The Bharathar Mahajana Sabha

Call

The Bharathar Mahajana Sabha COMMUNITY GROUP

കഴിഞ്ഞ ആഴ്ച ഭരതർ മഹാജന സഭയുടെ 77 ആം സംസ്ഥാന വാർഷികാവുമായി ബന്ധപ്പെട്ട് സമ്മേളന നാഗരിയായ പാലാ ടൗണിൽ സഭയുടെ പ്രവർത്തകർ കുറ...
02/10/2026

കഴിഞ്ഞ ആഴ്ച ഭരതർ മഹാജന സഭയുടെ 77 ആം സംസ്ഥാന വാർഷികാവുമായി ബന്ധപ്പെട്ട് സമ്മേളന നാഗരിയായ പാലാ ടൗണിൽ സഭയുടെ പ്രവർത്തകർ കുറച്ച് നീല കോടികൾ കെട്ടുകയുണ്ടായി... പിറ്റേന്ന് രാവിലെ തന്നെ നഗര സഭ അധികൃതർ അവ അഴിച്ചു മാറ്റുകയും നേതൃത്വത്തിനെ വിളിച്ചു നഗരസഭ പരിധിയിൽ കൊടി തോരണങ്ങൾ flex എന്നിവ സ്ഥാപിക്കാൻ അനുവാദം ഇല്ല എന്നും ജനറൽ സെക്രട്ടറിക്ക് fine ഉണ്ടാവും എന്ന് അറിയിച്ചു... ഞായറാഴ്ച രാവിലെ ഭരതർ മഹാജന സഭയുടെ അംഗങ്ങൾ അഴിച്ചു വച്ച നീല കൊടി കൈകളിൽ ഏന്തി പാലായിൽ സാംസ്‌കാരിക റാലി നടത്തി..

പക്ഷെ ഇന്ന് ആ പാലായിൽ തന്നെ സിപിഎം ന്റെ കൊടികൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.. നഗരസഭ അധികൃതർ എന്ത് നടപടിയാണ് എടുത്തിട്ടുള്ളത്.. പട്ടിക ജാതിയിൽപെട്ട സംഘടന ആയത് കൊണ്ടുള്ള ഇരട്ടതാപ്പ് നയമാണോ പാലാ നഗര സഭക്ക്.. അറിഞ്ഞാൽ കൊള്ളാം 🙏🏻🙏🏻🙏🏻

ജയ് bmjs... ജയ് bmjs

ദി ഭരതർ മഹാജന സഭയുടെ 77 ആം സംസ്ഥാന വാർഷികത്തോടനുബന്ധിച്ചു നടത്തിയ പ്രതിനിധി സമ്മേളനത്തിൽ മഹാസഭ ബോർഡ് മെമ്പർ ശ്രീ. പി. ഡി...
26/09/2026

ദി ഭരതർ മഹാജന സഭയുടെ 77 ആം സംസ്ഥാന വാർഷികത്തോടനുബന്ധിച്ചു നടത്തിയ പ്രതിനിധി സമ്മേളനത്തിൽ മഹാസഭ ബോർഡ് മെമ്പർ ശ്രീ. പി. ഡി. സുരേഷ് പ്രേമേയം അവതരിപ്പിക്കുന്നു.

26/09/2026

ദി ഭരതർ മഹാജന സഭയുടെ 77 ആം സംസ്ഥാന വാർഷികത്തോടനുബന്ധിച്ചു നടത്തിയ പ്രതിനിധി സമ്മേളനം പാലായുടെ പ്രിയപ്പെട്ട MLA ശ്രീ. മാണി സി കാപ്പൻ ഉത്ഘാടനം ചെയ്യുന്നു...

ദി ഭരതർ മഹാജന സഭയുടെ 77 ആം സംസ്ഥാന വാർഷികത്തോടനുബന്ധിച്ചു നടത്തിയ പ്രതിനിധി സമ്മേളനം  പാലായുടെ പ്രിയപ്പെട്ട MLA  ശ്രീ. മ...
26/09/2026

ദി ഭരതർ മഹാജന സഭയുടെ 77 ആം സംസ്ഥാന വാർഷികത്തോടനുബന്ധിച്ചു നടത്തിയ പ്രതിനിധി സമ്മേളനം പാലായുടെ പ്രിയപ്പെട്ട MLA ശ്രീ. മാണി സി കാപ്പൻ ഉത്ഘാടനം ചെയ്തു. സഭ സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. എസ്. സജത് അധ്യക്ഷത വാഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ. എ. ആർ. വിജയകുമാർ സംസാരിച്ചു.. സംഘടന സെക്രട്ടറി ശ്രീ. വി. എൻ. റെജികുമാർ സ്വാഗതം ആശംസിച്ചു 🙏🏻🙏🏻

കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് ഉന്നത വിജയം കരസ്തമാക്കിയ മിടുക്കികൾ...ഭരതർ മഹാജന സഭ കോട്ടയം വെസ്റ്...
18/09/2026

കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് ഉന്നത വിജയം കരസ്തമാക്കിയ മിടുക്കികൾ...
ഭരതർ മഹാജന സഭ കോട്ടയം വെസ്റ്റ് ശാഖയിലെ അംഗം ശ്രീ. സുകേഷ് & രഞ്ജിനി വി തമ്പി ദമ്പതികളുടെ മകൾ ഡോക്ടർ ഗൗരിപ്രിയ എസ്.
BMJS മാങ്ങാനം ശാഖ സെക്രട്ടറി ശ്രീ സദാനന്ദൻ & സിന്ധുമോൾ ദമ്പതികളുടെ മകൾ ഡോക്ടർ അനഘ സദാനന്ദൻ..

