DYFI CSEZ യൂണിറ്റ്

DYFI CSEZ യൂണിറ്റ് youth organization

DYFI തൃക്കാക്കര ബ്ലോക്ക് കമ്മിറ്റിയെ ഇവർ നയിക്കും.
28/01/2026

DYFI തൃക്കാക്കര ബ്ലോക്ക് കമ്മിറ്റിയെ ഇവർ നയിക്കും.

25/01/2026
റെയിൽവേയുടെ കൊള്ള അവസാനിപ്പിക്കുക.തോന്നുന്ന പടി റെയിൽവേ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്ന ഇന്ത്യൻ റെയിൽവേ നടപടി അവസാനിപ്...
23/12/2025

റെയിൽവേയുടെ കൊള്ള അവസാനിപ്പിക്കുക.
തോന്നുന്ന പടി റെയിൽവേ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്ന ഇന്ത്യൻ റെയിൽവേ നടപടി അവസാനിപ്പിക്കുക: ഡിവൈഎഫ്ഐ

2025-26 സാമ്പത്തിക വർഷം തന്നെ രണ്ട് തവണയാണ് നിരക്കുകൾ വർദ്ധിപ്പിച്ചിരിക്കുന്നത്. നേരത്തെ ജൂലൈ മാസത്തിൽ കിലോമീറ്റർ ഒന്നിന് ജനറൽ ടിക്കറ്റിൽ ഒരുപൈസയും മെയിൽ-എക്സ്പ്രസുകളിലെ നോൺ എ.സി കോച്ചുകളിലും എല്ലാ ട്രെയിനുകളിലെയും എ.സി കോച്ചുകളിലും രണ്ടു പൈസയും വർധിപ്പിച്ചിരുന്നു. ഇപ്പോൾ ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ ആക്കിയിരിക്കുന്ന വർദ്ധനപ്രകാരം ഓർഡിനറി ക്ലാസിന് കിലോമീറ്റർ ഒന്നിന് ഒരു പൈസയും മെയിൽ-എക്സ്പ്രസ് ട്രെയിനുകളിലെ നോൺ എ.സി കോച്ചുകളിലും എല്ലാ ട്രെയിനുകളിലെയും എ.സി കോച്ചുകളിലും രണ്ടു പൈസയുമാണ് കൂടുക. കേൾക്കുമ്പോൾ ചെറിയ വർദ്ധന എന്ന് തോന്നുമെങ്കിലും ഒരു സാമ്പത്തിക വർഷം തന്നെ രണ്ടുവട്ടം വർദ്ധന എന്നത് അസാധാരണമാണ്. പെട്രോൾ വില വർധന മോഡലിൽ അടിക്കടി വില വർധിപ്പിച്ച് ഇതൊരു സ്വാഭാവികമായ രീതിയാണ് എന്ന് ജനങ്ങൾക്ക് തോന്നലുണ്ടാക്കിയെടുക്കുന്ന രീതിയാണ് ഇപ്പോൾ ട്രെയിൻ യാത്രാക്കൂലിയുടെ കാര്യത്തിലും കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. മുമ്പ് റെയിൽ ബഡ്ജറ്റ് ഉണ്ടായിരുന്ന കാലത്ത് യാത്രാകൂലി വർദ്ധിപ്പിക്കണമെങ്കിൽ ബഡ്ജറ്റിലൂടെയാണ് സാധ്യമാകുക എന്നതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ കുറെക്കൂടി നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. കൂലി വർദ്ധിപ്പിക്കുക എന്നത് ഒരു ദൈനംദിന രീതിയാക്കുന്ന പെട്രോൾ - ഡീസൽ മോഡൽ ട്രെയിൻ യാത്രക്കാരുടെ മേൽ അടിച്ചേൽപ്പിക്കുന്നത് അങ്ങേയറ്റം ജനദ്രോഹമാണ്.
കയ്യും കണക്കുമില്ലാതെ ചാർജ് വർധിപ്പിക്കുന്ന പ്രീമിയം തത്കാൽ, അവധിക്കാല ഒഴിവുദിന തിരക്ക് ഒഴിവാക്കാനുള്ള പ്രത്യേക ട്രെയിനുകളിലെ സ്പെഷ്യൽ ഫെയർ, വെയ്റ്റിംഗ് ലിസ്റ്റ് പാസഞ്ചർമാറിൽ നിന്ന് ഈടാക്കുന്ന ഉയർന്ന റദ്ദാക്കൽ കൂലി തുടങ്ങി ഒട്ടേറെ വഴികളിൽ വലിയ കൊള്ളയാണ് റെയിൽവേ നിലവിൽ യാത്രക്കാരിൽ നിന്നും ഈടാക്കുന്നത്. എറണാകുളം മുതൽ ബാംഗ്ലൂർ വരെയുള്ള സാധാരണ ട്രെയിനുകളിൽപോലും പ്രീമിയം തത്കാൽ നിരക്ക് ആറായിരത്തിന് മുകളിലാണ്. ബാംഗ്ലൂരിൽ നിന്ന് കൽക്കത്തയിലേക്ക് പ്രീമിയം തത്കാലിനത്തിൽ 10000 രൂപയ്ക്ക് മുകളിലാണ് ടിക്കറ്റ് നിരക്ക് എന്നത് ഈ അടുത്തകാലത്ത് വാർത്തയായിരുന്നു. വിമാനങ്ങൾക്ക് തിരക്കിനനുസരിച്ച് റേറ്റ് കൂടുന്ന ഡൈനാമിക് പ്രൈസിംഗ് മോഡലാണ് ട്രെയിനുകളിലും റെയിൽവേ ഈടാക്കുന്നത്. ക്രിസ്മസ് അവധിക്കാലത്തെ തിരക്കൊഴിവാക്കാൻ ഇപ്പോൾ മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും പ്രഖ്യാപിച്ച സ്പെഷ്യൽ ട്രെയിനുകളിൽ മുഴുവൻ സീറ്റുകളിലും തത്കാൽ നിരക്കാണ് വാങ്ങിക്കുന്നത്. ഇതിനെല്ലാം പുറമേയാണ് ഒരു വർഷം 1200 കോടി രൂപ ശരാശരി വെയിറ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാരിൽ നിന്ന് ടിക്കറ്റ് ഉറപ്പാവാത്തതിന്റെ പേരിൽ മാത്രം വാങ്ങിക്കുന്നത്. ഇന്ത്യയിലെ കോടിക്കണക്കിന് സാധാരണ മനുഷ്യരുടെ ഏറ്റവും പ്രധാനപ്പെട്ട യാത്രാ ഉപാധിയായി ഇന്ത്യൻ റെയിൽവേയെ നിലനിർത്തേണ്ടതുണ്ട്. അശാസ്ത്രീയവും ജനങ്ങളെ കൊള്ളയടിക്കുന്നതുമായ വരുമാന രീതികളിൽ നിന്ന് ഇന്ത്യൻ റെയിൽവേ പിന്തിരിയണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതൃത്വത്തിൽ ഡിസംബർ 24ന് ജില്ലാ കേന്ദ്രങ്ങളിൽ യുവജന പ്രതിഷേധം സംഘടിപ്പിക്കും.

