KIFA കിഫ

Call Website Contact the organization

KIFA കിഫ KIFA | Kerala Independent Farmers Association KIFA is a Kerala-based voluntary organization active in issues related to agriculture and farmers.

KIFA is determined to interfere on behalf of the exploited and marginalized farming community in Kerala and utilize all lawful routes to find solutions to their problems. It functions as a non-governmental organization and is neither affiliated nor connected to any political, religious, and ideological entities. Possessing empowerment, service, and expressive orientations, it’s a private initiative constituted for the public good.

ഉചിതമായ അടിക്കുറിപ്പുകൾ ക്ഷണിക്കുന്നു
02/10/2026

ഉചിതമായ അടിക്കുറിപ്പുകൾ ക്ഷണിക്കുന്നു

കുരങ്ങു ശല്യത്തിനെതിരെ കിഫയുടെ ക്യാമ്പയിൻ.കേരളത്തിൽ അതിരൂക്ഷമായി തുടരുന്ന കുരങ്ങ് ശല്യത്തിനെതിരെ കിഫയുടെ  നേതൃത്വത്തിലുള...
01/10/2026

കുരങ്ങു ശല്യത്തിനെതിരെ കിഫയുടെ ക്യാമ്പയിൻ.

കേരളത്തിൽ അതിരൂക്ഷമായി തുടരുന്ന കുരങ്ങ് ശല്യത്തിനെതിരെ കിഫയുടെ നേതൃത്വത്തിലുള്ള ക്യാമ്പയിൻ ഇന്ന് ഒക്ടോബർ 1 ന് ആരംഭിക്കുകയാണ്

മൂന്ന് സ്റ്റേജിൽ ആയിട്ടാണ് നമ്മൾ ഈ ക്യാമ്പയിൻ നടത്തുന്നത്

1. സംസ്ഥാന മുഖ്യമന്ത്രിക്കും ചീഫ് വൈൽഡ് ലൈഫ് വാർഡനും അതാത് ജില്ലകളിലെ ജില്ലാ കളക്ടർമാർക്കുമുള്ള ഈമെയിൽ ക്യാമ്പയിൻ

2. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനുള്ള ഇമെയിൽ ക്യാമ്പയിൻ

3. കോടതി നടപടികൾ

സ്റ്റേജ് ഒന്നിന്റെ ഭാഗമായ സംസ്ഥാന മുഖ്യമന്ത്രി അടക്കമുള്ളവർക്കുള്ള ഇമെയിൽ ക്യാമ്പയിനിൽ പങ്കെടുക്കാൻ താഴെക്കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://kifa.co.in/kifa-campaign-monkey-menace-complaints.html

✅ 1. ഈ 👆ലിങ്കിൽ ക്ലിക്ക് ചെയ്ത് വരുന്ന പേജിൽ നിങ്ങളുടെ പേര്, വിലാസം, ജില്ല തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ പൂരിപ്പിക്കുക.

✅ 2. കിഫയുടെ 8075893092 എന്ന നമ്പർ ഫോണിൽ KIFA എന്ന് സേവ് ചെയ്യുക — ക്യാമ്പയിൻ സന്ദേശങ്ങൾ ഇതുവഴിയാണ് ലഭിക്കുക.

✅ 3. മുഖ്യമന്ത്രി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ, ജില്ലാ കളക്ടർ എന്നിവർക്കുള്ള മൂന്ന് പരാതികൾ ബട്ടൺ അമർത്തി ഒരു മിനിറ്റിനുള്ളിൽ അയക്കുക.

✅ 4. കുടുംബാംഗങ്ങളോടും അയൽക്കാരോടും സുഹൃത്തുക്കളോടും ഈ ക്യാമ്പയിനിൽ ചേരാൻ അഭ്യർത്ഥിക്കുക. സ്മാർട്ട്ഫോൺ സ്വന്തമായി ഇല്ലാത്ത മറ്റുള്ളവർക്ക് വേണ്ടിയും നിങ്ങൾക്ക് ഇമെയിൽ അയക്കാവുന്നതാണ്.

