പരിവർത്തൻ കേരള Parivartan Kerala

പരിവർത്തൻ കേരള Parivartan Kerala പരിവർത്തൻ - കേരളത്തിന്റെ നല്ല മാറ്റത്തിനായി ഒരുമിക്കുന്ന ഒരു സമൂഹത്തിന്റെ പ്രതീകം
(1)

കേരളത്തിലെ സ്ത്രീകൾക്ക് അഭിനന്ദനങ്ങൾ. ഡൽഹിയിലും പഞ്ചാബിലും തുടക്കം കുറിച്ച ജനക്ഷേമ പദ്ധതികൾ മറ്റ് സംസ്ഥാന സർക്കാരുകൾക്കു...
15/06/2026

കേരളത്തിലെ സ്ത്രീകൾക്ക് അഭിനന്ദനങ്ങൾ.

ഡൽഹിയിലും പഞ്ചാബിലും തുടക്കം കുറിച്ച ജനക്ഷേമ പദ്ധതികൾ മറ്റ് സംസ്ഥാന സർക്കാരുകൾക്കും പ്രചോദനമാകുന്നത് ഏറെ സന്തോഷകരമാണ്.

ഡൽഹിയിൽ ആദ്യമായി സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര ലഭ്യമാക്കുന്ന പദ്ധതി ആരംഭിച്ചപ്പോൾ തന്നെ ഇതിന്റെ വലിയ സാധ്യതകൾ തിരിച്ചറിഞ്ഞിരുന്നു. യാത്രാച്ചെലവിനെക്കുറിച്ചുള്ള ആശങ്കകളില്ലാതെ സ്ത്രീകൾക്ക് ജോലിക്ക് പോവാനും, വിദ്യാർത്ഥിനികൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് ഓർത്ത് ആകുലപ്പെടാതെ വിദ്യാഭ്യാസം തുടരാനും ഇതിലൂടെ സാധിച്ചു.

-അരവിന്ദ് കെജ്രിവാൾ

പഞ്ചാബിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ചൂട് കൂടുകയാണ്. ആം ആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർഥിയ...
14/06/2026

പഞ്ചാബിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ചൂട് കൂടുകയാണ്.

ആം ആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർഥിയായി നിലവിലെ മുഖ്യമന്ത്രിയായ ഭഗവന്ത് മാനെ വീണ്ടും പ്രഖ്യാപിച്ചു. ഇതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഔദ്യോഗിക തുടക്കമാണ് ആം ആദ്മി പാർട്ടി കുറിച്ചിരിക്കുന്നത്.

അധികാരത്തിലേറിയ ശേഷം നടപ്പാക്കിയ ജനപ്രിയ പദ്ധതികളും ഭരണ നേട്ടങ്ങളും മുൻനിർത്തിയാണ് പാർട്ടി ജനങ്ങളെ സമീപിക്കുന്നത്.

അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ ജനവിധി വീണ്ടും തേടുന്ന ഭഗവന്ത് മാന്റെ നേതൃത്വത്തിന് പഞ്ചാബ് എങ്ങനെ പ്രതികരിക്കുമെന്നതാണ് ഇനി രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.പ്രതിപക്ഷ പാർട്ടികൾക്ക് മുഖ്യ മന്ത്രി സ്ഥാനാർത്ഥിയായി ആരെയെങ്കിലും ഉയർത്തി കാണിക്കാനാകുമോ ?

പഞ്ചാബിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലെത്തുമോ?

നിങ്ങളുടെ അഭിപ്രായം കമന്റിലൂടെ പങ്കുവെക്കൂ.