🚩നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനം 🚩🚩🚩🚩
25/11/2025

🚩നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനം 🚩🚩🚩🚩

ത്യാഗസുരഭില പോരാട്ടങ്ങളുടെ നാല്പത്തിയഞ്ച് വർഷങ്ങൾ..നവംബർ 3ഡിവൈഎഫ്ഐസ്ഥാപകദിനം
03/11/2025

ത്യാഗസുരഭില പോരാട്ടങ്ങളുടെ നാല്പത്തിയഞ്ച് വർഷങ്ങൾ..

നവംബർ 3
ഡിവൈഎഫ്ഐ
സ്ഥാപകദിനം

ഡിവൈഎഫ്ഐ തിരുവനന്തപുരം നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ റെഡ് കെയർ ആംബുലൻസ് തീവച്ച് നശിപ്പിച്ച എസ്ഡിപിഐ നടപടി മനുഷ്യത്വ...
20/10/2025

ഡിവൈഎഫ്ഐ തിരുവനന്തപുരം നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ റെഡ് കെയർ ആംബുലൻസ് തീവച്ച് നശിപ്പിച്ച എസ്ഡിപിഐ നടപടി മനുഷ്യത്വവിരുദ്ധവും പ്രതിഷേധാർഹവുമാണ്.
നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസാണ് കത്തിച്ചത്. ഡിവൈഎഫ്ഐ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി പാവപ്പെട്ട രോഗികൾക്ക് അഭയവും ആശ്വാസവുമായ ആംബുലൻസ് സർവീസിനെതിരെ നടന്ന ആക്രമണം എസ്ഡിപിഐയുടെ മാനവിക വിരുദ്ധ മുഖമാണ് കാണിക്കുന്നത്. ഡിവൈഎഫ്ഐ ഏറ്റെടുക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ജനങ്ങൾക്കിടയിൽ ലഭിക്കുന്ന സ്വീകാര്യതയും മതിപ്പും കണ്ട് വിളറി പൂണ്ട ഇത്തരം വർഗീയ ഭീകരവാദ - വലതുപക്ഷ സംഘങ്ങൾ ഇത്തരത്തിലുള്ള ആക്രമണങ്ങൾക്ക് നേതൃത്വം നൽകുകയാണ് ഇത് തുടർന്നാൽ യുവജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. ഇത്തരം തീവ്രവാദികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും സമഗ്ര അന്വേഷണം നടത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

മാനവികതയുടെ പ്രകാശം പകർന്ന് ദീപാവലി ആഘോഷിക്കാം സ്നേഹവും. സഹോദര്യവും പുലരട്ടെ ഏവർക്കും ദീപാവലി ആശംസകൾDYFI CSEZ unit
20/10/2025

മാനവികതയുടെ പ്രകാശം പകർന്ന് ദീപാവലി ആഘോഷിക്കാം സ്നേഹവും. സഹോദര്യവും പുലരട്ടെ ഏവർക്കും ദീപാവലി ആശംസകൾ
DYFI CSEZ unit

28/09/2025

സെപ്തംബർ 28
ധീര വിപ്ലവകാരി ഭഗത് സിംഗിൻ്റെ ജന്മദിനം

കൂത്തുപറമ്പ് ജീവിക്കുന്ന രക്തസാക്ഷിയായിരുന്ന സഖാവ് പുഷ്പൻ്റെ അനുസ്മരണ ദിനം
28/09/2025

കൂത്തുപറമ്പ് ജീവിക്കുന്ന രക്തസാക്ഷിയായിരുന്ന സഖാവ് പുഷ്പൻ്റെ അനുസ്മരണ ദിനം

Address

Kakkanad
Kochi

Website

Alerts

Be the first to know and let us send you an email when DYFI CSEZ യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share