Kerala NGO Union Kottayam District

Kerala NGO Union Kottayam District കേരള എൻജിഒ യൂണിയൻ കോട്ടയം ജില്ലാ കമ്മറ്റി

ബഡ്ജറ്റ് സിവിൽ സർവീസിന് വിസ്മയ നിരാശ സമ്മാനിച്ചു ജീവനക്കാരും അധ്യാപകരും പ്രതിഷേധ പ്രകടനം നടത്തികോട്ടയം -ബഡ്ജറ്റ് സിവിൽ സ...
19/06/2026

ബഡ്ജറ്റ് സിവിൽ സർവീസിന് വിസ്മയ നിരാശ സമ്മാനിച്ചു ജീവനക്കാരും അധ്യാപകരും പ്രതിഷേധ പ്രകടനം നടത്തി

കോട്ടയം -ബഡ്ജറ്റ് സിവിൽ സർവീസിന് വിസ്മയ നിരാശ സമ്മാനിച്ചു. ജീവനക്കാരും അധ്യാപകരും ആക്ഷൻ കൗൺസിൽ ഓഫ് സ്‌റ്റേറ്റ് എംപ്ലോയിസ് & ടീച്ചേഴ്‌സിൻ്റെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി.കോട്ടയത്ത് കളക്ട്രേറ്റിന് മുന്നിൽ നടത്തിയ പ്രകടനം കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സീമാ എസ് നായർ ഉദ്ഘാടനം ചെയ്തു . ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ കെ ആർ അനിൽകുമാർ സംസാരിച്ചു. കാഞ്ഞിരപ്പള്ളിയിൽ കേരള എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് എസ് അനൂപ്, വൈക്കം,പാലാ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ വി കെ വിപിനൻ, ജി സന്തോഷ് കുമാർ, ഇ എസ് സിയാദ് എന്നിവരും പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

19/06/2026

സിവിൽ സർവീസിന് പൂർണ്ണമായും അവഗണിച്ച്
"കേരള ബഡ്ജറ്റ് "

19/06/2026

അന്യായമായ സ്ഥലംമാറ്റങ്ങൾ ദ്ദു ചെയ്യുക - പ്രതിഷേധ ധർണ്ണ

17/06/2026
ജീവനക്കാർ പ്രതിഷേധ സമരം നടത്തികോട്ടയം - ആരോഗ്യ/മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകളിൽ ലെയ്സൺ  ഓഫീസർമാർ എന്ന പേരിലെ അനധികൃത നിയ...
16/06/2026

ജീവനക്കാർ പ്രതിഷേധ സമരം നടത്തി

കോട്ടയം - ആരോഗ്യ/മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകളിൽ ലെയ്സൺ ഓഫീസർമാർ എന്ന പേരിലെ അനധികൃത നിയമനങ്ങൾക്കെതിരെയും ആരോഗ്യവകുപ്പ് ഡയറക്ടറെ തരംതാഴ്ത്തി സ്ഥലംമാറ്റിയതിനെതിരെയും കേരള എൻജിഒ യൂണിയൻ, കെജിഎൻഎ, കെജിഒഎ സംഘടനകളുടെ നേതൃത്വത്തിൽ ജീവനക്കാർ ഡിഎച്ച്എസ്, ഡിഎംഇ, ഡിഎംഓ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി.കോട്ടയത്ത് ഡിഎംഒ ഓഫീസിന് മുന്നിൽ നടത്തിയ പ്രകടനം എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ വി വി വിമൽകുമാർ ഉദ്ഘാടനം ചെയ്തു,ജില്ലാ ജോയിൻ്റ് സെക്രട്ടറി ഷാവോസിയാങ്ങ് സംസാരിച്ചു.

14/06/2026

കേരള എൻജിഒ യൂണിയൻ 63ാം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച സ്വാഗത ഗാനം.

എൻ.ജി.ഒ യൂണിയൻ ആർപ്പൂക്കര - ഏറ്റുമാനൂർ ഏരിയ സെക്രട്ടറിയും കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാരനുമായ രാജേഷ് എ.ബി എഴുതിയ വരികൾക്ക് എൻ.ജി.ഒ യൂണിയൻ ടൗൺ ഏരിയ കമ്മിറ്റി അംഗവും കോട്ടയം ഡിഡിഇ ഓഫീസ് ജീവനക്കാരനുമായ ജിനേഷ് ജോൺ സംഗീതം ചിട്ടപ്പെടുത്തി. മനേഷ് ജോൺ (പള്ളം ബ്ലോക്ക് പഞ്ചായത്ത്), ശ്രീരാഗ് എസ് സുരേഷ് (ഡി.ഇ.ഒ കോട്ടയം), ബ്ലെസ്സൻ എൻ ജി (ജില്ലാ പഞ്ചായത്ത് കോട്ടയം), ശ്രീജുമോൻ കെ എസ് (ഐ.ടി.ഐ മധുരവേലി), അനൂപ് കുമാർ (എ.ആർ.ഒ പാല), ദീപു ദാസ് (പി.എച്ച്.സി കല്ലറ), ലെനിൻ ഇ .വി (വെറ്റിനറി ഡിസ്പെൻസറി കടുത്തുരുത്തി), രാജശ്രീ എം (ഹോമിയോ മെഡിക്കൽ കോളേജ് കുറിച്ചി), ബീന .വി വി (മെഡിക്കൽ കോളേജ് കോട്ടയം), മഞ്ജുഷ കെ എം (മെഡിക്കൽ കോളജ് കോട്ടയം), ശ്രീപ്രിയ പി എസ് (ഫോറസ്റ്റ് ഹൈറേഞ്ച് സർക്കിൾ കോട്ടയം), ജയലക്ഷ്മി വി (മെഡിക്കൽ കോളേജ് കോട്ടയം), ജയശ്രീ ടി (മെഡിക്കൽ കോളേജ് കോട്ടയം), സിന്ധുമോൾ പിജി (മെഡിക്കൽ കോളേജ് കോട്ടയം), ജയറാണി ടി എസ് (ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി) എന്നിവരാണ് ഗാനം ആലപിച്ചത്.

14/06/2026

Address

Kerala Ngo Union Kottayam District Committee
Kottayam
686001

Alerts

Be the first to know and let us send you an email when Kerala NGO Union Kottayam District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category