Kanyakumari Nair Seva Sangham

Kanyakumari  Nair Seva Sangham Aim of the page to build relationship,awareness among the community people to perceive our Culture.

മെയ്‌ 06*വേലുത്തമ്പി ദളവ ജന്മദിനം*പഴയ തിരുവിതാംകൂറിൽ (ഇപ്പോൾ തമിഴ്നാട് കന്യാകുമാരി ജില്ല) കൽക്കുളം താലൂക്കിൽ തലക്കുളത്തു...
06/05/2025

മെയ്‌ 06
*വേലുത്തമ്പി ദളവ ജന്മദിനം*

പഴയ തിരുവിതാംകൂറിൽ (ഇപ്പോൾ തമിഴ്നാട് കന്യാകുമാരി ജില്ല) കൽക്കുളം താലൂക്കിൽ തലക്കുളത്തു വലിയ വീട്ടിൽ തമ്പിപ്പെരുമാൾ ചോഴകപ്പോട്ടക്കുറിപ്പിൻ്റെ പിൻതലമുറക്കാരിയായ വള്ളിയമ്മപ്പിള്ള തങ്കച്ചിയുടെയും മണക്കര കുഞ്ചുമായി പിള്ളയുടെയും സീമന്തപുത്രനായി 1765 മെയ് 6നാണ് വേലുത്തമ്പി ജനിച്ചത്.

വേളിമലയിലെ സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹത്താൽ ലഭിച്ച പുത്രന് അവർ വേലായുധൻ എന്ന് പേരിട്ടു.ഇരങ്ങിയിൽ കുഞ്ചാതിപ്പിള്ള ആശാനായിരുന്നു ആദ്യത്തെ ഗുരുനാഥൻ.വേലായുധൻ്റെ പേരിനോട് തമ്പിയെന്ന ബഹുമതിനാമം ചേർത്തത് അദ്ദേഹമായിരുന്നു. 10-ാം വയസു മുതൽ തലക്കുളത്തെ വലിയ കളരിയിൽ കായികാഭ്യാസം നേടിയ വേലായുധൻ 18-ാം വയസിൽ ഹിരണ്യനെല്ലൂർ നാട്ടുകുട്ടത്തിലെ പ്രധാനിയായി. കുടിപ്പകകൾ ഒഴിവാക്കാനും എല്ലാ പൊതുപ്രശ്നങൾ പരിഹരിക്കാനും ജാതി - മത - പ്രായഭേദമില്ലാതെ എല്ലാവരും ആശ്രയിച്ചിരുന്നത് വേലുത്തമ്പിയെയായിരുന്നു. തുടർന്ന് 1785 ൽ കാർത്തിക തിരുന്നാൾ മഹാരാജാവ് കൽക്കുളം തെക്കെമണ്ഡപം കാര്യക്കാരനായി നിയമിച്ചു.

തിരുവിതാംകുറിനെ സഹായിക്കാൻ എന്ന പേരിൽ തമ്പടിച്ച ബ്രിട്ടീഷുകാർ ജനദ്രോഹം മുഖമദ്രയാക്കി നാടിനെ കിഴക്കാനാണ് ശ്രമിക്കുന്നതെന്ന് മനസിലാക്കിയ വേലുത്തമ്പി അവർക്കെതിരെ തിരിഞ്ഞു.അഴിമതിക്കാരും ധാരാളികളും ജനദ്രോഹികളുമായ ജയന്തൻ ശങ്കരൻ, ശങ്കരനാരായണൻ, മാത്തുത്തരകൻ എന്നിവരെ ഉടൻ മന്ത്രിസഭയിൽ നിന്ന് പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തലക്കുളത്ത് നിന്ന് ആയിരക്കണക്കിനാളുകളെ സംഘടിപ്പിച്ച് വേലുത്തമ്പി നടത്തിയ ജനകീയ പ്രക്ഷോഭം ഇന്ത്യൻ സ്വാതന്ത്യസമര ചരിത്രത്തിലെ തന്നെ അത്ഭുതപൂർവ്വമായ മഹാസംഭവമായിരുന്നു. പ്രക്ഷോഭത്തിലെ ജനമുന്നേറ്റം കണ്ട മഹാരാജാവ് മുന്ന് പേരെയും മന്ത്രിസഭയിൽ നിന്ന് മാറ്റി. പകരം സർവാധികാര്യക്കാരനായി (ദളവ ) വേലുത്തമ്പിയെ നിയമിക്കുകയും ചെയ്തു.

