SNDP YOGAM CYBER SENA

SNDP YOGAM CYBER SENA Official page of SNDP Yogam Cybersena—the digital wing of SNDP Yogam.

We protect our legacy, counter misinformation, and propagate the singular Darsanam of Sree Narayana Guru through youth mobilization and tech. 🌐One Caste, One Religion, One God

ദുരിതബാധിതർക്ക് താങ്ങായി എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ; വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ സന്ദർശനം നടത്തിപ്രകൃതിക്ഷോഭത്ത...
05/08/2026

ദുരിതബാധിതർക്ക് താങ്ങായി എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ; വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ സന്ദർശനം നടത്തി

പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസവും പിന്തുണയും ഉറപ്പാക്കി എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ നേതൃത്വം. ഇതിന്റെ ഭാഗമായി യൂണിയൻ കൺവീനർ ശ്രീ. സുരേഷ് പരമേശ്വരന്റെ നേതൃത്വത്തിൽ ഭാരവാഹികൾ ദുരിതാശ്വാസ ക്യാമ്പുകളിൽ സന്ദർശനം നടത്തി.

കുമരകം എസ്.എൻ കോളേജ്, എസ്.എൻ.ഡി.പി യോഗം ചെങ്ങളം തെക്ക് 33-ാം നമ്പർ ശാഖ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളിലാണ് സന്ദർശനം നടത്തിയത്. ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളെ നേരിൽക്കണ്ട ഭാരവാഹികൾ, അവരുടെ ക്ഷേമവിവരങ്ങളും മറ്റ് അടിയന്തര ആവശ്യങ്ങളും ചോദിച്ചറിഞ്ഞു. എല്ലാവിധ പിന്തുണയും യൂണിയന്റെ ഭാഗത്തുനിന്നും അറിയിച്ചു.

യൂണിയൻ കൺവീനർക്ക് പുറമെ സൈബർ സേന കൺവീനർ ബിനു മോഹൻ ചെങ്ങളം തെക്ക് ശാഖാ പ്രസിഡന്റ് സനോജ് യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൗൺസിലർ അരവിന്ദ് സുകുമാരൻ തുടങ്ങിയ ഭാരവാഹികളും ക്യാമ്പ് സന്ദർശനത്തിൽ പങ്കെടുത്തു.

05/08/2026

കേരളത്തിൽ വീണ്ടും ശക്തമായ മഴയും വെള്ളപ്പൊക്കവും നിരവധി കുടുംബങ്ങളുടെ ജീവിതം ദുരിതത്തിലാഴ്ത്തുകയാണ്. പ്രത്യേകിച്ച് കുട്ടനാട്ടിലെ ജനങ്ങൾ മഹാപ്രളയത്തിന്റെ ആഘാതങ്ങളിൽ നിന്ന് പൂർണമായി കരകയറാൻ പോലും കഴിയാത്ത സാഹചര്യത്തിൽ, വർഷംതോറും പ്രളയദുരിതം അനുഭവിച്ച് ജീവിക്കേണ്ടിവരുന്നത് അത്യന്തം വേദനാജനകമാണ്. ഓരോ മഴക്കാലവും അവരുടെ ജീവിതത്തെയും ഉപജീവന മാർഗങ്ങളെയും തകർത്തുകൊണ്ടിരിക്കുന്ന ഈ അവസ്ഥയ്ക്ക് ശാശ്വത പരിഹാരം കണ്ടെത്തേണ്ടത് കാലതാമസം സഹിക്കാനാകാത്ത ആവശ്യമായി മാറിയിരിക്കുകയാണ്.

കുട്ടനാട് മേഖലയിലെ വിവിധ യൂണിയനുകളുടെ ഭാരവാഹികളുമായി നടത്തിയ ആശയവിനിമയത്തിൽ നിന്ന് നിലവിലെ അടിയന്തര സാഹചര്യം വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സുരക്ഷിതമായ അഭയവും ആവശ്യമായ സഹായങ്ങളും ഒരുക്കുന്നതിനായി എസ്.എൻ‍.ഡി.പി. യോഗത്തിൻ്റെ നേതൃത്വത്തിൽ ഏറ്റവും സൗകര്യപ്രദമായ കണിച്ചുകുളങ്ങരയിൽ വീണ്ടും ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കുകയാണ്.

2018-ലെ മഹാപ്രളയകാലത്ത് കേരളത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പുകളിലൊന്നിന് നേതൃത്വം നൽകാൻ എസ്.എൻ‍.ഡി.പി. യോഗത്തിന് സാധിച്ചിരുന്നു. കുട്ടനാട്ടിലെ ആയിരക്കണക്കിന് ദുരിതബാധിതർക്ക് ഒന്നര മാസത്തോളം സുരക്ഷിതമായ താമസവും ഭക്ഷണവും ചികിത്സയും ഉൾപ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാൻ കഴിഞ്ഞത് മനുഷ്യസേവനത്തോടുള്ള എസ്.എൻ‍.ഡി.പി. യോഗത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ്.