ദയവായി കൃത്യമായ വിവരങ്ങൾ മാത്രം നൽകുക — ഇത് നിങ്ങളുടെ പേരിൽ അധികാരികൾക്ക് അയക്കുന്ന ഔദ്യോഗിക പരാതിയാണ്.

നിങ്ങൾ പൂരിപ്പിക്കുന്ന നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പരാതിയുടെ ഭാഗമായി കത്തിൽ ഓട്ടോമാറ്റിക്കായി വരുന്നതാണ്.

കത്തിൽ കൂടുതൽ കൂട്ടിച്ചേർക്കലുകൾ നടത്തേണ്ടതില്ല

സ്വന്തം മണ്ണിലും വീട്ടിലും സുരക്ഷിതരായി ജീവിക്കാനുള്ള അവകാശം ഓരോ കേരളീയനും ഉള്ളതാണ്. ആ അവകാശം തിരിച്ചുപിടിക്കാൻ, നമുക്ക് ഒന്നിച്ചു നിൽക്കാം. 💪

അഡ്വ. അലക്സ് ഒഴുകയിൽ
ചെയർമാൻ, KIFA

01/10/2026

ഇടുക്കി ജില്ലാ കളക്ടർക്കുള്ള കിഫയുടെ മറുപടി

1 ഒക്ടോബർ 2026

ടീം കിഫ
#കാട്ടിൽമതികാട്ടുനീതി

ഇടുക്കിയിൽ മൃഗങ്ങൾക്ക് രാജപാത, ജനങ്ങൾക്ക് വീട്ടുതടങ്കൽ: മലയോര ജനതയെ പുകച്ചുചാടിക്കാനുള്ള ഗൂഢനീക്കംഇടുക്കിയിലെ വനാതിർത്തി...
29/09/2026

ഇടുക്കിയിൽ മൃഗങ്ങൾക്ക് രാജപാത, ജനങ്ങൾക്ക് വീട്ടുതടങ്കൽ: മലയോര ജനതയെ പുകച്ചുചാടിക്കാനുള്ള ഗൂഢനീക്കം

ഇടുക്കിയിലെ വനാതിർത്തികളോട് ചേർന്ന് കിടക്കുന്ന തോട്ടം മേഖലകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ മനുഷ്യസഞ്ചാരം നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവ് ഇട്ടിരിക്കുന്നു. നാലുവശവും വനത്താൽ ചുറ്റപ്പെട്ട ഇടുക്കി ജില്ലയിൽ ഭൂരിഭാഗം തോട്ടം മേഖലകളും വനത്തോട് ചേർന്നാണ് കിടക്കുന്നത് എന്ന വസ്തുത നിലനിൽക്കെ ഏതാണ്ട് ഇടുക്കി ജില്ല മുഴുവൻ ആളുകൾക്ക്‌ വൈകിട്ട് ആറുമണിക്ക് ശേഷം പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് നിലവിൽ വന്നിരിക്കുന്നത്.

ഇത് തികച്ചും ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ് . കഴിഞ്ഞ ആഴ്ച വന്യമൃഗങ്ങളെ തടയാൻ കർഷകർ സ്ഥാപിച്ച ഫെൻസിംഗുകൾ വെട്ടിമാറ്റാൻ ഉത്തരവിട്ട അതേ ഭരണകൂടമാണ് വീണ്ടും ഇത്തരം അബദ്ധജടിലമായ ഉത്തരവുമായി ഇറങ്ങിയിരിക്കുന്നത്.

കർഷകന്റെ വേലി പൊളിച്ച് വന്യമൃഗങ്ങൾക്ക് ജനവാസമേഖലയിലേക്ക് സൗകര്യപൂർവ്വം വഴിയൊരുക്കിയ ശേഷം, ഇപ്പോൾ ജനങ്ങളോട് സ്വന്തം വീടുകളിൽ തടവിലിരിക്കാൻ ആജ്ഞാപിക്കുന്നു.

