Voice Of Kolayad -കോളയാടിൻ ശബ്ദം

  • Home
  • India
  • Kannur
  • Voice Of Kolayad -കോളയാടിൻ ശബ്ദം

Voice Of Kolayad -കോളയാടിൻ ശബ്ദം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Voice Of Kolayad -കോളയാടിൻ ശബ്ദം, Community Service, Kannur.

31/01/2026

പ്രായഭേദമില്ലാത്ത പ്രസിഡൻ്റ്

കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വായന്നൂർ ഗവൺമെൻ്റ് സ്കൂളിലെ കുരുന്നുകൾക്കൊപ്പം. ആടിയും പാടിയും അവരിലൊരാളായി മാറി.

കഴിഞ്ഞ ദിവസം കാര്യമറിയാതെ വിമർശിച്ച് പോസ്റ്റ് ഇട്ടതിന് ഖേദിച്ച് കൊണ്ട് തന്നെ പറയട്ടെ…കേരളത്തിലെ ഒരാശുപത്രിയിൽ ഒരു രോഗി മ...
26/01/2026

കഴിഞ്ഞ ദിവസം കാര്യമറിയാതെ വിമർശിച്ച് പോസ്റ്റ് ഇട്ടതിന് ഖേദിച്ച് കൊണ്ട് തന്നെ പറയട്ടെ…

കേരളത്തിലെ ഒരാശുപത്രിയിൽ ഒരു രോഗി മരിച്ചാൽ ഒന്നുകിൽ ‘ചികിത്സ കിട്ടാതെ’ മരിച്ചു, അല്ലെങ്കിൽ ‘ചികിത്സാ പിഴവ്’ മൂലം മരിച്ചു എന്ന ചിന്താരീതിയിലേക്ക് കാര്യങ്ങൾ എത്തിയിട്ട് കുറച്ചു നാളായി. ഇതിൻ്റെ പ്രധാന പ്രായോജകർ, വാർത്തകൾക്ക് വസ്തുതകൾ ബാധ്യത ആവരുതെന്ന് വല്ലാത്ത ശാഠ്യമുള്ള കേരളത്തിലെ തേങ്ങയുടെ എണ്ണത്തേക്കാൾ കൂടുതലുള്ള മാധ്യമങ്ങൾ തന്നെയാണ്.

വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തിയ രോഗി മരിച്ചത് ഒട്ടും നിസാരമായ കാര്യമല്ല. വാർത്താ പ്രാധാന്യമുള്ളതു തന്നെയാണ്. പ്രത്യേകിച്ചും രോഗി ഒരു യുവാവാണ്. പക്ഷെ വാർത്തയ്ക്ക് വസ്തുതകൾ ബാധ്യത ആവരുത് എന്ന നിർബന്ധം ഇവിടെയും ഉണ്ടായി. ഇപ്പോൾ കേരളത്തിലെ കൊച്ചു കുട്ടികൾക്ക് വരെ അറിയാം, വിളപ്പിൽശാലയിൽ ചികിത്സ വൈകിയതും ചികിത്സ നൽകാത്തതും കാരണം 37 കാരൻ മരിച്ചു എന്ന്. എന്നാൽ സത്യമതാണോ? അതാർക്കറിയണം!!

എന്നാലും നമ്മൾ അറിഞ്ഞ കാര്യങ്ങൾ പറയണമല്ലോ.

1. രാത്രി ഒന്നര അടുപ്പിച്ച് ആശുപത്രിയിൽ എത്തിയ രോഗിക്ക് ഗ്രിൽ തുറന്നു കൊടുത്തില്ലാ എന്നതാണ് ആദ്യത്തെ പ്രശ്‌നം. എന്നാൽ സിസിടിവിയിലെ സമയം പരിശോധിച്ചാൽ അറിയാം രോഗി എത്തി, രണ്ടു മിനിട്ട് തികച്ച് എടുത്തിട്ടില്ല എന്ന കാര്യം. പക്ഷെ അക്കാര്യം പരിശോധിച്ചാലേ അറിയൂ.

2. ഡോക്‌ടർ പരിശോധിക്കാൻ വൈകി: അതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്, രോഗിയെ നേരെ ഡോക്ടറുടെ ക്യാബിനിലേക്ക് കൊണ്ടു പോകുന്നത്.