ശ്രീനാരായണ ഗുരുദേവന്റെ "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന മഹത്തായ സന്ദേശം പകർത്തിക്കൊണ്ടാണ് എസ്.എൻ‍.ഡി.പി. യോഗം എന്നും പ്രവർത്തിച്ചുവരുന്നത്. ജാതി, മതം, രാഷ്ട്രീയം എന്നിവയുടെ വേർതിരിവുകളില്ലാതെ ദുരിതമനുഭവിക്കുന്ന മനുഷ്യർക്കൊപ്പം നിൽക്കുക എന്നത് നമ്മുടെ കടമയും ഉത്തരവാദിത്വവുമാണ്.

വെള്ളപ്പൊക്കവും മഴക്കെടുതിയും മൂലം പ്രയാസം നേരിടുന്ന എല്ലാവർക്കും ഈ റിലീഫ് ക്യാമ്പിലേക്ക് എത്തിച്ചേരാവുന്നതാണ്.
ഏവരെയും അതിഥികളായി ഹൃദയപൂർവം സ്വീകരിക്കും എസ്.എൻ‍.ഡി.പി. യോഗവും ഓരോ യോഗം പ്രവർത്തകരും എന്നും നിങ്ങളോടൊപ്പമുണ്ടാകും.

അതോടൊപ്പം, കുട്ടനാട്ടിലെ ജനങ്ങൾ വർഷംതോറും ആവർത്തിക്കുന്ന പ്രളയദുരിതത്തിൽ നിന്ന് ശാശ്വത മോചനം നേടുന്നതിനായി സംസ്ഥാന സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണമെന്ന് ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ അനിവാര്യമാണെങ്കിലും, ആവർത്തിച്ചുവരുന്ന ഈ ദുരന്തത്തിന് ശാശ്വത പരിഹാരം കണ്ടെത്തുകയാണ് ഭരണസംവിധാനങ്ങളുടെ യഥാർത്ഥ ഉത്തരവാദിത്വം.

ദുരിതകാലത്ത് മനുഷ്യനൊപ്പം നിൽക്കുക എന്നതാണ് ഏറ്റവും വലിയ ധർമ്മം. ആ ധർമ്മപാതയിൽ എസ്.എൻ‍.ഡി.പി. യോഗം എന്നും മുന്നിലുണ്ടാകും.

വെള്ളാപ്പള്ളി നടേശൻ
ജനറൽ സെക്രട്ടറി
എസ് എൻ ഡി പി യോഗം

പ്രിയ സഹപ്രവർത്തകരേ,സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും കാലാവസ്ഥാ ദുരിതങ്ങളും തുടരുന്ന സാഹചര്യത്തിൽ, നമ്മുടെ എ...
04/08/2026

പ്രിയ സഹപ്രവർത്തകരേ,

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും കാലാവസ്ഥാ ദുരിതങ്ങളും തുടരുന്ന സാഹചര്യത്തിൽ, നമ്മുടെ എല്ലാ സംഘടനാ പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും സുരക്ഷിതരാണെന്ന് ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു.

ഓരോരുത്തരും സ്വന്തം സുരക്ഷയ്ക്ക് പരമപ്രാധാന്യം നൽകുക. അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കുകയും ബന്ധപ്പെട്ട അധികൃതരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യുക.

ആർക്കെങ്കിലും പ്രയാസങ്ങളോ അടിയന്തര സഹായത്തിന്റെ ആവശ്യകതയോ ഉണ്ടെങ്കിൽ, ജാതി മത രാഷ്ട്രീയ ഭേദമന്യേ മടിക്കാതെ സംഘടനയുടെ ഭാരവാഹികളെയോ സമീപത്തുള്ള സഹപ്രവർത്തകരെയോ അറിയിക്കുക. കഴിയുന്ന എല്ലാ സഹായവും എത്തിക്കാൻ നാം ഒരുമിച്ച് ശ്രമിക്കും.

ഈ പ്രതിസന്ധിഘട്ടവും പരസ്പര കരുതലോടെയും ഐക്യത്തോടെയും നമുക്ക് അതിജീവിക്കാം. എല്ലാവരും സുരക്ഷിതരായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ...

- എസ് എൻ ഡി പി യോഗം സൈബർസേന

കരുതലോടെ ഇരിക്കുക... സുരക്ഷിതരായിരിക്കുക.

