14/09/2026
എന്തിനീചതി കേരള ജനതയോട്...സോളാറിനെ സ്വീകരിക്കൂ..
KSEB ജനങ്ങളെ പറ്റിച്ചുകൊണ്ടിരി ക്കുകയാണ്.
കേരളം സർക്കാർ KSEB പറയുന്ന നുണകൾ കണ്ണുമടച്ചു വിഴുങ്ങി ക്കൊണ്ടിരിക്കുകയാണ്.
വൈദ്യുതിയുടെ കാര്യത്തിൽ ചില വാസ്തവങ്ങൾ പറയട്ടേ? തെറ്റു ണ്ടെങ്കിൽ നിങ്ങൾ തിരുത്തുക. ഇത് മിക്കവാറും എല്ലാവര്ക്കും അറിയാവുന്ന കാര്യവുമായിരിക്കും.
കേരളത്തിന് ഇപ്പോൾ #പകൽ സമയത്തു #40 #മില്യൺ_യൂണിറ്റ് (MU) എലെക്ട്രിസിറ്റി വേണം. കൂടുതൽ ഉപയോഗം വന്നാൽ 50 മില്യൺ യൂണിറ്റ് ആകുമെന്ന് കരുതുക.
നമ്മുടെ ജലവൈദ്യുതി പദ്ധതികൾ പകൽ സമയത്തു ഉൽപ്പാദിപ്പിക്കുന്നത് 10 MU മാത്രമാണ്.
കേരളത്തിലെ സോളാർ പ്രൊഡ്യൂസഴ്സ് KSEB-യുടെ ഗ്രിഡിലേക്കു പകൽ സമയത്തു നൽകുന്നത് ആകെ 8 MU മാത്രമാണ്. അവർക്ക് യൂണിറ്റ് ഒന്നിന് കൊടുക്കുന്നത് #തുച്ഛമായ ₹2.93 മാത്രമാണ്. അത് ഒട്ടും #ലാഭകരമല്ല
എന്നാൽ അതെ സമയം മറ്റു സോളാർ വൈദ്യുതി പ്രൊഡ്യൂസഴ്സ് ആയ
(1) Manikaran Power Ltd
(2) Jindal Power Ltd
(3) Shree Cement Ltd
(4) PTC India Ltd
എന്നിവരിൽ നിന്ന് #വൈദ്യുതി ₹5.96 മുതൽ ₹9.16 വരെയുള്ള #വൻവിലക്ക് #വാങ്ങുന്നുണ്ടായിരുന്നു. ഈ വില ആ അവരിൽ നിന്നുള്ള ഓഫർ. അവരിൽ നിന്ന് ഈ വിലക്കുള്ള വൈദ്യതി വാങ്ങേണ്ട എന്ന് വെച്ചുവത്രേ.
പറയുന്ന കാരണം എന്താണ് ?
ഇവിടെ സോളാർ വൈദ്യുതി നിർമാണം ആവശ്യത്തിൽ ഏറെ ആണെന്ന് !!! നോക്കൂ ചതികൾ.
ഇവിടെ സോളാർ പ്രൊഡക്ഷൻ ആവശ്യത്തിൽ ഏറെ ആണെന്നുള്ള പച്ച നുണ പറയുന്ന സമയത്തു ചില കമ്പനികൾ എത്ര വിലക്കാണ് സോളാർ വൈദ്യതി നമുക്ക് തരാമെന്നു ഔദാര്യപൂര്വം പറഞ്ഞിരിക്കുന്നത്? #യൂണിറ്റിന് ₹9.40 to ₹12.50 per unit. മുൻപറഞ്ഞ കമ്പനികൾ September-മെയ് മാസങ്ങളിലേക്കു കോട്ടു ചെയ്തിരിക്കുന്നത് ₹9.40 മുതൽ ₹12.50 വരെയാണ്.
രാത്രികാലങ്ങളിൽ സോളാർ വൈദ്യുതി ₹2.93-നു നൽകാൻ Welspun Renewable / Meenakshi Energy / Adani Power Raipur എന്നിവരും സന്നദ്ധരാണ്.