ബ്രിട്ടീഷുകാർ രാജ്യം വെട്ടിപ്പിടിക്കാനായി 1805 ൽ പുതിക്കിയ ഉടമ്പടി ഒപ്പിട്ടിരിക്കുന്നതെന്ന് മനസിലാക്കിയ വേലുത്തമ്പി അവരുമായി നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ആരംഭിച്ചു.ഇതിൻ്റെ ഭാഗമായി തൻ്റെ പ്രവർത്തന കേന്ദ്രം കൊല്ലത്തേക്ക് അദ്ദേഹം മാറ്റി. ഈ സമയം തിരുവിതാംകൂറിനെ സഹായിക്കാൻ എന്ന വ്യവസ്ഥയൊടെ കൊല്ലം കൻ്റോൺമെൻ്റ് മൈതാനിയിൽ ക്യാമ്പ് ചെയ്യുകയായിരുന്നു ബ്രിട്ടീഷ് സൈന്യം. പിന്നീടുള്ള അദ്ദേഹത്തിൻ്റെ ഓരോ ചുവട് വെയ്പ്പും ബ്രിട്ടീഷുകാരുടെ നിക്കങ്ങളുടെ മുനയൊടിക്കാനുതകുന്നതായിരുന്നു.

ഇന്ന് കാണുന്ന കൊല്ലം നഗരത്തിൻ്റെ ആകൃതിക്ക് രൂപം നൽകിയത് വേലുത്തമ്പിയാണെന്ന് നിസംശയം പറയാം.നഗരത്തിൻ്റെ സമുദ്ധാരണത്തിനൊപ്പം ബ്രിട്ടീഷുകാരെ എതിരിടാൻ തക്കവണ്ണം നഗര സംവിധാനങ്ങളെയും അദ്ദേഹം മാറ്റിയെടുത്തു. ബ്രിട്ടീഷ് സൈന്യത്തിൻ്റെ നീക്കങ്ങൾ മനസിലാക്കാൻ തൻ്റെ ആസ്ഥാനം നഗര കേന്ദ്രത്തിൽ തന്നെ വേണമെന്ന ഉദ്യേശത്തോടെ ഹജ്ജൂർ കച്ചേരി കൊല്ലത്ത് സ്ഥാപിക്കുന്നത്.ഈ ഹജ്ജുർ കച്ചേരി നിന്ന സ്ഥലത്താണ് പിന്നിട് കൊല്ലം കളക്ട്രേറ്റും കോടതിയും ഒക്കെയായി പുതുക്കിപണിതത്. സൈന്യത്തിൻ്റെ നിക്കങ്ങളെ നേരിടാൻ കഴിയുന്ന തരത്തിൽ ദുർഗ്ഗമങ്ങളായ വനമദ്ധ്യത്തുകൂടി ചെങ്കൊട്ടയിൽ നിന്ന് റോഡ് വെട്ടി കൊല്ലം നഗരത്തിൽ എത്തിച്ചു.ഇന്ന് കാണുന്ന കൊല്ലം -ചെങ്കോട്ട റോഡ് അദ്ദേഹമാണ് നിർമ്മിച്ചത്.നഗരത്തിൽ നിരവധി പണ്ടകശാലകൾ, വ്യാപാര കേന്ദ്രങ്ങൾ, നിരത്തുകൾ, തെരുവിഥികൾ എന്നിവയും നിർമ്മിച്ചു. തൻ്റെ ഉദ്യോഗസ്ഥന്മാർക്ക് താമസിക്കാൻ നിരവധി ഭദ്രമായ കെട്ടിടങ്ങൾ പട്ടണത്തിൽ പണികഴിപ്പിച്ചു. നാശോന്മുഖമായി കിടന്ന കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം പുതുക്കിപണിതതും വേലുത്തമ്പിയായിരുന്നു.

