Kerala NGO Union Ernakulam District

Kerala NGO Union Ernakulam District കേരള എൻജിഒ യൂണിയൻ എറണാകുളം ജില്ലാ കമ്മറ്റി

കേരള എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻറായിരുന്ന സ: സി.കുഞ്ഞമ്മദ് (90) അന്തരിച്ചു. 1962 ൽ   സർക്കാർ സർവീസിൽ പ്രവേശിച്ച...
13/05/2026

കേരള എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻറായിരുന്ന സ: സി.കുഞ്ഞമ്മദ് (90) അന്തരിച്ചു.

1962 ൽ സർക്കാർ സർവീസിൽ പ്രവേശിച്ച സഖാവ്. 1971 മുതൽ കണ്ണൂർ ജില്ലയിൽ സംഘടനാ നേതൃത്വത്തിൽ പ്രവർത്തിച്ചു.

1987 മുതൽ 1991 വരെ സംസ്ഥാന വൈസ് പ്രസിഡൻ്റ് ആയി പ്രവർത്തിച്ചു. 1973 ലെ 54 ദിവസം നീണ്ടു നിന്ന എൻ.ജി.ഒ. അധ്യാപക അനിശ്ചിതകാല പണിമുടക്കിന് നേതൃത്വം നൽകുകയും ജയിൽവാസം അനുഭവിക്കുകയും സസ്പെൻഷനിലാവുകയും ചെയ്തു.

കൊയിലാണ്ടി താലൂക്ക് ഓഫീസിൽ ഡെപ്യൂട്ടി തഹസിൽദാർ തസ്തികയിൽ ജോലി ചെയ്ത് വരവെയാണ് വി.ആർ.എസ്. എടുത്ത് 1991 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടി അസംബ്ലി മണ്ഡലത്തിൽ മത്സരിക്കുന്നത്. പിന്നീട് മൂന്നര പതിറ്റാണ്ട് കൊയിലാണ്ടിയിലും പയ്യോളിയിലും പൊതു ജനാധിപത്യ പ്രസ്ഥാനത്തിൻ്റെയും കർഷക സംഘത്തിൻ്റെയും സി.ഐ.ടി.യു. വിൻ്റെയും സഹകരണ, ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെയും നേതൃത്വത്തിൽ പ്രവർത്തിച്ചു.

13/05/2026
13/05/2026

ഭരണമാറ്റത്തിന് പിന്നാലെ മാനദണ്ഡങ്ങൾ പാലിക്കാതെ ജീവനക്കാരെ സ്ഥലം മാറ്റുന്നു ; പ്രതിഷേധിച്ച് NGO യൂണിയൻ ; എറണാകുളം ജില്ലാ സഹകരണ വകുപ്പിലെ ജീവനക്കാരെയാണ് സ്ഥലംമാറ്റി ഉത്തരവിറക്കിയത്





മാനദണ്ഡവിരുദ്ധമായി ജീവനക്കാരെ സ്ഥലം മാറ്റിയ നടപടിയിൽ പ്രതിഷേധം. പത്ര വാർത്തകളിലൂടെ
13/05/2026

മാനദണ്ഡവിരുദ്ധമായി ജീവനക്കാരെ സ്ഥലം മാറ്റിയ നടപടിയിൽ പ്രതിഷേധം. പത്ര വാർത്തകളിലൂടെ

12/05/2026

സഹകരണ വകുപ്പിലെ മാനദണ്ഡവിരുദ്ധമായ സ്ഥലംമാറ്റത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധം 🚩🔥

തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതിഷേധത്തിൻ്റെ പ...
12/05/2026

തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതിഷേധത്തിൻ്റെ പത്രവാർത്തകൾ

സഹകരണവകുപ്പിലെ നിയമവിരുദ്ധ സ്ഥലമാറ്റത്തിൽ ജീവനക്കാർ പ്രതിഷേധിച്ചുസഹകരണവകുപ്പിലെ അന്യായവും നിയമവിരുദ്ധവുമായ സ്ഥലം മാറ്റത്...
12/05/2026

