Centre for Life Skills Learning

Centre for Life Skills Learning encouraging young minds and empowering next generation Positive relationships with peers and others are encouraged and supported.

About Centre For Life Skills Learning
Centre for Life Skills Learning is a registered development organization working with young people towards their holistic development through effective training and guidance. We provide exclusive training programs for students, teachers as well as to their parents to polish their overall academic and non academic performance. Our projects are being implemented

in seven Indian states namely Tamil Nadu, Kerala, Andhra Pradesh, Delhi, Arunachal Pradesh, Manipur, Assam, which is coordinated by our nodal office at Chennai. CFLSL provides young people with programs that support and assist them to maintain their skills and develop their potential. Our Programs cover a range of activities that address each person’s needs, strengths, interests and preference that enables them to make effective life choices. We do research and supports reform of programs and policies, advise and train development actors, in order to spur young minds and empower the next generation.

ഊര് നിവാസികൾക്ക് പുതു പ്രതീക്ഷകൾക്കൊപ്പം അല്പം മികച്ച ജീവിത സാഹചര്യവും ഒരുക്കുന്നതിനായി നെല്ലിയാമ്പതിയിൽ.
08/08/2026

ഊര് നിവാസികൾക്ക് പുതു പ്രതീക്ഷകൾക്കൊപ്പം അല്പം മികച്ച ജീവിത സാഹചര്യവും ഒരുക്കുന്നതിനായി നെല്ലിയാമ്പതിയിൽ.

Happy moments filled with hope and new beginnings! ❤️Proudly presenting the apron and cap to our Differently abled  cand...
07/08/2026

Happy moments filled with hope and new beginnings! ❤️

Proudly presenting the apron and cap to our Differently abled candidates as they embark on their professional journey. This symbolic gesture marks the start of a promising career, and we wish each one of them great success, confidence, and a bright future ahead. 🌟👨‍🍳👩‍🍳
Best wishes to all our candidates—may your dreams turn into achievements!

The official meeting of the Centre for Life Skills Learning (CLSL) at Hyatt Hotel, Thiruvananthapuram, was successfully ...
07/08/2026

The official meeting of the Centre for Life Skills Learning (CLSL) at Hyatt Hotel, Thiruvananthapuram, was successfully completed.
The meeting was attended by several eminent personalities, including Girish Sir, Vice President of Tata Elxsi; Dileep Sir of H&R Block, Thiruvananthapuram; Advocate Ashin; Madhav; Devan; Akshara; and myself as representatives of the Centre for Life Skills Learning (CLSL).
It was a highly productive discussion, and we look forward to building stronger collaborations and creating a greater social impact in the future.

മംഗലംഡാമിലെ കവിളുപാറ ഉന്നതിയിലെ PRA  റിപ്പോർട്ട് DFO യ്ക്ക് കൈമാറുന്നു. നെന്മാറ സെൻ്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗിൻ്റെ ന...
06/08/2026

മംഗലംഡാമിലെ കവിളുപാറ ഉന്നതിയിലെ PRA റിപ്പോർട്ട് DFO യ്ക്ക് കൈമാറുന്നു. നെന്മാറ സെൻ്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗിൻ്റെ നേതൃത്വത്തിൽ കാലടി സംസ്കൃത സർവ്വകലാശാല സോഷ്യൽ വർക്ക് ഡിപ്പാർട്ട് മെൻ്റ് പയ്യന്നൂർ റീജണൽ സെൻ്ററിൻ്റെ സഹകരണത്തോടെ 10 ദിവസം ആദിവാസി ഉന്നതികളിൽ പഠനം നടത്തിയതിൻ്റെ റിപ്പോർട്ടാണ് വനം വകുപ്പിന് കൈമാറിയത്. വന സംരക്ഷണ സമിതി രൂപീകരണത്തിൻ്റെ ആദ്യ പടിയാണിത്. DEOC ശരീന്ദ്രബാബു സമീപം

നെന്മാറ സെൻറർ ഫോർ ലൈഫ് സ്കിൽസ് ലേണിംഗിൻ്റെയും പാലക്കാട് മൈ ഭാരത് നേതൃത്വത്തിൽ എലവഞ്ചേരി തുഞ്ചത്ത് എഴുത്തച്ഛൻ കോളേജിൽ യുവ...
02/08/2026

നെന്മാറ സെൻറർ ഫോർ ലൈഫ് സ്കിൽസ് ലേണിംഗിൻ്റെയും പാലക്കാട് മൈ ഭാരത് നേതൃത്വത്തിൽ എലവഞ്ചേരി തുഞ്ചത്ത് എഴുത്തച്ഛൻ കോളേജിൽ യുവാക്കൾക്കായി സംഘടിപ്പിച്ച സെമിനാർ പാലക്കാട് ജില്ല കോഡിനേറ്റർ സന്ദീപ് നിർവഹിച്ചു