3. വേണ്ട ചികിത്സ നൽകിയില്ല : ശ്വാസം മുട്ടലുമായി വരുന്ന രോഗിയ്ക്ക് നൽകേണ്ട, അല്ലെങ്കിൽ ഒരു സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ചെയ്യാവുന്ന ചികിത്സകൾ - രണ്ട് തരം ഇഞ്ചക്ഷനും നെബുലൈസേഷനും ഓക്‌സിജനും - അവിടെ നിന്നും നൽകിയിട്ടുണ്ട്.

4. തുടർന്ന്, തുടർ ചികിത്സയ്ക്കായി ഓക്സിജനോടുകൂടി തന്നെ ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തു.

5. CPR നൽകിയില്ല! : ഇതാണ് ഏറ്റവും ഗുരുതരമായ ആരോപണം. CPR ബോധമുള്ള, പ്രതികരിക്കുന്ന, നടന്നു പോകുന്ന രോഗികൾക്ക് കൊടുക്കുന്ന ചികിത്സയല്ല. അത് അബോധാവസ്ഥയിൽ ഉള്ള പൾസ് ഇല്ലാത്ത രോഗികളിലേ ചെയ്യാൻ പറ്റൂ. മഹേഷിൻ്റെ പ്രതികാരത്തിലെ പട്ടാളക്കാരൻ ചെയ്യുന്നത് കണ്ട് അതാണ് CPR എന്ന് വിചാരിക്കരുത്.

രോഗി വരുന്നതും ഇതെല്ലാം സംഭവിക്കുന്നതും ആംബുലൻസിൽ കയറി പോകുന്നതും എല്ലാം മനുഷ്യസാധ്യമായ ശരിയായ വേഗതയിൽ തന്നെയാണ്. എന്നിട്ടും രോഗി മെഡിക്കൽ കോളേജ് എത്തും മുമ്പേ മരിച്ചു. അത് ഭൗർഭാഗ്യകരമാണ്. എന്നുകരുതി അദ്ദേഹത്തെ വേണ്ട രീതിയിൽ ചികിത്സിച്ച ആരോഗ്യ പ്രവർത്തകരും ആശുപത്രിയും ആണ് കാരണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്?

അദ്ദേഹം വളരെ നേരത്തേ ഹൃദ്രോഗി ആയിരുന്നു. മരിക്കുന്നതിന് 3 ദിവസം മുമ്പും ഇതേ ആശുപത്രിയിൽ ഇതേ ബുദ്ധിമുട്ടുമായി വരികയും വേണ്ട ചികിത്സ നൽകിയ ശേഷം തുടർ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ഹയർ സെൻ്ററിലേക്ക് റെഫർ ചെയ്തതുമാണ്. എന്നാൽ എന്തുകൊണ്ടോ അദ്ദേഹം അതിനൊന്നും പോയില്ല.

അപ്പോൾ എന്താണ് മരണകാരണം? ആർക്കും അറിയില്ല. അത് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലേ അറിയൂ. എന്നാൽ കേരളത്തിലെ മാധ്യമപ്രവർത്തകർക്ക് അതിൻ്റെ ഒന്നും ആവശ്യമില്ല. അവർ വിചാരണയും നടത്തി വിധിയും പറഞ്ഞു കഴിഞ്ഞു. ഇനി ഇതിൻ്റെ ശരിയായ വസ്തുതകൾ പുറത്തു വരുമ്പോൾ അവർ എപ്പോഴെങ്കിലും വാർത്തയാക്കുമോ? ഏയ്, അതിലൊരു ത്രില്ലില്ല. ഇനി ശരിയായ വസ്തുത അറിയാൻ ഭൂരിപക്ഷം മലയാളികൾക്കും താൽപ്പര്യമുണ്ടോ? ഒട്ടുമേ ഇല്ല എന്നതാണ് മറ്റൊരു സത്യം.

ചികിത്സാ വൈകലും ചികിത്സാ പിഴവുകളും സംഭവിക്കാവുന്ന കാര്യമാണ്. എവിടെയും എപ്പോഴും സംഭവിക്കാം. കാരണം ഇതെല്ലാം ചെയ്യുന്നത് മനുഷ്യരാണ്. പക്ഷെ അത് വാർത്തയാക്കും മുമ്പ് ശരിക്കും അങ്ങനെ സംഭവിച്ചോ എന്ന് അന്വേഷിക്കേണ്ടത് മിനിമം മര്യാദയാണ്. നമ്മുടെ പൊതുജനാരോഗ്യ സംവിധാനങ്ങൾ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുളള എല്ലാവർക്കും വേണ്ടിയാണല്ലോ. അതിനെ അനാവശ്യമായി അപകീർത്തിപ്പെടുത്തിയതു കൊണ്ട് എന്ത് ഗുണമാണുള്ളത്?