കണിച്ചുകുളങ്ങരയിൽ സൗജന്യ പൾസ് തെറാപ്പി ക്യാമ്പിന് തുടക്കമായികണിച്ചുകുളങ്ങര: എസ്.എൻ.ഡി.പി. യോഗം കണിച്ചുകുളങ്ങര 479-ാം നമ്...
03/08/2026

കണിച്ചുകുളങ്ങരയിൽ സൗജന്യ പൾസ് തെറാപ്പി ക്യാമ്പിന് തുടക്കമായി

കണിച്ചുകുളങ്ങര: എസ്.എൻ.ഡി.പി. യോഗം കണിച്ചുകുളങ്ങര 479-ാം നമ്പർ ശാഖയുടെയും കമ്പാനിയോസ് പൾസ് തെറാപ്പിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന 15 ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ പൾസ് തെറാപ്പി ക്യാമ്പിന് തുടക്കമായി. കണിച്ചുകുളങ്ങര ശാഖാ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ, എസ്.എൻ. ട്രസ്റ്റ് ബോർഡ് അംഗം ശ്രീമതി പ്രീതി നടേശൻ വെള്ളാപ്പള്ളി ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ശാഖാ പ്രസിഡന്റ് ശ്രീ. ടി. എസ്. സജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ശാഖാ സെക്രട്ടറി ശ്രീ. വി. കെ. മോഹൻദാസ് സ്വാഗതം ആശംസിച്ചു. കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ഇൻ-ചാർജ് ശ്രീ. പി. എസ്. എൻ. ബാബു ,യൂണിയൻ വൈസ് പ്രസിഡന്റ്‌ പികെ ധനേശൻ പൊഴിക്കൽ, യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ കെ.കെ പുരുഷോത്തമൻ ശാഖാ കമ്മിറ്റി അംഗങ്ങളായ ബി. ഹരിദാസ്, എം. ജപമണി, പ്രസന്ന ചിദംബരൻ തുടങ്ങിയവർ പങ്കെടുത്തു.
കമ്പാനിയോസ് കോ-ഓർഡിനേറ്റർമാരായ ശ്രീ. യു. കെ. സോമൻ, ശ്രീ. മനു ആലപ്പുഴ എന്നിവർ വിശദീകരണം നൽകി. ശാഖാ കമ്മിറ്റി അംഗം ശ്രീ. സഞ്ജു പോക്കാട്ട് നന്ദി രേഖപ്പെടുത്തി.
ജീവിതശൈലി രോഗങ്ങളാലും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളാലും പ്രയാസപ്പെടുന്നവർക്കായി സംഘടിപ്പിക്കുന്ന ഈ ക്യാമ്പ് ഓഗസ്റ്റ് 17 വരെ ദിവസവും രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ പ്രവർത്തിക്കും.

എ.​എ​ൻ​ ​.ഷം​സീ​ർ​ ​പ്ര​സ്താ​വ​ന​​പി​ൻ​വ​ലി​ച്ച് ഖേദം പ്രകടിപ്പിക്കണം - എസ് എൻ ഡി പി യോഗം കൗൺസിൽഎൽ.ഡി.എഫിന്റെ തിരഞ്ഞെടുപ...
03/08/2026

എ.​എ​ൻ​ ​.ഷം​സീ​ർ​ ​പ്ര​സ്താ​വ​ന​​പി​ൻ​വ​ലി​ച്ച് ഖേദം പ്രകടിപ്പിക്കണം - എസ് എൻ ഡി പി യോഗം കൗൺസിൽ

എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന് എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ശ്രീ.വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​നെ​ ​ഉത്തരവാദിയാക്കുന്ന തരത്തിൽ മു​ൻ​ ​സ്പീ​ക്ക​ർ​ ​എ.​എ​ൻ.​ഷം​സീ​ർ​ ​ന​ട​ത്തി​യ​ ​പ്ര​സ്താ​വ​ന​ പിൻവലിച്ച് യോഗത്തോടും, അതിലെ ലക്ഷക്കണക്കിന് അംഗങ്ങളോടും ഖേദം പ്രകടിപ്പിക്കണമെന്ന് യോഗം കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വി​ന്റെ​ ​മ​ഹ​ത്താ​യ​ ​ദ​ർ​ശ​ന​ത്തി​ൽ​ ​രൂ​പം ​കൊ​ണ്ട​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ഒ​രു​ ​നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി​ ​സാ​മൂ​ഹി​ക​ ​ന​വോ​ത്ഥാ​നം,​ ​വി​ദ്യാ​ഭ്യാ​സ​ ​പു​രോ​ഗ​തി,​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​ശാ​ക്തീ​ക​ര​ണം,​ ​ജ​നാ​ധി​പ​ത്യ​ ​മൂ​ല്യ​ങ്ങ​ളു​ടെ​ ​സം​ര​ക്ഷ​ണം​ ​എ​ന്നി​വ​യ്ക്കാ​യി​ ​പ്ര​വ​ർ​ത്തി​ക്കുന്ന​ ​പ്ര​സ്ഥാ​ന​മാ​ണ്.​ ​അ​ത്ത​രമൊരു​ ​പ്ര​സ്ഥാ​ന​ത്തെ​യും​ ​അ​തി​ന്റെ​ നേ​തൃ​ത്വ​ത്തെ​യും​ ​രാ​ഷ്ട്രീ​യ​ ​പ​രാ​ജ​യ​ങ്ങ​ൾ​ക്ക് ​ബ​ലി​യാ​ടാ​ക്കാ​നു​ള്ള​ ​ശ്ര​മം​ ​ച​രി​ത്ര​ത്തോ​ടും​ ​സാ​മൂ​ഹ്യ​ ​യാ​ഥാ​ർ​ത്ഥ്യ​ങ്ങ​ളോ​ടു​മു​ള്ള​ ​അ​നാ​ദ​ര​വാ​ണ്.​ ​​ ​മൂ​ന്ന് ​പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ന്റെ​ ​നേ​തൃ​ത്വ​ത്തിൽ​ യോ​ഗം​ ​സാ​മൂ​ഹി​ക​ ​നീ​തി,​ ​വി​ദ്യാ​ഭ്യാ​സം,​ ​സാ​മ്പ​ത്തി​ക​ ​ശാ​ക്തീ​ക​ര​ണം,​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​അ​വ​കാ​ശ​ ​സം​ര​ക്ഷ​ണം​ ​എ​ന്നീ​ ​മേ​ഖ​ല​ക​ളി​ൽ​ ​നി​ർ​ണാ​യ​ക​ ​ഇ​ട​പെ​ട​ലു​ക​ളാണ് ​ന​ട​ത്തുന്നത്.

ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വി​ന്റെ​ ​സ​മ​ത്വ​ ദ​ർ​ശ​ന​ത്തി​ലും​ ​ജ​നാ​ധി​പ​ത്യ​ ​മൂ​ല്യ​ങ്ങ​ളി​ലും​ ​ഉ​റ​ച്ച​ ​വി​ശ്വാ​സ​ത്തോ​ടെ,​​ സ​മൂ​ഹ​ത്തി​ന്റെ​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​സം​ര​ക്ഷി​ക്കു​ന്ന​ ​പോ​രാ​ട്ടം​ ​​യോ​ഗം​ തു​ട​ർ​ന്നും​ ​ശ​ക്ത​മാ​യി​ ​മു​ന്നോ​ട്ട് ​കൊ​ണ്ടു​ പോ​കു​മെ​ന്നും​ ​കൗ​ൺ​സി​ൽ​ ​ഏ​ക​ക​ണ്ഠ​മാ​യി​ പ്ര​ഖ്യാ​പി​ച്ചു.​ ​

യോഗം പ്രസിഡന്റ് ഡോ.​ ​എം​ ​എ​ൻ​ .​സോ​മ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ൻ സം​ഘ​ട​നാ​ ​റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.​ ​ദേ​വ​സ്വം​ ​സെ​ക്ര​ട്ട​റി​ ​സ​ന്തോ​ഷ് ​അ​ര​യാ​ക്ക​ണ്ടി​ ​പ്ര​മേ​യം​ ​അ​വ​ത​രി​പ്പി​ച്ചു.​ ​യോ​ഗം​ ​കൗ​ൺ​സി​ല​ർ​മാ​രാ​യ​ ​പി.​സു​ന്ദ​ര​ൻ,​ ​പി.​എ​സ്.​എ​ൻ​ ​ബാ​ബു,​ ​വി​പി​ൻ​രാ​ജ്,​ ​ബേ​ബി​റാം,​ ​പി.​കെ. ​പ്ര​സ​ന്ന​ൻ​ ,​ ​പി.​ടി​.​മ​ന്മ​ഥൻ,​ ​സ​ന്ദീ​പ് ​പ​ച്ച​യി​ൽ,​ ​എ​ബി​ൻ​ ​അ​മ്പാ​ടി​യി​ൽ,​ ​ സി.​എം​ ​ബാ​ബു കടുത്തുരുത്തി എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

മാതൃകയായി അരൂർ മേഖലാ വനിതാസംഘം; ഔഷധക്കഞ്ഞി വിതരണത്തിലൂടെ സ്വരൂപിച്ച തുകകൊണ്ട് അംഗങ്ങൾക്ക് യൂണിഫോം സാരിയും ഫണ്ട് ശേഖരണവും...
03/08/2026

മാതൃകയായി അരൂർ മേഖലാ വനിതാസംഘം; ഔഷധക്കഞ്ഞി വിതരണത്തിലൂടെ സ്വരൂപിച്ച തുകകൊണ്ട് അംഗങ്ങൾക്ക് യൂണിഫോം സാരിയും ഫണ്ട് ശേഖരണവും.

എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ അരൂർ മേഖലാ കമ്മിറ്റിയുടെ ഈ വർഷത്തെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വനിതാ സംഘം നടത്തിയ ഔഷധക്കഞ്ഞി വിതരണം വൻ വിജയമായി.

