Ente Swanthem Venmoney

Ente Swanthem Venmoney നേരിന്റെ വാർത്തകൾ നിർഭയത്തോടൊപ്പം നിങ്ങളിലെത്തിക്കാൻ "എന്റെ സ്വന്തം വെണ്മണി ".വാർത്തകൾ, പരസ്യം, വീഡിയോ എന്നിവ പേജിൽ ഇടാൻ
9846428645

13/10/2026

പത്തനംതിട്ട ജില്ലയെക്കുറിച്ച് മനസ്സ് തുറന്ന് ദേവനന്ദ ❤️🥰

13/10/2026

മാളികപ്പുറം ഫെയിം ദേവനന്ദ തന്റെ പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്ക് വെക്കുന്നു.

ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം; എഎസ്ഐ കുഴഞ്ഞുവീണ് മരിച്ചുതിരുവല്ല: തിരുവല്ല പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലിരിക്കെ ദേഹാസ്വാ...
13/10/2026

ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം; എഎസ്ഐ കുഴഞ്ഞുവീണ് മരിച്ചു

തിരുവല്ല: തിരുവല്ല പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലിരിക്കെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീണ എഎസ്ഐ മരിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് കാര്യാലയത്തിലെ എഎസ്ഐയായ എ.ജി. സുനിൽകുമാർ (50) ആണ് മരിച്ചത്.

രാവിലെ 10.30ഓടെയായിരുന്നു സംഭവം. ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ സുനിൽകുമാറിനെ ഉടൻ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോലീസ് സേനയിൽ സേവനമനുഷ്ഠിച്ചിരുന്ന ഉദ്യോഗസ്ഥന്റെ അപ്രതീക്ഷിത വിയോഗം ദുഃഖകരമായി.

എ.ജി. സുനിൽകുമാറിന് ആദരാഞ്ജലികൾ. 🙏🌹

12/10/2026

പത്തനംതിട്ട ജില്ലയിലെ തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മാളികപ്പുറം താരം കുമാരി ദേവനന്ദ ❤️🙏

കൊല്ലം കൊട്ടരക്കരയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് അപകടം, നാൽപ്പത്തിയഞ്ചോളം പേർക്ക് പരുക്ക്
12/10/2026

കൊല്ലം കൊട്ടരക്കരയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് അപകടം, നാൽപ്പത്തിയഞ്ചോളം പേർക്ക് പരുക്ക്

സുഹൈല്‍ സജീവിന് ജയില്‍ വാസമില്ല...റിമാന്‍ഡ് ചെയ്തത് ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക്😔
12/10/2026

സുഹൈല്‍ സജീവിന് ജയില്‍ വാസമില്ല...
റിമാന്‍ഡ് ചെയ്തത് ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക്😔

70-ാം ജന്മദിനത്തിൽ നാല് കുടുംബങ്ങൾക്ക് വഴിയൊരുക്കി; അനിയച്ചായന് ബിഗ് സല്യൂട്ട്❤️👏സ്വന്തം ജന്മദിനം ആഘോഷങ്ങൾക്കായി മാറ്റിവ...
12/10/2026

70-ാം ജന്മദിനത്തിൽ നാല് കുടുംബങ്ങൾക്ക് വഴിയൊരുക്കി; അനിയച്ചായന് ബിഗ് സല്യൂട്ട്❤️👏

സ്വന്തം ജന്മദിനം ആഘോഷങ്ങൾക്കായി മാറ്റിവയ്ക്കാതെ, ഏഴു പതിറ്റാണ്ടായി വഴിയില്ലാതെ ബുദ്ധിമുട്ടിയ നാല് കുടുംബങ്ങൾക്ക് സ്വന്തം വസ്തുവിലൂടെ സ്വന്തം ചെലവിൽ വഴി വെട്ടിനൽകി മാതൃകയായിരിക്കുകയാണ് പത്തനംതിട്ട മെഴുവേലി പഞ്ചായത്ത് നാലാം വാർഡിലെ കൊടുവാശ്ശേരിൽ ചെറിയാൻ മാത്യു എന്ന അനിയച്ചായൻ. ❤️

ഒരു മാസം മുൻപ് പ്രദേശത്ത് ഒരു മരണം സംഭവിച്ചപ്പോൾ മൃതദേഹം സംസ്കാരത്തിനായി പഴയ വഴിയിലൂടെ കൊണ്ടുവരാൻ കഴിയാത്ത സാഹചര്യമുണ്ടായി. ഒടുവിൽ മകളുടെ വീട്ടിൽവച്ചായിരുന്നു സംസ്കാരം നടത്തിയത്. ഈ കുടുംബങ്ങൾ അനുഭവിക്കുന്ന ദുരിതം മനസ്സിലാക്കിയ അനിയച്ചായൻ, ഓട്ടോറിക്ഷയ്ക്കുപോലും കടന്നുപോകാൻ കഴിയുന്ന രീതിയിൽ വഴി ഒരുക്കാൻ തീരുമാനിക്കുകയായിരുന്നു.

എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും വഴി വെട്ടാനുള്ള നടപടികൾ ആരംഭിച്ചില്ല. തുടർന്ന് സ്ഥലത്തെത്തി നാട്ടുകാരോട് കാര്യം അന്വേഷിച്ചപ്പോഴാണ് ജെസിബിക്ക് നൽകാനുള്ള പണം ഇല്ലാത്തതിനാലാണ് പ്രവൃത്തി മുടങ്ങിയതെന്ന് അദ്ദേഹം അറിഞ്ഞത്.

പിന്നെ ഒട്ടും വൈകിയില്ല! സ്വന്തം ചെലവിൽ ജെസിബി എത്തിച്ച് ഏകദേശം 100 മീറ്റർ ദൂരം വഴി വെട്ടി നാല് കുടുംബങ്ങളുടെ വർഷങ്ങളായുള്ള ദുരിതത്തിന് പരിഹാരം കാണുകയായിരുന്നു അനിയച്ചായൻ. ❤️

വർഷമായി വഴിയില്ലാതെ ബുദ്ധിമുട്ടിയവർക്ക്, തന്റെ 70-ാം ജന്മദിനത്തിൽ വഴിയൊരുക്കിയ ഈ മനുഷ്യസ്നേഹം തന്നെയാണ് യഥാർഥ ജന്മദിന സമ്മാനം!

പേരിനും പ്രശസ്തിക്കും വേണ്ടിയല്ല, മറ്റുള്ളവരുടെ വേദന മനസ്സിലാക്കി അവർക്കൊപ്പം നിൽക്കാൻ കാണിച്ച ഈ വലിയ മനസ്സിന് ഒരു ബിഗ് സല്യൂട്ട്! ❤️

മനുഷ്യസ്നേഹത്തിന് പ്രായമില്ല, അതിരുകളില്ല… അനിയച്ചായന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! ❤️👏

മുളക്കുഴ – സെഞ്ച്വറി – പുത്തൻകാവ് റോഡിൽ യാത്രാദുരിതം രൂക്ഷം; അപകടഭീഷണിയിൽ വാഹനയാത്രക്കാർ.ചെങ്ങന്നൂർ: ജൽ ജീവൻ മിഷൻ പൈപ്പ്...
12/10/2026

മുളക്കുഴ – സെഞ്ച്വറി – പുത്തൻകാവ് റോഡിൽ യാത്രാദുരിതം രൂക്ഷം; അപകടഭീഷണിയിൽ വാഹനയാത്രക്കാർ.

ചെങ്ങന്നൂർ: ജൽ ജീവൻ മിഷൻ പൈപ്പ് ലൈൻ പദ്ധതിയുടെ ഭാഗമായി പൊളിച്ച മുളക്കുഴ–സെഞ്ച്വറി–പുത്തൻകാവ് റോഡ് ഒരു വർഷത്തിലേറെയായിട്ടും പൂർവസ്ഥിതിയിലാക്കാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ പല ഭാഗങ്ങളും ഉയർച്ചതാഴ്ചകളോടെയും കുഴികളോടെയും അപകടാവസ്ഥയിലാണ്.

വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ചെറിയ വാഹനങ്ങളിലെ യാത്രക്കാർ അപകടഭീഷണി നേരിടുന്നുണ്ട്. കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ അവയുടെ ആഴം തിരിച്ചറിയാൻ കഴിയാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു. ഇതുമൂലം ഈ റോഡിലൂടെയുള്ള യാത്ര ദുഷ്കരമായിരിക്കുകയാണ്.

റോഡ് തകർന്ന നിലയിൽ തുടരുന്നത് യാത്രക്കാരെയും പ്രദേശവാസികളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നു. വിഷയത്തിൽ ബഹുമാനപ്പെട്ട ചെങ്ങന്നൂർ എം.എൽ.എ ഇടപെട്ട് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

11/10/2026

“എന്ത് വന്നാലും എന്റെ വാപ്പ നോക്കിക്കൊള്ളും…” 😡

നെടുമ്പാശ്ശേരിയിൽ മൂന്ന് ജീവനുകൾ കവർന്ന മിനി കൂപ്പർ അപകടം. ഗോപിക, ദേവിക, ഇജാസ് എന്നിവർക്ക് ദാരുണാന്ത്യം. 💔

ഡ്രൈവർ സുഹൈൽ സജീവിനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ നാട്ടുകാരുടെ പ്രതിഷേധവും കയ്യേറ്റവും.

നഷ്ടപ്പെട്ടത് മൂന്ന് ജീവനുകൾ… തകർന്നത് മൂന്ന് കുടുംബങ്ങളുടെ പ്രതീക്ഷകൾ! പണമോ സ്വാധീനമോ എന്തുമാകട്ടെ, നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാകണം. 🙏😢

Address

Kalamassery
Kochi
683104

Website

Alerts

Be the first to know and let us send you an email when Ente Swanthem Venmoney posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share