N T T U I S - നിർമ്മാണ തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യ സമിതി

  • Home
  • India
  • Ernakulam
  • N T T U I S - നിർമ്മാണ തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യ സമിതി

N T T U I S - നിർമ്മാണ തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യ സമിതി NTTUIS എന്നത് കേരളത്തിലെ നിർമ്മാണ തൊഴിലാളി യൂണിയനുകളുടെ ഒരു കൂട്ടായ്മ ആണ്

20/08/2025
നിർമ്മാണ തൊഴിലാളി ട്രേഡ്യൂണിയൻ ഐക്യ സമിതി സെക്രട്ടറിയേറ്റിനു മുൻപിൽ നടത്തിയ ഏകദിന സത്യാഗ്രഹ സമരം മുൻ എം.പി.കെ. മുരളീധരൻ ...
22/01/2025

നിർമ്മാണ തൊഴിലാളി ട്രേഡ്
യൂണിയൻ ഐക്യ സമിതി സെക്രട്ടറി
യേറ്റിനു മുൻപിൽ നടത്തിയ ഏക
ദിന സത്യാഗ്രഹ സമരം മുൻ എം.പി.
കെ. മുരളീധരൻ ഉൽഘാടനം ചെയ്യു
ന്നു.

തിരുവനന്തപുരം: തൊഴിലാളി സമര
ത്തിലൂടെ അധികാരത്തിൽ വന്ന തൊഴിലാളി വർഗ്ഗസർക്കാർ തൊഴിലാളികളുടെ അവകാശങ്ങൾ
ഓരോന്നായി നിഷേധിക്കുന്ന നില
പാടാണ് കാണുന്നതെന്നും ജീവിക്കുന്നതിനുവേണ്ടി സർക്കാർ ജീവനക്കാരടക്കം സമസ്ത മേഖല
യിലുള്ളവരും സമരത്തിൻ്റെ പാതയിലാണെന്ന് കോൺഗ്രസ്സ്
നേതാവ് കെ.മുരളീധരൻ Ex.MP.
പറഞ്ഞു.
നിർമ്മാണ തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യ സമിതിയുടെ ആദിമുഖ്യത്തിൽ സെക്രട്ടറിയേറ്റിനു മുൻപിൽ നടന്ന ഏകദിനസത്യാഗ്രഹസമരം ഉൽഘാടനം ചെയ്ത് സംസാരിക്കുക
യായിരുന്നു അദ്ദേഹം. നിർമ്മാണ തെ
ഴിലാളികളുടെ കുടിശ്ശിക പെൻഷനും
തടഞ്ഞുവെച്ചിട്ടുള്ള മുഴുവൻ ആനുകൂ
ല്യങ്ങളും ഉടൻ വിതരണം ചെയ്യണമെ
ന്നും കെ.മുരളീധരൻ ആവശ്യപ്പെട്ടു.
കേരളത്തിലെ അസംഘടിത മേഖലകളിൽ പണിയെടുക്കുന്ന
തൊഴിലാളികളെ അവഗണിക്കുന്ന
കാര്യത്തിൽ ഇന്ത്യയിലെ മറ്റു സംസ്ഥാ
ന സർക്കാരുകളേക്കാൾ കേരളം മുൻ
പന്തിയിലാണെന്നും ഇതിൽ നിന്നും തൊഴിലാളികളെ രക്ഷിക്കുന്നതിന്
ശക്തമായ പ്രക്ഷോഭങ്ങൾക്ക് തൊഴിലാളികൾ നേതൃത്വം നൽകണമെന്നും റോജി. എം. ജോൺ
എം.എൽ.എ. സത്യഗ്രഹ സമരത്തെ അഭിവാദ്യം ചെയ്തു കൊണ്ട് പറഞ്ഞു
ഐക്യ സമിതി സംസ്ഥാന ചെയർമാൻ
കെ.കെ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ കൺവീനർ വിശ്വകല തങ്കപ്പൻ മുഖ്യപ്രഭാഷണം
നടത്തി. വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് വി.വി. രാജേന്ദ്രൻ, ടി.ടി. പൗലോസ്, പി.എം. ദിനേശൻ,
ജ്യോതി വാസു പറവൂർ അഡ്വ: വിനോ
ദ് രാജ്കുമാർ, അജിത്ത് കുരീപ്പുഴ, കെ.സത്യനാരായണൻ കൃഷ്ണൻ
കുനിയിൽ വി.പി. കൊച്ചുമോൻ,
പി.എ. സിദ്ധിക്ക്, വി.ജി. മനോഹരൻ, എ.സി.രാജശേഖരൻ,നോർബർട്ട് അ
ടി മുറി പി.കെ. രാജമ്മ , ഗിരിജ ചന്ദ്ര
ശേഖരൻ ബി.ടി. രമ,അനിൽ പ്രസാദ്,ചക്കാലയിൽ നാസ്സർ , പി.പി.
ആഷിക്ക്, എന്നിവർ സംസാരിച്ചു

NTTUIS സംസ്ഥാന കമ്മറ്റിക്കൂ വേണ്ടി,

വിശ്വകല തങ്കപ്പൻ,
ജനറൽ കൺവീനർ.
9400933799.

