KLCA Mattancherry Unit

KLCA Mattancherry Unit Kerala Latin Catholic Association
Our Lady of Life Church & Coonan Kurishu Church, Mattancherry
Diocese of Cochin

 മട്ടാഞ്ചേരി പള്ളി പാരീഷ് ഹാളിൽ.കലാശ പോരാട്ടം ഒന്നിച്ച് കാണാൻ ഏവരെയും ഇടവക പള്ളി അങ്കണത്തിലേക്ക് സ്വാഗതം ചെയ്യുന്നു..ഇന്...
19/07/2026


മട്ടാഞ്ചേരി പള്ളി പാരീഷ് ഹാളിൽ.

കലാശ പോരാട്ടം ഒന്നിച്ച് കാണാൻ ഏവരെയും ഇടവക പള്ളി അങ്കണത്തിലേക്ക് സ്വാഗതം ചെയ്യുന്നു..
ഇന്ന് അർദ്ധരാത്രിയിൽ 12.30ന് ആരംഭിക്കുന്ന വേൾഡ് കപ്പ് ഫൈനൽ മത്സരം ലൈവ് ആയി കാണുവാൻ ഉള്ള അവസരം ഒരുക്കുന്നു.
#ഏവർക്കും_സ്വാഗതം.
ഇടവക പള്ളിയിൽ ഒന്നായിരിക്കാം.

 #ആദരവ്_2026കെ.എൽ.സി.എ ജീവമാത മട്ടാഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ അധ്യായന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് -2 പരീക...
12/07/2026

#ആദരവ്_2026
കെ.എൽ.സി.എ ജീവമാത മട്ടാഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ അധ്യായന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് -2 പരീക്ഷകളിൽ വിജയം കൈവരിച്ച ഇടവകയിലെ മുഴുവൻ വിദ്യാർഥികളെയും ആദരിച്ചു. ഇടവക വികാരി ഫാ. ജേക്കബ് കയ്യാല ആദരവ് 2026 ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡൻറ് ലിനു തോമസ് അധ്യക്ഷത വഹിച്ചു.
ഇടവക സഹവികാരി ഫാ. ജോഷി ഏലശ്ശേരി ആമുഖപ്രഭാഷണം നടത്തി. സി.റ്റി.സി കോൺവെൻറ് മദർ സുപ്പീരിയർ സി. എൽസി ജെയിൻ, യൂണിറ്റ് സെക്രട്ടറി സിന്ധു ജസ്റ്റസ്, യൂണിറ്റ് ജോ.സെക്രട്ടറി കെ.ജി നെൽസൺ, ഫോർട്ടുകൊച്ചി മേഖല സെക്രട്ടറി മെൽവിൻ ജോസഫ്, മേഖല ട്രഷറർ ജോഷി ജോസഫ്, ഇടവക കൺവീനർ പ്രവീൺ ജോസഫ്, യൂണിറ്റ് ട്രഷറർ ആൻറണി കെ.പി എന്നിവർ സംസാരിച്ചു.
കെഎൽസിഎ ഭാരവാഹികളായ ഫെബിൻ ജെറി, ഡിക്സൺ കൂട്ടുങ്കൽ, ബെൻസിഗർ മണപ്പുറത്ത്, ജിനി ജോഷി, മീന ആൻറണി, ലിജി പുന്നക്കൽ, നീതു ഷൈജു, ഷൈജു ആൻറണി, ഡേവിസ് മാത്യു, പി.ജെ ഷാജി, ജെയിംസ് കെ.എഫ്, റോബിൻ പുളിന്തറ, ജെയിംസ് സി.എ, ആൻസൽ മൂസ്, ജേക്കബ് ജീൻ തുടങ്ങിയവർ നേതൃത്വം നൽകി.

 #വിജയികൾക്ക്_അനുമോദനം.
01/07/2026

#വിജയികൾക്ക്_അനുമോദനം.

