02/08/2023
ചില ദളിത് ചിന്തകർ ഇപ്പോളും പോരാടുന്നത് ബ്രാഹ്മണാധിപത്യത്തോടും, RSS നോടും ബിജെപി യോടും ഒക്കെയാണ്..
ചോദ്യം ഇതാണ്,
സ്വയം പ്രഖ്യാപിത ബുദ്ധിജീവികൾ മുകളിൽ പറഞ്ഞവർക്ക് എതിരെ ഖോര ഖോരം പ്രസംഗിച്ചത്കൊണ്ടോ ലേഖനങ്ങൾ എഴുതുന്നത്കൊണ്ടോ സാധാരണക്കാരായ നമ്മുടെ ജനതക്ക് എന്താണ് നേട്ടം..?
നിങ്ങളെ കേൾക്കുന്നവരുടെ ഉള്ളിലേക്ക് കുറച്ച് ആവേശമല്ലെങ്കിൽ കുറച്ച് വിദ്വേഷം പകരാൻ കഴിയും.അതിൽ കൂടുതൽ എന്താണ് നിങ്ങൾ അവർക്ക് പകർന്നു നൽകുന്നത്?
നിങ്ങൾ പറയുന്ന സവർണാധിപത്യത്തോട് പോരാടി നമ്മുടെ അവകാശങ്ങൾ നമുക്ക് നേടിത്തന്നവരാണ് Dr. ബി ആർ. അംബേദ്കറും മഹാത്മാ അയ്യങ്കാളിയും.
അവർ നേടി തന്ന അവകാശങ്ങൾ ഉപയോഗപ്പെടുത്തിമുന്നേറുക എന്നതാണ് നമ്മുടെ കർത്തവ്യം.
ഇനിയും എത്രനാൾ നമ്മൾ മറ്റുള്ളവരെ പഴി പറഞ്ഞു ജീവിക്കും..
സ്വന്തം ജീവിത നിലവാരം ഉയർത്തുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ജീവിത വിജയത്തിനു വേണ്ടി പ്രയത്നിക്കുക.. ✨
(ഇത് വായിക്കുന്നവർ നിങ്ങളുടെ അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തു.. )
💙