Maharajas College OSA

Maharajas College OSA Maharaja's College Old Students Association, founded in 1925 has been a cornerstone of our alma mater's community.

It has represented generations of students, fostering connections and enriching the college's academic and co-curricular activities.

കാനറാ ബാങ്കിലെ മുൻ ഓഫീസർ തോമസ് ബേബി (70) അന്തരിച്ചുBSNL ഉദ്യോഗസ്ഥയും,  കേരള സർവ്വകലാശാല മുൻ സിന്റിക്കേറ്റ് അംഗവും, എസ്.എ...
02/01/2026

കാനറാ ബാങ്കിലെ മുൻ ഓഫീസർ തോമസ് ബേബി (70) അന്തരിച്ചു
BSNL ഉദ്യോഗസ്ഥയും, കേരള സർവ്വകലാശാല മുൻ സിന്റിക്കേറ്റ് അംഗവും, എസ്.എഫ്.ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും , മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ നിർവാഹ സമിതി അംഗവുമായിരുന്ന ഷീബാ തോമസാണ് പത്നി. ഡോ. നാൻസി ബേബി
(ഗവ: ആയുർവേദ ആശുപത്രി കച്ചേരിപ്പടി ) അതുൽ ബി തോമസ് (സോഫ്റ്റ് വെയർ എൻഞ്ചിനീയർ ) മക്കളാണ്. വെണ്ണലയിലാണ് വസതി.
സംസ്ക്കാരം ഇന്ന് വൈകുന്നേരം 3.45 ന് ചെമ്പ് മുക്ക് സെന്റ് മൈക്കിൾസ്‌ പള്ളി സെമിത്തേരിയിൽ.
തോമസ് ബേബിയ്ക്ക് മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ പ്രണാമം

കൊച്ചി നഗരത്തിലെ എൻസൈൻ ടാക്സി & എൻസൈൻ ഫോട്ടോ ഉടമയും, സമസ്ത കേരള സാഹിത്യ പരിഷത്ത് അംഗവും, കേരള ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ ...
02/01/2026

കൊച്ചി നഗരത്തിലെ എൻസൈൻ ടാക്സി & എൻസൈൻ ഫോട്ടോ ഉടമയും, സമസ്ത കേരള സാഹിത്യ പരിഷത്ത് അംഗവും, കേരള ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ അദ്ധ്യക്ഷനും മഹാരാജാസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും പഴയ കാല കാർട്ടൂണിസ്റ്റുകളിൽ പ്രമുഖനും സാംസ്ക്കാരിക കൊച്ചിയുടെ അടയാളപ്പെടുത്തലുകളിൽ ഒരാളുമായ എൻസൈൻ സുകുമാരൻ എന്ന പി.എസ്.സുകുമാരൻ (92) വിട പറഞ്ഞു.
എൺപതുകളിൽ ബാംഗ്ലൂരിലേയ്ക്ക് ഉള്ള ഇന്ദിരാ ട്രാവൽസ് ബസുകളുടെ എജൻസി എൻസൈനായിരുന്നു. സംസ്ക്കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് രവിപുരം ശ്മശാനത്തിൽ.
മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രണാമമർപ്പിക്കുന്നു.

1986-89 B.A Economics batch@ MG University campus
15/12/2025

1986-89 B.A Economics batch
@ MG University campus

കൊച്ചി മഹാനഗരത്തിലെ പ്രശസ്തമായ മാരുതി വിലാസ് ലോഡ്ജ് & റെസ്റ്റോറന്റ് ഉടമയും, നഗരത്തിലെ ആദ്യ കാല കമ്പ്യൂട്ടർ വിദഗ്ധരിൽ ഒരാ...
14/12/2025

കൊച്ചി മഹാനഗരത്തിലെ പ്രശസ്തമായ മാരുതി വിലാസ് ലോഡ്ജ് & റെസ്റ്റോറന്റ് ഉടമയും, നഗരത്തിലെ ആദ്യ കാല കമ്പ്യൂട്ടർ വിദഗ്ധരിൽ ഒരാളുമായ രാഗവേന്ദ്ര ഭട്ട് വിട പറഞ്ഞു.
സുഹൃത്തുക്കൾക്കിടയിൽ രാഗു എന്ന വിളിപ്പേരിലാണ് ഭട്ട് അറിയപ്പെട്ടിരുന്നത് 1979 -82 കാലഘട്ടത്തിൽ എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയായിരുന്നു.
കളമശ്ശേരി സെയ്ന്റ് ജോസഫ് സ്ക്കൂളിലും, ഭാരതമാതാകോളേജിലും ഭട്ട് പഠിച്ചിരുന്നു.
മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല.
മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ രാഗവേന്ദ്രഭട്ടിന്റെ സ്മരണയ്ക്ക് പ്രണാമമർപ്പിക്കുന്നു.
ആദരാഞ്ജലി.