പ്രീയപ്പെട്ട മക്കൾക്ക്‌ BMJS കോട്ടയം യൂണിയന്റെ അനുമോദനങ്ങൾ...

Congratulations to the Brilliant MBBS Graduates!
Two talented young women have achieved outstanding success in their MBBS at Government Medical College, Kottayam.
Dr. Gauripriya S., daughter of Mr. Sukesh & Mrs. Ranjini V. Thampi, members of the Bharathar Mahajana Sabha (BMJS), Kottayam West Branch.
Dr. Anagha Sadanandan, daughter of Mr. Sadanandan, Secretary of BMJS Manganam Branch, & Mrs. Sindhumol.
Heartfelt congratulations and best wishes to our dear daughters from BMJS Kottayam Union. 🌹🎓🩺

BMJS 77 ആം വാർഷികം, 2026 സെപ്റ്റംബർ 26,27 ശനി, ഞായർ ദിവസങ്ങളിൽ... പാലായിൽ വച്ച്... #ഭരതർ
09/09/2026

BMJS 77 ആം വാർഷികം, 2026 സെപ്റ്റംബർ 26,27 ശനി, ഞായർ ദിവസങ്ങളിൽ... പാലായിൽ വച്ച്...
#ഭരതർ

*പിൻവാതിൽ നിയമനത്തിലൂടെ സംവരണം അട്ടിമറിക്കാൻ അനുവദിക്കില്ല: മുഖ്യമന്ത്രി*ഭവനനിർമാണ സഹായം വർധിപ്പിക്കും; എയ്ഡഡ് മേഖലയിലെ ...
06/09/2026

*പിൻവാതിൽ നിയമനത്തിലൂടെ സംവരണം അട്ടിമറിക്കാൻ അനുവദിക്കില്ല: മുഖ്യമന്ത്രി*

ഭവനനിർമാണ സഹായം വർധിപ്പിക്കും; എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനം പരിശോധിക്കും

പറവൂർ: പിൻവാതിൽ നിയമനങ്ങളിലൂടെ പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങളുടെ സംവരണാവകാശം അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംവരണം അട്ടിമറിക്കപ്പെടുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് പിൻവാതിൽ നിയമനങ്ങളാണെന്നും അവ തടയാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്.സി–എസ്.ടി ആനുപാതിക പ്രാതിനിധ്യ പ്രക്ഷോഭ സമിതി (APPS) നോർത്ത് പറവൂർ ടൗൺഹാളിൽ സംഘടിപ്പിച്ച അവകാശ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പട്ടികജാതി വിഭാഗങ്ങൾക്ക് ഭവനനിർമാണത്തിന് നൽകുന്ന ധനസഹായം വർധിപ്പിക്കുമെന്നും എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. APPS സമർപ്പിച്ച നിർദേശങ്ങൾ അനുഭാവപൂർവം പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റവന്യൂ മന്ത്രി എ.പി. അനിൽകുമാർ എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു.

APPS ചെയർമാനും റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ബി.എസ്. മാവോജി അധ്യക്ഷത വഹിച്ചു. പട്ടികജാതി–പട്ടികവർഗ സമൂഹം ഭൂമി, ഭവനം, വിദ്യാഭ്യാസം, തൊഴിൽ, സംവരണം, സർക്കാർ നിയമനം, എയ്ഡഡ് മേഖലയിലെ പ്രാതിനിധ്യം, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, വികസന ഫണ്ട് തുടങ്ങിയ മേഖലകളിൽ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം പരിഹാരനിർദേശങ്ങളും മുന്നോട്ടുവച്ചു.

ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉറപ്പാക്കുക, സംവരണം സംരക്ഷിക്കുക, പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക, എയ്ഡഡ് മേഖലയിലെ പ്രാതിനിധ്യം ഉറപ്പാക്കുക, ഭൂമി–ഭവന പ്രശ്നങ്ങൾക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉൾപ്പെടുത്തിയ അവകാശപത്രിക APPS സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഡി. സുരേഷ് അവതരിപ്പിച്ചു.