മ.രിച്ച മനുഷ്യന് ആദരാഞ്ജലി. 🙏

post credits: മനോജ് വെള്ളനാട് ✅👍🏻

നമ്മുടെ നാടിന് അഭിമാനവുന്ന ചിലർ ഉണ്ട്, അറിയപ്പെടാതെ പോവുന്നവർചങ്ങലഗേറ്റിംലെ  ഡോ ദ്രുപിതകോട്ടയം ''മഹാത്മാഗാന്ധി യൂണിവേഴ്സ...
16/01/2026

നമ്മുടെ നാടിന് അഭിമാനവുന്ന ചിലർ ഉണ്ട്, അറിയപ്പെടാതെ പോവുന്നവർ

ചങ്ങലഗേറ്റിംലെ ഡോ ദ്രുപിത

കോട്ടയം ''മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പോളിമർ സയൻസ് ആൻ്റ് ടെക്നോളജിയും, ഐ.ഐ.ടി ഖോരഖ്പൂർ , ഡിപ്പാർട്ട്മെൻ്റ് ഓഫ് പോളിമർ സയൻസ് ആൻ്റ് ടെക്നോളജിയും, കൊച്ചിൻ യൂണിവേഴ്സിറ്റി'യും സംയുക്തമായി അന്താരാഷ്ട്ര പോളിമർ ശാസ്ത്ര കോൺഫ്രൻസ് സംഘടിപ്പിച്ചു. കോട്ടയം കൺവർജൻസ് അക്കാദിയ കോംപ്ലക്സിൽ 2026 ജനുവരി 8 മുതൽ 11വരെ നാല് ദിവസങ്ങളിലായി നടന്ന കോൺഫ്രൻസിൽ ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിൽ നിന്നും പോളിമർ സയൻസിൽ ഗവേഷണം നടത്തുന്ന ശാസ്ത്രകാരന്മാർ പങ്കെടുത്ത് പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കോൺഫ്രൻസിൽ 2026 ലെ പോളിമർ റൈസിംഗ് സയൻ്റിസ്റ്റ് അവാർഡ് കോളയാട് ചങ്ങല ഗേറ്റിലെ ഡോക്ടർ ദ്രുപിത പാലേരിക്ക് ലഭിച്ചു. ചങ്ങല ഗേറ്റിലെ മോഹനൻ പാലേരിയുടെയും മഹിജയുടെയും മകളായ ഡോ. ദ്രുപിത മദ്രാസ് ഐ.ഐ.ടി യിൽ ജോലി ചെയ്യുന്നു.

അറിയപ്പെടാതെ പോവുന്ന ചിലർ, ശ്രദ്ധിക്കപ്പെടാതെ പോവുന്ന ചിലർദിവിജ നമ്മുടെ കോളയാട് ആണ് സ്വദേശം. മികച്ച അധ്യാപകനുള്ള ദേശീയ അ...
10/01/2026

അറിയപ്പെടാതെ പോവുന്ന ചിലർ, ശ്രദ്ധിക്കപ്പെടാതെ പോവുന്ന ചിലർ

ദിവിജ

നമ്മുടെ കോളയാട് ആണ് സ്വദേശം. മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് ജേതാവായ PK ബാലൻ മാസ്റ്ററുടെയും ദാക്ഷായണിയുടെയും മകളാണ്. ഭർത്താവ് adv. K G. ദിലീപ്. മക്കൾ സാനിക,സമർത്ഥ്. പാലക്കാട്‌ അകത്തേത്തറ NSS സ്കൂളിൽ ഇംഗ്ലീഷ് അദ്ധ്യാപികയായി ജോലി ചെയ്യുന്നു. ചെറുപ്പം മുതലേ കഥകളും കവിതകളും എഴുതാറുണ്ട്. പല ആനുകാലികങ്ങളിലും രചനകൾ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. പലപ്പോഴായി എഴുതിയ 13 കഥകളുടെ സമാഹാരമാണ് താച്ചി... ഫാന്റസിയും, ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങളും ഒരുപോലെ ഇട കലരുന്ന വ്യത്യസ്തമായ പ്രമേയങ്ങളാണ് ഇതിലെ ഓരോ കഥകളും. സുഖമുള്ള വായനാനുഭവം ആയിരിക്കും തീർച്ചയായും താച്ചി.

