കുന്നുകരപഞ്ചായത്ത് പ്രദേശങ്ങളിലെ പാവപ്പെട്ട രോഗികളെ സഹായിക്കുക എന്ന മുഖ്യ ലക്ഷത്തോടെ 10 --11-2021 ൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച കുന്നുകര സബർമതി ചാരിറ്റബിൾ സൊസൈറ്റി ഇതിനകം തന്നെ സാമൂഹ്യ പ്രവർത്തനങ്ങളിൽ വളരെ ജനശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. കിടപ്പ് രോഗികൾക്ക് മെഡിക്കൽ ബെഡ്, എയർ ബെഡ്, വീൽ ചെയർ ,വാക്കർ, കോമേഡ് ചെയർ , ബെഡ് പാൻ, നെബുലൈസർ, തുടങ്ങിയവയും, ശ്വാസതടസ്സമുള്ള രോഗികൾക്ക് ഓക്സിജൻ ഉൾപ്പെടെയുള
്ള സൗകര്യങ്ങളും , ഇപ്പോൾ പഞ്ചായത്തതർത്തിയിൽ വരുന്ന ഇരുപതോളം വരുന്ന ഡയാലിസിസ് ചെയ്യുന്ന കിഡ്നി രോഗികൾക്ക് ഒന്നിടവിട്ട് ഡയാലിസിസ് ചെയ്യുന്നതിനാവശ്യമായ വളരെ വില കൂടിയ ഇഞ്ചക്ഷനുള്ള മരുന്നുകളും സൗജന്യമായി കൊടുക്കുന്നു. ഇതിനെല്ലാം വരുന്ന ചിലവുകളൊക്കെ 500 ൽ അധികം വരുന്ന അംഗങ്ങളാണ് വഹിക്കുന്നത്. ഈ കാലയളവിനിടക്ക് 400 ൽ അധികം രോഗികൾക്ക് സാന്ത്വനം എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് വലിയ നേട്ടമാണ്. വരും വർഷങ്ങളിൽ ഇതിലും മികച്ച രീതിയിൽ പ്രവർത്തനം മുൻപോട്ട് കൊണ്ടുപോകാൻ എല്ലാവരുടെയും സ്നേഹവും, പ്രാർത്ഥനയും,സഹായവും ഉണ്ടാകണം. നമ്മുടെ പ്രവർത്തനങ്ങൾ കണ്ട് ജാതി മത രാഷ്ട്രീയ ഭേദമന്യേ മറ്റുള്ളവരും ഇതു പോലുള്ളതോ ഇതിലും മികച്ചതോ ആയ സേവനങ്ങൾ നടത്താൻ മുൻപോട്ടു വന്നാൽ അതാണ് സബർമതിയുടെ വിജയം.സബർമതിയുടെ പ്രവർത്തന മേഖല സമീപ പഞ്ചായത്തുകളായ കരുമാല്ലൂരിലേക്കും, ആലങ്ങാട്ടേക്കം വ്യാപിപ്പിക്കാൻ ഒരു പാട് അഭ്യുതയക്കാംക്ഷികൾ ആവശ്യപ്പെടുന്നുണ്ട്. അത് സബർമതിയുടെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. Kunnukara Sabarmati Charitable Society, which was registered and started functioning on 10-11-2021 with the main aim of helping the poor patients of Kunnukara Panchayat areas, has already attracted a lot of attention in social activities. are provided to bed patients, facilities including oxygen for patients with respiratory problems, and expensive injectable drugs required for dialysis are given to kidney patients who are undergoing dialysis at the panchayat level. It is a great achievement that we have been able to bring relief to more than 400 patients during this period. We need everyone's love, prayers and support to carry the work forward even better in the coming years. Sabarmati's success is if others see our activities and come forward to provide similar or better services irrespective of caste, religion and politics.