DYFI Kothamangalam BC

  • Home
  • DYFI Kothamangalam BC
കോതമംഗലം നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലും, തങ്കളം ഷീ ലോഡ്ജിന് മുൻപിലായും മാലിന്യങ്ങൾ കൂടി കിടക്കാൻ തുടങ്ങിയിട്ട് ഏറെ ദിനങ്ങ...
30/04/2026

കോതമംഗലം നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലും, തങ്കളം ഷീ ലോഡ്ജിന് മുൻപിലായും മാലിന്യങ്ങൾ കൂടി കിടക്കാൻ തുടങ്ങിയിട്ട് ഏറെ ദിനങ്ങളായി.നഗരസഭയുടെ കെടുകാര്യസ്ഥതയും, വേസ്റ്റ് മാനേജ്മെൻ്റ് ചെയ്യുന്നതിലെ വീഴ്ചയും ചൂണ്ടിക്കാട്ടി DYFI മുനിസിപ്പൽ കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി. DYFI സംസ്ഥാന കമ്മറ്റി അംഗം കെ പി ജയകുമാർ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് അരുൺ പി ബോബൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ജിയോ പയസ്, കെ എൻ ശ്രീജിത്ത്, മുനിസിപ്പൽ കൗൺസിലർമാരായ CPS ബാലൻ, അദർശ് കുര്യാക്കോസ്, മരിയ രാജു, സീത വിജയൻ, ഷിബി ബാബു, DYFi നേതാക്കളായ എൽദോസ് പോൾ, അമൽ കെ എൻ, ചന്ദ്രപാൽ കെ ജെ, ജോബിൻ ചെറിയാൻ എന്നിവരും സംസാരിച്ചു.തുടന്ന് ചെയർപേഴ്സണും, മുനിസിപ്പൽ സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ അടിയന്തിരമായി വേസ്റ്റ് നീക്കം ചെയ്യാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു.

കോതമംഗലത്ത് ആന്റണി ജോണിന് മുൻതൂക്കം; 8000-8500 വോട്ടിന്റെ ഭൂരിപക്ഷം പ്രവചിച്ച് സർവേഎറണാകുളം: വരാനിരിക്കുന്ന നിയമസഭ തെരഞ്...
08/04/2026

കോതമംഗലത്ത് ആന്റണി ജോണിന് മുൻതൂക്കം; 8000-8500 വോട്ടിന്റെ ഭൂരിപക്ഷം പ്രവചിച്ച് സർവേ

എറണാകുളം: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആന്റണി ജോണിന് വിജയം പ്രവചിച്ച് സർവ്വേ. 'പൊളിറ്റിക്കല്‍ റിസർച്ച് പൊജക്ട് റിപ്പോർട്ട്' നടത്തിയ സർവ്വേയിലാണ് കോതമംഗലം നിയമസഭ മണ്ഡലത്തിൽ നിലവിലെ എംഎൽഎ ആന്റണി ജോൺ വീണ്ടും വിജയിക്കുമെന്ന് വ്യക്തമാക്കുന്നത്. ഏകദേശം 8000-8500 വോട്ടുകളുടെ ഭൂരിപക്ഷം നേടുമെന്നും സർവേ വിലയിരുത്തുന്നു.

അവസാനഘട്ടത്തിൽ ശക്തമായ പ്രചാരണം മത്സരം കടുപ്പിച്ചെങ്കിലും, മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ജനങ്ങളുമായി പുലർത്തിയ സ്ഥിരമായ ബന്ധവും ആന്റണി ജോണിന് വ്യക്തമായ മുൻതൂക്കം നൽകുന്നതായും സർവ്വേ റിപ്പോർട്ട് പറയുന്നു.