മഹാരാജാസ് കോളേജ് യൂണിയന്റെ 2003 - 2004 കാലഘട്ടത്തിലെ വൈസ് ചെയർപേഴ്സൺ അഡ്വക്കേറ്റ് നിമ ജേക്കബ്ബ്  കേരള ഹൈക്കോർട്ട് അഡ്വക്...
11/12/2025

മഹാരാജാസ് കോളേജ് യൂണിയന്റെ 2003 - 2004 കാലഘട്ടത്തിലെ വൈസ് ചെയർപേഴ്സൺ അഡ്വക്കേറ്റ് നിമ ജേക്കബ്ബ് കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ സെക്രട്ടറിയായി മത്സരിക്കുകയാണ്.

അഡ്വക്കേറ്റ് നിമയ്ക്ക് മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ വിജയാശംസകൾ നേരുന്നു.

പ്രളയ ദുരിതകാലത്തും ലോക്ക് ഡൗൺ സമയത്തും ആശ്വാസ കരങ്ങളുമായി നിന്ന സേവന സന്നദ്ധത.
മലിനീകരണ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ഗ്രീൻ കൊച്ചി മിഷന്റെ സജീവ പ്രവർത്തക. 2016 ൽ KHCAA എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം.
ഡയറക്ടറിയുടെയും യുവ അഭിഭാഷക സ്കീമിൻ്റെയും കായിക മത്സരങ്ങളുടെയും വിജയകരമായ നടത്തിപ്പിലൂടെ തെളിയിച്ച സംഘാടക മികവ്. അഭിഭാഷക രംഗത്തെ പ്രശ്നങ്ങളും പ്രതിവിധികളും സംബന്ധിച്ച തെളിമയുള്ള കാഴ്ചപ്പാട്.തികഞ്ഞ പ്രതിബദ്ധത. അഡ്വ.നിമാ ജേക്കബ് KHCA അസോസിയേഷൻ പ്രവർത്തനങ്ങൾക്ക് കഴിവുറ്റ നേതൃത്വമായിരിക്കുമെന്നത് തീർച്ച.

വിജയാശംസകൾ.

29/11/2025
മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ ഒരു നൂറ്റാണ്ടിന്റെ ചരിത്ര സാക്ഷി.     ജനുവരി 13 1925. 1875 ൽ തുടങ്ങിയ മഹാര...
28/11/2025

മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ ഒരു നൂറ്റാണ്ടിന്റെ ചരിത്ര സാക്ഷി.
ജനുവരി 13 1925.
1875 ൽ തുടങ്ങിയ മഹാരാജാസ് കോളേജിന്റെ അൻപതാം പിറന്നാൾ ആഘോഷത്തിന്റെ ആഹ്ലാദത്തിലാണ് പൂർവ്വ വിദ്യാർത്ഥികൾ. മുൻപ് നിശ്ചയിച്ച യോഗത്തിൽ പങ്കെടുക്കുവാൻ
13/01/1925 രാവിലെ പത്ത് മണിക്ക് തന്നെ പൂർവ്വ വിദ്യാർത്ഥികൾ കോളേജിൽ എത്തി. പ്രിൻസിപ്പൽ പ്രൊഫസർ കെ.എൻ.പൈ അവരേയും കാത്ത് അദ്ദേഹത്തിന്റെ മുറിയിൽ ഇരിക്കുന്നു.
യോഗം ആരംഭിച്ചു. സുവർണ്ണ ജൂബലി വർഷം പ്രമാണിച്ച് പൂർവ്വ വിദ്യാർത്ഥി സംഘടന രൂപീകരിക്കുകയാണ് പൈ സാറിന്റെ ഉദ്ദേശം.
ആ യോഗത്തിൽ വച്ച് കൊച്ചി രാജകുടുംബത്തിലെ പതിമൂന്നാമത്തെ രാജകുമാരനും, പൂർവ്വ വിദ്യാർത്ഥിയുമായ എച്ച്.എച്ച്. കേരള വർമ്മ പ്രസിഡന്റും,
സി.ശങ്കരമേനോൻ സെക്രട്ടറിയും, എൻ. നരസിംഹ പൈ ട്രഷറ റുമായി പത്ത് പേരടങ്ങുന്ന പൂർവ്വ വിദ്യാർത്ഥി സംഘടന നിലവിൽ വന്നു.
പ്രൊഫസർ കെ.എൻ.പൈ സാർ സംഘടനക്ക്
ഓൾഡ് ബോയ്സ് അസോസിയേഷൻ എന്ന പേരും നൽകി. നാൽപത്തിയാറ് വർഷങ്ങൾക്ക് ശേഷം ഓൾഡ് ബോയ്സ് അസോസിയേഷൻ 1971 ൽ മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ എന്ന പേരിൽ ചാരിറ്റബിൾ സൊസൈറ്റി ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്യപ്പെട്ടു. മഹാരാജാസ് കോളേജിന്റെ പഴയ കെട്ടിട്ടം നവീകരിക്കുകയും മൂന്ന് മഹാരാജകീയങ്ങളിൽ കൂടി ഏഷ്യയിലെ പൂർവ്വ വിദ്യാർത്ഥി സംഘടനകളുടെ ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം എഴുതി ചേർക്കുകയും ചെയ്ത മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ തുടക്കകാർക്ക് സാദര പ്രണാമം.
പ്രിൻസിപ്പൽ പ്രൊഫസർ കെ.എൻ.പൈയുടെയും, സെക്രട്ടറി ടി.കെ.ശങ്കരമേനോന്റെയും ചിത്രങ്ങൾ
ബൈഗോൺഡെയ്സ് ഓഫ് കൊച്ചിയിൽ കണ്ടതാണ് ഈ എഴുത്തിന് പ്രചോദനമായത്.

