ABVP KASARGOD

ABVP KASARGOD Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ABVP KASARGOD, Youth Organization, Abvp Office Kasargod opp Indusund bank, Beeranthabail, Kasaragod, Kasaragod.

Official Handle of ABVP Kasargod (District):
The World's Largest Student Organization.
ജ്ഞാനം • ശീലം • ഏകത
ABVP Kerala | Akhil Bharatiya Vidyarthi Parishad (ABVP)

https://x.com/abvpkasargod
https://www.instagram.com/abvpkasargod

KALAM EXCELLENCE AWARD 2026 ✨10,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന സദസ്.രജിസ്ട്രേഷൻ ക്ഷണിക്കുന...
12/07/2026

KALAM EXCELLENCE AWARD 2026 ✨

10,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന സദസ്.

രജിസ്ട്രേഷൻ ക്ഷണിക്കുന്നു :
https://forms.gle/mczd8SornqhtBQ6i9

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
ധീരജ് : 9544817131
ഹർഷിനി : 8089961200

KALAM EXCELLENCE AWARD 2026 ✨10,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന സദസ്.രജിസ്ട്രേഷൻ ക്ഷണിക്കുന...
10/07/2026

KALAM EXCELLENCE AWARD 2026 ✨

10,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന സദസ്.

രജിസ്ട്രേഷൻ ക്ഷണിക്കുന്നു :
https://forms.gle/mczd8SornqhtBQ6i9

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
ധീരജ് : 9544817131
ഹർഷിണി : 8089961200

ജൂലൈ 09എബിവിപി സ്ഥാപന ദിനം ദേശീയ വിദ്യാർത്ഥി ദിനം എബിവിപി സ്ഥാപനദിനത്തോട് അനുബന്ധിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പതാ...
09/07/2026

ജൂലൈ 09
എബിവിപി സ്ഥാപന ദിനം
ദേശീയ വിദ്യാർത്ഥി ദിനം

എബിവിപി സ്ഥാപനദിനത്തോട് അനുബന്ധിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി



ജൂലൈ 09 ദേശീയ വിദ്യാർത്ഥിദിനം 78-ാമത് എബിവിപി സ്ഥാപന ദിനം
08/07/2026

ജൂലൈ 09
ദേശീയ വിദ്യാർത്ഥിദിനം
78-ാമത് എബിവിപി സ്ഥാപന ദിനം


എബിവിപി കാസറഗോഡിനെ ഇനി ഇവർ നയിക്കും... ✊അഭിനന്ദനങ്ങൾ ✨
03/07/2026

എബിവിപി കാസറഗോഡിനെ ഇനി ഇവർ നയിക്കും... ✊

അഭിനന്ദനങ്ങൾ ✨

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സ്ഥാപകൻ ഡോ.കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ സ്മൃതി ദിനമാണ് ഇന്ന്.ആത്മവിസ്മൃതിയിലാണ്ടു പോയ ഒര...
21/06/2026

