WME YF Mallappally District

WME YF Mallappally District വീരന്റെ കൈയിലെ അസ്ത്രങ്ങൾ എങ്ങനെയോ അങ്ങനെയാകുന്നു യൗവനത്തിലെ മക്കൾ

31/01/2024
28/01/2024
28/01/2024
28/01/2024

Lyrics & Music Pastor O M Rajukutty

28/01/2024
28/01/2024
14/01/2024

#കരിയംപ്ലാവ്: WME ദേശീയ ജനറൽ കൺവെൻഷന് നാളെ തുടക്കം.

WME ദേശീയ ജനറൽ പ്രസിഡന്റ്, PICC ദേശീയ ജനറൽ സെക്രട്ടറി കരിയംപ്ലാവ് ഹെബ്രോൺ സ്റ്റേഡിയത്തിൽ 75 th (PLATINUM JUBILE) കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ജനു. 15 - 21 ഒന്നുവരെ നീണ്ടുനിൽക്കുന്ന ഒരാഴ്ചത്തെ ആത്മിക സംഗമം. ഇന്ത്യയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് സംഗമങ്ങളിൽ ഒന്നാണ്. ശനിയാഴ്ച നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ #മന്ത്രിമാർ_എംഎൽഎമാർ_എംപിമാർ എന്നിവർ പങ്കെടുക്കും. വിവിധ യോഗങ്ങളിൽ പത്തനംതിട്ട പോലീസ് ചീഫ്, പത്തനംതിട്ട ജില്ലാ കളക്ടർ തുടങ്ങിയവരും പങ്കെടുക്കുന്നതാണ്.
കരിയംപ്ലാവ് കൺവൻഷൻ നഗർ-റാന്നി:

വേൾഡ് മിഷ്യൻ ഇവാൻജലിസം (WME) സഭകളുടെ പ്ലാറ്റിനം ജൂബിലി കൺവൻഷൻ 2024 ജനുവരി 15 തിങ്കൾ) വൈകിട്ട് 5.30-ന് കരിയംപ്ലാവ് ഹെബ്രോൻ സ്റ്റേഡിയത്തിൽ W.ME സഭകളുടെ ജനറൽ പ്രസിഡന്റും പെന്തെക്കോസ്ത‌് ഇൻ്റർ ചർച്ച് കൗൺസിൽ (PICC) ദേശീയ സെക്രട്ടറിയുമായ റവ.ഡോ. ഒ.എം. രാജുക്കൂട്ടി ഉത്ഘാടനം ചെയ്യും. സ്മരണികയുടെ പ്രകാശനം വിജോയ് സറിയായ്ക്ക് ആദ്യ കോപ്പി നൽകിക്കൊണ്ട് റാന്നി മുൻ എം. എൽ. എ. രാജു ഏബ്രഹാം നിർവ്വഹിക്കും. കൺവൻഷൻ ഗീതങ്ങളുടെ പ്രകാശനം പാസ്റ്റർ സാംകൂട്ടി ചാക്കോയ്ക്ക് ആദ്യ കോപ്പി നൽകി പാസ്റ്റർ പി. സി. ചെറിയാൻ നിർവ്വഹിക്കും. ഡബ്ല്യു എം. ഇ ജനറൽ സെക്രട്ടറി പാസ്റ്റർ ജെയിംസ് വി. ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. വിവിധ സ്റ്റേറ്റ്-റീജിയൻ ഡയറക്‌ടർമാരായ പാസ്റ്റർ ജേത്‌കുമാര് ബീറോ (ഒഡീഷ), പാസ്റ്റർ എം. എം. മത്തായി, പാസ്റ്റർ ജി. ഗബ്രിയേൽ, നോയൽ ഫിന്നി ജോൺ (കർണാടക) എന്നിവർ പ്രസംഗിക്കും. പൊതുസമ്മേളനങ്ങൾ. പ്രതിനിധി സമ്മേളനം, സഹോദരി സമ്മേജളനം, സണ്ടേസ്കൂൾ-യുവജന സമ്മേളനം, മിഷനറി സമ്മേളനം, പവ്വർ കോൺഫറൻസ്, ബൈബിൾ സ്റ്റഡി, പെന്തെക്കോസ്ത‌്‌ ഐക്യ സമ്മേളനം, സാന ശുശ്രൂഷ, സംയുക്ത ആരാധന, കർത്തുമേശ എന്നിവ ഉണ്ടായിരിക്കും. ഒരാഴ്ച്‌ച നീണ്ടുനിൽക്കുന്ന കൺവൻഷൻ്റെ വിവിധ ദിവസങ്ങളിൽ പാസ്റ്റർമാരായ ഒ. എം. രാജുക്കുട്ടി, ജേക്കബ് ജോൺ, ഡോ. ഇട്ടി ഏബ്രഹാം, സണ്ണി താഴാംപള്ളം, തോമസ് കുര്യൻ, ദാനിയേൽ തോമസ്സ്, അനിഷ് കാവാലം, ഡോ. തമ്പി മാർക്കസ്, എൻ. പി. കൊച്ചുമോൻ അലെക്സ് വെട്ടിക്കൽ, ഡോ. ജോൺസൺ ദാനിയേൽ, റ്റോമി ജോസഫ്, ജോസഫ് വില്ലുംസ്. സിസ്റ്റർ സൂസൻ രാജുക്കുട്ടി, ഡോ. ജോളി ജോസഫ് എന്നിവർ പ്രസംഗിക്കും. പാസ്റ്റർ ജെയിംസ് വി ഫിലിപ്പ് പാർ സി. പി. ഐസക് എന്നിവർ നേതൃത്വം നൽകും. വിവിധ പെന്തെക്കോസ്‌ത് സഭാനേതാക്കളും രാഷ്ട്രീ യ-സാമൂഹ്യ നേതാക്കളും പങ്കെടുക്കും.

