27/07/2022
അറ്റുപോകാത്ത ഓർമ്മകൾ"എന്ന ജോസഫ് മാഷിന്റെ ആത്മകഥ ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ അതെ ദിവസം തന്നെയാണ് ഒരു 11 വയസ്സുകാരന്റെ ജീവിതവും അറ്റുപോയത്.അവന്റെ ആത്മകുറിപ്പുകൾ ഇനി ആരെഴുതാൻ.....?
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, കാടപ്പടി ( എന്റെ നാട്ടുകാരൻ ) സ്വദേശി മൊയ്‌ദീൻ സ്വാലിഹ് എന്ന ഖുർആൻ മനഃപാഠമാക്കാൻ ഒരു ഖുർആൻ പഠന സ്ഥാപനത്തിൽ ചേർക്കപ്പെട്ട 11 വയസ്സുകാരനാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണങ്ങൾ അറിയതെ പ്രതികരിക്കുന്നത് ഉചിതമല്ല എന്നറിയുന്നത് കൊണ്ട് കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുക മാത്രം ചെയ്യുന്നു 🙏🏻
ഈ അവസരത്തിൽ ചില സത്യങ്ങൾ കൂടെ ഇവിടെ എഴുതണം എന്ന് തോന്നി, നിങ്ങൾക്ക് സ്വീകരിക്കാം അല്ലകിൽ തള്ളിക്കളയാം. ഇനിയും നിങ്ങളുടെ ചെവികളും ചിന്തകളും അടച്ചു പിടിക്കാം.
ഒരു പതിനൊന്നു വയസുകാരൻ തൂങ്ങി മരിച്ചിട്ടുണ്ടെങ്കിൽ അവൻ സാമ്പത്തീകമായി വലിഞ്ഞു മുറുകിക്കാണും എന്ന് വിശ്വസിക്കാൻ കഴിയില്ല. മറിച്ചു ശരീരകവും മനസ്സ്വീകവുമായ മറ്റു സംഘർഷങ്ങളായിരിക്കും അവനെ കൊണ്ട് ഈ ഒരു തീരുമാനം എടുപ്പിച്ചിട്ടുണ്ടാകുക.
എന്നെ 11 ആം വയസ്സിൽ മതപഠനത്തിനായി ചെമ്മാട് നിലകൊള്ളുന്ന Darul huda Islamic university യിൽ കൊണ്ടിടുമ്പോൾ എന്റെ batch ലും ഉണ്ടായിരുന്നു ഇതുപോലെ യുള്ള ഖുർആൻ മനഃപാഠമാക്കാൻ 8 ആം വയസ്സിൽ അവിടെ എത്തിച്ചേർന്ന ചില വിദ്യാർഥികൾ.അവർ അവരുടെ school വിദ്യാഭ്യാസം 2 or 3 ക്ലാസ്സുകളിൽ നിന്നും വെട്ടികൊണ്ടുവരപ്പെട്ടവർ ആണ്.ആദ്യമെല്ലാം ഇച്ചിരി seniority കാണിച്ചെങ്കിലും പിന്നീട് അവരെ അടുത്തറിഞ്ഞു. സത്യത്തിൽ പിന്നീട് അങ്ങോട്ടുള്ള നീണ്ട മതപഠന കാലത്തിൽ ഞങ്ങൾ അനുഭവിക്കുന്നത് തന്നെയായിരുന്നു അവർ നേരത്തെ അനുഭവിച്ചിരുന്നത്. പക്ഷെ അസ്സഹനീയമായി മർദിക്കുന്ന പുതിയ താരോതയങ്ങൾ ഓരോ വർഷവും പ്രത്യക്ഷപ്പെടുമ്പോഴും ഇവിർ ഇടയ്ക്കിടയ്ക്ക് അവരുടെ hifz കാലം ഓർമിപ്പിക്കുമായിരുന്നു.അത്രയും കഠിനമാണ് ആ കാലം എന്ന് പറയാൻ.