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സ്ഥാപകൻ ഡോ.കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ സ്മൃതി ദിനമാണ് ഇന്ന്.
ആത്മവിസ്മൃതിയിലാണ്ടു പോയ ഒരു ജനതയ്‌ക്ക് സമന്വയത്തിന്റെയും സമർപ്പണ ത്തിന്റെയും സ്വാഭിമാനത്തിന്റെയും സന്ദേശങ്ങൾ പകർന്നു നൽകാൻ ലക്ഷ്യമിട്ട് 1925 ലാണ് ഡോ കേശവബലിറാം.
എല്ലാം രാഷ്‌ട്രത്തിന്റേതാണ് എന്ന് ചിന്തിക്കുന്ന ഒരു തലമുറ ഉയർന്ന് വന്നില്ലെങ്കിൽ സ്വാതന്ത്ര്യം ലഭിച്ചാലും ഭാരതം വീണ്ടും അടിമത്തത്തിലകപ്പെടും എന്ന് തിരിച്ചറിഞ്ഞ ആ ക്രാന്തദർശി 1925 സെപ്റ്റംബർ 27 ന് നാഗപ്പൂരിലെ മോഹിതെവാഡയിലെ മൈതാനത്ത് ആദ്യത്തെ ‘ശാഖ’ യ്‌ക്ക് തുടക്കമിട്ടു . കേവലം കൗമാരക്കാരായ വിരലിലെണ്ണാവുന്ന ബാലന്മാരെ വച്ചു തുടങ്ങിയ ആ സംഘടനയുടെ ഇന്നത്തെ സ്ഥിതി ഡോക്ടർജിയുടെ ദീർഘവീക്ഷണത്തെ തുറന്നു കാട്ടുന്നുണ്ട്
പ്രസിദ്ധിക്ക് നേരേ മുഖം തിരിച്ച് സാമൂഹികവും മാനുഷികവും രാഷ്‌ട്രീയവുമായ എല്ലാ കാര്യങ്ങളിലും ഇടപെട്ട് അവിരാമമായി പ്രവർത്തിച്ച അദ്ദേഹം സ്വാനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ടാണ് സംഘം സ്ഥാപിച്ചത് . അതിന്റെ എല്ലാ ഘടകങ്ങളിലും ദേശീയത ഇണക്കിച്ചേർക്കാൻ അദ്ദേഹം യത്‌നിച്ചു . തന്റെ അഭാവത്തിലും യാതൊരു പരിക്കുമേൽക്കാതെ മുന്നോട്ട് പോകുന്ന വിധത്തിൽ കുറ്റമറ്റതായി സംഘത്തെ രൂപകൽപ്പന ചെയ്‌തെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു . കാലത്തിനൊത്ത് പൊരുത്തപ്പെട്ട് വളരാനും പടർന്ന് പന്തലിക്കാനും കഴിയുന്ന ഒരു ചെടിയെയാണ് അദ്ദേഹം ഭാരതത്തിന്റെ മണ്ണിലുറപ്പിച്ചത്
ഒരിക്കൽ ഗാന്ധിജിയെ സന്ദർശിച്ച ഡോക്ടർജിയോട് ആർ എസ് എസിനെ പറ്റിയുള്ള എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞ ശേഷം ഗാന്ധിജി ഇങ്ങനെ അനുഗ്രഹിച്ചു . ‘ ഡോക്ടർജീ നിങ്ങളുടെ സ്വഭാവവും നിസ്വാർത്ഥമായ സേവന വ്യഗ്രതയും മൂലം നിങ്ങൾ വിജയിക്കുമെന്നതിൽ സംശയമില്ല ‘ മഹാത്മജിയുടെ പ്രവചനം സത്യമായി ഭവിക്കുകയും ചെയ്തു
1940 ജൂൺ 21 ന് ലോകത്തോട് വിടപറഞ്ഞിട്ടും അദ്ദേഹത്തിന്റെ സ്വപ്നസാക്ഷാത്കാരത്തിനായി ആദർശനിഷ്ഠയോടെ മുന്നേറുന്നവരുടെ ഹൃദയങ്ങളിൽ അനന്തമായ ആവേശത്തിന്റെ പ്രേരണാ ശ്രോതസ്സായി ഡോക്ടർ കേശവ ബലിറാം ഹെഡ്‌ഗേവാർ ഇന്നും ജീവിക്കുന്നു.

20/06/2026

വിദ്യാർത്ഥികളോടൊപ്പമാണെന്നും,
പി.എം ശ്രീ യിൽ പിന്നോട്ടില്ല…


ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം ; എബിവിപി കേരള സർക്കാർ ...
17/06/2026

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം ; എബിവിപി

കേരള സർക്കാർ പി.എം.ശ്രീ (PM SHRI) പദ്ധതിയുമായി മുന്നോട്ട് പോകാനും സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന വിദ്യാഭ്യാസ വികസന അവസരങ്ങൾ പ്രയോജനപ്പെടുത്താനും തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി യദു കൃഷ്ണൻ. കേരളത്തിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളും അവസരങ്ങളും ഉറപ്പാക്കുന്ന പി.എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനായി സമാനതകളില്ലാത്ത പോരാട്ടമാണ് കഴിഞ്ഞ കാലങ്ങളിൽ എബിവിപി നടത്തിയത്. മറ്റെല്ലാ വിദ്യാർത്ഥി സംഘടനകളും പദ്ധതിയെ എതിർത്തപ്പോൾ എബിവിപി മാത്രമാണ് പി. എം ശ്രീ നടപ്പിലാക്കണം എന്ന നിൽപാട് സ്വീകരിച്ചത്. മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ നേരിൽ കണ്ട് പല തവണ ആവശ്യമുന്നയിക്കുകയും നിരവധി പ്രക്ഷോഭ പരിപാടികളും സംഘടിപ്പിച്ച് പോലീസ് മർദനങ്ങളും ലാത്തിച്ചാർജും നേരിട്ടു. സമരങ്ങളുടെ ഭാഗമായി ഇരുപത്തഞ്ചിലധികം പ്രവർത്തകരാണ് കേരളത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ജയിൽവാസം അനുഷ്ഠിച്ചത്. മുൻ സംസ്ഥാന സെക്രട്ടറി അടക്കമുള്ള ആളുകൾക്ക് നേരെ ഗുണ്ടാ ആക്രമണം പോലുമുണ്ടായി. എടുത്ത നിലപാടിൽ ഉറച്ച് നിന്ന് എബിവിപി മുന്നോട്ട് വച്ച സമ്മർദ്ദത്തിന്റെ ഫലം കൂടിയാണ് ഈ അനുകൂല തീരുമാനം.