കൊല്ലം കേന്ദ്രമാക്കി ബ്രിട്ടീഷുകാർക്കെതിരെ വേലുത്തമ്പി ആരംഭിച്ച യുദ്ധം അക്ഷരാർത്ഥത്തിൽ അവരെ ശ്യാസം മുട്ടിച്ചു. കൊല്ലം നഗരത്തിൻ്റെ നാലുപാടും ബ്രിട്ടീഷ് സൈന്യത്തിനെ വളഞ്ഞിട്ട് ആക്രമിച്ചു.രാജ്യത്തിൻ്റെ അഭ്യന്തര ഭരണത്തിലുള്ള ബ്രിട്ടീഷ് കൈയ്യടക്കലുകളെ തടയാൻ വേലുത്തമ്പിയുടെ നേതൃത്വത്തിൽ നടത്തിയ വിരോദാത്തപോരടത്തിൻ്റെ പുളകപ്രദമായ കഥകൾ കൊണ്ട് നിറഞ്ഞതാണ് കൊല്ലത്തിൻ്റെ ഓരോതരിമണ്ണും. ബ്രിട്ടീഷ് അധീനതയ്ക്കെതിരായ പോരാട്ടത്തിലെ ഭാരതത്തിൻ്റെ ആദ്യത്തെ രണഭൂമികളിൽ ഒന്നായിരുന്നു കൊല്ലം. നിണ്ടകരയും, കിളികൊല്ലൂരും, കുരീപ്പുഴയും തട്ടാമൂല (തട്ടാമല) അയത്തിൽ, തേവള്ളി എല്ലാം അന്ന് ദേശാഭിമാനികൾ ബ്രിട്ടീഷ് സൈന്യത്തോടെറ്റുമുട്ടിയ പടക്കളങ്ങളായിരുന്നു.

നഗരത്തിലുള്ള ബ്രിട്ടീഷ് സൈന്യത്തെ സഹായിക്കാൻ മറ്റൊരു യുദ്ധമുഖത്തിലൂടെ ചെങ്കോട്ട വഴി വന്ന ബ്രിട്ടീഷ് സൈന്യത്തെ വേലുത്തമ്പിയുടെ ഒളിപ്പോരാളികൾ നേരിട്ടത് ചരിത്രസംഭവമാണ്. ഒളിപ്പോരാളികൾക്ക് മുന്നിൽ പിടിച്ച് നിൽക്കാനാവാതെ ബ്രിട്ടീഷ് സൈന്യം പിൻവാങ്ങുകയായിരുന്നു.കർണ്ണാടിക് പട്ടാളവും, പുള്ളിപ്പട്ടാളവും, പൗരജനങ്ങളും ആയുധമേന്തി പടക്കളത്തിലിറങ്ങിയതോടെ കൊല്ലം ദേശാഭിമാനികളായ യുദ്ധോത്സുകരെക്കൊണ്ട് നിറഞ്ഞു. ബ്രിട്ടീഷുകാർ തങ്ങൾ നേരിടേണ്ടിവരുന്ന ജനകീയ യുദ്ധത്തിൻ്റെ കരാള രുപം കണ്ട് ഭയന്നു.

നമ്മുടെ കപ്പം പിരിച്ച് ഈ ഭാർഗവ ക്ഷേത്രത്തിൽ നമ്മുടെ തന്നെ സംസ്കാരങ്ങളെയും വിശ്വാസങ്ങളെയും ക്ഷേത്രങ്ങളെയും നശിപ്പിക്കാനുള്ള ഗുഢശ്രമത്തെ തുറന്നുകാട്ടി 1809 ജനുവരി 16-ാം തിയതി കുണ്ടറ ഇളംബള്ളൂർ കാവിലെ പടകുടീരത്തിൽ നിന്നും പുറപ്പെടുവിച്ച മഹത്തായ കുണ്ടറ വിളംബരം പ്രഖ്യാപനത്തോടെ നാട്ടിലാകെ ബ്രിട്ടീഷ് വിരുദ്ധമനോഭാവം അണപൊട്ടിയൊഴുകി.ദേശസ്നേഹത്തിൻ്റെ തെല്ലെങ്കിലും കണിക മനസിലുണ്ടായിരുന്ന സകലമാന ജനങളെയും ആ മഹത്തായ പോരാട്ടത്തിൻ്റെ ഭാഗമാക്കാൻ അദ്ദേഹത്തിന് സാധിച്ചു. ക്ഷേത്രങ്ങളിൽ കുരിശും കൊടിയും കെട്ടി വരണഭേദമില്ലാതെ ഉപ്പ് മുതൽ കർപ്പൂരം വരെ സർവസ്വവും കുത്തകയാക്കി കർഷകരെ കൊള്ളയടിച്ച് നാടിനെ തകർക്കുന്ന ബ്രിട്ടീഷുകാർക്കെതിരെ സ്വധർമ്മാഭിമാനത്തിൻ്റെ ഉജ്ജ്വല പ്രഖ്യാപനത്തോടെ വേലുത്തമ്പിയെ പൂർണമായും ഇല്ലാതാക്കാനുള്ള പരിശ്രമം ബ്രിട്ടീഷ് സൈന്യം തുടങ്ങി.ദിവസങ്ങളോളം നിണ്ടുനിന്ന യുദ്ധത്തിൽ ദൗർഭാഗ്യവശാൽ വേലുത്തമ്പിക്ക് വേണ്ടത്ര സഹായങ്ങൾ മറ്റുള്ളവരിൽ നിന്ന് ലഭിച്ചില്ല.