സഹകരണവകുപ്പിലെ നിയമവിരുദ്ധ സ്ഥലമാറ്റത്തിൽ ജീവനക്കാർ പ്രതിഷേധിച്ചു

സഹകരണവകുപ്പിലെ അന്യായവും നിയമവിരുദ്ധവുമായ സ്ഥലം മാറ്റത്തിനെതിരെ എറണാകുളം കളക്ടറേറ്റിലെ സഹകരണസംഘം ജില്ലാ രജിസ്ട്രാർ ജനറൽ ഓഫീസിനു മുൻപിൽ എഫ്.എസ്.ഇ.ടി.ഒ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാർ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് നോംസ് മറികടന്നുകൊണ്ട് സഹകരണ വകുപ്പിൽ സഹകരണ സംഘം ഓഡിറ്റർമാരുടെയും, ഇൻസ്പെക്ടർമാരുടെയും ട്രാൻസ്ഫർ ഉത്തരവുകൾ ഇറക്കിയത്. ഇതിലൂടെ 21 സഹകരണ സംഘം ഓഡിറ്റർ മാരെ സ്ഥലം മാറ്റുകയുണ്ടായി. വകുപ്പിലെ ജൂനിയർ ഇൻസ്പെക്ടർമാരും, എൻജിഒ യൂണിയൻ പ്രവർത്തകരുമായ ശരത്ത് ലാൽ എസ് നെയും, ശിഹാബ് കരീം നെയും സ്ഥലം മാറ്റാൻ പ്രത്യേക ഉത്തരവും ജോയിൻ്റ് ഡയറക്ട്ർ ഇറക്കുകയുണ്ടായി. കണയന്നൂർ താലൂക്കിൽ ജോലി ചെയ്തിരുന്ന ശരത് ലാൽ കൊച്ചി താലൂക്കിലേക്ക് സ്ഥലം മാറിയിട്ട് ഏഴ് മാസം മാത്രമേ ആയുള്ളൂ. തൊടുപുഴ സ്വദേശിയായ ശിഹാബ് കരീം അഞ്ചുവർഷത്തെ അവധിക്ക് ശേഷം രണ്ടുമാസം മുൻപ് ആണ് മൂവാറ്റുപുഴ താലൂക്കിൽ ജോലിയിൽ പ്രവേശിച്ചത്. ഇവരെയാണ് നോംസിന് വിരുദ്ധമായി പരസ്പരം സ്ഥലംമാറ്റിയിട്ടുള്ളത്. പ്രകടനത്തിനുശേഷം നടത്തിയ യോഗത്തിൽ എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ഡി.പി. ദിപിൻ, എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡൻ്റ് കെ.സി. സുനിൽകുമാർ എന്നിവർ ജീവനക്കാരെ അഭിവാദ്യം ചെയ്തു സംസാരിച്ചു. എൻ.ജി.ഒ യൂണിയൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി എൻ.എം. രാജേഷ്, ജില്ലാ വൈസ് പ്രസിഡൻ്റ് ലിൻസി വർഗീസ് എന്നിവർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു. എഫ്.എസ്.ഇ.ടി.ഒ പ്രവർത്തകരെ തെരഞ്ഞുപിടിച്ച് നോംസിന് വിരുദ്ധമായി സ്ഥലം മാറ്റുന്നതിനെതിരെ ഏതറ്റം വരെയും സംഘടന പോകുമെന്ന് നേതാക്കൾ ജീവനക്കാർക്ക് ഉറപ്പു നൽകി.

12/05/2026

സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് ജീവനക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

പി കെ കേശവൻ അനുസ്മരണംകേരള എൻജിഒ യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന പി.കെ കേശവൻ്റെ പ്രവർത്തനങ്ങളെ അനുസ്മരിച്ചു കൊണ്ട്...
12/05/2026

പി കെ കേശവൻ അനുസ്മരണം

കേരള എൻജിഒ യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന പി.കെ കേശവൻ്റെ പ്രവർത്തനങ്ങളെ അനുസ്മരിച്ചു കൊണ്ട് അനുസ്മരണ യോഗം സംഘടിപ്പിച്ചു. 2026 മെയ് 8 ന് കളമശേരിയിൽ വച്ചാണ് അദ്ദേഹം
അന്തരിച്ചത്. ലോവർ ഗ്രേഡ് യൂണിയൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു പി.കെ കേശവൻ. 1976 ൽ ആ സംഘടന കേരള എൻ.ജി.ഒ യൂണിയനിൽ ലയിക്കുകയും പിന്നീട് കേരള എൻജിഒ യൂണിയന്റെ സംസ്ഥാന സെക്രട്ടറി ആയി അദ്ദേഹം പ്രവർത്തിച്ചു. 1973 ലെ ഐതിഹാസിക പണിമുടക്കം മുതൽ തുടർന്ന് വിരമിക്കുന്ന കാലത്തോളം സിവിൽ സർവീസ് സംരക്ഷണത്തിനുള്ള പോരാട്ടങ്ങളിൽ പങ്കെടുത്തു. കോട്ടയം ജില്ലയിലെ നാട്ടകം പോളിടെക്നിക്കിൽ സർവീസ് ജീവിതം ആരംഭിച്ച അദ്ദേഹം 1992 ൽ കളമശ്ശേരി പോളിടെക്നിക്കിൽ നിന്നാണ് വിരമിക്കുന്നത്. എഫ്.എസ്.ഇ.ടി.ഒ രൂപീകരിക്കുന്നതിൽ നിർണ്ണായക പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ട്. കേരള എൻജിഒ യൂണിയൻ എറണാകുളം വജ്ര ജൂബിലി ഹാളിൽ നടന്ന അനുസ്മരണയോഗം യൂണിയൻ ജനറൽ സെക്രട്ടറി എം.വി ശശിധരൻ ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന പ്രസിഡൻ്റ് പി.എച്ച്.എം ഇസ്മയിൽ പി.കെ കേശവൻ്റെ പ്രവർത്തനങ്ങൾ അനുസ്മരിച്ച് സംസാരിച്ചു. ജില്ലാ പ്രസിഡൻ്റ് കെ.സി സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണയോഗത്തിന് ജില്ലാ സെക്രട്ടറി ഡി.പി ദിപിൻ സ്വാഗതം ആശംസിക്കുകയും, ജില്ലാ ജോയിൻ്റ് സെക്രട്ടറി എൻ.എം രാജേഷ് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ സുനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗം എ.എൻ സിജിമോൾ, മുൻകാല നേതാക്കൾ എന്നിവർ പങ്കെടുത്തു.