ഒരു 8 വയസുകാരൻ സ്വന്തം കുടുംബത്തിൽ നിന്നും സുഹൃത്തുകളിൽ നിന്നും മാറി, എല്ലാം സ്വന്തമായി ചെയ്തു തുടങ്ങുന്നു.ബാല്യകാലത്തിന്റെ സന്തോഷങ്ങൾ വെടിഞ്ഞു ഒരു തടവുകാരന്റെ ജീവിതം ആരംഭിക്കുന്നു.
സ്വന്തം വസ്ത്രങ്ങൾ അലക്കി വ്യത്തിയാക്കുന്നതു മാത്രമല്ല ഇടക്കിടക്ക് തന്റെ ആദ്യപകന്റെ വസ്ത്രങ്ങൾ കൂടെ അലക്കാൻ ആ പാവങ്ങൾ നിർബന്ധിതരാകുന്നു.
ഒന്നാം ക്ലാസ്സിൽ (11 വയസ്സ് ) ഇരിക്കുമ്പോയാണ് ഒരധ്യാപകൻ ക്ലാസ്സിൽ വന്നിട്ട് guy s*x നെ കുറിച്ച് വല്ലാതെ സംസാരിച്ചത് 😄 ( s*x education എല്ലാം അവിടെ ഉണ്ട് മോനെ 🤣 ) പുള്ളിക്കാരൻ ഇടക്കിടക്കിടക്ക് ഞങ്ങളുടെ ക്ലാസ്സിലെ ഈ hifz കുട്ടികളുടെ പേര് വിളിച്ചുകൊണ്ട് അവർക്ക് warning കൊടുക്കുന്നുണ്ടായിരുന്നു. അന്ന് പക്ഷെ എന്തിനാണ് ഇവരുടെ പേരുകൾ വിളിക്കുന്നത് എന്ന് പോലും മനസ്സിൽ ആയില്ല. പക്ഷെ പിന്നീട് class കൾ മാറി വന്നപ്പോഴാണ് ആ ചെറിയ പ്രായത്തിൽ അവരുടെ ശരീരങ്ങൾ ചില അദ്ധ്യാപകരാൽ ചൂഷണം ചെയ്യപ്പെട്ടിരുന്നു എന്ന സത്യം അവർ തുറന്നു പറയുന്നത്.പക്ഷെ അപ്പോയേക്കും നമ്മളും ആ campus ജീവിതത്തിന്റെ ഭാഗമായിമാറിയിട്ടുണ്ടാകും എന്നതാണ് സത്യം.
മനസ്സീകമായും ശാരീരികമായും അധ്യാപകരിൽ നിന്നും ലഭിക്കുന്ന അസ്സഹനീയമായ പീഡനങ്ങൾ കേൾക്കാൻ പോലും മതത്തിന്റെയും പുരോഹിത വർഗ്ഗത്തിന്റെയും കൈകളിൽ അമർന്നു പോയ രക്ഷിതാക്കൾ തയ്യാറല്ല എന്ന് പറയുന്നതാണ് ശരി. അവസാനം മനം മടുത്തു നാട് വിട്ടു പോകുന്നവർ, ഒളിച്ചോടുന്നവർ, ആത്മഹത്യക്ക് പോലും ശ്രമിക്കുന്നവർ അങ്ങനെ ഒത്തിരി ഒത്തിരി.എന്റെ ഒരു senior രക്ഷപെടാൻ വേണ്ടി 1st floor ൽ നിന്നും ചാടിയിട്ട് പോലുമുണ്ട്.
അസ്സഹനീയമായ ഒറ്റപ്പെടൽ, അല്ലകിൽ ശരീരികവും മാനസീകവുമായ പീഡനം ഇതായിരിക്കാം അവനെയും ഈ ഒരു തീരുമാനത്തിലേക്ക് എത്തിച്ചത്.
രക്ഷിതാക്കളോട്...... 🙏🏻
ഒരു കാര്ര്യം തുറന്നു പറയാം.... Quality education നിഷേധിച്ചുകൊണ്ടു ഈ രീതിയിൽ നിങ്ങൾ കുട്ടികളെ വളർത്തുന്നത്, മതത്തിനു വേണ്ടി വിൽക്കുന്നത്, ആ കുഞ്ഞുങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാകും, ഇനിയുള്ള കാലത്തിൽ പ്രതേകിച്ചും.... 🙏🏻
🖋️askar ali