നാലുപേർക്ക് കഴിക്കാവുന്ന ഗുണനിലവാരമുള്ള ഔഷധക്കഞ്ഞി വെറും 100 രൂപ നിരക്കിലാണ് പൊതുജനങ്ങൾക്ക് വിതരണം ചെയ്തത്. മികച്ച ജനപങ്കാളിത്തം ലഭിച്ച ഈ സംരംഭത്തിലൂടെ മികച്ചൊരു തുക കണ്ടെത്താൻ വനിതാ കൂട്ടായ്മയ്ക്ക് സാധിച്ചു. കഞ്ഞി വിതരണത്തിലൂടെ ലഭിച്ച വരുമാനം ഉപയോഗിച്ച് അരൂർ മേഖലയിലെ മുഴുവൻ വനിതാ പ്രവർത്തകർക്കും യൂണിഫോം സാരികൾ വിതരണം ചെയ്യുകയും, ഭാവിയിലെ സംഘടനാ പ്രവർത്തനങ്ങൾക്കായി 50,000 രൂപ ഫണ്ടായി മാറ്റിവെക്കാനും സാധിച്ചു. വനിതകളുടെ ഐക്യവും ആത്മാർത്ഥമായ പ്രവർത്തനവുമാണ് ഈ സംരംഭത്തെ ഇത്രയേറെ ശ്രദ്ധേയമാക്കിയത്.

യൂണിഫോം സാരി വിതരണത്തിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശനും,ശ്രീമതി. പ്രീതി നടേശനും ചേർന്ന് നിർവഹിച്ചു.

"മൂല്യം സൃഷ്ടിച്ച് അതിലൂടെ ലഭിക്കുന്ന വരുമാനം സംഘടനാ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്ന ഇത്തരം മാതൃകാപരമായ സംരംഭങ്ങൾ മറ്റിടങ്ങൾക്കും പ്രചോദനമാകണം" എന്ന് ശ്രീ. വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. വനിതകൾ ഇത്തരം ചെറുകിട സംരംഭങ്ങൾ ആരംഭിച്ച് സ്വയംപര്യാപ്തത കൈവരിക്കണമെന്ന് ആശംസിച്ച ശ്രീമതി. പ്രീതി നടേശൻ, ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയ എല്ലാവർക്കും ഗുരുദേവന്റെ അനുഗ്രഹമുണ്ടാകട്ടെയെന്നും ആശംസിച്ചു.

ചടങ്ങിൽ മേഖലാ ചെയർമാൻ വി. പി. ത്രിദീപ് കുമാർ, കൺവീനർ ടി. അനിയപ്പൻ, വൈസ് ചെയർമാൻ എൻ. ആർ. തിലകൻ, വി. എ. സിദ്ധാർത്ഥൻ, ടി. സത്യൻ, എൻ. പ്രകാശൻ, സതീശൻ, അശോകൻ, രാജുകുട്ടൻ, ഗംഗാ ഹർഷൻ, കുമാരി പ്രകാശൻ, ശാന്തിനി, ശാരി ത്രിദീപ്, ജയന്തി ടീച്ചർ, സവിത, മഹേശ്വരി, റീന, വേണിമോൾ തുടങ്ങിയവർ പങ്കെടുത്തു.

എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ – ചേർത്തല മേഖല യൂത്ത് മൂവ്‌മെന്റ് ഭരണസമിതി പുനഃസംഘടിപ്പിച്ചു "സംഘടിച്ച് ശക്തരാകുവിൻ, വി...
03/08/2026

എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ – ചേർത്തല മേഖല യൂത്ത് മൂവ്‌മെന്റ് ഭരണസമിതി പുനഃസംഘടിപ്പിച്ചു

"സംഘടിച്ച് ശക്തരാകുവിൻ, വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ" എന്ന മഹാഗുരു ശ്രീ നാരായണ ഗുരുവിൻ്റെ സന്ദേശം ഉയർത്തിപ്പിടിച്ച് എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ ചേർത്തല മേഖല യൂത്ത് മൂവ്‌മെന്റിന്റെ പുതിയ മേഖല ഭരണസമിതി നിലവിൽ വന്നു.

മേഖല കൺവീനർ പി.ഡി. ഗഗാറിൻ അധ്യക്ഷത വഹിച്ച യോഗം യൂണിയൻ പ്രസിഡന്റ് കെ.പി. നടരാജൻ ഉദ്ഘാടനം ചെയ്തു. ജെ.പി. വിനോദ് സ്വാഗതം പറഞ്ഞു. അനിൽ ഇന്ദീവരം, ബിൻസി സനൽ, സുനിത സേതുനാഥ്, വിനോദ് കോയിക്കൽ, രതീഷ് കോലോത്തുവളി, ബിനു കണ്ടമംഗലം എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ കെ. ആർ.രൂപേഷ് ചെയർമാനായും, എസ്.ബി. നീരജ് വൈസ് ചെയർമാനായും, അഭിലാഷ് കൺവീനറായും തിരഞ്ഞെടുക്കപ്പെട്ടു. ഇവരുള്‍പ്പെടെ 21 അംഗ മേഖല ഭരണസമിതിക്കാണ് രൂപം നൽകിയത്.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ചെയർമാൻ കെ.ആർ. രൂപേഷ് നന്ദി രേഖപ്പെടുത്തി.

