White Guard Pookkottur

White Guard Pookkottur Official page of Muslim Youth League White guard, Pookkottur Panchayath.

07-06-2026Meritoria 2k26ജില്ലാപഞ്ചായത്ത് മെമ്പർ ഡോ. പി. എച്ച്‌ ആയിഷ ബാനുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'Meritoria 2k26...
08/06/2026

07-06-2026

Meritoria 2k26

ജില്ലാപഞ്ചായത്ത് മെമ്പർ ഡോ. പി. എച്ച്‌ ആയിഷ ബാനുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'Meritoria 2k26' പ്രതിഭകളെ ആദരിക്കൽ ചടങ്ങിൽ സേവനം കൊണ്ട് നിറഞ്ഞു നിന്ന് വൈറ്റ്ഗാർഡ് വളണ്ടിയർമാർ. LSS, USS, NMMS, SSLC, Plus Two തുടങ്ങി വിവിധ പരീക്ഷകളിൽ ഉന്നത വിജയം സ്വന്തമാക്കിയ പൂക്കോട്ടൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ മുഴുവൻ പ്രതിഭകളെയും ആദരിച്ച ചടങ്ങ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ആയിരത്തോളം പ്രതിഭകൾക്ക് ആദരവ് നൽകിയപ്പോഴും പരിപാടിയുടെ സുഗമവും സമയബന്ധിതവുമായ നടത്തിപ്പിന് സഹായിച്ച വൈറ്റ്ഗാർഡ് അംഗങ്ങൾ പ്രത്യേക പ്രശംസ പിടിച്ചു പറ്റി.
ക്യാപ്റ്റൻ ശിഹാബുദ്ധീൻ, വൈസ് ക്യാപ്റ്റൻ കുഞ്ഞിമുഹമ്മദ്, അംഗങ്ങകളായ നിയാസ്, മിദ്‌ലാജ്, സൽമാൻ, നിഹാൽ, ഷിജാൻ, മൻസൂർ ബാബു, ഹാഷിം, യൂനുസ് എന്നിവർ പങ്കാളികളായി.

06-06-2026കാറ്റിലും മഴയിലും വള്ളുവമ്പ്രത്ത് റോഡിന് കുറുകെ വീണ മരം പഞ്ചായത്ത് വൈറ്റ്ഗാർഡ് മുറിച്ചു മാറ്റി. വൈകീട്ടോടെ പെയ...
08/06/2026

06-06-2026

കാറ്റിലും മഴയിലും വള്ളുവമ്പ്രത്ത് റോഡിന് കുറുകെ വീണ മരം പഞ്ചായത്ത് വൈറ്റ്ഗാർഡ് മുറിച്ചു മാറ്റി. വൈകീട്ടോടെ പെയ്ത മഴയിലാണ് മരം വീണ് ഗതാഗതം തടസ്സപ്പെട്ടത്. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ പഞ്ചായത്ത് വൈറ്റ്ഗാർഡ് അംഗങ്ങൾ മരം പൂർണമായും മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
ക്യാപ്റ്റൻ ശിഹാബുദ്ധീൻ, അംഗങ്ങളായ മൻസൂർ ബാബു, സഹൽ, മിദ്‌ലാജ് എന്നിവർ പങ്കാളികളായി.

12-05-2026ശക്തമായ കാറ്റിലും മഴയിലും പൂക്കോട്ടൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ മരങ്ങൾ പഞ്ചായത്ത് വൈറ്റ്ഗാർഡ് നീക്കം ...
13/05/2026

12-05-2026

ശക്തമായ കാറ്റിലും മഴയിലും പൂക്കോട്ടൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ മരങ്ങൾ പഞ്ചായത്ത് വൈറ്റ്ഗാർഡ് നീക്കം ചെയ്തു.

മൂച്ചിക്കൽ വീടിനും വൈദ്യുത ലൈനിനും മുകളിലേക്ക് വീണ തെങ്ങുകൾ, മൈലാടി റോഡിലേക്ക് വീണ തെങ്ങ്, വെള്ളൂർ വൈദ്യുത ലൈനിനു മുകളിൽ വീണ കവുങ്ങ്, വള്ളുവമ്പ്രത്ത് വൈദ്യുത ലൈനിനു മുകളിൽ വീണ മരങ്ങൾ എന്നിവയാണ് വൈറ്റ്ഗാർഡ് സുരക്ഷിതമായി നീക്കം ചെയ്തത്. അർധ രാത്രി വരെ നീണ്ട പ്രവർത്തനങ്ങൾക്കൊടുവിൽ പലയിടത്തും വൈദ്യുതി തടസ്സപ്പെട്ടത് പുനസ്ഥാപിക്കാനും റോഡിലെ അപകട സാധ്യത ഒഴിവാക്കാനും സാധിച്ചു.

കോർഡിനേറ്റർ ഷമീർ, ക്യാപ്റ്റൻ ശിഹാബുദ്ധീൻ, കുഞ്ഞിമുഹമ്മദ്, മൻസൂർ ബാബു, മുഹമ്മദലി, മിദ്‌ലാജ്, മൻസൂർ, ഹസ്‌കർ, അമീർ തുടങ്ങിയവർ നേതൃത്വം നൽകി

 'n-2026
10/01/2026

'n-2026



05/01/2026
പൂക്കോട്ടൂർ മൈലാടിയിൽ ചെരുപ്പ് നിർമാണ കമ്പനിയിൽ ഉണ്ടായ വൻ അഗ്നിബാധ.സ്ഥലത്തെത്തിയ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ തീയണച്ചു.
02/01/2026

പൂക്കോട്ടൂർ മൈലാടിയിൽ ചെരുപ്പ് നിർമാണ കമ്പനിയിൽ ഉണ്ടായ വൻ അഗ്നിബാധ.
സ്ഥലത്തെത്തിയ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ തീയണച്ചു.

Address

Pookkottur
Malappuram
673642

Website

Alerts

Be the first to know and let us send you an email when White Guard Pookkottur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share