കുണ്ടറ വിളംബരത്തിനു ശേഷം മധ്യതിരുവിതാംകൂറിലേക്ക് യാത്ര തിരിച്ച വേലുത്തമ്പി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മാറി മാറി ഒളുവിൽ കഴിഞ്ഞു. പന്തളം വള്ളിക്കോട് നേന്ത്രപ്പള്ളിൽ തറവാട്ടിൽ തമ്പി എത്തിയതറിഞ്ഞ് സൈന്യം അവിടെയും എത്തി.അവിടുന്ന് മാറിയ വേലുത്തമ്പി മണ്ണടിയിലെക്ക് എത്തി. മണ്ണടിയിൽ ചേന്നമംഗലത്തു മoത്തിൽ ഒളിവിൽ കഴിയവെ സൈന്യം ക്ഷേത്രം വളയുകയായിരുന്നു. ഒടുവിൽ കീഴടങ്ങേണ്ടി വരുമെന്ന് മനസിലാക്കിയ അദ്ദേഹം സ്വയം മരണം തെരഞ്ഞെടുക്കാൻ തയ്യാറായി. പാരതന്ത്ര്യമാണ് മാനികൾക്ക് മൃതിയേക്കാൾ ഭയാനകം എന്ന സന്ദേശം സ്വതന്ത്ര്യസമര പോരാളികൾക്ക് മുഴുവൻ നൽകി സ്വന്തം കഠാര നെഞ്ചിൽ കുത്തിയിറക്കുകയായിരുന്നു ആ ധീരദേശാഭിമാനി. പിശാചുകൾക്ക് ഒരിക്കലും എന്നെ ജീവനോടെ പിടിക്കാനാവില്ല എന്ന വേലുത്തമ്പിയുടെ വാക്കുകൾ സത്യമായി. ദേശാഭിമാനി കൾക്ക് അഭിമാനസ്മരണകൾ സമ്മാനിച്ച അവിസ്മരണീയമായൊരധ്യായമവിടെ അവസാനിച്ചു.

മരണാനന്തരം ആ ഭൗതിക ശരിരത്തോട് പോലും മാന്യത കാണിക്കാൻ പറ്റാത്തവണ്ണം ബ്രിട്ടീഷുകാർക്ക് ഒടുങ്ങാത്ത പകയായിരുന്നു. ആ ശവശരീരത്തോട് കാട്ടാവുന്ന പക അത്രയും കാട്ടിയ ബ്രിട്ടീഷുകാർ ജീവനോടെ പിടികൂടിയ വേലുത്തമ്പിയുടെ സഹോദരനോടും കാട്ടിയ ക്രൂരതകൾ സമാനതകൾ ഇല്ലാത്തതാണ്. വേലുത്തമ്പിയുടെ ശവശരിരവും അനുജനെയും കുതിരക്കാലിൽ കെട്ടി പൊതുനിരത്തിലൂടെ വലിച്ചു.തമ്പിയുടെ ശരീരം വിവസ്ത്രമാക്കി പൊതു ഇടങ്ങളിൽ പ്രദർശിപ്പിച്ചു. ഒടുവിൽ കൊല്ലം നഗരത്തിൽ കൊണ്ടുവന്ന് അനുജനെ ആനന്ദവല്ലീശ്വരം ക്ഷേത്രത്തിന് സമീപം വേലുത്തമ്പിയുടെ താവളത്തിനടുത്ത് മരത്തിൽ പരസ്യമാക്കി തുക്കിലെറ്റി. എന്നിട്ടും അരിശം തീരാത്ത സൈന്യം വേലുത്തമ്പിയുടെ ശവശരീരം തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയി. ഒടുവിൽ കണ്ണന്മുലക്കുന്നിൽ കൊണ്ടുപോയി തലകീഴായി കെട്ടിതുക്കി പ്രദർശിപ്പിച്ചു. കൊലപാതകികളുടെ ശവശരീരം മറവ് ചെയ്യുന്നതു പോലെ ഉള്ളൂർ കുന്നിൽ ആ ഓർമ്മകളെ മണ്ണിട്ട് മൂടി. ഈ പാദ പിൻതുടർന്ന് ആരും വരാതിരിക്കാൻ പൊതുജനത്തെ ഭയപ്പെടുത്താണ് മരണശേഷവും ഇത്ര പ്രാകൃതമായി പെരുമാറാൻ ബ്രിട്ടീഷുകാർ തയ്യാറായത്.