വെള്ളി രാവിലെ 10-ന് ചേരുന്ന ലേഡീസ് ഫെലോഷിപ്പ് സമ്മേളനത്തിൽ സൂസൻ രാജുക്കൂട്ടി, ജോളി ജോസഫ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. ഉച്ചക്ക് 2-ന് നടക്കുന്ന ഓർഡിനേഷൻ ശുശ്രൂഷയ്ക്ക് ഡോ. ഒ. എം. രാജുക്കുട്ടി കാർമ്മികത്വം വഹിക്കും. ശനി രാവിലെ 8-ന് സ്‌നാനശുശ്രയും സൺഡേസ്‌കൂൾ-യൂത്ത് ഫെലോഷിപ്പ് വാർഷികവും നടക്കും. ഡോ. എം. കെ. സുരേഷ്, ഷാനോ പി. രാജ്, ജെറിൻ രാജുക്കുട്ടി എന്നിവർ സന്ദേശം നൽകും. 2 മുതൽ 4 വരെ ബൈബിൾ കോളേജ് ഗ്രാജുവേഷനും മിഷനറി കോൺഫറൻസും നടക്കും. റവ. ഡോ. ഒ. എം. രാജുക്കുട്ടി നേതൃത്വം നൽകും. ഐക്യ പെന്തെക്കോസ്‌ത് സമ്മേളനത്തിൽ വിവിധ പെന്തെക്കോസ്‌തു സഭാനേതാക്കളും മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും. 75 വയസ്സു തികഞ്ഞ സീനിയർ പാസ്റ്റർ‌മാരെ ആദരിക്കും. ഞായരർ രാവിലെ 9-ന് ചേരുന്ന സംയുക്ത ആരാധനയിലും സമാപന സമ്മേളനത്തിലും പാസ്റ്റർ ജോസഫ് വില്യംസ് മുഖ്യ പ്രഭാഷണം നടത്തും. കർത്തൃമേശയ്ക്ക് 50 ഡിസ്ട്രിക്ട് പാസ്റ്റർമാർ നേതൃത്വം നൽകും. ഇൻഡ്യയുടെ വിവിധ സ്റ്റേറ്റുകളിൽ നിന്നെത്തുന്ന സഭാപ്രതിനിധികളും ഇൻഡ്യയ്ക്കു പുറമെ അമേരി ക്ക, യൂറോപ്പ്, ഗൾഫ് എന്നിവിടങ്ങളിൽ നിന്നുള്ള വിശ്വാസസമൂഹവും ശുശ്രൂഷകന്മാരും പങ്കെടുക്കും. റവ. ഡോ. ഒ. എം. രാജുക്കുട്ടി സമാപന സന്ദേശം നൽകും.

