04/11/2025
കെ ജി എൻ എ 68 മത് സംസ്ഥാന സമ്മേളനത്തിന് സ്വാഗതസംഘം പിരിച്ചുവിട്ടു. ഒൿടോബർ 5, 6, 7 തീയതികളിൽ ആയി മലപ്പുറത്ത് വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തിന് വിജയത്തിനായി പ്രവർത്തിച്ച ബഹുജന സംഘടന ഉൾപ്പെട്ട സംഘം നവംബർ നാലിന് വൈകുന്നേരം 5 മണിക്ക് മലപ്പുറം ദിലീപ് മുഖർജി ഭവനിൽ നടന്ന പരിപാടിയിൽ വിവിധ സബ് കമ്മിറ്റികളിൽ പ്രവർത്തിച്ച ചെയർമാൻമാരും കൺവീനർമാരും ഉൾപ്പെടെ കെജിഎൻഎ
ജില്ല കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
കെ ജി എൻ എ ജില്ലാ സെക്രട്ടറി പി രതീഷ് ബാബു സ്വാഗതവും ജില്ലാ പ്രസിഡന്റ് കെ സജിന നന്ദിയും അർപ്പിച്ച് സംസാരിച്ചു.
കെ ജി എൻ എ സംസ്ഥാന സെക്രട്ടറിയെറ്റ് അംഗം എൻ പ്രദീപ് അധ്യക്ഷനായിരുന്നു.
ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗവും സ്വാഗതസംഘം എക്സിക്യൂട്ടീവ് അംഗവും ആയ കെ പി സുമതി, കെജിഎൻഎ മുൻ സംസ്ഥാന പ്രസിഡന്റ് സി ടി നുസൈബ, എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി വി കെ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.