തുടർന്നും ബ്രിട്ടീഷ് സൈന്യത്തിൻ്റെ നടപടികൾ ഹൃദയഭേദകമായിരുന്നു. വേലുത്തമ്പിയുടെ കുടുംബത്തെ പൂർണമായും തകർത്ത് വീട് ഇടിച്ച് നിരത്തി. ജീവനോടെ പിടികൂടിയ ബന്ധുക്കളെ നാടുകടത്തുകയായിരുന്നു. അദ്ദേഹത്തിന് അഭയം നൽകിയവരോടും ക്രൂരമായ നടപടികൾ സ്വീകരിച്ചു. വേലുത്തമ്പിക്ക് ഒളിവിലിരിക്കാൻ സ്ഥലം നൽകിയ നേന്ത്രപ്പള്ളിൽ പിള്ളയെ പിടിച്ച് കെട്ടി സെന്യം കൊല്ലം പുതുക്കുളങ്ങര കൊട്ടാരത്തിൽ കൊണ്ടുവന്നു. ദിവാൻ്റെ മുന്നിൽ ഹാജരാക്കപ്പെട്ട നേന്ത്രപ്പള്ളി പിള്ളയെ കണ്ടപാടെ അദ്ദേഹം ചോദിച്ചത് "വേലുത്തമ്പി നിൻ്റെ തന്തയാണോടാ" എന്നായിരുന്നു. ധീരനായ നേന്ത്രപ്പള്ളിൽ പിള്ളയുടെ മറുപടി ഉരുളയ്ക്കുപ്പേരി പോലെയായിരുന്നു. വേലുത്തമ്പിക്ക് എൻ്റെ മകനാകാനുള്ള പ്രായമേയുള്ളു,പക്ഷേ അദ്ദേഹം എൻ്റെയെന്നല്ല വേണാടിൻ്റെ മുഴുവൻ തന്തയാണെന്നായിരുന്നു. വേലുത്തമ്പിയോടുള്ള ജനങ്ങളുടെ സ്നേഹമാണ് മറുപടിയിലുടെ പുറത്ത് വന്നത്. അന്ന് രാത്രിയിൽ പിള്ളയെന്ന ധീരനായ മനുഷ്യനെ പുതുക്കുളക്കര കൊട്ടാരത്തിലെ നിലവറയക്കുള്ളിൽ താഴ്ത്തി.

ഭാരതം കണ്ട ആദ്യ ജനകീയനായ പോരാളിയുടെ പോരാട്ട ചരിത്രം സത്യസന്ധമായി എങ്ങും കുറിക്കപ്പെടാതെ പോയി. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ വേലുതമ്പിയുടെ നേതൃത്വത്തിൽ നടന്ന സംഘടിതമായ പോരാട്ടം തന്നെയാണ് ഭാരതത്തിലെ ആദ്യത്തെ സ്വതന്ത്ര്യ സമരം എന്ന് നിസംശയം പറയാം. ചരിത്രത്തിൻ്റെ പുനർവായനയുടെ കാലമായ സ്വതന്ത്ര്യത്തിൻ്റെ അമൃത് മഹോത്സവകാലത്ത് സ്വരാജ്യസ്നേഹിയുടെ രണസ്മരണകൾ തീജ്വാലയായി പടരുമെന്ന് പ്രതീക്ഷിക്കാം.

**നായരുടെ അധഃപതനം: ഹൈന്ദവതയുടെ പതനം - കന്യാകുമാരി ജില്ലയിൽ**  **നായർ സമുദായത്തിന്റെ അധഃപതനം, കന്യാകുമാരി ജില്ലയിലെ ഹൈന്ദ...
25/02/2025

**നായരുടെ അധഃപതനം: ഹൈന്ദവതയുടെ പതനം - കന്യാകുമാരി ജില്ലയിൽ**

**നായർ സമുദായത്തിന്റെ അധഃപതനം, കന്യാകുമാരി ജില്ലയിലെ ഹൈന്ദവതയുടെ (സനാതന ധർമത്തിന്റെ) പതനവുനൊപ്പം നടക്കുകയാണ്.**
നമ്മുടെ **സമുദായം തകർന്നാൽ, ഹൈന്ദവ ഐക്യവും സനാതന ധർമ്മവും തകർനടിയും.**

