്ളിക്കുന്നിൽ പ്രവർത്തിക്കുന്ന പുലരി കൾച്ചറൽ സെന്റെറിന്റെ ആഭിമുഖ്യത്തിൽ 78-ാം മത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. പുലരി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പുലരി സാംസ്കാരിക വേദി പ്രസിഡന്റ് ഫാറൂഖ് നടത്തിക്കുന്നേൽ പതാക ഉർത്തി. പല്ലാരിമംഗലം ദാറുൽ ഇസ്ലാം ജമാഅത്ത് ഇമാം അമീൻബാക്കവി സ്വാതന്ത്ര്യ ദിന സന്ദേശം നല്കി. മുഴമ്മദാലി ഫൈസി അബൂബക്കർ താണിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.

Address

Pallarimangalam P. O
Pallikunnu
686671

Alerts

Be the first to know and let us send you an email when Pulary Cultural Centre Pallikkunnu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share