മെയ് 8 -ാം തീയ്യതി കേന്ദ്ര ഗവൺമെൻ്റ് 4 തൊഴിൽ കോഡുകളുടെയും ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു. സിവിൽ സർവ്വീസിനെയടക്കം ബാധിക്കുന്ന ...
11/05/2026

മെയ് 8 -ാം തീയ്യതി കേന്ദ്ര ഗവൺമെൻ്റ് 4 തൊഴിൽ കോഡുകളുടെയും ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു. സിവിൽ സർവ്വീസിനെയടക്കം ബാധിക്കുന്ന വിധത്തിലാണ് പുതിയ നിയമങ്ങൾ

തൊഴിലാളികളെയാകെ അടിമ സമാനമായി മാറ്റുന്ന ഈ വിജ്ഞാപനത്തിനെതിരെ രാജ്യത്താകെ വലിയ സമരങ്ങൾ ഉയർന്നു വന്നു എങ്കിലും കേന്ദ്ര സർക്കാർ ആ പ്രതിഷേധങ്ങളെ തള്ളിക്കളയുകയാണ്.

ഇതിനെതിരെ ജീവനക്കാരും അദ്ധ്യാപകരും FSETO നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചു. ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ ലേബർ കോഡ് വിഞ്ജാപനം കത്തിച്ചാണ് പ്രതിഷേധിച്ചത്.

എറണാകുളത്ത് ജില്ലാ കേന്ദ്രമായ കാക്കനാട് സിവിൽ സ്റ്റേഷനിലും, താലൂക്ക് കേന്ദ്രങ്ങളിലും ലേബർ കോഡ് വിജ്ഞാപനം കത്തിച്ചു കൊണ്ട് പ്രതിഷേധ പ്രകടനങ്ങളും അതിനുശേഷം യോഗങ്ങളും സംഘടിപ്പിച്ചു.

എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡൻ്റ് ഡാൽമിയ തങ്കപ്പൻ്റെ അധ്യക്ഷതയിൽ കാക്കനാട് സിവിൽ സ്റ്റേഷനിൽ നടന്ന യോഗം എഫ്.എസ്.ഇ.ടി.ഒ ജനറൽ സെക്രട്ടറി എം.വി ശശിധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഡി.പി ദിപിൻ സ്വാഗതം ആശംസിച്ചു, കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ അഭിവാദ്യം ചെയ്തു. കെ.ജി.ഒ.എ ജില്ലാ ജോയിൻ്റ് സെക്രട്ടറി അനൂപ് ദാമോദരൻ കൃതജ്ഞത രേഖപ്പെടുത്തി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി കെ.കെ സുനിൽകുമാർ, കെ.എസ് ഷാനിൽ, എ.എൻ സിജിമോൾ, എം. നിയാസ്, ഡോ. എം.എസ് മുരളി, ഡോ. ബോബി പോൾ, പി.എം ഷൈനി, ജി.ആനന്ദകുമാർ, പി. ജാസ്മിൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.

11/05/2026

തൊഴിലാളി വിരുദ്ധ ലേബർ കോഡ് വിജ്ഞാപനം കത്തിച്ചുകൊണ്ട് ജീവനക്കാരും അധ്യാപകരും ജില്ലാ കേന്ദ്രമായ സിവിൽ സ്റ്റേഷനിലും, താലൂക്ക് കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു.

Address

Kerala NGO Union Ernakulam District Committee Office , Pallimukku
Eranakulam
682016

Alerts

Be the first to know and let us send you an email when Kerala NGO Union Ernakulam District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category