ഭിന്നശേഷിക്കാരായ യുവാക്കൾക്ക് പ്രതീക്ഷയുടെ പുതുവെളിച്ചമായി 'ഉയിർ' സിനിമ; പ്രത്യേക പ്രദർശനം സംഘടിപ്പിച്ച് CLSLഎറണാകുളം: ഭ...
11/07/2026

ഭിന്നശേഷിക്കാരായ യുവാക്കൾക്ക് പ്രതീക്ഷയുടെ പുതുവെളിച്ചമായി 'ഉയിർ' സിനിമ; പ്രത്യേക പ്രദർശനം സംഘടിപ്പിച്ച് CLSL

എറണാകുളം: ഭിന്നശേഷിക്കാരായ യുവാക്കളുടെ സാമൂഹിക പങ്കാളിത്തവും ആത്മവിശ്വാസവും കലാസ്വാദനവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേണിംഗ് (CLSL) നേതൃത്വത്തിൽ നടപ്പിലാക്കുന്ന PANKH പദ്ധതിയുടെ ഭാഗമായി 'ഉയിർ' സിനിമയുടെ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചു. എറണാകുളം ലുലു മാളിലെ PVR സിനിമാസിൽ നടന്ന പരിപാടിയിൽ ഭിന്നശേഷിക്കാരായ 30 യുവാക്കളും വിവിധ യുവജന പ്രവർത്തകരുമടക്കം 40 പേർ പങ്കെടുത്തു.

സിനിമ വെറും വിനോദമാധ്യമമല്ല, ജീവിതാനുഭവങ്ങൾ പങ്കുവെക്കാനും ആത്മവിശ്വാസം വളർത്താനുമുള്ള ശക്തമായ ഉപാധിയാണെന്ന സന്ദേശമാണ് പരിപാടി മുന്നോട്ടുവച്ചത്. സിനിമയുടെ കഥയും ദൃശ്യാനുഭവങ്ങളും ഭിന്നശേഷിക്കാരായ യുവാക്കൾക്ക് പുതിയ ചിന്തകളും പ്രചോദനവും സമ്മാനിച്ചു. സിനിമ കണ്ടതിന് ശേഷം അവർ സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങളും അനുഭവങ്ങളും പങ്കുവെച്ചത് പരിപാടിയുടെ ശ്രദ്ധേയമായ ഭാഗമായി.

തുടർന്ന് 'ഉയിർ' സിനിമയുടെ സംവിധായകൻ എം പത്മകുമാർ, തിരക്കഥാകൃത്തുക്കളായ ഷാജി മാരാട്, നിഖിൽ കെ മേനോൻ നിർമ്മാതാവ് സന്തോഷ് ത്രിവിക്രമൻ , മറ്റ് അഭിനേതാക്കൾ എന്നിവരുമായി യുവാക്കൾ സൗഹൃദസംവാദത്തിൽ പങ്കുചേർന്നു. കലാകാരന്മാരുമായുള്ള ഈ നേരിട്ടുള്ള കൂടിക്കാഴ്ച ഭിന്ന ശേഷി യുവാക്കൾക്ക് മറക്കാനാവാത്ത അനുഭവമായി.

പരിപാടിയുടെ സമാപനത്തിൽ സിനിമയുടെ അണിയറപ്രവർത്തകരും PANKH പദ്ധതിയിലെ യുവാക്കളും ചേർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു. കലയും സമൂഹവും കൈകോർക്കുമ്പോൾ ഉൾക്കൊള്ളുന്ന സമൂഹനിർമാണത്തിന് പുതിയ വഴികൾ തുറക്കാനാകുമെന്ന സന്ദേശം പരിപാടി നൽകി. തുടർന്ന് CLSL ൻ്റെയും TRRAIN ൻ്റെയും നേതൃത്വത്തിൽ മെമൻ്റോയും പ്രശംസാ പത്രവും സിനിമാ പ്രവർത്തകർക്ക് കൈമാറി.

ചടങ്ങിൽ CLSL ഡയറക്ടർ അശോക് നെന്മാറ, നന്ദു, അക്ഷര രവീന്ദ്രൻ, സയന ചന്ദ്രൻ, ഇസ്തി ശ്യാം, ആര്യ എന്നിവർ പങ്കെടുത്തു.

ഭിന്നശേഷിക്കാരായ യുവാക്കൾക്ക് കലാ-സാംസ്കാരിക അനുഭവങ്ങളിലൂടെ ആത്മവിശ്വാസം, സാമൂഹിക ഇടപെടൽ, ജീവിതനൈപുണി എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് CLSL-ന്റെ PANKH പദ്ധതി വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നത്. 'ഉയിർ' സിനിമയുടെ ഈ പ്രത്യേക പ്രദർശനം ആ പ്രവർത്തനങ്ങളുടെ ശ്രദ്ധേയമായ മറ്റൊരു അധ്യായമായി മാറി.

ഭിന്നശേഷിക്കാരായ യുവാക്കൾ 'ഉയിർ'യിലേക്ക്...തിരശ്ശീലയിലെ കഥകൾക്കപ്പുറം, പ്രതീക്ഷയും പുഞ്ചിരിയും പങ്കിടുന്ന ഒരു ഹൃദയസ്പർശി...
08/07/2026

ഭിന്നശേഷിക്കാരായ യുവാക്കൾ 'ഉയിർ'യിലേക്ക്...