ഇത് **ഹൈന്ദവ സംഘടനകൾക്കും രാഷ്ട്രീയ കക്ഷികൾക്കും നന്നായി ബോധ്യമുള്ള യാഥാർഥ്യമാണ്.**
പക്ഷേ, അവർ ഒന്നും ചെയ്യുകയില്ല. **മിഷനറി മതപരിവർത്തനങ്ങളിൽ, നായർ സമൂഹത്തിൽനിന്ന്‌ നാമ മാത്രമാണ് പോകുന്നത്.** എന്നാൽ അന്യ സമുദായ അംഗങ്ങൾ വൻ തോതിൽ മതപരിവർത്തനത്തിൽ പോകുന്നു.
അതിരുകളില്ലാത്ത ഹിന്ദു ഐക്യത്തിന്റെ മറവിൽ, **കപട ഹൈന്ദവ നേതാക്കൾ** നായർ ഐക്യം തകരുന്ന നടപടികൾ **പ്രോത്സാഹിപ്പിക്കുന്നു.**

- **കന്യാകുമാരി ജില്ലയിൽ**, നേരത്തെ **ഭൂരിഭാഗം ക്ഷേത്രങ്ങളും കാവുകളും നായരുടെതായിരുന്നെങ്കില്**, ഇന്ന് അവ **നശിപ്പിക്കപ്പെട്ടോ, പരമരിക്കാത്തവയോ, മറ്റ് കൈകളിലേക്ക് പോയ് ** കഴിഞ്ഞിരിക്കുന്നു.
- അതിന് പ്രധാന കാരണം **നായർ സമുദായത്തിന്റെ കൊഴിഞ്ഞുപോക്കും, ഐക്യത്തിന്റെ അഭാവവുമാണ്.**
- **അന്യ മത-സമുദായ വിവാഹങ്ങൾ,** നായർ സമുദായത്തിന്റെ **ഐക്യത്തിന് എതിരാണ്..!**
- **ഇത്തരം വിഷയങ്ങളിൽ അംഗങ്ങളെ ബോധവത്കരിക്കേണ്ടത് നമ്മുടെ കടമയാണ്.**
- ഇന്ന് **നായർ ക്ഷേത്രഭരണം കൈകാര്യം ചെയ്യുന്നവരിൽ പോലും, അന്യ സമുദായത്തിൽ നിന്ന് വിവാഹം ചെയ്തവരുണ്ട്.**
- **അത്തരം വ്യക്തികൾ സ്വയം സ്ഥാനം ഒഴിയണം, അല്ലെങ്കിൽ മാറ്റണം.**
- ഇത് **സമുദായ ഐക്യത്തിനും, അതിജീവനത്തിനും അനിവാര്യമാണ്.**

**ഇതിന്റെ തെളിവ് ഇവിടെ തന്നെ**
ഇന്ന് **ഇതൊരു യാഥാർഥ്യമായിത്തീരുകയാണ്.**
**കന്യാകുമാരി ജില്ലയിലെ** പല ഭാഗങ്ങളിലും **നായർ യുവതിയും യുവാക്കളും** മറ്റുമതക്കാരുമായി **വിവാഹ ബന്ധങ്ങളിലേയ്ക്ക് മാറിക്കൊണ്ടിരിക്കുന്നു.**

**നമ്മുടെ തലമുറയെ ഈ വഴിയിൽനിന്ന് മാറ്റേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.**
സമുദായത്തിന്റെ **അണിയറകളിൽ നിന്ന് ശബ്ദമുയരേണ്ട സമയം കഴിഞ്ഞു.**
**ഇത് അവസാനിപ്പിക്കേണ്ടത് ഇനി നമ്മളാണ്!**

H@$ #

*അധഃപതനം വിദൂരമല്ലാത്ത ഒരു സമുദായമായി കന്യാകുമാരി ജില്ലയിൽ "നായർ" മാറിയിട്ട് കുറച്ച് കാലമായി.* ഈ പ്രദേശത്തെ രാഷ്ട്രീയ-സമ...
25/02/2025

*അധഃപതനം വിദൂരമല്ലാത്ത ഒരു സമുദായമായി കന്യാകുമാരി ജില്ലയിൽ "നായർ" മാറിയിട്ട് കുറച്ച് കാലമായി.* ഈ പ്രദേശത്തെ രാഷ്ട്രീയ-സമുദായിക കാലാവസ്ഥ കന്യാകുമാരി രൂപംകൊണ്ടപ്പോൾ മുതൽ നായർ സമുദായത്തിന് പ്രതികൂലമായി. തമിഴ്‌നാട്ടിൽ സംവരണനയങ്ങൾ മൂലം നായർ സമൂഹം സർക്കാർ ജോലികളിൽ നിന്നും വളരെ പരിമിതമായ അവസരങ്ങൾക്കായി ഒതുങ്ങിപ്പോയി. വിദേശത്തേയും കേന്ദ്രസർക്കാർ ജോലികളെയും ആശ്രയിക്കേണ്ടി വന്ന അവസ്ഥയാണിന്ന്.