ഇത് ഇടുക്കിയിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല; നാളെ വയനാട്ടിലും പാലക്കാടും പത്തനംതിട്ടയിലും കണ്ണൂരിലുമെല്ലാം ഇതേ മാതൃകയിൽ ജനങ്ങളുടെ മേൽ നിരോധനാജ്ഞകൾ അടിച്ചേൽപ്പിക്കപ്പെടും. മലയോര ജനതയെ ജീവിക്കാൻ സമ്മതിക്കാതെ, വഴിനടക്കാൻ അനുവദിക്കാതെ, ഭീതിയിലാഴ്ത്തി സ്വന്തം മണ്ണിൽ നിന്ന് സമ്പൂർണ്ണമായി കുടിയൊഴിപ്പിക്കുക എന്ന ഗൂഢലക്ഷ്യമാണ് വനംവകുപ്പിന് ഇതിന് പിന്നിലുള്ളത്.

ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകാൻ കഴിവില്ലാത്ത വനം വകുപ്പും, വെറും പി.ആർ വർക്കുകൾ കൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്ന വനം മന്ത്രി ഷിബു ബേബി ജോൺ മലയോര ജനതയെ പരസ്യമായി വഞ്ചിക്കുകയാണ്. മൃഗങ്ങളെ കാട്ടിൽ നിർത്താൻ ഭരണകൂടത്തിന് ത്രാണിയില്ലെങ്കിൽ തോട്ടം തൊഴിലാളികളെയും കർഷകരെയും സ്വന്തം വീട്ടിൽ പൂട്ടിയിടാൻ കളക്ടറും മന്ത്രിയും നോക്കേണ്ട.

അടിയന്തര ചികിത്സയ്ക്കുപോലും വഴിനടക്കാൻ അനുവദിക്കാതെ ജനങ്ങളെ സ്വന്തം മണ്ണിൽ അന്യരാക്കുന്ന ഈ തുഗ്ലക്ക് ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് കിഫ ആവശ്യപ്പെടുന്നു

അല്ലാത്ത പക്ഷം, അതിജീവനത്തിനും സ്വന്തം മണ്ണിൽ ഉറച്ചുനിൽക്കാനുമായി കേരളത്തിലെ കർഷക ജനത ഒറ്റക്കെട്ടായി തെരുവിൽ പ്രതിരോധം തീർക്കും

ടീം കിഫ
#കാട്ടിൽമതികാട്ടുനീതി

29/09/2026

ഇന്ന് തിരുവമ്പാടിയിൽ നടക്കുന്ന വന്യജീവി സംഘർഷ ലഘൂകരണ കോൺക്‌ളെവിന്റെ 5 ലക്ഷം രൂപ ചിലവുള്ള സ്റ്റേജും വേദിയും

മുഖ്യമന്ത്രിയുടെയും പ്രിയങ്ക വാദ്രയുടെയും ഫോട്ടോ വച്ചിട്ടുണ്ടെങ്കിലും അവർ പങ്കെടുക്കുന്നതല്ല എന്ന് അറിയിച്ചിട്ടുണ്ടത്രെ

എല്ലാവർക്കും സന്തോഷകരമായ ലഘൂകരണം ആശംസിക്കുന്നു

ടീം കിഫ
#കാട്ടിൽമതികാട്ടുനീതി

തമിഴ്നാട്ടിൽ മേഘമല കടുവ സങ്കേതത്തിൽ അസാധാരണമായ കുടിയിറക്ക് വയനാട് വന്യജീവി സങ്കേതത്തെ കടുവ സങ്കേതമായി പ്രഖ്യാപിക്കണം എന്...
28/09/2026

തമിഴ്നാട്ടിൽ മേഘമല കടുവ സങ്കേതത്തിൽ അസാധാരണമായ കുടിയിറക്ക്

വയനാട് വന്യജീവി സങ്കേതത്തെ കടുവ സങ്കേതമായി പ്രഖ്യാപിക്കണം എന്നു പറഞ്ഞു നടക്കുന്ന എല്ലാവർക്കും ആയി സമർപ്പയാമി....