പുതിയ ഭാരവാഹികൾക്കും ഭരണസമിതി അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും വിജയാശംസകളും. ഗുരുദേവന്റെ ആശയങ്ങൾ സമൂഹത്തിൽ കൂടുതൽ ശക്തമായി പ്രചരിപ്പിക്കാനും യുവജന പ്രവർത്തനങ്ങൾക്ക് പുതുജീവൻ പകരാനും ഈ നേതൃത്വത്തിന് സാധിക്കട്ടെ.

നായ്ക്ക് എന്ത് നായാട്ട് - ഗോകുലം ഗോപാലനെന്ന വട്ടിപ്പലിശക്കാരനുള്ള മറുപടി.എസ്.എൻ.ഡി.പി യോഗത്തെ തകർക്കാനോ തളർത്താനോ ഗോകുലം...
03/08/2026

നായ്ക്ക് എന്ത് നായാട്ട് - ഗോകുലം ഗോപാലനെന്ന വട്ടിപ്പലിശക്കാരനുള്ള മറുപടി.

എസ്.എൻ.ഡി.പി യോഗത്തെ തകർക്കാനോ തളർത്താനോ ഗോകുലം ഗോപാലനും കൂട്ടരും വിചാരിച്ചാൽ സാധിക്കില്ലെന്ന് ആമുഖമായി പറയുന്നു. എസ്. എൻ.ഡി.പി. യോഗത്തിന്റെ ഫുൾഫോം പോലും അറിയാത്ത ഗോപാലൻ കാൽനൂറ്റണ്ടുകളായി ഓരോ ശിഖണ്ഡികളെ മുൻനിർത്തി കളിക്കുകയാണ്. ഇപ്പോൾ ശിഖണ്ഡി നേരിട്ട് ഇറങ്ങിയിരിക്കുന്നു അത്രമാത്രം.

ഗുരുദേവന് അവകാശപ്പെട്ട മദ്രാസിലെ 400 കോടിയുടെ സമ്പത്ത് എങ്ങനെ ഗോപാലൻ കൈക്കലാക്കി, ഇതേ തന്ത്രമാണ് ഗൗരിയമ്മ കോളേജിലും കട്ടച്ചിറ കോളേജിലും ഇന്ന് പൂഞ്ഞാറും പയറ്റിയതും പയറ്റുന്നതും. ചെല്ലുന്നിടത്ത് ഒട്ടി, അവിടം പറിച്ചു കൊണ്ടു പോകുന്ന ഗോപാലന് ഇപ്പോൾ സമുദായ സ്‌നേഹം വന്നെങ്കിൽ ആദ്യം ഈ സമുദായത്തേയും സംഘടനയേയും പറ്റിച്ച് ഉണ്ടാക്കിയ കോടാനുകോടികൾ തിരികെ നൽകുക.

നേതാവെന്നാൽ പേരിനൊപ്പം ചേർത്തുവെയ്ക്കുവാനുള്ള വിശേഷണമല്ല വെള്ളാപ്പള്ളിയ്ക്ക്, അതു കൊണ്ട് തന്നെ അദ്ദേഹത്തോട് അസൂയ തോന്നിയിട്ട് കാര്യമില്ല കോവാലാ....

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി എന്ന പദവി വിശേഷണത്തിനപ്പുറം അതൊരുത്തരവാദിത്വമായി രാപ്പകൽ കാണുന്ന ജനകീയ നേതാവ് ആണ് ശ്രീ.വെള്ളാപ്പള്ളി നടേശൻ... അതുകൊണ്ട് തന്നെ അദ്ദേഹത്തെ അപമാനിക്കലും അവഹേളിക്കലും ഒക്കെ തങ്ങളെ തന്നെ അവഹേളിക്കുന്നതിനു തുല്യമാണ് ഈഴവ ജനസമൂഹത്തിന്. അതു കൊണ്ട് അവർ പ്രതികരിക്കും, അത് ഈ അടുത്ത കാലത്ത് മലപ്പുറം വിഷയത്തിൽ കണ്ടതല്ലേ കോവാലാ....

ആരെയും കൂസാത്തവർ എന്നു അഹങ്കാരിച്ചവരെ ഒറ്റ ദിവസം കൊണ്ട് വായടപ്പിച്ച സംഘടന ശേഷി ഈ കേരളമാകെ കണ്ടതല്ലേ.... എന്നിട്ടും കോവാൽജിക്ക് പിടി കിട്ടില്ലല്ലോ....