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുക, ആധുനിക അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുക, സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കേന്ദ്ര സർക്കാർ പി.എം.ശ്രീ പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ ആയിരക്കണക്കിന് വിദ്യാലയങ്ങൾ ഈ പദ്ധതിയുടെ ഗുണഫലങ്ങൾ അനുഭവിക്കുമ്പോൾ, രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിലെ വിദ്യാർത്ഥികളെ ഈ അവസരങ്ങളിൽ നിന്ന് അകറ്റി നിർത്താനുള്ള മുൻകാല സമീപനം നിർഭാഗ്യകരമായിരുന്നു. വിദ്യാർത്ഥികളുടെ ഭാവിയും വിദ്യാഭ്യാസ പുരോഗതിയും മുൻനിർത്തി സർക്കാർ യാഥാർത്ഥ്യബോധത്തോടെയുള്ള തീരുമാനം കൈക്കൊണ്ടത് അഭിനന്ദനാർഹമാണ്. വിദ്യാഭ്യാസ രംഗത്ത് കേന്ദ്ര-സംസ്ഥാന സഹകരണത്തിലൂടെ കൂടുതൽ വികസന പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കുന്നതിനും ഈ തീരുമാനം വഴിയൊരുക്കുമെന്ന് എ.ബി.വി.പി വിശ്വസിക്കുന്നു.

പി.എം.ശ്രീ പദ്ധതിയെ കുറിച്ച് അനാവശ്യ ഭീതിയും തെറ്റായ പ്രചാരണങ്ങളും നടത്തി വിദ്യാർത്ഥികളുടെ അവസരങ്ങൾ നിഷേധിക്കാൻ ശ്രമിച്ചവർ ഇപ്പോൾ ആത്മപരിശോധന നടത്തണം. വിദ്യാർത്ഥികളുടെ ക്ഷേമത്തിനും വിദ്യാഭ്യാസ നിലവാര വർധനയ്ക്കും ഉപകരിക്കുന്ന എല്ലാ പദ്ധതികൾക്കും രാഷ്ട്രീയ ഭിന്നതകൾക്ക് അതീതമായി പിന്തുണ നൽകേണ്ടതുണ്ടെന്നും അദ്ദേഹം പ്രസ്താവനയ

പിഎം ശ്രീ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോവണം, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീനെ നേരിൽ കണ്ട് എബിവിപി പ്രതി...
17/06/2026

പിഎം ശ്രീ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോവണം, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീനെ നേരിൽ കണ്ട് എബിവിപി പ്രതിനിധി സംഘം. സംസ്ഥാന സെക്രട്ടറി യദു കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയെ കണ്ടത്. സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ ആർ ശ്രീഹരി, എസ് അശ്വിൻ, ബി എസ് അഭിനന്ദ്, സംസ്ഥാന സംഘടനാ സെക്രട്ടറി എൻ സി ടി ശ്രീഹരി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. സി എം കിഡ്സ് സ്കോളർഷിപ്പിലെ കോടികളുടെ കുടിശ്ശിക എത്രയും പെട്ടന്ന് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു…

Address

Abvp Office Kasargod Opp Indusund Bank, Beeranthabail, Kasaragod
Kasaragod
671123

Alerts

Be the first to know and let us send you an email when ABVP KASARGOD posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ABVP KASARGOD:

Shortcuts

Share