വിദ്യാഭ്യാസത്തിലും സമ്പത്തിക രംഗത്തും ഉയർച്ചയുണ്ടായിരുന്ന നിരവധി നായർ കുടുംബങ്ങൾ തൊഴിൽ, സാമ്പത്തിക മുന്നേറ്റം എന്നിവയുടെ ലക്ഷ്യത്തോടെ ഈ പ്രദേശം വിട്ടു പോവാൻ തുടങ്ങി. അതിനൊപ്പം, മലയാള ഭാഷ പഠനത്തിനുണ്ടായ വിലക്കും ഈ പലായനം വേഗത്തിലാക്കാൻ കാരണമായി. ഇന്ന്, ചില പ്രദേശങ്ങളിൽ നായർ സമുദായം ഇപ്പോഴും നിലനില്ക്കുന്നതിന്റെ കാരണം അവിടെ കുടുംബ ക്ഷേത്രങ്ങളും കുടുംബ സ്വത്തുക്കളും ഇപ്പോഴും നിലനിൽക്കുന്നതുകൊണ്ടാണ്.

ഉദാഹരണത്തിന്, നമ്മുടെ കൊല്ലങ്കോട്ടിൽ, നമ്മുടെ ക്ഷേത്രമുള്ളതുകൊണ്ടാണ് ഇവിടെ നായന്മാർ നിലനിൽക്കുന്നത്. മുൻതലമുറയുടെ ദീർഘവീക്ഷണവും, കുടുംബ ബന്ധങ്ങളുടെ ദൃഡതയും അതിന് സഹായകമായി. എന്നാൽ ഇന്നത്തെ സാഹചര്യം വ്യത്യസ്തമാണ്; കുടുംബബന്ധങ്ങൾ തകരുകയും, സമുദായത്തിൽ അകലം ഉയരുകയും, പരസ്പര വിശ്വാസം കുറയുകയും ചെയ്തിരിക്കുന്നു.

*ഇന്നത്തെ യാഥാർത്ഥ്യം:*
സമുദായത്തിനോ സമുദായ സംഘടനയ്ക്കോ പുതുതലമുറയിൽ നിന്ന് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല എന്നതിൽ സംശയമില്ല. അതുമാത്രമല്ല, ഈ അവഗണന ചിലപ്പോൾ പുച്ഛത്തിലേക്കും മാറുന്നു. കുടുംബ ബന്ധങ്ങളിൽ വിള്ളലുകൾ വരുന്നതിനാൽ, പല നായർ കുടുംബങ്ങളും തകർച്ചയിലേക്ക് നീങ്ങുകയാണ്. ഇതിൽ വളർന്നുവരുന്ന കുട്ടികൾ സമൂഹത്തോടൊപ്പം പൊരുത്തപ്പെടാൻ കഴിവില്ലാത്തവരാകാൻ ഇടയുണ്ട്.

ഇപ്പോഴൊക്കെ പലരും ചിന്തിക്കാവുന്നതാണ്: "എന്തിനാണ് ഇതെല്ലാം പറഞ്ഞ് കാടുകയറ്റുന്നത്?"
*പക്ഷേ, നായരെ ഓർത്തുള്ള ഉത്കണ്ഠയല്ല ഇതിന്റെ കാരണം; നമ്മുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഒരു വസ്തുതയാണ് ഇത്!*

10-15 വർഷങ്ങൾക്ക് മുൻപ് "ഒളിച്ചോട്ടം" പ്രശ്നമായിരുന്നെങ്കിൽ, ഇന്നിത് അന്യ സമുദായത്തിലോ അന്യ മതത്തിലോ നിന്ന് വിവാഹം നടത്തൽ എന്ന നിലയിലേക്ക് മാറിയിരിക്കുന്നു. ചിലപ്പോഴത് ആവശ്യാനുസൃതമായിരിക്കും, എന്നാൽ ചിലപ്പോൾ പരസ്പര സാമ്പത്തിക ഗുണം നോക്കിയാകാം. ഇതിൽ ഞെട്ടിക്കുന്ന കാര്യമാണ്, നമ്മുടെ തന്നെ സമുദായത്തിലെ ആളുകൾ കുടുംബബന്ധത്തിന്റെ പേരിലും സൗഹൃദത്തിന്റെ പേരിലും അത്തരം വിവാഹ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുകയാണ്.