തദ്ദേശ സ്ഥാപനങ്ങളില്‍

തദ്ദേശ സ്ഥപനങ്ങള്‍ കോതമംഗലം മുനിസിപ്പാലിറ്റി പരിധിയില്‍ യു.ഡി.എഫ് ലീഡ് പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അത് വലിയ രീതിയില്‍ ചുരുങ്ങിയേക്കും കോട്ടപ്പടി, കുട്ടമ്പുഴ, നെല്ലിക്കുഴി തുടങ്ങിയ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈ ലഭിച്ചേക്കും. ആന്റണി ജോണിന്റെ സ്വന്തം പഞ്ചായത്തായ വാരപ്പട്ടിയിലും ഇടതിന് തന്നെയായിരിക്കും മുന്‍തൂക്കം. കവളങ്ങാട് ഒപ്പത്തിനൊപ്പം നില്‍ക്കുന്ന മത്സര കാഴ്ചവെക്കുന്നുണ്ടെങ്കിലും നല്ല രീതിയിലുള്ള വോട്ട് ഇവിടേയും ഇടത് സ്ഥാനാർത്ഥി പ്രതീക്ഷിക്കുന്നു. കീരംപാറ, പല്ലാരിമംഗലം, പിണ്ഡിമന, എന്നിവിടങ്ങളിലും കടുത്ത മത്സരമാണ് നടക്കുന്നതെങ്കിലും നേരിയ മുന്‍തൂക്കം യു.ഡി.എഫിനാണ്.

എംഎല്‍എയുടെ പ്രകടനം

നിലവിലെ എംഎൽഎയുടെ പ്രകടനത്തിന് പൊതുവേ അനുകൂലമായ വിലയിരുത്തലാണ് സർവ്വേയില്‍ ലഭിക്കുന്നത്. എംഎല്‍എയുടെ സേവനങ്ങളുടെ ലഭ്യതയെക്കുറിച്ചുള്ള ചോദ്യത്തിൽ 28.33% പേർ “വളരെ മികച്ചത്” എന്നും 24.71% പേർ “മികച്ചത്” എന്നും അഭിപ്രായപ്പെട്ടു. ഇതോടെ പോസിറ്റീവ് അഭിപ്രായം 53% കവിഞ്ഞു. അതേസമയം 17.42% പേർ ശരാശരി എന്ന് പറഞ്ഞപ്പോൾ, ഏകദേശം 21% പേർ നെഗറ്റീവ് അഭിപ്രായമാണ് രേഖപ്പെടുത്തിയത്.

വികസനം, പരാതി പരിഹാരം, ക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിലും സമാനമായ പ്രവണതയാണ് കാണുന്നത്. 20.61% പേർ “വളരെ നല്ലത്” എന്നും 27.44% പേർ “നല്ലത്” എന്നും വിലയിരുത്തിയപ്പോൾ, പോസിറ്റീവ് അഭിപ്രായം ഇവിടെ കൂടി 48% ന് മുകളിൽ എത്തുന്നു.

വീണ്ടും വിജയിക്കണമോ?

എംഎൽഎ വീണ്ടും തിരഞ്ഞെടുക്കപ്പെടണമോ എന്ന ചോദ്യത്തിൽ 32.11% പേർ “തീർച്ചയായും വേണം” എന്നും 21.65% പേർ “വന്നാലും കുഴപ്പമില്ല” എന്നും പ്രതികരിച്ചു. ഇതോടെ ഏകദേശം 53% പേർ അനുകൂല നിലപാടിലാണ്. മറുവശത്ത് 21.55% പേർ “ഒരിക്കലും വരരുത്” എന്നും 19.33% പേർ “പുതിയ ആളുകൾ വരട്ടെ” എന്നും അഭിപ്രായപ്പെട്ടു. ആകെ വിലയിരുത്തലിൽ എംഎൽഎയ്ക്ക് 7.9/10 എന്ന മികച്ച ശരാശരി മാർക്കും ലഭിച്ചിട്ടുണ്ട്.

ഇതിനിടെ യുഡിഎഫ് സ്ഥാനാർത്ഥിയെക്കുറിച്ചുള്ള വിലയിരുത്തലിൽ നെഗറ്റീവ് അഭിപ്രായമാണ് മുൻതൂക്കം നേടുന്നത്. 26.14% പേർ “മോശം” എന്നും 12.42% പേർ “വളരെ മോശം” എന്നും പ്രതികരിച്ചപ്പോൾ, നെഗറ്റീവ് അഭിപ്രായം ഏകദേശം 38.5% ആയി. പോസിറ്റീവ് അഭിപ്രായം (വളരെ നല്ലത് + നല്ലത്) ചേർന്ന് ഏകദേശം 37% മാത്രമാണ്.

മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും എംഎൽഎയുടെ വ്യക്തിപരമായ ഇടപെടലുകളും അനുകൂല ഘടകങ്ങളായി മാറുന്നുണ്ട്. ഗ്രാമപ്രദേശങ്ങൾ ഉൾപ്പെടെ ഉറച്ച വോട്ട്ബേസ് നിലനിൽക്കുന്നതും മുൻതൂക്കം വർധിപ്പിക്കുന്നു.

05/04/2026

യേശുവിനെ ഒറ്റുകൊടുത്തിനുള്ള പ്രതിഫലം ആയി യൂദാസിന് ലഭിച്ചത് 30 വെള്ളി കാശ് ആണ്. ആ വെള്ളിനാണയങ്ങള്‍ ദേവാലയത്തില്‍ വലിച്ചെറിഞ്ഞശേഷം യൂദാസ് തൂങ്ങി മരിച്ചു.
യേശുവിനെ ഒറ്റുകൊടുത്ത ആ പണം ഉപയോഗിച്ച് വാങ്ങിയ സ്ഥലത്തിൻ്റെ പേരാണ് അക്കൽദാമ
വയനാട്ടിലെ പാവപ്പെട്ടവരെ ചതിച്ച് വാങ്ങിച്ച
ആ രക്തനിലത്തിൽ ഒരിക്കലും ഒരു വീടും ഉയരാൻ പോകുന്നില്ല എന്ന സത്യം കോൺഗ്രസ് ഇനിയെങ്കിലും തുറന്ന് സമ്മതിക്കണം.

വിജയം ഉറപ്പിച്ച് ആൻ്റണി ജോൺ 🔥
04/04/2026

വിജയം ഉറപ്പിച്ച് ആൻ്റണി ജോൺ 🔥

02/04/2026
AI യിൽ അല്ലാതെ സാധരണക്കാർക്കൊപ്പം മുതലാളിയെ കാണാൻ പറ്റുമെന്ന പ്രതീക്ഷ ഒന്നും കോതമംഗലം കാർക്ക് ഇല്ല.ആൻ്റണി ജോൺ തുടരും...ക...
28/03/2026

AI യിൽ അല്ലാതെ സാധരണക്കാർക്കൊപ്പം മുതലാളിയെ കാണാൻ പറ്റുമെന്ന പ്രതീക്ഷ ഒന്നും കോതമംഗലം കാർക്ക് ഇല്ല.

ആൻ്റണി ജോൺ തുടരും...
കോതമംഗലം വളരും.....

26/03/2026

ആന്റണിയുടെ കോതമംഗലം 🔥

25/03/2026

നെല്ലിക്കുഴിയിലെ കോൺഗ്രസ്സ്‌ നേതാക്കൻമാരെല്ലാം കള്ളൻമാരാണെന്ന് UDF സ്ഥാനാർത്ഥി ഷിബു തെക്കുംപുറം UDF നെല്ലിക്കുഴി മണ്ഡലം പ്രസിഡൻ്റിനോട്

17/03/2026

ഇന്ന് നിലയും വിലയും ഇല്ലാത്തവനായി..
കാലം കണക്ക് ചോദിക്കാതെ കടന്ന്
പോകില്ല മിസ്റ്റർ സുധാകരൻ...💪

16/03/2026

കോതമംഗലം നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും
ജോസഫ് ഗ്രൂപ്പ് നേതാവുമായ ഷിബു തെക്കുംപുറത്തിന്റെ അനുയായികളും കോൺഗ്രസ് നേതാക്കൾ ഉൾപ്പെടുന്ന പ്രവർത്തകരും തമ്മിൽ ഇന്നലെ വടാട്ടുപാറയിൽ വെച്ചുണ്ടായ പൊരിഞ്ഞ തല്ല്.ഒട്ടേറെ പേർ ആശുപത്രിയിൽ ഉണ്ട്....

Address


Telephone

+919526336596

Website

Alerts

Be the first to know and let us send you an email when DYFI Kothamangalam BC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Kothamangalam BC:

  • Want your organization to be the top-listed Non Profit Organization?

Share