നവോത്ഥാനത്തിനു തിരികൊളുത്തിയ കരിയംപ്ലാവ്.

കഴിഞ്ഞ 75 വർഷങ്ങളായി റാന്നി-കരിയംപ്ലാവിൽ നടത്തപ്പെടുന്ന ഭാരതത്തിലെ പ്രശസ്തമായ പെന്തെക്കോസ്ത് കൺവൻഷനാണ് കരിയംപ്ലാവ് കൺവൻഷൻ. വേൾഡ് മിഷ്യൻ ഇവാൻജലിസം സഭകളുടെ (WME) ദേശീയ സമ്മേളനമാണ്. മതസമ്മേളനങ്ങളുടെയും കൺവൻഷനുകളുടേയും കേന്ദ്രമായ പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ 75 വർഷങ്ങളായി പെന്തെക്കോസ്‌ത്‌ ഉണർവ്വിൻ്റെ അണയാത്ത ജ്വാല കാത്തുസൂക്ഷിക്കുന്ന കരിയംപ്ലാവ് കൺവൻഷൻ കേവലം ഒരു സുവിശേഷ സംഗമം മാത്രമല്ല, നാടിന്റെ ഉത്സവംകൂടെയാണ്. 75 വർഷങ്ങൾ പൂർത്തിയാക്കുന്ന കരിയംപ്ലാവ് കൺവൻഷൻ കേരളത്തിന്റെ ആത്മീയ-സാമൂഹികചരിത്രത്തിൽ പ്രസ്താവ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിലെ അറിയപ്പെടുന്ന സഭാസ്ഥാപകനും, ക്രിസ്‌തീയഗാനരചയിതാവും, ബൈബിൾ പണ്ഡിതനും, പ്രഭാഷകനു മായിരുന്ന സി. എസ്. മാത്യു 1949-ൽ ആരംഭം കുറിച്ചു. (കിസ്‌തീയ ഭക്തിഗാനങ്ങളിൽ എക്കാലത്തെയും ഹിറ്റുകളായ കാന്തനെ കാണുവാൻ ആർത്തി വളരുന്നേ, എൻപ്രിയനെപ്പോൽ സുന്ദരനായ് ആരേയും ഞാനു ലകിൽ, പതിനായിരം പേർകളിൽ പരമസുന്ദരനായ, കൊടിയകാറ്റടിക്കേണമേ.... മുതലായവ സി. എസ്. മാത്യുവിന്റെ തൂലികയിലൂടെ വെളിച്ചം കണ്ടവയാണ്). സുവിശേഷ പ്രഘോഷണത്തിലൂടെയും ഗാനരചന യിലൂടെയും സി. എസ്. മാത്യു ക്രൈസ്തവ സമൂഹത്തിൻ്റെ ആത്മീയ നേതാവായിത്തീർന്നു.

സി. എസ്. മാത്യുവിൻ്റെ പിൻഗാമിയായി 1985-ൽ സഭയുടെ നേതൃത്വം ഏറ്റെടുത്ത റവ. ഡോ. ഒ. എം. രാജുക്കുട്ടി അവർകളുടെ ശക്തമായ നേതൃത്വത്തിൽ കരിയംപ്ലാവ് ഇൻഡ്യയിലെ പ്രധാന ക്രിസ്തീയ കേന്ദ്രമായി വളർന്നു. മർദ്ദിതരുടെയും ചൂഷിതരുടെയും രക്ഷകനായി ലോകത്തിൽ അവതരിച്ച യേശുക്രിസ്തുവിൻ്റെ സുവിശേഷം ഇന്നും സമൂഹത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നു എന്നതിൻ്റെ തെളിവാണ് ഡബ്ല്യു. എം. ഇ. സഭയുടെ വളർച്ചയും കരിയംപ്ലാവ് കൺവൻഷൻ്റെ പ്രശസ്‌തിയും. ഡോ. ഒ. എം. രാജുക്കുട്ടിയുടെ ദീർഘവീക്ഷണവും ചടുലമായ നേതൃത്വവുമാണ് പ്രസ്ഥാനത്തേയും കൺവൻഷനെയും ലോകപ്രസിദ്ധമാക്കിയത്. ബൈബിൾ പ്രഭാഷകൻ, ഗാനരചയിതാവ്, എഴുത്തുകാരൻ, സാമൂഹ്യചിന്തകൻ, പാർശ്വ വൽക്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾക്കായി പോരാടുന്ന ആത്മീയ നേതാവ് എന്നീ നിലകളിൽ പ്രസിദ്ധനായ അദ്ദേഹം ഭാരതത്തിലെ പെന്തെക്കോസ്‌ത്‌ പ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ പെന്തെക്കോസ്ത് ഇന്റർ ചർച്ച് കൗൺസിൽ-ൻ്റെ ജനറൽ സെക്രട്ടറികൂടെയാണ്. പ്രശസ്‌തമായ "നന്മപ്രാപിക്കും തിന്മതൊടുകയില്ല...., ഇവിടെ നീയേറ്റ പാടുകൾക്കെല്ലാം..., പാരിൽ പാർക്കുമൽപ്പായുസ്സിൽ..... വീണകൾ മീട്ടി പാടിടുന്നേ..." മുതലായ ഗാനങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽക്കൂടെ വെളിച്ചം കണ്ടവയാണ്.