തിരശ്ശീലയിലെ കഥകൾക്കപ്പുറം, പ്രതീക്ഷയും പുഞ്ചിരിയും പങ്കിടുന്ന ഒരു ഹൃദയസ്പർശിയായ യാത്ര.

സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേണിംഗ് (CLSL) ൻ്റെ നേതൃത്വത്തിൽ PANKH പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ യുവാക്കൾക്കായി 'ഉയിർ' സിനിമയുടെ പ്രത്യേക പ്രദർശനത്തിന് എത്തുന്നു. ഭിന്നശേഷിക്കാരായ 30 യുവാക്കളും യുവജന പ്രവർത്തകരുമടക്കം 40 പേരാണ് പരിപാടിയിൽ പങ്കെടുക്കുക.

2026 ജൂലൈ 8-ന് ഉച്ചയ്ക്ക് 1.30-ന്, കൊച്ചി ലുലു മാളിലെ PVR Cinemas-ൽ നടക്കുന്ന പ്രദർശനത്തിൽ, 'ഉയിർ' സിനിമയുടെ സംവിധായകൻ ശ്രീ. എം. പത്മകുമാറും അണിയറ പ്രവർത്തകരും യുവാക്കളോടൊപ്പം സിനിമ ആസ്വദിക്കും.

സിനിമയുടെ അനുഭവത്തിലൂടെ ഉൾക്കൊള്ളൽ, സമത്വം, സാമൂഹിക പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുകയും, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സന്തോഷവും ആത്മവിശ്വാസവും നിറഞ്ഞ ഒരു ഓർമ്മയായി ഈ ദിനത്തെ മാറ്റുകയുമാണ് പരിപാടിയുടെ ലക്ഷ്യം. സമൂഹം മാറ്റി നിർത്തപ്പെട്ട ഭിന്ന ശേഷിക്കാരായ യുവാക്കൾക്ക് സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കൂട്ടായ്മയായ CLSL ൻ്റെ നേതൃത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത് .

ഏവരേയും പരിപാടിയിലേക്ക് ക്ഷണിക്കുന്നു.

📅 തീയതി: 08 ജൂലൈ 2026
🕜 സമയം: ഉച്ചയ്ക്ക് 1.30
📍 വേദി: PVR Cinemas, Lulu Mall, Kochi

Pankh project Inauguration at CLSL Kochi office
03/07/2026

Pankh project Inauguration at CLSL Kochi office

CLSL - Centre for Life Skills Learning office, Kochi
01/07/2026

CLSL - Centre for Life Skills Learning office, Kochi

എറണാകുളത്ത് ഭിന്നശേഷി യുവജന ശാക്തീകരണ പദ്ധതികൾ വിലയിരുത്തിഎറണാകുളത്ത് നടന്ന ഔദ്യോഗിക യോഗത്തിൽ ഭിന്നശേഷിയുള്ള യുവജനങ്ങളുട...
01/07/2026

എറണാകുളത്ത് ഭിന്നശേഷി യുവജന ശാക്തീകരണ പദ്ധതികൾ വിലയിരുത്തി

എറണാകുളത്ത് നടന്ന ഔദ്യോഗിക യോഗത്തിൽ ഭിന്നശേഷിയുള്ള യുവജനങ്ങളുടെ ശാക്തീകരണത്തിനും തൊഴിൽ–നൈപുണ്യ വികസനത്തിനുമായി നടപ്പാക്കിവരുന്ന പദ്ധതികളുടെ പുരോഗതി വിശദമായി വിലയിരുത്തി. എറണാകുളം ഇൻഫോപാർക്കിലെ അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (ASAP) ഓഫീസിൽ സംഘടിപ്പിച്ച യോഗത്തിൽ പദ്ധതികളുടെ സാങ്കേതിക വശങ്ങൾ, പ്രവർത്തനരീതി, ഭാവി പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് വിശദമായ ചർച്ചകൾ നടന്നു.
വരുന്ന കാലഘട്ടത്തിൽ ഭിന്നശേഷിയുള്ള യുവജനങ്ങൾക്ക് കൂടുതൽ ഗുണമേന്മയുള്ള പരിശീലനവും തൊഴിൽ അവസരങ്ങളും ഉറപ്പാക്കുന്ന മികച്ച പദ്ധതികൾ നടപ്പിലാക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് യോഗം പങ്കുവെച്ചത്.
സെന്റർ ഫോർ ലൈഫ് സ്‌കിൽസ് ലേണിങ്ങിനെ പ്രതിനിധീകരിച്ചാണ് ഞങ്ങൾ യോഗത്തിൽ പങ്കെടുത്തത്.

Address

Near VRCMUP School, Vallanghy
Nemmara

Alerts

Be the first to know and let us send you an email when Centre for Life Skills Learning posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Centre for Life Skills Learning:

Shortcuts

Share