👉കെജ്‌രിവാൾ ഉൾപ്പടെയുള്ള പ്രതിപക്ഷ നേതാക്കൾക്ക് എതിരെയുള്ള ED വേട്ടയെ രാഹുൽ ഗാന്ധി പിന്തുണച്ചത് തെറ്റായി പോയെന്ന് അഖിലേഷ...
10/06/2026

👉കെജ്‌രിവാൾ ഉൾപ്പടെയുള്ള പ്രതിപക്ഷ നേതാക്കൾക്ക് എതിരെയുള്ള ED വേട്ടയെ രാഹുൽ ഗാന്ധി പിന്തുണച്ചത് തെറ്റായി പോയെന്ന് അഖിലേഷ് യാഥവ്

NEET, CBSE, SSC, UPSC, CUET പരീക്ഷകളിലെല്ലാം ക്രമക്കേടുകൾ നടക്കുന്നു. അത് പരിഹരിക്കുന്നതിന് പകരം, വീഴ്ചകൾ ചൂണ്ടിക്കാണിക്...
05/06/2026

NEET, CBSE, SSC, UPSC, CUET പരീക്ഷകളിലെല്ലാം ക്രമക്കേടുകൾ നടക്കുന്നു. അത് പരിഹരിക്കുന്നതിന് പകരം, വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്ന വിദ്യാർത്ഥികളെ രാജ്യദ്രോഹികളെന്ന് അധിക്ഷേപിക്കുകയാണ് ഭരണകൂടം. ഒരു പരീക്ഷ പോലും മര്യാദക്ക് നടത്താൻ ഇവർക്ക് കഴിയുന്നില്ല. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പോലും അറിയാത്തവരാണ് നമ്മുടെ രാജ്യം ഭരിക്കുന്നത്.

വിദ്യാഭ്യാസമുള്ള പ്രധാനമന്ത്രിയാണ് ഇന്ത്യക്ക് ആവശ്യം!

-അരവിന്ദ് കെജ്രിവാൾ

സർക്കാർ സ്കൂൾ വിദ്യാഭ്യാസത്തിൽ പഞ്ചാബ് ഒന്നാമത്ആം ആദ്മി പാർട്ടി വിദ്യാഭ്യാസ വിപ്ലവത്തിന്റെ മറ്റൊരു നേട്ടം ❤️നീതി ആയോഗിന്...
04/06/2026

സർക്കാർ സ്കൂൾ വിദ്യാഭ്യാസത്തിൽ പഞ്ചാബ് ഒന്നാമത്

ആം ആദ്മി പാർട്ടി വിദ്യാഭ്യാസ വിപ്ലവത്തിന്റെ മറ്റൊരു നേട്ടം ❤️

നീതി ആയോഗിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ പിന്തള്ളിക്കൊണ്ട് സർക്കാർ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് ആം ആദ്മി പാർട്ടി സർക്കാർ നേതൃത്വം നൽകുന്ന പഞ്ചാബ് ഒന്നാം സ്ഥാനത്തെത്തി.

ആം ആദ്മി പാർട്ടി ഡൽഹിയിൽ ആരംഭിച്ച വിദ്യാഭ്യാസ പരിഷ്‌കരണങ്ങളുടെ മാതൃക പിൻപറ്റി പഞ്ചാബിലെ സർക്കാർ സ്കൂളുകളിൽ നടത്തിയ
വലിയ മാറ്റങ്ങളാണ് ഈ നേട്ടത്തിന് പിന്നിൽ

"ഇത് ഞങ്ങൾ കാശ് കൊടുത്ത് വാടകയ്ക്കെടുത്ത ഹാളാണ്, അല്ലാതെ നിങ്ങളുടെയോ കേന്ദ്ര സർക്കാരിന്റെയോ വകയല്ല!" 😡🔥രാജ്യത്തെ ലക്ഷക്ക...
04/06/2026

"ഇത് ഞങ്ങൾ കാശ് കൊടുത്ത് വാടകയ്ക്കെടുത്ത ഹാളാണ്, അല്ലാതെ നിങ്ങളുടെയോ കേന്ദ്ര സർക്കാരിന്റെയോ വകയല്ല!" 😡🔥