കെ.എൽ.സി.എ മട്ടാഞ്ചേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വോട്ടർ പട്ടിക പരിശോധിച്ച് വോട്ട് ഉറപ്പു വരുത്തുന്നതിന് വേണ്ടി ഇടവകയിൽ ...
25/01/2026

കെ.എൽ.സി.എ മട്ടാഞ്ചേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വോട്ടർ പട്ടിക പരിശോധിച്ച് വോട്ട് ഉറപ്പു വരുത്തുന്നതിന് വേണ്ടി ഇടവകയിൽ #പൗരാവകാശ_സംരക്ഷണ_യജ്ഞം സംഘടിപ്പിച്ചു.
കെ.എൽ.സി.എ യൂണിറ്റ് ഡയറക്ടർ ഫാ. സജു ആന്റണി പുന്നക്കാട്ടുശേരി പരിപാടിയുടെ ഉത്‌ഘാടനം നിർവഹിച്ചു.
യൂണിറ്റ് പ്രസിഡന്റ് ലിനു തോമസ് അദ്ധ്യക്ഷത വഹിച്ചു. നീതു ഷൈജു, ആന്റണി കെ.പി, ഡിക്‌സൺ കൂട്ടുങ്കൽ, സിന്ധു ജസ്റ്റസ്, ജോസഫ് പ്രവീൺ, ജെയിംസ് കെ.എഫ്, ബെൻസിഗർ മണപ്പുറത്ത്, കെ.ജി നെൽസൺ, ഡേവിസ് മാത്യു, ജോഷി എം.എ, ജിനി ജോസഫ് ഡേവിസ് മാത്യു, ആൻസിൽ എം.പി തുടങ്ങിയവർ നേതൃത്വം നൽകി. BLOമാരായ ഷൈജി ജോസഫ്, ജെൻസി ജോർജ്, മിൻസി എം തുടങ്ങിയവരുടെ സഹകരണം പ്രസ്ഥാനത്തോടൊപ്പം ഉണ്ടായിരുന്നു.

 #പൗരാവകാശ_സംരക്ഷണ_യജ്ഞം. കെ.എൽ.സി.എ മട്ടാഞ്ചേരി. ഇലക്ഷൻ കമ്മീഷൻ സമഗ്ര വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി, നമ്മൾ എല...
21/01/2026

#പൗരാവകാശ_സംരക്ഷണ_യജ്ഞം.
കെ.എൽ.സി.എ മട്ടാഞ്ചേരി.

ഇലക്ഷൻ കമ്മീഷൻ സമഗ്ര വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി, നമ്മൾ എല്ലാവരും BLOമാർ വഴി ഫോമുകൾ പൂരിപ്പിച്ചു നല്കിയിട്ടുണ്ടാകുമല്ലോ. ഇതേതുടർന്ന് ഇലക്ഷൻ കമ്മീഷൻ കരട് വോട്ടർ പട്ടിക പ്രസദ്ധീകരിച്ചിട്ടുമുണ്ട്.
ആ പട്ടികയിൽ പേരുള്ളവർക്കു മാത്രമാണ് വരുന്ന തെരഞ്ഞെടുപ്പുകളിൽ വോട്ടവകാശം ഉണ്ടായിരിക്കുകയുള്ളൂ.. ഇതിനായി ഇലക്ഷൻ കമ്മീഷൻ പറഞ്ഞിരിക്കുന്ന അവസാന തിയതി ജനുവരി 30 വരെയാണ്.

ആ കരട് ലിസ്റ്റിൽ നമ്മടെയൊക്കെ പേരുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പുറത്താക്കപ്പെട്ടിട്ടുണ്ടോ എന്നും പലർക്കും അറിയില്ല. നമ്മുടെ സമുദായ അംഗങ്ങളുടെ ഒരാളുടെ പോലും പേര് വിട്ടുപോകാതെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നുറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്.

ആയതിനാൽ നിങ്ങളെ സഹായിക്കുവാൻ വേണ്ടി വരുന്ന ജനുവരി 25 ഞായറാഴ്ച KLCA മട്ടാഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ BLOമാരായി പ്രവർത്തിക്കുന്ന ഇടവക അംഗങ്ങളായ വ്യക്തികളുടെ സഹകരണത്തോടെ ഒരു ഹെല്പ് ഡെസ്ക് രാവിലെ 6.30നും 9.15നും ഉള്ള കുർബാനയ്ക്കു ശേഷം ഇടവക പള്ളിയിൽ ഉണ്ടായിരിക്കുന്നതാണ്.

പരിശോധിക്കണം എന്നാഗ്രഹമുള്ളവർ അവരവരുടെ തിരിച്ചറിയൽ കാർഡോ,
അല്ലായെങ്കിൽ BLOമാർ നിങ്ങൾക്ക് നൽകിയിട്ടുള്ള ഫോമിന്റെ കോപ്പിയോ നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.

😡😡
30/12/2025

😡😡

#ബിനാലെ_കലയെ_വ്യഭിചരിക്കുന്നു.