NTTUIS
14/01/2025

NTTUIS

അങ്കമാലി :നിർമ്മാണ തൊഴിലാളികളുടെ അംശാദായംവർദ്ധിപ്പിച്ചിട്ടുംകാലോചിതമായിആനുകൂല്യങ്ങൾവർദ്ധിപ്പിക്കാതിരിക്കുന്നത് പ്രതിഷേധാ...
13/01/2025

അങ്കമാലി :നിർമ്മാണ തൊഴിലാളികളുടെ അം
ശാദായംവർദ്ധിപ്പിച്ചിട്ടും
കാലോചിതമായിആനു
കൂല്യങ്ങൾവർദ്ധിപ്പിക്കാതിരിക്കുന്നത് പ്രതി
ഷേധാർഹമാണെന്നും
ഗ്രാറ്റുവിറ്റിയും സർവ്വീസ്
പെൻഷനും അടിയന്തി
രമായി പുന:സ്ഥാപിക്ക
ണമെന്നും നിർമ്മാണ
തൊഴിലാളികൾക്ക് ഇ. എസ്. ഐ നടപ്പിലാക്ക
ണമെന്നും എൻ കെ.
പ്രേമചന്ദ്രൻ എം.പി.
സർക്കാരിനോടാവശ്യ
പ്പെട്ടു.
അങ്കമാലി വ്യാപാര ഭവൻ ഓഡിറ്റോറിയ
ത്തിൽ നടന്ന നിർമ്മാ
ണ തൊഴിലാളി ട്രേഡ്
യൂണിയൻ ഐക്യ സമി
തി സംസ്ഥാന കൺവെ
ൻഷൻ ഉൽഘാടനം ചെയ്ത് സംസാരിക്കു
കയായിരുന്നു അദ്ദേഹം
ഐക്യ സമിതി ചെയർ
മാൻ കെ.കെ. ചന്ദ്രൻ
അദ്ധ്യക്ഷത വഹിച്ചു.
നിർമ്മാണ തൊഴിലാളി
കളുടെ പെൻഷൻ കുടി
ശ്ശികയും മുടങ്ങിക്കിട
ക്കുന്ന ആനുകൂല്യങ്ങ
ളും എത്രയും വേഗം
വിതരണം ചെയ്യണ
മെന്ന് കൺവെൻഷ
നെ അഭിവാദ്യം ചെയ്ത്
റോജി. എം. ജോൺ എം.എൽ എ ആവശ്യ
പ്പെട്ടു. ജനറൽ കൺവീ
നർ വിശ്വകല തങ്കപ്പൻ
റിപ്പോർട്ട് അവതരിപ്പി
ച്ചു. വിവിധ ട്രേഡ് യൂണി
യൻ നേതാക്കളായ സി.പി ജോൺ, വി.കെ. സദാനന്ദൻ, എം. ശ്രീകു
മാർ, വി.വി. രാജേന്ദ്രൻ,
നോർബർട്ട് അടി മുറി,
അജിത്ത് കുരിപ്പുഴ, ടി.ടി. പൗലോസ്, ടി.സി. സുബ്രഹ്മണ്യൻ, പി.എ.
സിദ്ധിക്ക്, പി.എം ദിനേ
ശൻ,എന്നിവർ പ്രസംഗി
ച്ചു.
ചർച്ചയിൽ പങ്കെടുത്തു
കൊണ്ട് യൂണിയൻ നേതാക്കളായ പി. കലാ
ധരൻ, വി.പി. കൊച്ചു
മോൻ, എം.ഡി രാജീവ്,
സത്താർ അന്നമനട , കെ. ചന്ദ്രൻ, കെ.സത്യ
നാരായണൻ, പി.കെ. രാജമ്മ, പി.എം. റഷീദ്, എ.സി. രാജശേഖരൻ, കെ.എ. ജോൺസൺ,
ആനീസ് ജോർജ്ജ്, കെ.പി.കൃഷ്ൻ കുട്ടി എന്നിവർ സംസാരിച്ചു.

Address

NTTUIS Office, Aluva
Ernakulam

Website

Alerts

Be the first to know and let us send you an email when N T T U I S - നിർമ്മാണ തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യ സമിതി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category