KWASA INTUC MALAPPURAM

KWASA INTUC MALAPPURAM "നന്മ മേന്മ പ്രതിബദ്ധത"

15/08/2026
ഡൽഹി വിദ്യാർത്ഥി പ്രക്ഷോഭം - ഐക്യദാർഢ്യംപത്രവാർത്ത
25/07/2026

ഡൽഹി വിദ്യാർത്ഥി പ്രക്ഷോഭം - ഐക്യദാർഢ്യം
പത്രവാർത്ത

മത്സര പരീക്ഷ ചോദ്യപേപ്പറുകൾ ചോർത്തിയും സുതാര്യത നഷ്ടപ്പെടുത്തിയും കുട്ടികളുടെ ഭാവി തുലാസിൽ ആക്കുന്ന  ബിജെപി സർക്കാരിന്റെ...
24/07/2026

മത്സര പരീക്ഷ ചോദ്യപേപ്പറുകൾ ചോർത്തിയും സുതാര്യത നഷ്ടപ്പെടുത്തിയും കുട്ടികളുടെ ഭാവി തുലാസിൽ ആക്കുന്ന ബിജെപി സർക്കാരിന്റെ നെറികെട്ട പ്രവർത്തനങ്ങൾക്കെതിരെ ലോകസഭാ പ്രതിപക്ഷ നേതാവ് ശ്രീ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടും കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ എൻ ടി യു സി ) മലപ്പുറം ജില്ലാ കമ്മിറ്റി ഡിവിഷൻ ഓഫീസ് പരിസരത്തു വച്ച് നടത്തിയ ഐക്യദാർഢ്യ സംഗമം കേന്ദ്ര കമ്മിറ്റി അംഗം ഷൈജു പുലാമന്തോൾ ഉദ്ഘാടനം ചെയ്തു .
ജില്ലാ പ്രസിഡന്റ്‌ ഒ പി ശിഹാബുദ്ദീൻ അധ്യക്ഷത വഹിച്ചു. വനിതാ ഫോറം ജില്ലാ കൺവീനർ ഷീന പി, വൈസ് പ്രസിഡന്റ് ഷാനവാസ്‌ പി, ജോയിന്റ് സെക്രട്ടറി അർഷദ് പി എൻ, മലപ്പുറം യൂണിറ്റ് സെക്രട്ടറി സജ്ജാദലി സി, മഞ്ചേരി യൂണിറ്റ് സെക്രട്ടറി ഷുക്കൂർ, പെരിന്തൽമണ്ണ യൂണിറ്റ് സെക്രട്ടറി വേണുഗോപാൽ സംസാരിച്ചു. ജില്ലാ സെക്രട്ടറി റിയേഴ്സ് എം കെ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം ദിപു കെ നന്ദിയും പറഞ്ഞു

പ്രിയപ്പെട്ടവരെ, *കണ്ണ് തുറക്കാൻ സമയമായിരിക്കുന്നു.* ഇരവിനെ പകലാക്കി കഷ്ടപ്പെട്ട് പഠിച്ചു വളരുന്ന നമ്മുടെ കുട്ടികൾക്ക് ഏ...
24/07/2026

പ്രിയപ്പെട്ടവരെ,

*കണ്ണ് തുറക്കാൻ സമയമായിരിക്കുന്നു.*

ഇരവിനെ പകലാക്കി കഷ്ടപ്പെട്ട് പഠിച്ചു വളരുന്ന നമ്മുടെ കുട്ടികൾക്ക് ഏക ആശ്രയമായ NEET, JEE CBSE മത്സര പരീക്ഷകൾ, ചോദ്യപേപ്പറുകൾ ചോർത്തിയും സുതാര്യത നഷ്ടപ്പെടുത്തിയും കുട്ടികളുടെ ഭാവി തുലാസിൽ ആക്കുന്ന ബിജെപി സർക്കാരിന്റെ നെറികെട്ട പ്രവർത്തനങ്ങൾക്കെതിരെ ലോകസഭാ പ്രതിപക്ഷ നേതാവ് ശ്രീ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട്, അദ്ദേഹത്തെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് നാളെ രാവിലെ കൃത്യം 11 മണിക്ക് മലപ്പുറം ഡിവിഷൻ ഓഫീസ് പരിസരത്തു വച്ച് നടക്കുന്ന സമരപരിപാടിയിലേക്ക് ജനാധിപത്യ വിശ്വാസികളായ എല്ലാ സഹപ്രവർത്തകരെയും ക്ഷണിക്കുകയാണ്. മാറി നിൽക്കാതെ നിങ്ങളുടെ കുടുംബത്തിലെ കുഞ്ഞുങ്ങൾക്ക് നീതി നിഷേധിക്കപ്പെടുന്ന വിഷയത്തിൽ സധൈര്യം എല്ലാവരും മുന്നോട്ടു വരണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.

ജില്ല സെക്രട്ടറി
KWASA മലപ്പുറം

മലപ്പുറത്തു നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ നിന്ന്
18/07/2026

മലപ്പുറത്തു നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ നിന്ന്

Address

UPHIL MALAPPURAM
Malappuram
676505

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919846503175

Website

Alerts

Be the first to know and let us send you an email when KWASA INTUC MALAPPURAM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KWASA INTUC MALAPPURAM:

Shortcuts

Share

Category