കഡാവർ, ഒരു ലൈംഗിക തൊഴിലാളിക്ക് ലോകത്തോട് പറയാനുള്ളത്, കൂടിക്കാഴ്ച, മുളക് പൂത്ത വയൽ, ശ്രീലക്ഷ്മി, നാഗ ശലഭം, മാപ്പ് കൊണ്ടുണങ്ങാത്ത മുറിവ്, രണ്ടച്ഛൻമാർ, തനിയാവർത്തനം, ഒറ്റത്തുരുത്ത്, താച്ചി, ഖജുരാഹോ, മരണപ്പാറ എന്നീ കഥകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഗ്രീൻലൈൻ പബ്ളിക്കേഷൻസിലൂടെയാണ് താച്ചി പ്രകാശനം ചെയ്യപ്പെടുന്നത്.

പുതിയ സ്വപ്നങ്ങളും പുതിയ പ്രതീക്ഷകളുമായി ഒരു പുതുവർഷം കൂടെ വന്നെത്തിയിരിക്കുന്നു. ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.
31/12/2025

പുതിയ സ്വപ്നങ്ങളും പുതിയ പ്രതീക്ഷകളുമായി ഒരു പുതുവർഷം കൂടെ വന്നെത്തിയിരിക്കുന്നു. ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.

മാതൃകയാവാം മാറ്റമാകാംകോളയാട് പഞ്ചായത്ത് ടൗൺ നവീകരണത്തിൻ്റെ ഭാഗമായി നടപ്പാതയുടെ സ്ഥാപിച്ച കൈവരികൾ വൃത്തിയാക്കുന്ന കടയുടമ ...
30/12/2025

മാതൃകയാവാം മാറ്റമാകാം

കോളയാട് പഞ്ചായത്ത് ടൗൺ നവീകരണത്തിൻ്റെ ഭാഗമായി നടപ്പാതയുടെ സ്ഥാപിച്ച കൈവരികൾ വൃത്തിയാക്കുന്ന കടയുടമ നജീം.

പലപ്പോഴും വിവിധ സർക്കാരുകൾ നമ്മുടെ നാട്ടിൽ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഭംഗി നഷ്ടപ്പെട്ടുപോവുന്നത് സ്വാഭാവികമാണ്. ഇത്തരം ചെറിയ ചില കാര്യങ്ങൾ ഇങ്ങനെ ഉള്ളവയെ നിലനിർത്താൻ സഹായിക്കും. നമുക്കും ചെയ്യാം, ചെറിയ ഒരു കാര്യം.

നാട് മനോഹരമായിരിക്കേണ്ടത് നമ്മുടെ കൂടെ ഉത്തരവാദിത്വമാണ്. നമ്മുടെ പങ്ക് നമുക്കും നിർവഹിക്കാം. അവർ നമുക്ക് നിർമിച്ചു നൽകുന്നവ സംരക്ഷിക്കുക എന്ന കടമ പൂർത്തിയാക്കാം.

മനോഹരമായിരിക്കട്ടെ നാടും നഗരവും. വലിച്ചെറിയാതിരിക്കാം, നീട്ടി തുപ്പാതിരിക്കാം. പൊതുസ്ഥലം നമ്മുടെ കൂടെ സ്വത്താണ്, അവ നമുക്ക് സംരക്ഷിക്കാം.

ബിഗ് സല്യൂട്ട് നജീം

-Voice Of Kolayad VOK

Merry Christmas ⛄🎁🎄 മറ്റൊരു ക്രിസ്തുമസ് കാലം കൂടെ കടന്നു പോവുന്നു. ഓരോ ക്രിസ്തുമസ് കാലവും ഒരായിരം കഥകൾ അവസാനിപ്പിച്ച് പു...
24/12/2025

Merry Christmas ⛄🎁🎄

മറ്റൊരു ക്രിസ്തുമസ് കാലം കൂടെ കടന്നു പോവുന്നു. ഓരോ ക്രിസ്തുമസ് കാലവും ഒരായിരം കഥകൾ അവസാനിപ്പിച്ച് പുതിയ കഥകൾക്ക് തുടക്കം കുറിച്ചുകൊണ്ട് കടന്നു പോവുന്നു. നിങ്ങൾക്കും പറയാനുണ്ടാവില്ലേ ചില കഥകൾ...

Address

Kannur
670650

Telephone

+919633493905

Website

Alerts

Be the first to know and let us send you an email when Voice Of Kolayad -കോളയാടിൻ ശബ്ദം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share