കേരളത്തിൽ താങ്കൾക്കെന്നല്ല ഒരു നേതാവിനും അത്തരം പിന്തുണ കിട്ടില്ല... അതും സംഘടിത ശക്തിയായ ഒരു ടീം എതിരെ നിൽക്കുമ്പോൾ....

അവിടെ അടിച്ചു കയറി വന്ന പിള്ളേരുടെ മുൻപിൽ ആണ് കണക്കില്ലാത്ത കള്ളപ്പണത്തിന്റെ കൊഴുപ്പിൽ പത്തു ഗുണ്ടകളെയും കള്ളന് കഞ്ഞിവച്ചിരിക്കുന്ന ധർമ്മവേദിക്കാരെയും കൂട്ടി നിങ്ങളുടെ അങ്കപ്പുറപ്പാട്... നാണമില്ലേടോ തനിക്ക്.

ഒരിക്കലും ജയിക്കാത്ത കുറേ കേസുകളും ആയി ഇങ്ങനെ സമുദായത്തെ നാറ്റിച്ചു നടക്കാതെ നിങ്ങൾക്കും കൂട്ടാളികൾക്കും വേറെ ഒരു പണിയും ഇല്ലേ...

ഒരിക്കൽ എങ്കിലും, ഒരു കേസ് എങ്കിലും ഒന്നു ജയിക്കുകയല്ല, അനുകൂല നടപടി എങ്കിലും കോടതികളിൽ നിന്ന് ലഭിച്ചിരുന്നെങ്കിൽ നിങ്ങൾക്ക് പുല്ലിന്റെ വിലയെങ്കിലും കൽപ്പിക്കാമായിരുന്നു. ഇത് സംഘടനയെ അസ്ഥിരപെടുത്താൻ ആരുടെയോ വാക്കു കേട്ട് നടക്കുന്ന കാപട്യക്കാരൻ മാത്രമായി എന്തിനിങ്ങനെ അധഃപതിക്കുന്നു.

സ്വാമിമാരെ പറ്റിച്ചു കോടികളുടെ സ്വത്തു അടിച്ചു മാറ്റി.... വടക്കു വശത്തു നിന്നും ആയിരം കോടി എടുത്തിട്ട് തെക്കുവശത്തു പത്തോ പതിനായിരമോ കൈക്കൂലിയായി കൊടുക്കും.... എന്നിട്ട് പേരും എഴുതി വെയ്ക്കും.... ഇതെത്ര നാൾ കൊണ്ടു നടക്കും...

അതും പോരാഞ്ഞു ഇനി യോഗത്തെയും കൈയിൽ എടുക്കാൻ നോക്കിയാൽ നടക്കില്ല.... ഒരു വശത്തു കൂടി ആക്ഷേപം നടത്തുമ്പോളും താങ്കളുടെ ബിസിനസ്സ് മൈൻഡിൽ തെളിയുന്നത് മൈക്രോഫിനാൻസ് വഴി ഉള്ള കച്ചോടം തന്നെ ആവും.... ഇതിന് നിങ്ങൾ ഒരു കാലത്ത് സമീപിച്ചതും വെള്ളാപ്പള്ളി ആട്ടിപ്പായിച്ചതും ആണല്ലോ. ആ പൂതി ഇനിയും മനസ്സിൽ ഇരിക്കട്ടെ മാഷേ.... ഒട്ടും റിസ്കില്ലാതെ തന്റെ ചിട്ടിക്കമ്പനി റൺ ചെയ്യിക്കാൻ സുഗമ വഴിയായി മൈക്രോ ഗ്രൂപ്പുകളെ കാണുന്ന കുശാഗ്രബുദ്ധി കൈയിൽ ഇരിക്കട്ടെ...

കള്ളപ്പണ ഇടപാടിൽ രാജ്യദ്രോഹിയായി കോവാലൻ ED ഓഫീസുകൾ കയറി ഇറങ്ങി നടക്കുന്നത് വാർത്തകളിൽ നിറയുമ്പോൾ, കള്ളപ്പണം ഇറക്കിയും വട്ടിപ്പലിശ പിരിച്ചും ചിട്ടി തട്ടിച്ചും കൈയിൽ ഉള്ള സ്വത്തു കുറെ നഷ്ടപ്പെട്ടാൽ ഇപ്പോൾ തൻ്റെ ഒപ്പം ഉള്ള ഇത്തിൾക്കണ്ണികൾ ഒക്കെ കണ്ട ഭാവം പോലും കാണിക്കില്ല. രാജ്യദ്രോഹി എന്ന മാനക്കേടിൽ നിന്ന് ജനശ്രദ്ധ മാറ്റാനാണോ അതോ തൻ്റെ മുന്നിൽ അഭിനയമോഹവുമായി വരുന്ന നടിമാരുമായും സു: പ്രസിദ്ധ ചിത്രകാരി താത്തയുമായുമൊക്കെ നടത്തിയ അവിഹിത സംഭാഷണം ജനം കേട്ടതിലൂടെ നിങ്ങളിലെ കാമവെറിമൂത്ത ആഭാസനെ ജനം തിരിച്ചറിഞ്ഞതിൻ്റെ ജാള്യത മറക്കാനായാണോ നിങ്ങൾ വെള്ളാപ്പള്ളിക്കെതിരെ ഇല്ലാത്ത ആരോപണവുമായി രംഗത്ത് വരുന്നത്.