APPS ജനറൽ സെക്രട്ടറി എ. ശശിധരൻ സ്വാഗതം പറഞ്ഞു. വിവിധ പട്ടികജാതി–പട്ടികവർഗ സംഘടനകളെ ഏകോപിപ്പിച്ച് സമൂഹത്തിന്റെ പൊതുവായ അവകാശപ്രശ്നങ്ങൾക്ക് ശക്തമായ പൊതുവേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് APPS പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സംഘടനകൾ വേർതിരിഞ്ഞ് ഉന്നയിക്കുന്ന ആവശ്യങ്ങളെ പൊതുവായ അവകാശ അജണ്ടയുടെ അടിസ്ഥാനത്തിൽ ഏകോപിപ്പിക്കുകയും സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരതർ മഹാജന സഭ സംസ്ഥാന പ്രസിഡന്റ് എസ്. സജത്, ജനറൽ സെക്രട്ടറി എ. ആർ. വിജയകുമാർ, സ്വജന സമുദായ സഭ ജനറൽ സെക്രട്ടറി എ.എൻ. രാജൻ, കെ.പി.എം.എസ് ജനറൽ സെക്രട്ടറി കെ.എ. തങ്കപ്പൻ, ഓൾ കേരള വർണ്ണവ സൊസൈറ്റി പ്രസിഡന്റ് പി.ഇ. വേണുഗോപാൽ, സാംബവ മഹാസഭ ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി, എ.കെ.പി.യു.എസ് ജനറൽ സെക്രട്ടറി യു.കെ. സദാനന്ദൻ, ഭാരതീയ വേലൻ സർവീസ് സൊസൈറ്റി പ്രസിഡന്റ് കെ.കെ. ശശി, അഖില കേരള വണ്ണാർ സംഘം സംസ്ഥാന പ്രസിഡന്റ് പൊന്നായി മോഹനൻ, അഖില വൈപ്പിൻ പുലയ വംശോദ്ധാരണ സഭ പ്രസിഡന്റ് എം.കെ. ഉദയൻ, കേരള മണ്ണാൻ സഭ മുൻ ജനറൽ സെക്രട്ടറി പ്രൊഫ. ഗോപിനാഥ്, കേരള വേലൻ മഹാസഭ പ്രസിഡന്റ് എ.ജി. സുഗതൻ, SCSTSM പാലക്കാട് ജനറൽ സെക്രട്ടറി കെ. മായാണ്ടി, AKCHMS പ്രസിഡന്റ് അഡ്വ. വി.ആർ. രാജു, AKPMS പ്രസിഡന്റ് എം.കെ. വാസുദേവൻ, കേരള സ്റ്റേറ്റ് എസ്.സി–എസ്.ടി സർവീസ് സൊസൈറ്റി പാലക്കാട് പ്രസിഡന്റ് രാജൻ തൃത്താല, DSS ചെയർമാൻ ബാബു കുന്നംകുളം, ഓൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് എസ്.സി–എസ്.ടി ഓർഗനൈസേഷൻസ് കേരള സ്റ്റേറ്റ് പ്രസിഡന്റ് ബാബു കാസർഗോഡ്, കേരള സാംബവർ സർവീസ് സൊസൈറ്റി രക്ഷാധികാരി വെണ്ണിക്കുളം മാധവൻ, APPS രക്ഷാധികാരി പി.വി. കൃഷ്ണൻകുട്ടി, ഫെഡറേഷൻ ഓഫ് എസ്.സി–എസ്.ടി സംസ്ഥാന ജനറൽ സെക്രട്ടറി ടി. രവീന്ദ്രൻ, അംബേദ്കർ സാംസ്കാരിക സമിതിയിലെ ജി.എസ്. സുരേഷ് കുന്നപ്പള്ളി, ഫെഡറേഷൻ ഓഫ് എസ്.സി–എസ്.ടി മഹിളാ വിങ് സംസ്ഥാന സെക്രട്ടറി കെ.സി. ശോഭ, ഐ.ജെ.പി ജനറൽ സെക്രട്ടറി കെ.കെ. രാമകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു.

കേരള ഹൈക്കോടതി അഭിഭാഷകൻ അഡ്വ. വിപിൻ കുമാർ കെ.പി. നന്ദി പറഞ്ഞു.

ഭരതർ മഹാജന സഭ 77 മത് സംസ്ഥാന വാർഷികം.. 2026 സെപ്റ്റംബർ 26, 27 ദിവസങ്ങളിൽ... പാലായിൽ വച്ച്....
23/08/2026

ഭരതർ മഹാജന സഭ 77 മത് സംസ്ഥാന വാർഷികം.. 2026 സെപ്റ്റംബർ 26, 27 ദിവസങ്ങളിൽ... പാലായിൽ വച്ച്....

06/08/2026
അകമഴിഞ്ഞ സാമ്പത്തിക സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻
09/02/2026

അകമഴിഞ്ഞ സാമ്പത്തിക സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻

Address

Kottayam
Kottayam

Telephone

+919747930338

Website

Alerts

Be the first to know and let us send you an email when The Bharathar Mahajana Sabha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share