കണ്ടറിയാത്തവൻ കൊണ്ടറിയും

ടീം കിഫ
കാട്ടിൽമതികാട്ടുനീതി

ഇടുക്കിയിൽ ആനത്താര ഉണ്ടാക്കാൻ ശ്രമിക്കുന്നവരുടെ അറിവിലേക്ക് അങ്ങനെയൊരു ആനത്താര ഇടുക്കിയിൽ ഇല്ല. 2023 ഇൽ കേന്ദ്രസർക്കാർ പ...
27/09/2026

ഇടുക്കിയിൽ ആനത്താര ഉണ്ടാക്കാൻ ശ്രമിക്കുന്നവരുടെ അറിവിലേക്ക്

അങ്ങനെയൊരു ആനത്താര ഇടുക്കിയിൽ ഇല്ല.

2023 ഇൽ കേന്ദ്രസർക്കാർ പുറത്തുവിട്ട ഇന്ത്യയിലെ ആനതാര സംബന്ധിച്ചുള്ള സർവേയിൽ ഇന്ത്യയിൽ മൊത്തം 150 ഉം തെക്കേ ഇന്ത്യയിൽ 31 ഉം കേരളത്തിൽ 7 ഉം ആനതാരകൾ ആണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. അതിൽ ഒരെണ്ണം പോലും ഇടുക്കി ജില്ലയിലോ തെക്കൻ കേരളത്തിലോ ഇല്ല.

ആ റിപ്പോർട്ടിലെ
കേരളവുമായി ബന്ധപ്പെട്ട 7 ആനത്താരകൾ താഴെ കൊടുക്കുന്നു

1. ബേഗൂർ – ബ്രഹ്മഗിരി (കേരളം - കർണാടക)

2. കുദ്രകോട്ടെ – തിരുനെല്ലി (കേരളം)

3. കൊട്ടിയൂർ – പേരിയ (കേരളം)

4. പേരിയ – പന്നിപ്പാട് (കേരളം)

5. നിലമ്പൂർ – അപ്പൻകാപ്പ് (കേരളം)

6. നിലമ്പൂർ കോവിലകം – ന്യൂ അമരമ്പലം (കേരളം - തമിഴ്നാട്)

7. മുതുമല – നിലമ്പൂർ (കേരളം - തമിഴ്നാട്)

ഇനി ടി റിപ്പോർട്ട്‌ പ്രകാരം എന്താണ് ആനത്താരയുടെ നിർവചനം എന്ന് നോക്കാം.

ആനകളുടെ രണ്ട് ആവാസവ്യവസ്ഥകൾ തമ്മിൽ കണക്ട് ചെയ്യുന്നതും ഈ ആവാസ വ്യവസ്ഥ യിലേക്ക് സഞ്ചരിക്കാനും തിരിച്ചുവരാനുമായി ആനകൾ സ്ഥിരമായി ഉപയോഗിക്കുന്ന പാതയാണ് ആനത്താര

ദിവസവും തീറ്റ തേടിയും വെള്ളം കുടിക്കാനും ആനകൾ ഇറങ്ങുന്ന വഴികൾ ആനത്താര അല്ല എന്ന് ആ നിർവചനത്തിൽ എടുത്തു പറയുന്നുണ്ട്.

വനഭൂമി ഇല്ലാത്ത ചിന്നക്കാനാൽ പഞ്ചായത്തിലെ കൃഷിയിടങ്ങളിലേക്ക് ആനകൾ ഇറങ്ങുന്നത് അനകൾക്ക് വനത്തിനുള്ളിൽ ആവശ്യമായ തീറ്റയും വെള്ളവും ഇല്ലാത്തതു കൊണ്ടാണ്, അല്ലാതെ ചിന്നക്കനാലിൽ ആനതാര ഉള്ളതുകൊണ്ടല്ല.

