26/09/2024
PRESS RELEASE
സത്യാഗ്രഹ സമരത്തിന് പിന്തുണയുമായി സി.പി. ഐയുടെ പ്രവാസി ഫെഡറേഷൻ. സത്യാഗ്രഹ സമരം പന്ത്രണ്ടാം ദിവസം
മട്ടന്നൂർ: 'പോയ്ന്റ് ഓഫ് കോൾ' പദവിക്കുവേണ്ടി കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫിന്റെ നേതൃത്വത്തിൽ മട്ടന്നൂരിൽ പന്ത്രണ്ടാം ദിവസം നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സി.പി.ഐയുടെ പ്രവാസി ഫെഡറേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനമായി സത്യാഗ്രഹ വേദിയിലെത്തി. തുടർന്ന് സത്യാഗ്രഹ വേദിയിൽ നടന്ന ഐക്യദാർഢ്യ സമ്മേളനം പ്രവാസി ഫെഡറേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി വിജയൻ നണിയൂർ ഉത്ഘാടനം ചെയ്തു. നിരാഹര സത്യാഗ്രഹത്തിന്റെ പത്താം ദിവസം സമര പന്തലിൽ കയറി രാജീവ് ജോസഫിനെ വാക്കത്തികൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ചതിനെ പ്രവാസി ഫെഡറേഷൻ ശക്തമായി അപലപിച്ചു.
സി.പി.ഐ മട്ടന്നൂർ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സി.എച്ച്.വൽ സൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി ശശീന്ദ്രൻ,
കുഞ്ഞില്ലത്ത് ലക്ഷ്മണൻ, ജില്ലാ പ്രസിഡന്റ് പി.വി. ചിന്നൻ, ആക്ഷൻ കൗൺസിൽ കോർഡിനേറ്റർമാരായ ഖാദർ മണക്കായി, നൂറുദ്ദീൻ പത്തൊമ്പതാം മൈൽ, റിയാസ് പത്തൊമ്പതാം മൈൽ എന്നിവർ പ്രസംഗിച്ചു.
രാജീവ് ജോസഫിന്റെ നേതൃത്വത്തിൽ കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ നടത്തുന്ന സമരപോരാട്ടങ്ങൾ വിജയിപ്പിക്കുവാൻ പ്രവാസി ഫെഡറേഷൻ ശക്തമായ പ്രവർത്തനങ്ങൾ നടത്തുമെന്ന് സി. എച്ച് വത്സൻ പ്രഖ്യാപിച്ചു.
(PHOTO :
പോയ്ന്റ് ഓഫ് കോൾ പദവിക്കുവേണ്ടി രാജീവ് ജോസഫിന്റെ നേതൃത്വത്തിൽ നടക്കുന്ന പന്ത്രണ്ടാം ദിവസത്തെ സത്യാഗ്രഹ സമരം, സി.പി.ഐ പ്രവാസി ഫെഡറേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി വിജയൻ നണിയൂർ ഉത്ഘാടനം ചെയ്യുന്നു.)