സി ഐ സി സി ജയചന്ദ്രൻ.

മനോരമ ഹോർത്തൂസ് മഹാരാജകീയമായ സായാഹ്നം.   ഹോർത്തൂസ് രണ്ടാം പതിപ്പ് ഇന്നലെ സായഹ്നത്തിൽ എറണാകുളം രാജേന്ദ്ര മൈതാനത്ത് മമ്മൂട...
28/11/2025

മനോരമ ഹോർത്തൂസ് മഹാരാജകീയമായ സായാഹ്നം.
ഹോർത്തൂസ് രണ്ടാം പതിപ്പ് ഇന്നലെ സായഹ്നത്തിൽ എറണാകുളം രാജേന്ദ്ര മൈതാനത്ത് മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. ഹോർത്തൂസിനെ കുറിച്ച് പറഞ്ഞു തുടങ്ങിയ മമ്മൂക്ക വേഗത്തിൽ തന്നെ മഹാരാജാസുകാരനായി,സദസ്സിൽ ഏതാണ്ട് മുൻ നിരയിലെ കസേരയിൽ ഇരുന്നിരുന്ന ശശിധരനെ കണ്ടതോടെ പി.ഐ. മുഹമ്മദ് കുട്ടി മമ്മൂട്ടി ആയി മാറിയതിലേയ്ക്ക് പ്രസംഗം മാറ്റി.
ഒരിക്കൽ പോക്കറ്റിൽ നിന്ന് അറിയാതെ വീണു പോയ ഐഡി കാർഡിലെ പേരു വായിച്ച ശശിധരൻ എന്ന ഈ കൂട്ടുകാരനാണ് ഇയാൾ മമ്മൂട്ടിയാണ് എന്ന് വിളിച്ചു പറഞ്ഞത്, മമ്മൂട്ടി എന്ന പേരിന്റെ തുടക്കം അങ്ങനെയാണ്.

അങ്ങനെ മനോരമ ഹോർത്തൂസ് ഉദ്ഘാടന വേദി മഹാരാജകീയ ഗൃഹാതുരത്വത്തിന്റെ വേദി കൂടി ആയി.

മഹാരാജാസ് കോളേജിലെ ഗണിതശാസ്ത്ര വിഭാഗം  മേധാവിയായിരുന്ന പ്രൊഫ. സി. ജി. തോമസ് സർ (85) വിട പറഞ്ഞു.1996 ൽ ലാണ് തോമസ് സാർ മഹാ...
27/11/2025

മഹാരാജാസ് കോളേജിലെ ഗണിതശാസ്ത്ര വിഭാഗം മേധാവിയായിരുന്ന പ്രൊഫ. സി. ജി. തോമസ് സർ (85) വിട പറഞ്ഞു.
1996 ൽ ലാണ് തോമസ് സാർ മഹാരാജാസിൽ നിന്ന് അടുത്തുൺ പറ്റിയത്.
മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ
ആദരാഞ്ജലി.
പ്രണാമം.

നൂറാം പിറന്നാൾ ആഘോഷിച്ചമൃണാളിനി തമ്പുരാന് മഹാരാജകീയ ജന്മശതാബ്ധി മംഗളാശംസകൾ.കൊച്ചി രാജകുടുംബത്തിലെ നൂറാം പിറന്നാൾ ആഘോഷിക്...
10/11/2025

