28/04/2026
തഖ് വിയ റിസോഴ്സ് ക്യാമ്പ് നടത്തി.
➖➖➖➖➖➖➖➖
കണ്ണൂർ: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വനിതാ വിഭാഗം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദ്വിദിന ‘തഖ് വിയ’ റിസോഴ്സ് ക്യാമ്പ് ഏപ്രിൽ 20,21 തീയതികളിലായി കണ്ണൂർ യൂണിറ്റി സെന്ററിൽ വെച്ച് നടത്തി . ജില്ലാ പ്രസിഡന്റ് സി സി ഫാത്തിമ അധ്യക്ഷത വഹിച്ചു. ഇത്തിഹാദുൽ ഉലമ സംസ്ഥാന സെക്രട്ടറി വി.പി.ശൗകത്തലി, തൻസീൽ ഇൻസ്റ്റിറ്റ്യൂട്ട് ഫൗണ്ടർ സി ഇ ഒ അഫീഫ് അബ്ദുൽ കരീം, QUILL ഫൌണ്ടേഷൻ ഡയറക്ടർ കെ.കെ. സുഹൈൽ, Yes academy ഡയറക്ടർ നിസ്‌താർ കീഴുപറമ്പ്, വനിതാ ജില്ലാ സമിതിയംഗം ഷാക്കിറ പാറക്കൽ, വനിതാ വിഭാഗം സംസ്ഥാന സമിതിയംഗം സുലൈഖ കെ.എൻ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
ജില്ലാ സമിതിയംഗം എ ടി സമീറ IRW വിനെ പരിചയപ്പെടുത്തി മയ്യിത്ത് സംസ്കരണവുമായി ബന്ധപ്പെട്ട പ്രായോഗിക നിർദ്ദേശങ്ങൾ നൽകി. ജില്ലാ സെക്രട്ടറി സി. ടി. താഹിറയുടെ നേതൃത്വത്തിൽ കലാ- നിശ അരങ്ങേറി. ജില്ലാ ജനറൽ സെക്രട്ടറി ഖദീജ ഷെറോസ് സ്വാഗത ഭാഷണവും സൈനബ് സാഹിറ ഖുർആൻ ദർസും നടത്തി. ക്യാമ്പംഗങ്ങൾ കണ്ണൂർ കോട്ട സന്ദർശിച്ചു . രണ്ടു ദിവസം നീണ്ടു നിന്ന
ക്യാമ്പിന് സമാപനം കുറിച്ചുകൊണ്ട് ജില്ലാ പ്രസിഡണ്ട് ഫാത്തിമ.സി.സി സംസാരിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് നിഷാദ ഇംതിയാസ്, ജില്ലാ സമിതി അംഗങ്ങളായ ആമിന ഹാരിസ്, ജാബിദ ടിപി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.