കലയെന്ന പേരിൽ എന്തും പ്രദർശിപ്പിക്കാനുളള ഇടമായി ബിനാലെയെ മാറ്റരുതെന്ന് KLCA കൊച്ചി രൂപത സമിതി.

ക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രം ക്രൈസ്തവരും, ലോകജനതയും ഹൃദയത്തോട് ചേർത്തു സൂക്ഷിക്കുന്നതാണ്. ആ കലാസൃഷ്ടിയെ കാഴ്ചക്കാരിൽ അറപ്പും വെറുപ്പുമുണ്ടാക്കുന്ന തരത്തിൽ ചിത്രീകരിക്കുന്നതിൽ കലാകാരൻ നടത്തിയിട്ടുള്ള ശ്രമം അത്യന്തം അപകടകരവും മത വികാരത്തെ ആഴത്തിൽ മുറിപ്പെടുത്തുന്നതുമാണ്.

ഒരു മത വിശ്വാസസമൂഹത്തെ മുഴുവൻ വ്രണപ്പെടുത്തുന്ന കലാ സൃഷ്ടി പ്രദർശിപ്പിക്കുന്നതിന് അനുമതി നൽകിയ ബിനാലെയുടെ നടത്തിപ്പുകാർ, മേൽ കലാസൃഷ്ടി നീക്കം ചെയ്യുന്നതിനും തെറ്റുതിരുത്തി മാപ്പു പറയുന്നതിനും തയ്യാറാകണമെന്ന് KLCA കൊച്ചി രൂപത സമതി ആവശ്യപ്പെട്ടു.

പുതുവത്സര ആഘോഷങ്ങളുടെ തിരക്കിലായിരിക്കുന്ന ഫോർട്ടുകൊച്ചിയുടെ സമാധാന അന്തരീക്ഷത്തെ തകർക്കാനും ആഘോഷങ്ങളെ കളങ്കപ്പെടുത്താനും നടത്തുന്ന മനപ്പൂർവ്വമായ നീക്കങ്ങളുടെ ഭാഗമാണോ ഇതെന്ന് സംശയിക്കേണ്ടിയിക്കുന്നു. ആയതിനാൽ ജില്ലാ കളക്ടർ ഈ വിഷയത്തിൽ ഇടപെടണമെന്നും വിവാദ കലാസൃഷ്ടി നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നും KLCA കൊച്ചി രൂപത സമിതി ആവശ്യപ്പെട്ടു.

KLCA മട്ടാഞ്ചേരി പ്രവർത്തന ഫണ്ട് ശേഖരണാർത്ഥം പുറത്തിറക്കിയ സമ്മാന കൂപ്പൺ നറുക്കെടുപ്പ്.ക്രിസ്തുമസ് പാതിര കുർബാനയ്ക്ക് ശേ...
28/12/2025

KLCA മട്ടാഞ്ചേരി പ്രവർത്തന ഫണ്ട് ശേഖരണാർത്ഥം പുറത്തിറക്കിയ സമ്മാന കൂപ്പൺ നറുക്കെടുപ്പ്.
ക്രിസ്തുമസ് പാതിര കുർബാനയ്ക്ക് ശേഷം പള്ളി മുറ്റത്ത് നടത്തപ്പെട്ടു.

25/12/2025

 ിയിൽ.KLCA മട്ടാഞ്ചേരി യൂണിറ്റ്. ❤️
08/12/2025

ിയിൽ.
KLCA മട്ടാഞ്ചേരി യൂണിറ്റ്. ❤️

KLCA മട്ടാഞ്ചേരി യൂണിറ്റ്, അഭിവന്ദ്യ കൊച്ചി മെത്രാൻ റൈറ്റ് റവ ഡോ. ആന്റണി കാട്ടിപ്പറമ്പിൽ പിതാവിന്റെ മെത്രാഭിഷേക കർമ്മത്ത...
07/12/2025

KLCA മട്ടാഞ്ചേരി യൂണിറ്റ്, അഭിവന്ദ്യ കൊച്ചി മെത്രാൻ റൈറ്റ് റവ ഡോ. ആന്റണി കാട്ടിപ്പറമ്പിൽ പിതാവിന്റെ മെത്രാഭിഷേക കർമ്മത്തിന്റെ ഭാഗമായി പുറത്തിറക്കിയ സ്പെഷ്യൽ പതിപ്പിന്റെ പ്രകാശന കർമ്മം മോൺ. ആന്റണി തച്ചാറ നിർവഹിക്കുന്നു.

Address

Mattancheri
682002

Website

Alerts

Be the first to know and let us send you an email when KLCA Mattancherry Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share