30/07/2024
*ഏറ്റവും കൂടുതൽ ഹേറ്റ് ക്യാമ്പയിൻ നടക്കുന്ന ഒരു സ്ഥാപനമാണ് KSEB. അവർ ഇത്ര വലിയ ദുരന്തം നടന്ന് 24 മണിക്കൂറിന് മുന്നേ ചൂരൽമല ടൗൺ വരെയുള്ള വൈദ്യുതി പുനസ്ഥാപിച്ചു.*
ഇതിനെ കുറിച്ച് KSEB യുടെ ഔദ്യോഗിപേജിൽ പറയുന്നത് ഇങ്ങനെയാണ്. "മുണ്ടക്കൈ, ചൂരൽമല പ്രദേശം മേപ്പാടി സെക്ഷനിൽ നിന്നും ഏകദേശം 16 കി മി അകലെയാണ് . കനത്ത മഴയിൽ ഇന്നലെ മുതൽക്കുതന്നെ ഈ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം തകരാറിലായിരുന്നു . ഉരുൾപൊട്ടൽ ഉണ്ടായ പുലർച്ചെ 2 മണി മുതൽ സെക്ഷനിലെ ജീവനക്കാർ ഫീൽഡിൽ ഉണ്ടായിരുന്നു. ഏകദേശം പുലർച്ചയോടു കൂടി ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്നും 4 കി മി വരെയുള്ള പ്രദേശത്തു വൈദ്യുതിബന്ധം പുനഃ സ്ഥാപിച്ചിരുന്നു. തുടർന്ന് ഉച്ചയ്ക്ക് 12 മണിയോട് കൂടി ചൂരൽമല ടെലിഫോൺ എക്സ്ചേഞ്ച് വരെ വൈദ്യുതിയെത്തിച്ചു. 2 മണിയോടെ ഉരുൾപൊട്ടലിൽ പാലം ഒലിച്ചുപോയ ചൂരൽമല ടൌൺ വരെ 11 kV ലൈൻ പുനഃ സ്ഥാപിച്ചു വൈദ്യുതിയെത്തിച്ചിട്ടുണ്ട്."
കഴിഞ്ഞ പ്രളയക്കാലത്തും KSEB ഇതേ രീതിയിൽ പ്രവർത്തിച്ച് കേരളം മുഴുവൻ വൈദ്യുതി എത്തിച്ചിരുന്നു. *ഒഡീഷയിൽ ഫെനി ചുഴലിക്കാറ്റ് അടിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും വൈദ്യുതി പുനസ്ഥാപിക്കാൻ സാധിക്കാതിരുന്നിട്ട് KSEB ജീവനക്കാർ അവിടെ സൗജന്യമായി സഹായിച്ചതും നമ്മൾ ഓർക്കണം.*
ഈ അടുത്ത് അമേരിക്കയിൽ ബെറിൽ ചുഴലിക്കാറ്റ് അടിച്ചപ്പോൾ ടെക്സാസ് സിറ്റിയിലെ 3 ലക്ഷം വീട്ടിൽ ഒരാഴ്ച കഴിഞ്ഞിട്ടും വൈദ്യുതി പുനസ്ഥാപിക്കാൻ സാധിച്ചില്ല എന്നത് വലിയ വാർത്ത ആയിരുന്നു.
ഈ ഉദാഹരണത്തിൽ നിന്നും നമുക്ക് മനസിലാക്കാൻ പറ്റും ഇന്ന് KSEB ചെയ്യ്ത ജോലിയുടെ വലിപ്പം.
ദുരന്തകാലത്തും അല്ലാത്തയ്പ്പോഴും നമ്മളെ ചേർത്തു പിടിക്കുന്ന KSEB ക്ക് എതിരെ വ്യാജ പ്രചരണത്തിലൂടെ ഹേറ്റ് ക്യാമ്പയിൻ നടത്തുന്നവർക്ക് കൂടിയുള്ള മറുപടിയാണ് ഇന്നത്തെ പ്രവൃത്തിയിലൂടെ അവിടുത്തെ തൊഴിലാളികൾ നമുക്ക് കാണിച്ചു തരുന്നത്.
നന്ദി KSEB ടീം ❤️