DYFI Ernakulam Block Committee

DYFI Ernakulam Block Committee Official page of Democratic Youth Federation of India Ernakulam Block Commitee.

പവർ കട്ട് തിരികെ കൊണ്ടുവന്ന് കേരളത്തെ ഇരുളിലാഴ്ത്തുന്ന യുഡിഎഫ് ഗവൺമെന്റിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ നേതൃത്...
16/07/2026

പവർ കട്ട് തിരികെ കൊണ്ടുവന്ന് കേരളത്തെ ഇരുളിലാഴ്ത്തുന്ന യുഡിഎഫ് ഗവൺമെന്റിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ നേതൃത്വത്തിൽ എറണാകുളം ബോട്ട് ജെട്ടി പരിസരത്ത് മെഴുകുതിരിയും തീപ്പെട്ടിയും വിതരണം ചെയ്തു.സംസ്ഥാന സെക്രട്ടറിയേറ്റംഗം എ ആർ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ബിബിൻ വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി നിഖിൽ ബാബു, കെ സി അരുൺ കുമാർ,ജെൻസി കെ എസ്,വിഷ്ണു അനിൽ എന്നിവർ സംസാരിച്ചു.ബസ് യാത്രികരായ നിരവധി പേർ മെഴുകുതിരിയും തീപ്പെട്ടിയും ഏറ്റുവാങ്ങി പ്രതിഷേധത്തിന്റെ ഭാഗമായി.

12/07/2026

ജനങ്ങളുടെ ഹൃദയത്തിൽ ആണ് DYFI കൊടുക്കുന്ന പൊതിച്ചോറ് 🚩

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് എറണാകുളം മഹാരാജാസ് ഓഡിറ്റോറിയത്തിൽ നടന്ന അഖില കേരള ചെസ്സ് ടൂർണമെന്റ് അന്താര...
27/06/2026

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് എറണാകുളം മഹാരാജാസ് ഓഡിറ്റോറിയത്തിൽ നടന്ന അഖില കേരള ചെസ്സ് ടൂർണമെന്റ് അന്താരാഷ്ട്ര ചെസ്സ് താരം ശ്രീ ജോ പാരപ്പിള്ളി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സ. എ ആർ രഞ്ജിത്ത് നിർവഹിച്ചു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 400 മത്സരാർത്ഥികൾ പങ്കെടുത്തു.

മദ്യ മാഫിയകൾക്ക് കൊള്ളലാഭം ഉണ്ടാക്കാൻ ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ച UDF സർക്കാറിനെതിരെ എറണാകുളത്ത് DYFI സംഘടിപ്പിച്ച ...
24/06/2026

മദ്യ മാഫിയകൾക്ക് കൊള്ളലാഭം ഉണ്ടാക്കാൻ ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ച UDF സർക്കാറിനെതിരെ എറണാകുളത്ത് DYFI സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്

05/06/2026

🔴 പ്രതിഷേധ മാർച്ച് | കൊച്ചി വെള്ളക്കെട്ട്
കൊച്ചി നഗരത്തിലുണ്ടായ കടുത്ത വെള്ളക്കെട്ടിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ എറണാകുളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
മഴക്കാല പൂർവ്വ മുന്നൊരുക്കങ്ങൾ പാളിയതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് ഡിവൈഎഫ്ഐ ആരോപിക്കുന്നു. മുൻകാലങ്ങളിൽ സമയോചിതമായി നടന്നിരുന്ന മഴക്കാലപൂർവ്വ പ്രവർത്തനങ്ങൾ ഇത്തവണ നടന്നില്ല എന്നതാണ് യാഥാർഥ്യം.

DYFI സിറ്റി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടും  ദാഹജല പന്തൽ മേനക ജംഗ്ഷനിൽ സ്ഥാപിച്ചു.  DYFI എറണാകുളം ബ്ലോക്ക് സെക്രട്...
30/04/2026

DYFI സിറ്റി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടും ദാഹജല പന്തൽ മേനക ജംഗ്ഷനിൽ സ്ഥാപിച്ചു. DYFI എറണാകുളം ബ്ലോക്ക് സെക്രട്ടറി സഖാവ് അമൽ സോഹൻ ഉദ്ഘാടനം നിർവഹിച്ചു.

എളമക്കര മേഖലാ കമ്മിറ്റിയിൽ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ച തണ്ണീർ പന്തലുകൾ
29/04/2026

എളമക്കര മേഖലാ കമ്മിറ്റിയിൽ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ച തണ്ണീർ പന്തലുകൾ

വേനൽ കാലത്ത് ജനങ്ങൾക്ക് ആശ്വാസം പകരാൻ  DYFI കലൂർ മേഖല  കമ്മിറ്റി സ്ഥാപിച്ച  ദാഹജല പന്തൽ.മുൻ DYFI സംസ്ഥാന കമ്മിറ്റി അംഗം ...
29/04/2026

വേനൽ കാലത്ത് ജനങ്ങൾക്ക് ആശ്വാസം പകരാൻ DYFI കലൂർ മേഖല കമ്മിറ്റി സ്ഥാപിച്ച ദാഹജല പന്തൽ.