ഇത് വനം വകുപ്പിന് കൃത്യമായി അറിയാവുന്നതുകൊണ്ടാണ് 2023 ലെ സർവ്വേയിൽ ഇടുക്കി ജില്ലയിൽ ആനത്താരകൾ ഇല്ല എന്ന് റിപ്പോർട്ട്‌ കൊടുത്തത്.

ഇതോടൊപ്പം ചേർത്ത് വായിക്കേണ്ട ഒന്നാണ് 2024 ഡിസംബർ 21-ന് ചേർന്ന ദേശീയ വന്യജീവി ബോർഡിന്റെ (NBWL) 81-ാമത് സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ കർണാടക ചീഫ് വൈൽഡ് ലൈഫ് വാർഡൻ നടത്തിയ ഔദ്യോഗിക വെളിപ്പെടുത്തൽ

കർണാടക ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ പ്രസ്താവന:

"റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനകളുടെ സഞ്ചാരപഥങ്ങൾ തുടർച്ചയായി ഉപഗ്രഹ സഹായത്തോടെ നിരീക്ഷിച്ചതിൽ നിന്നും, ആനകൾ മനുഷ്യർ ഭൂപടത്തിൽ അടയാളപ്പെടുത്തിയ ‘ആന ഇടനാഴികളിൽ’ കൂടിയല്ല സഞ്ചരിക്കുന്നത് എന്ന് വ്യക്തമായി ബോധ്യപ്പെട്ടിരിക്കുന്നു. ആനകൾ മനുഷ്യർ നിർമ്മിച്ച ഹൈവേകൾ പോലെയുള്ള സ്ഥിരം പാതകളിലൂടെ സഞ്ചരിക്കുന്ന ജീവികളല്ല. ഭക്ഷണവും വെള്ളവും തേടി അനുകൂലമായ ഏതു വഴികളിലൂടെയും അവ സഞ്ചരിക്കുകയും വിവിധ കൃഷിയിടങ്ങളിലിറങ്ങുകയും ചെയ്യുന്നു"

ഈ ഔദ്യോഗിക ശാസ്ത്രീയ നിരീക്ഷണം തെളിയിക്കുന്നത്, ആനത്താരകൾ പ്രകൃതിദത്തമല്ലെന്നും മനുഷ്യർ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് വരച്ചുണ്ടാക്കിയ രേഖകൾ മാത്രമാണെന്നുമാണ്

2023 ഇൽ ഇല്ലാതിരുന്ന ആനത്താര ഇടുക്കിയിൽ പെട്ടെന്ന് മുളച്ചു പൊന്തിയത് ESA യുടെയും ഏക വനം പദ്ധതിയുടെയും ഭാഗമായിട്ടാണ് എന്ന് അരിയാഹാരം കഴിക്കുന്ന മുഴുവൻ ആളുകൾക്കും അറിയാം.

അതുകൊണ്ട് തന്നെ ആ പദ്ധതി നാലായിട്ട് മടക്കി വനം വകുപ്പിന്റെ പോക്കറ്റിൽ വച്ചാൽ മതി.

ടീം കിഫ

25/09/2026

ESA യിൽ ആശങ്കപ്പെടാൻ എന്ത്?
കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ ദൂരദർശൻ ചാനലിൽ വിശദീകരിക്കുന്നു

25/09/2026

ESA: ഇന്ന് (25 സെപ്റ്റംബർ, വെള്ളി)ഉച്ചക്ക് 2 മണിക്കുള്ള മാതൃഭൂമി ന്യൂസ് ചർച്ചയിൽ കിഫ ചെയർമാൻ അലക്സ് ഒഴുകിയിൽ പങ്കെടുക്കുന്നു.

4 മണിക്കുള്ള ദൂരദർശൻ ചർച്ചയിലും പങ്കെടുക്കുന്നു

ടീം കിഫ

24/09/2026

ദുരന്തമാവുന്ന ദുരന്തനിവാരണവും ഇടുക്കി ജില്ലാ കളക്ടറും

Address

Kozhikode
Kozhikode

Alerts

Be the first to know and let us send you an email when KIFA കിഫ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KIFA കിഫ:

Shortcuts

Share