പുറത്തുനിന്നുള്ള സോളാർ വൈദ്യുതി നിർമാതാക്കളിൽ നിന്ന് #കൂടിയ_വിലക്ക്_വാങ്ങുന്നതിന്ന് #പകരം കേരളത്തിൽ തന്നെ ഇത്രയും സോളാർ വൈദ്യുതി ഉൽപ്പാദിപ്പിച്ചാൽ പോരെ ?
ഇപ്പറഞ്ഞ ₹5.93-₹9.16 എന്ന റേറ്റിൽ പ്രതിഫലം നൽകാമെന്ന് വെച്ചാൽ ഇവിടെ ഒരു ശെരിക്കുള്ള സോളാർ വിപ്ലവം നടക്കും. ഇവിടെ എല്ലാ വീട്ടുകാരും ഈ കോട്ടജ് ഇൻഡസ്ട്രിയിൽ ഇറങ്ങാൻ തയാറാകും.
കേരളത്തിൽ #89 #ലക്ഷം #കുടുംബങ്ങളുണ്ട്. എന്നാൽ അതിലേറെ വീടുകളും സ്ഥാപങ്ങളും ഉണ്ട്. ഒരു വീടിനു മുകളിൽ 3 മുതൽ 5 യൂണിറ്റു വരെ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള സോളാർ യൂണിറ്റ് ഇൻസ്റ്റാൾ ചെയ്യാൻ പറ്റും.
അപ്പോൾ അതിലൂടെ ഈ #42 MU #എലെക്ട്രിസിറ്റി ഇവിടെ തന്നെ ഉൽപ്പാദിപ്പിക്കാവുന്നതാണ്. കേരളത്തിന്റെ പണം ഇവിടെ കേരളത്തിൽ തന്നെ ഉപയോഗിക്കപ്പെടുകയും ചെയ്യും.
എന്നാൽ ഈ കള്ളന്മാർ പുറത്തു നിന്ന് ₹5.93-നും ₹9.16-നും മാത്രമേ വാങ്ങിക്കുകയുള്ളൂ. #കാരണം ഇതിന്റെ പുറകിൽ #കമ്മീഷൻ എന്ന ഒരു സംഗതി ഉണ്ട്, ആ കമ്മീഷൻ മുകൾതലത്തിൽ ഉള്ള എല്ലാരുംകൂടെ വീതിച്ചെടുക്കുകയാണ്. ₹1190 കോടിയുടെ 10-15% ഒന്ന് കൂട്ടി നോക്കൂ. ആ വീതം നഷ്ടപ്പെടാൻ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥരായ ചെയര്മാൻ, എംഡി. ,ചീഫ് എങ്ങിനീർമാർ, ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവന്മാരൊന്നും സമ്മതിക്കില്ല.
കേരളത്തെ ഇവർ വിറ്റു തുലക്കുകയാണ്. നമ്മെ വഞ്ചിച്ചു ഇരുട്ടിൽ ആക്കുകയാണ്. കേരളം ജനങ്ങളെ കള്ളങ്ങൾ പറഞ്ഞു പറ്റിക്കുകയാണ്.
ഇപ്പോഴത്തെ ഇടക്കിടക്കുള്ള പവർ കട്ട് ഇവന്മാർ ചെയ്യുന്നത് വിലകൂടിയ ഈ വൈദ്യുതി പുറത്തുള്ള കമ്പനികളിൽ നിന്ന് വാങ്ങാൻ പ്രഷർ ചെലുത്താ നാണ്. ഈ കള്ളത്തരം ഇപ്പോഴത്തെ സർക്കാർ പൊളിക്കണം.
ഇത് ജനങ്ങളും തിരിച്ചറിയണം.
ഇപ്പോഴത്തെ മുഖ്യമന്ത്രിയും ഇപ്പോഴത്തെ വൈദ്യുതി മന്ത്രിയും ഇതിനു കൂട്ട് നിൽക്കരുത്, KSEB-യുടെ ഈ ചതിയിൽ നിന്ന് കേരളത്തെ രക്ഷപ്പെടുത്താൻ മുന്നോട്ടു വരണം.