മുൻ DYFI സംസ്ഥാന കമ്മിറ്റി അംഗം സ:K V മനോജ്‌ ഉദ്ഘാടനം ചെയ്തു.

DYFI  എളമക്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ കലാകായിക പ്രതിഭകളെ ആദരിച്ചു. ജില്ല സംസ്ഥാനതല നാഷണൽ ലെവൽ  മത്സരങ...
29/04/2026

DYFI എളമക്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ കലാകായിക പ്രതിഭകളെ ആദരിച്ചു. ജില്ല സംസ്ഥാനതല നാഷണൽ ലെവൽ മത്സരങ്ങളിൽ സമ്മാനാർഹരായ പ്രതിഭകളെയാണ് ആദരിച്ചത്. ചടങ്ങിൽ മേഖലാ പ്രസിഡന്റ് അമൽജിത്ത് പി എം അധ്യക്ഷത വഹിച്ചു മേഖലാ സെക്രട്ടറി അബീബ് ബാബു സ്വാഗതം ആശംസിച്ചു , ഡിവൈഎഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റ് അഡ്വ. നിഖിൽ ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം അർജുൻ ബാബു ആശംസകൾ അറിയിച്ച് സംസാരിച്ചു., ബ്ലോക്ക് കമ്മിറ്റി അംഗം നബീൽ നാസർ ലോക്കൽ കമ്മിറ്റി അംഗങ്ങളായ സതീഷ്കുമാർ , രഞ്ജിത്ത്ക. K. R,. E . Bകുസുമൻ, C. T മനു മേഖല വൈ. പ്രസിഡന്റ്‌ അഞ്ജലി, ഷോൺ എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ മേഖല ജോയിന്റ് സെക്രട്ടറി ആദിത്യ കൃഷ്ണ നന്ദി രേഖപ്പെടുത്തി.

ഡിവൈഎഫ്ഐ പഞ്ചായത്ത്‌ ഓഫീസ് മാർച്ച്‌ നടത്തി.ചേരാനല്ലൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റും 2-)o വാർഡ് മെമ്പറുമായ ഷിമ്മി ഫ്രാൻസിസ...
27/03/2026

ഡിവൈഎഫ്ഐ പഞ്ചായത്ത്‌ ഓഫീസ് മാർച്ച്‌ നടത്തി.

ചേരാനല്ലൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റും 2-)o വാർഡ് മെമ്പറുമായ ഷിമ്മി ഫ്രാൻസിസിന്റെ നേതൃത്വത്തിൽ ഭൂമാഫിയ സംഘങ്ങളുമായി ചേർന്ന് കൊണ്ട് നാഷണൽ ഹൈവേ നിർമാണ കമ്പിനിയിൽ നിന്ന് എം.എൽ.എ ഇടപെട്ട് നേടിയെടുത്ത മണ്ണ് ചിറ്റൂർ, കടമക്കുടി ഭാഗത്തെ പാടം നികത്തിനായി ഉപയോഗിക്കുകയായിരുന്നു. ചേരാനല്ലൂർ ഞാറ്റുവെട്ടി കടവ് റോഡിൽ ഉപയോഗിക്കാനാണ് നാഷണൽ ഹൈവേ മണ്ണ് വിട്ട് നൽകിയത്. ഷിമ്മി ഫ്രാൻ‌സിസിന്റെയും സംഘത്തിന്റെയും നേതൃത്വത്തിൽ ചേരാനല്ലൂരിൽ വ്യാപക അഴിമതിയാണ് നടന്നു കൊണ്ടിരിക്കുന്നത്. വൈസ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ചേരാനല്ലൂർ പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിച്ച പഞ്ചായത്ത്‌ ഓഫീസ് മാർച്ച്‌ ബ്ലോക്ക്‌ സെക്രട്ടറി അമൽ സോഹൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ സൗജൻ പോൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കമ്മിറ്റിയംഗം ടി എസ് ഷിഫാസ്, സിപിഐഎം ലോക്കൽ സെക്രട്ടറി പി പി ജോർജ്, മേഖല സെക്രട്ടറിമാരായ ടി എസ് ഷിന്നാസ്, പി ടി കിരൺ എന്നിവർ സംസാരിച്ചു. ഷിമ്മി ഫ്രാൻസിസിനെതിരെ വിജിലൻസ് പരാതി നൽകാനും തീരുമാനിച്ചതായി ഡിവൈഎഫ്ഐ പ്രവർത്തകർ അറിയിച്ചു.

Address

Ernakulam

Website

Alerts

Be the first to know and let us send you an email when DYFI Ernakulam Block Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share