YMCA-Kannur Subregion

YMCA-Kannur Subregion Supports various Activities taken up by 17 units under Kannur Subregion

അഭിനന്ദനങ്ങൾ! മാതൃകാപരമായ പ്രവർത്തനം നടത്തിയ തളിപ്പറമ്പ് YMCA-യ്ക്കും Uni-Y വിഭാഗത്തിനുംYMCA കണ്ണൂർ സബ് റീജിയൻ, Uni-Y വി...
28/08/2026

അഭിനന്ദനങ്ങൾ! മാതൃകാപരമായ പ്രവർത്തനം നടത്തിയ തളിപ്പറമ്പ് YMCA-യ്ക്കും Uni-Y വിഭാഗത്തിനും
YMCA കണ്ണൂർ സബ് റീജിയൻ, Uni-Y വിഭാഗവും തളിപ്പറമ്പ് YMCA-യും സംയുക്തമായി തളിപ്പറമ്പ് YMCA ഇൻഡോർ കോർട്ടിൽ വെച്ച് സംഘടിപ്പിച്ച ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് മികച്ച രീതിയിൽ പൂർത്തീകരിച്ചതിൽ സന്തോഷം അറിയിക്കുന്നു.
വിജയികൾക്കും പങ്കെടുത്തവർക്കും ആശംസകൾ
* പുളിങ്ങോം YMCA ടീം: ടൂർണമെന്റിൽ വൻ വിജയം നേടി സമ്മാനങ്ങൾ വാരിക്കൂട്ടിയ പുളിങ്ങോം YMCA-യുടെ പ്രിയപ്പെട്ട ടീം അംഗങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
* സർ സയ്യിദ് സ്കൂൾ തളിപ്പറമ്പ്: മികച്ച പ്രകടനം കാഴ്ചവെച്ച് വിജയങ്ങൾ സ്വന്തമാക്കിയ സർ സയ്യിദ് സ്കൂളിലെ മുഴുവൻ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ നേരുന്നു.
* ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും, അവരെ പ്രോത്സാഹിപ്പിക്കാൻ ഒപ്പം വന്ന മാതാപിതാക്കൾക്കും പ്രത്യേക ആശംസകൾ.
മാതൃകാപരമായ സംഘാടനം
വളരെ ചുരുങ്ങിയ സമയം കൊണ്ട് യാതൊരു പിഴവുമില്ലാതെ, പ്രൊഫഷണൽ മികവോടെ ഈ ടൂർണമെന്റ് നടപ്പിലാക്കാൻ മുന്നിൽ നിന്ന് പ്രവർത്തിച്ച തളിപ്പറമ്പ് YMCA പ്രസിഡന്റ് ശ്രീ ബാബു മണ്ണനാൽ , മറ്റ് ഭാരവാഹികൾ, മെമ്പേഴ്സ്, Uni-Y കണ്ണൂർ സബ് റീജിയൻ ചെയർമാൻ ശ്രീ അതുൽ എന്നിവരുടെ സേവനം പ്രശംസനീയമാണ്.
ലാഭനഷ്ടങ്ങൾ നോക്കാതെ, സാമ്പത്തിക ലാഭം ലക്ഷ്യമിടാതെ കുട്ടികളുടെ കായിക വളർച്ച മാത്രം മുൻനിർത്തി കണ്ണൂർ സബ് റീജിയന്റെ കീഴിൽ തളിപ്പറമ്പ ymca ഇത്തരമൊരു ടൂർണമെന്റ് ഏറ്റെടുത്തു നടത്തിയത് വലിയൊരു കാര്യമാണ്. മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കും മാതാപിതാക്കൾക്കും സൗജന്യമായി ഉച്ചഭക്ഷണം അടക്കം നൽകി തളിപ്പറമ്പ് YMCA മാതൃകയായി മാറുകയും ചെയ്തു.
മികച്ച രീതിയിൽ ടൂർണമെന്റ് പൂർത്തിയാക്കിയ എല്ലാവർക്കും ഒരിക്കൽ കൂടി YMCA കണ്ണൂർ സബ് റീജിയന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
സ്നേഹത്തോടെ,
അഡ്വക്കേറ്റ് വി. ജെ. ഷാജിമോൻ (ചെയർമാൻ)
ശ്രീ ജോസ് മാത്യു (ജനറൽ കൺവീനർ)
YMCA കണ്ണൂർ സബ് റീജിയൻ

വൈഎംസിഎ കണ്ണൂർ സബ് റീജണൽ  പ്ലാനിങ് ബോർഡ് യോഗം ഇന്ന് കരുവഞ്ചാൽ വൈഎംസിഎ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്നു.. പങ്കെടുത്ത എല്...
23/08/2026

വൈഎംസിഎ കണ്ണൂർ സബ് റീജണൽ പ്ലാനിങ് ബോർഡ് യോഗം ഇന്ന് കരുവഞ്ചാൽ വൈഎംസിഎ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്നു.. പങ്കെടുത്ത എല്ലാ മുൻസബ് റീജണൽ ചെയർമാൻമാർ, വിവിധ യൂണിറ്റ് പ്രസിഡന്റുമാർ, ഭാരവാഹികൾ, വിവിധ സബ് റീജിയനൽ സ്റ്റാൻഡിങ് കമ്മിറ്റി മെമ്പേഴ്സ് എന്നിവർക്കും ഹൃദയംഗമായ നന്ദി അറിയിക്കുന്നു.. 🙏🙏

സബ് റീജിയൻ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ചെമ്പേരി വൈഎംസിഎയുടെ കുടുംബ സംഗമവും അതിഗംഭീരവും അത്യന്തം വിജയകരവുമാക്കി മാറ്റ...
23/08/2026

സബ് റീജിയൻ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ചെമ്പേരി വൈഎംസിഎയുടെ കുടുംബ സംഗമവും അതിഗംഭീരവും അത്യന്തം വിജയകരവുമാക്കി മാറ്റുന്നതിന് പിന്നിൽ പ്രവർത്തിച്ച ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
പ്രത്യേകിച്ച്, ഈ പരിപാടിയുടെ സംഘാടനത്തിന് മുന്നിൽ നിന്ന് നയിച്ച ചെമ്പേരി YMCA പ്രസിഡന്റ് ശ്രീ സാവിയോ എടയാടിയിൽ, മുൻ സബ് റീജണൽ ചെയർമാൻ ശ്രീ ബെന്നി, സെക്രട്ടറി ശ്രീ ഷാജി പ്രോഗ്രാം ഡയറക്ടർ ശ്രീ ഷീൻ വേലി ക്കകത്ത് എന്നിവരുടെയും, അവരോടൊപ്പം അഹോരാത്രം പ്രയത്നിച്ച ചെമ്പേരി YMCA-യിലെ മുഴുവൻ ഭാരവാഹികളുടെയും അംഗങ്ങളുടെയും ആത്മാർത്ഥമായ സേവനവും സഹകരണവുമാണ് ഈ പ്രോഗ്രാമിന്റെ യഥാർത്ഥ വിജയം.
നിങ്ങളുടെ ഈ കൂട്ടായ പരിശ്രമത്തിനും സ്നേഹത്തിനും പിന്തുണയ്ക്കും ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. തുടർന്നുള്ള എന്റെ പ്രവർത്തനങ്ങളിലും നിങ്ങളുടെ ഏവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ

Adv.Shajimon
ചെയർമാൻ, YMCA കണ്ണൂർ സബ് റീജിയൻ

Address

Kannur

Website

Alerts

Be the first to know and let us send you an email when YMCA-Kannur Subregion posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share