23/10/2025
*റൂഹിയ*: *ലക്ഷ്യത്തോടെ സമൂഹത്തെ നയിക്കുക* എന്ന പ്രമേയത്തിൽ പ്രയാൺ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ എസ്.എം.എഫ് കിഷൻഗഞ്ച് (സുന്നി മഹല്ല് ഫെഡറേഷൻ) അഡ്മിനിസ്ട്രേഷൻ ശിൽപശാല സംഘടിപ്പിച്ചു.
ഡൽഹി ജാമിഅ മില്ലിയയിലെ പി എച്ച് ഡി ഗവേഷകൻ *അഹ്സൻ കോട്ടങ്ങോടൻ* നയിച്ച പരിപാടിയിൽ
കിഷൻഗഞ്ച് കേന്ദ്രമായി ബഹാദൂർഗഞ്ച്, കൊച്ചാദാമൻ എന്നീ ബ്ലോക്കുകളിൽ നിന്നായി 22 മഹല്ലുകളെ പ്രതിനിധീകരിച്ചുള്ള നേതാക്കൾ പങ്കെടുത്തു.
മഹല്ലുകളിലെ സാമൂഹ്യ നിർമ്മിതികളെ പരിചയപ്പെടുത്തുന്നതൊപ്പം വരും ഭാവിയിൽ മഹല്ലു തലങ്ങളിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധികളും അവയെ എളുപ്പം തരണം ചെയ്യുന്നതിനെ പറ്റിയെല്ലാം വിശദമായി ചർച്ച ചെയ്തു.
മതബോധവും സാക്ഷരതയും സമ്മിശ്രമായി മഹല്ലുകളിൽ നടപ്പാക്കുന്നതിനും ഉലമാ-ഉമറാ ബന്ധം എക്കാലവും കാത്തു സൂക്ഷിക്കുന്നതിന് ആവശ്യമായ പദ്ധതികൾ ആവിഷ്ക്കരിക്കാനും തീരുമാനിച്ചു.
കേരള മോഡൽ മഹല്ലുകൾ രൂപപ്പെടുത്താനും ഉന്നത വിദ്യാഭ്യാസ മേഖലകൾക്ക് മഹല്ലുകളാലാവുന്ന പിന്തുണ നൽകാനും യോഗം അഭിപ്രായപ്പെട്ടു.