ഇപ്പോൾ നമ്മുടെ ചുറ്റുപാടുകളിൽ ഇത്തരത്തിലുള്ള വിവാഹങ്ങൾ പതിവായിരിക്കുന്നു. *എന്നിട്ടും "NSS" "നായർ "എന്ന പേരിൽ മാത്രം പെരുവിരൽ ചൂണ്ടിയാൽ എന്തു കാര്യം?*

*ഒറ്റക്കെട്ടായി നിലനിൽക്കേണ്ടതിന്റെ ആവശ്യകത:*
നമ്മൾ ഒരു സമുദായത്തിനോ മതത്തിനോ എതിരല്ല. *പക്ഷേ, നമ്മുടെ നിലനിൽപ്പിനെ ഭീഷണിയാക്കി മാറുന്ന ഈ സാഹചര്യം മാറണമെങ്കിൽ, നായർ സമുദായം ഒറ്റക്കെട്ടായി നിൽക്കേണ്ടതുണ്ട്.*

കേരളത്തിൽ നായർ സമുദായം ഇത്രയധികം അധഃപതിച്ചിട്ടില്ല, കാരണം അവിടുത്തെ *NSS (നായർ സർവീസ് സൊസൈറ്റി)* എന്ന സംഘടന ശക്തമാണ് – സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും. അതിനൊപ്പം, ശക്തമായ സംഘടനാ സംവിധാനവും തൊഴിൽ പരവും സാമ്പത്തികമായും സഹായ ഹസ്തങ്ങളും സ്ഥാപനങ്ങളും അവിടെയുണ്ട്. അതിനാൽ ഭൂരിപക്ഷം നായർ സമുദായാംഗങ്ങളും ആ സംഘടനയുടെ നിർദ്ദേശങ്ങൾ അനുസരിക്കുന്നു.

അവിടെ *അന്യ സമുദായ വിവാഹം* ഒരു കുടുംബം നടത്തുകയാണെങ്കിൽ, ആ കുടുംബം ആ സംഘടനയിൽ നിന്ന് പുറത്താക്കപ്പെടും.
*ഇവിടെ അതുമില്ല, നിയന്ത്രണവുമില്ല, ഒരു സംഘടന ശീലവുമില്ല. അതിനാൽ തന്നെ, സമുദായമായി നിലനിൽക്കണമെങ്കിൽ പുതിയ തലമുറയിൽ ചിന്തയിൽ മാറ്റം വരേണ്ടതുണ്ട്.*

*പുതുതലമുറയെ ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകത*
പുതു തലമുറ "നായർ" എന്നത് എന്താണെന്നും, എന്തിനാണ് നമ്മൾ ഒന്നിക്കേണ്ടത് എന്നതിന്റെ ആവശ്യകതയും മനസ്സിലാക്കണം.
ഇത് ഓരോ വീട്ടിലുമെത്തിച്ചേർത്ത് ബോധവത്കരണം നടത്തേണ്ടത് അനിവാര്യമാണ്.

കുടുംബ യോഗങ്ങൾ സംഘടിപ്പിക്കണം.
NSS നേതാക്കളല്ലാത്ത നായർ സമുദായാംഗങ്ങളെയും ഉള്‍പ്പെടുത്തി, *സമുദായത്തെക്കുറിച്ച് സംസാരിക്കാനും* കഴിവുള്ളവരെ കണ്ടെത്തി ബോധവത്കരണം നടത്തണം.
സമുദായത്തിൽ നിന്നുള്ള പ്രൊഫഷനലുകളെ ഉപയോഗപ്പെടുത്തി അവബോധം വർധിപ്പിക്കണം.
" *ഞാൻ വലുതോ നീ വലുതോ" എന്ന ചിന്ത മാറ്റി, "ഞാൻ കൂടിയ നായർ, നീ കുറഞ്ഞവൻ"* എന്ന നിലപാട് അകറ്റി,
സമുദായത്തെ സ്നേഹിക്കുന്നവർ ഓരോത്തരും നമ്മുടെ അച്ചാര്യനെ മുൻനിറുത്തി ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കടപ്പാട് : ഹരിശങ്കർ, കൊല്ലങ്കോട്

🙏
25/02/2025

🙏

Address

Kanyakumari (North Part)

Website

Alerts

Be the first to know and let us send you an email when Kanyakumari Nair Seva Sangham posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share