75 വർഷങ്ങൾക്കു മുമ്പ് കരിയംപ്ലാവിൽ ആരംഭിച്ച WME എന്ന പ്രസ്ഥാനം ഇന്നു ഇൻഡ്യയിലുട നീളം സഭകളും ലക്ഷക്കണക്കിനു വിശ്വാസികളുമുള്ള പെന്തെക്കോസ്‌ത് സമൂഹമാണ്. പ്രതിവർഷം ജനു വരിയിൽ കരിയംപ്ലാവിൽ നടക്കുന്ന ദേശീയകൺവൻഷൻ ഇൻഡ്യയിലെ പെന്തെക്കോസ്‌ത്‌വളർച്ചയിലെ നാഴികക്കല്ലാണ്. നാടിൻ്റെ ഉത്സവമായി മാറിക്കഴിഞ്ഞ കരിയംപ്ലാവ് കൺവൻഷൻ നാടിന്റെ മുഖച്ഛായതന്നെ മാറ്റി. കാൽനടപോലും ദുഷ്കരമായിരുന്ന കുഗ്രാമം ഇന്നു ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിൽനിന്നെത്തുന്ന വിശ്വാസികളുടെ സംഗമഭൂമിയാണ്. കരിയംപ്ലാവിൻ്റെ സമഗ്ര വികസനത്തിന് കൺവൻഷൻ നൽകിയിട്ടുള്ള സംഭാവന വലുതാണ്. ആദ്യകാലംമുതൽ ഭരണാധികാരികളെയും രാഷ്ട്രീയ സാമൂഹ്യ നേതാക്കളേയും കൺവൻഷനിൽ പങ്കെടുപ്പിച്ചിരുന്നു. ലോകസഭാ സ്‌പീക്കർ ഉൾപ്പടെ മന്ത്രിമാർ, എം. പി. മാർ, എം. എൽ. എ. മാർ എന്നിവർ കരിയംപ്ലാവ് കൺവൻഷനിൽ സംബന്ധിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നു ലക്ഷക്കണക്കിനു വിശ്വാസികൾ ഓരോ വർഷവും കൺവൻഷനിൽ പങ്കെടുക്കുന്നു. കൺവൻഷൻ സംഗീത വിഭാഗമായ സെലസ്റ്റ്യൽ റിഥം ബാൻഡ് അവതരിപ്പിക്കുന്ന ഗാനസന്ധ്യ കൺവൻഷൻ്റെ മാറ്റു കൂട്ടുന്നു. 2024 ജനുവരി 15 മുതൽ 21 വരെ നടക്കുന്ന പ്ലാറ്റിനം ജീബിലിയോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന #ജയോത്സവം എന്ന സുവനീർ 75 വർഷത്തെ ചരിത്രത്തിന്റെ നേർക്കാഴ്ചയായിരിക്കും.

(കരിയംപ്ലാവ് കൺവൻഷൻ പബ്ലിസിറ്റി, ഇവാൻജലിസം മീഡിയ വിഭാഗം)

Address

Mallappally
Mallappally

Telephone

+917902637266

Website

Alerts

Be the first to know and let us send you an email when WME YF Mallappally District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share