നൂറാം പിറന്നാൾ ആഘോഷിച്ച
മൃണാളിനി തമ്പുരാന് മഹാരാജകീയ ജന്മശതാബ്ധി മംഗളാശംസകൾ.
കൊച്ചി രാജകുടുംബത്തിലെ നൂറാം പിറന്നാൾ ആഘോഷിക്കാൻ ഭാഗ്യം ലഭിച്ച ആദ്യ വനിത കൊച്ചി വലിയമ്മ തമ്പുരാൻ എന്ന മൃണാളിനി തമ്പുരാൻ എട്ട് പതിറ്റാണ്ട് മുൻപ് എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി, നർത്തകി എന്ന നിലയിലും, സംഗീതജ്ഞ എന്ന നിലയിലും തമ്പുരാൻ പ്രശസ്തി നേടി.
പിറന്നാൾ ആഘോഷ ചടങ്ങിൽ പങ്കെടുക്കാൻ മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷനെ രാജകുടുംബം പ്രത്യേകം ക്ഷണിച്ചിരുന്നു. അസോസിയേഷന്റെ ഭാരവാഹികൾ കളിക്കോട്ട പാലസിൽ എത്തി തമ്പുരാന് ജന്മശതാബ്ദി മംഗളങ്ങൾ അർപ്പിച്ചു.
മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ വൈസ് പ്രസിഡന്റുമാരായ
അഡ്വക്കേറ്റ് സാജൻ മണ്ണാളി, ഡോ.എൽസമ്മ ജോസഫ് അറക്കൽ,
നിർവാഹക സമിതി അംഗങ്ങളായ
വീണ എസ്.
സഞ്ജയ് മോഹൻ എന്നിവർ പങ്കെടുത്തു.
കൊച്ചി രാജകുടുംബാംഗവും മഹാരാജാസ് കോളേജിലെ മുൻ യൂണിയൻ ചെയർമാൻ കൂടി ആയിരുന്ന രമേശ് വർമ്മയും സന്നിഹിതനായിരുന്നു

കൃഷ്ണേട്ടൻ, കൃഷ്ണൻ ചേട്ടൻ എന്നെല്ലാം എറണാകുളം നിവാസികൾ വിളിച്ചു പോന്ന വി.കെ.കൃഷ്ണൻ (93)വിട പറഞ്ഞു.കാരിക്കാമുറി ആശാരി ലെയ...
02/11/2025

കൃഷ്ണേട്ടൻ, കൃഷ്ണൻ ചേട്ടൻ എന്നെല്ലാം എറണാകുളം നിവാസികൾ വിളിച്ചു പോന്ന വി.കെ.കൃഷ്ണൻ (93)വിട പറഞ്ഞു.

കാരിക്കാമുറി ആശാരി ലെയിനിൽ
സാനു മാഷ്,
മാറായിൽ ലെയിനിൽ കൃഷ്ണൻ ചേട്ടൻ. ഗുരുക്കൽ ഒരാരുത്തരായി പിരിയുന്നു. ഡെപ്യൂട്ടി സയറക്ടർ എപ്പോയ്മെൻ്റ് എന്ന സർക്കാർ ലാവണത്തിൽ നിന്നും വിരമിച്ച ശേഷം കർമ്മ ശേഷി മുഴുവനും സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു. ഒരു പാട് , ഒരു പാട് വർഷങ്ങൾക്കു മുമ്പ് മഹാരാജാസ് കോളജിൽ നിന്നും പഠിച്ചിറങ്ങിയ അദ്ദേഹം, ഇന്നലെ പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾക്കൊപ്പം, പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ മുൻ നിരയിൽ പ്രവർത്തിച്ചു കൊണ്ടിരിന്നു.
എസ്.എൻ.വി സദനം, ചാവറ കൾചറൽ സെൻ്റർ, ശ്രീനാരായണ സേവാ സംഘം, ടി.ഡി.എം. ഹാൾ ഇവിടെയെല്ലാം ചുറുചുറുക്കോടെ എത്തി ചേർന്നിരിന്നു. എല്ലാവരുടേയും അഭ്യുദയകാംക്ഷിയായിരിന്ന , വലിയ മനുഷ്യൻ്റെ വേർപാട് സങ്കടകരമാണ്.
കൃഷ്ണൻ ചേട്ടനെ അവസാനമായി കണ്ടുമുട്ടിയത് 27.10.2025ന്
സദനത്തിൽ നടന്ന ഒരു ചടങ്ങിൽ വച്ചാണ്.

സംസ്കാരം 2.11.2025 ഞായർ 4 മണിക്ക്
രവിപുരം
ശ്മശാനത്തിൽ.
ജ്യേഷ്ഠ സഹോദരനു് അന്ത്യാഞ്ജലികൾ.
ആത്മാവിനു നിത്യശാന്തി നേരുന്നു.

എം.കെ. ശശീന്ദ്രൻ
2.11.2025.

Address

Park Avenue
Kochi
682011

Opening Hours

Monday 5pm - 6pm
Tuesday 5pm - 6pm
Wednesday 5pm - 6pm
Thursday 5pm - 6pm
Friday 5pm - 6pm
Saturday 2pm - 6pm

Alerts

Be the first to know and let us send you an email when Maharajas College OSA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Maharajas College OSA:

Share