രാജ്യത്തെ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെയും യുവാക്കളുടെയും ഭാവി തകർത്ത ചോദ്യപേപ്പർ ചോർച്ചാ മാഫിയക്കെതിരെ ശബ്ദമുയർത്തിയ എഎപി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗിനെ തടയാൻ നോക്കിയ പോലീസിന് നേരെ അദ്ദേഹം നടത്തിയ മാസ്സ് മറുപടി!
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ ഹാളിൽ സമാധാനപരമായി ചർച്ച സംഘടിപ്പിച്ചപ്പോഴാണ് അത് തടസ്സപ്പെടുത്താൻ ഉദ്യോഗസ്ഥർ കൂട്ടത്തോടെ എത്തിയത്. എന്നാൽ പോലീസിന്റെ ഭീഷണികൾക്ക് മുന്നിൽ വഴങ്ങാൻ അദ്ദേഹം തയ്യാറായില്ല.
അദ്ദേഹം ഉദ്യോഗസ്ഥരോട് മൈക്കിലൂടെ വിളിച്ചുപറഞ്ഞത്:
👇👇👇
"നിങ്ങൾ എന്തിനാണ് ഈ ചർച്ച തടയാൻ നോക്കുന്നത്? ലക്ഷക്കണക്കിന് യുവാക്കളുടെ ഭാവി തകർത്ത ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ച് സംസാരിക്കാനാണ് ഞങ്ങൾ ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. ചോദ്യപേപ്പർ ചോർത്തുന്ന മാഫിയകൾക്കെതിരെയും കുറ്റവാളികൾക്കെതിരെയും നടപടിയെടുക്കാൻ സർക്കാരിനോ പോലീസിനോ യാതൊരു ധൈര്യവുമില്ല. അവർക്കെതിരെ വിരലനക്കാൻ നിങ്ങൾക്ക് കഴിയുന്നില്ല.

എന്നാൽ ആ അനീതിക്കെതിരെ സമാധാനപരമായി ശബ്ദമുയർത്തുന്ന ഞങ്ങളെ തടയാൻ നിങ്ങൾ ഓടിയെത്തിയിരിക്കുന്നു!

ഓർത്തുവെച്ചോളൂ... ഇത് ഞങ്ങൾ പണം കൊടുത്ത് വാടകയ്ക്കെടുത്ത ഹാളാണ് (Private Hall). ഇത് നിങ്ങളുടെയോ അല്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെയോ വകയല്ല. ഞങ്ങൾ സ്വന്തം ചെലവിൽ എടുത്ത ഒരിടത്ത് ഇരുന്ന് സംസാരിക്കാൻ ഞങ്ങൾക്ക് പൂർണ്ണ അവകാശമുണ്ട്. അതിൽ ഇടപെടാൻ നിങ്ങൾക്ക് യാതൊരു അധികാരവുമില്ല!"

കുറ്റവാളികളെ സംരക്ഷിക്കുകയും ചോദ്യം ചെയ്യുന്നവരുടെ ശബ്ദം അടിച്ചമർത്തുകയും ചെയ്യുന്ന ഭരണകൂട നയങ്ങൾക്കെതിരെ ജനപ്രതിനിധികൾ തന്നെ ഇങ്ങനെ മുന്നോട്ട് വരണമെന്നാണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോ കണ്ട ജനങ്ങൾ പ്രതികരിക്കുന്നത്.
ഭയമില്ലാത്ത ഇത്തരം ശബ്ദങ്ങളാണ് ഈ കാലഘട്ടത്തിന് ആവശ്യം! ✊



01/06/2026

👉മുഴുവൻ കാണുക.🔥NEET പേപ്പർ ചോർച്ച : മോദി സർക്കാർ ജനങ്ങളെ പരിഹസിക്കുകയാണ്.സിസ്റ്റം ശരിയാക്കാനും വിദ്യാഭ്യാസ മാഫിയയെ ഇല്ലാതാക്കാനും ഇവർക്ക് യാതൊരു താല്പര്യവുമില്ല.
👉രാജ്യത്തെ കുട്ടികൾക്ക് വേണ്ടി ആത്മാർത്ഥമായി പോരാടുന്ന കെജ്‌രിവാളിനെ പിന്തുക്കുന്നവർ YES കമന്റ് ചെയ്യുക.

31/05/2026

🔥ഇതൊന്നും കേൾക്കാതെ പോവരുത്, രാജ്യത്തെ നിങ്ങൾ സ്നേഹിക്കുന്നുണ്ട് എങ്കിൽ !!👇

Address

Mather Square, North Railway Station, Ernakulam North, Kacheripady
Ernakulam
682018

Website

Alerts

Be the first to know and let us send you an email when പരിവർത്തൻ കേരള Parivartan Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share