വീടുകളും സ്ഥാപനങ്ങളും അവരുടെ മേൽക്കൂരയിൽ സ്ഥാപിക്കകുന്ന സോളാർ സംവിധാനത്തിൽ നിന്ന് വൈദ്യുതി യൂണിറ്റിന് ₹6 (പീക്ക് ടൈമിൽ ₹5) വാങ്ങാമെന്നു പറഞ്ഞാൽ ഇവിടെ എലെക്ട്രിസിറ്റി വിപ്ലവമായിരിക്കും.
അപ്പോൾ ഇവിടത്തെ ഹൈഡ്രോ ഇലക്ട്രിക്ക് പ്രൊജെക്ടുകൾ രാത്രികാലങ്ങളിൽ പ്രവർത്തിച്ചാൽ മതിയാകുമല്ലോ. അവയുടെ പ്രൊഡക്ഷൻ രാത്രികാലങ്ങൾ മാത്രമാകട്ടെ. അവർക്കു അപ്പോൾ കേരളത്തി ആവശ്യമുള്ള 50 MUവൈദ്യുതി നിർമ്മിക്കുവാൻ സാധിക്കും.
മാത്രമല്ല വേറെയും പല മുടങ്ങിക്കിടക്കുന്ന വൈദ്യുതി പ്രൊജെക്ടുകൾ പുനരുജ്ജീവിപ്പിച്ചു ഹൈഡ്രോ എലെക്ട്രിസിറ്റി കൂടുതൽ രാത്രികാലങ്ങളിൽ നിർമിക്കാൻ ശ്രമിക്കാവുന്നതുമാണ്.
ഇതിനു പുറമെ നമ്മുടെ 580-ലേറെ km നീളത്തിൽ കടൽത്തീരമുണ്ട്. അവിടെ സ്ഥിരം നല്ല കാറ്റുമുണ്ട്. #വിൻഡ്മിൽ പ്രവർത്തിക്കുവാൻ ആവശ്യമായ കാറ്റ് ഉള്ള സ്ഥലങ്ങളിൽ വിൻഡ്മിൽ സ്ഥാപിക്കാം. 580 കി ലോമീറ്ററിനു ഇടയിൽ കുറഞ്ഞത് 200 വിൻഡ്മിൽ എങ്കിലും സ്ഥാപിക്കാം. അവയിൽ നിന്ന് ആണ്ടിൽ കുറഞ്ഞത് 3.5 MU വൈദ്യുതി ഉൽപ്പാദിപ്പിക്കാം. വിൻഡ്മിൽ സ്ഥാപിക്കുവാൻ വ്യക്തികൾക്കും സാധിക്കും. ഒരു വിൻഡ്മിൽ സ്ഥാപിക്കുവാൻ ഏകദേശം ₹28 കോടി രൂപാ മതിയാകും.
KSEB ഒരു കൊല്ലം പുറത്തുനിന്നു വൈദ്യുതി വാങ്ങിയത് ₹1190 കോടി രൂപയ്ക്കാണ്. ആ തുക ഉണ്ടെങ്കിൽ 42 വിൻഡ്മില്ലുകൾ സ്ഥാപിക്കാമായി രുന്നു.
വിൻഡ്മില്ലിൽ നിന്നുള്ള വൈദ്യുതിക്കും മാന്യമായ റേറ്റ് നൽകിയാൽ വ്യക്തികളും ആ ബിസിനസ് ചെയ്യാൻ മുന്നോട്ടു വരും. ഇതെല്ലാം വൈദ്യുതി പര്യാപ്തത വര്ധിപ്പിക്കുന്നതി നൊപ്പം , ജനങ്ങളുടെ വരുമാനം വർധിപ്പിക്കാനും ഉതകും.
അങ്ങനെ കേരളം വൈദ്യുതിയുടെ കാര്യത്തിൽ സ്വയം പര്യാപ്തമാകും.
ഇത് വെച്ച് ദീർഘിപ്പിക്കാനുള്ളതല്ല. ഉടനടി നടപ്പാക്കാവുന്നതാണ്. സർക്കാർ നിയമ നിർമാണം നടത്തി തീരുമാനം എടുത്താൽ ഇത് വേഗം നടക്കും.
കടപ്പാട്