പച്ചപ്പട ഇളകി വന്നിട്ട് ഞങ്ങളുടെ നേതാവിനെ തൊടാൻ പറ്റിയില്ല... പറ്റുകയുമില്ല.... പിന്നെയല്ലേ നിങ്ങളുടെ ഈ പലിശപ്പട ...

വെള്ളാപ്പള്ളിയ്ക്ക് പകരക്കാരനാവാൻ നിങ്ങ ഇനിയുമൊരിത്തിരി കൂടി മൂക്കണം പലിശ കോവാലാ... അങ്ങനെ മൂത്തു വരുമ്പോൾ ഇങ്ങനെ നിൽക്കുവാൻ ആവതുണ്ടെങ്കിൽ നമുക്ക് അപ്പോൾ നോക്കാം.

- എസ് എൻ ഡി പി യോഗം സൈബർ സേന

📿  #ഗുരുവരുൾ" വിവേകം താനേ വരുമോ? വരില്ല, യത്നിക്കണം. നല്ല പുസ്‌തകങ്ങൾ വായിക്കണം. ദേഹ മനഃശുദ്ധികൾ വേണം. ലഹരിപദാർത്ഥങ്ങൾ ഉ...
03/08/2026

📿 #ഗുരുവരുൾ

" വിവേകം താനേ വരുമോ? വരില്ല, യത്നിക്കണം. നല്ല പുസ്‌തകങ്ങൾ വായിക്കണം. ദേഹ മനഃശുദ്ധികൾ വേണം. ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കരുത്. മദമാത്‌സര്യങ്ങൾ വെടിയണം. സത്യധർമ്മങ്ങൾ വെടിയരുത്. എന്നാൽ വിവേകവും സുഖവുമുണ്ടാകും."

-ജഗദ്ഗുരു ശ്രീനാരായണ ഗുരുദേവൻ

#ശ്രീനാരായണ_ഗുരുദേവൻ

യോഗത്തിനെതിരെ നടക്കുന്നത് ആസൂത്രിത ഗൂഡാലോചന - തുഷാർ വെള്ളപ്പള്ളി.എസ് എൻ ഡി പി യോഗത്തിനെതിരെ നടക്കുന്നത് ആസൂത്രിത ഗൂഡാലോച...
02/08/2026

യോഗത്തിനെതിരെ നടക്കുന്നത് ആസൂത്രിത ഗൂഡാലോചന - തുഷാർ വെള്ളപ്പള്ളി.

എസ് എൻ ഡി പി യോഗത്തിനെതിരെ നടക്കുന്നത് ആസൂത്രിത ഗൂഡാലോചനയെന്ന് യോഗം വൈസ് പ്രസിഡണ്ട് ശ്രീ.തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ് എൻ ഡി പി യോഗം തലപ്പിള്ളി യൂണിയൻ സംഘടിപ്പിച്ച ഏകദിന നേതൃത്വ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ യോഗത്തിന്റെ വളർച്ചയിൽ അസ്വസ്ഥതയുള്ള ചില കേന്ദ്രങ്ങളാണ് ഇതിന്റെ പിന്നിലെന്നും, ഇതിനെ എല്ലാവരും ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.

യൂണിയൻ പ്രസിഡണ്ട് ശ്രീ.എം.എസ്.ധർമ്മരാജൻ്റെ അദ്ധ്യക്ഷതയിൽ പാർളിക്കാട് ശ്രീനാരായണ ഹാളിൽ വെച്ച് നടത്തിയ നേതൃത്വ ക്യാമ്പിൽ യൂണിയൻ സെക്രട്ടറി ശ്രീ.റ്റി.ആർ.രാജേഷ് സ്വാഗതവും യോഗം ഡയറക്ടർ ബോഡ് അംഗം വി.വി.ശിവദാസൻ നന്ദിയും പറഞ്ഞു.

യോഗം കൗൺസിലർ ശ്രീ.പി.ടി.മൻമഥൻ, ശ്രീ.അനൂപ് വൈക്കം എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

Address

SNDP YOGAM CYBERSENA OFFICE
Kollam

Telephone

+917592099000

Website

Alerts

Be the first to know and let us send you an email when SNDP YOGAM CYBER SENA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share