DYFI Edappal BC

DYFI Edappal BC Official page Of DYFI Edappal Block Committee

16ാം മത് DYFI മലപ്പുറം ജില്ലാ സമ്മേളനം 2026 ജൂലൈ 7,8 വണ്ടൂർ (പോരൂർ)സഖാവ് പുഷ്പൻ നഗറിൽ
29/05/2026

16ാം മത് DYFI മലപ്പുറം ജില്ലാ സമ്മേളനം
2026 ജൂലൈ 7,8
വണ്ടൂർ (പോരൂർ)
സഖാവ് പുഷ്പൻ നഗറിൽ

ഏവർക്കും ബലിപെരുന്നാൾ ആശംസകൾ
27/05/2026

ഏവർക്കും ബലിപെരുന്നാൾ ആശംസകൾ

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെയും സിപിഐഎം നേതാവും മുൻമന്ത്രിയുമ...
27/05/2026

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെയും സിപിഐഎം നേതാവും മുൻമന്ത്രിയുമായ പി എ മുഹമ്മദ് റിയാസിന്റെയും വീടുകളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്( ഇ ഡി) നടത്തിയ റെയ്ഡ് അപലപനീയവും പ്രതിഷേധാർഹവുമാണ് .

പൊതുസമൂഹത്തിൽ പുകമറ സൃഷ്ടിക്കുവാൻ വേണ്ടി ബിജെപി നടത്തുന്ന കേവലമായ
രാഷ്ട്രീയ പകപോക്കലാണ് ഈ റെയ്ഡ്.
നരേന്ദ്രമോദി ഗവൺമെൻ്റ് അധികാരത്തിൽ വന്നശേഷം
രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നത് പതിവാണ്.
ബിജെപിക്കെതിരായി പ്രവർത്തിക്കുന്ന രാഷ്ട്രീയപാർട്ടികളിലെ പ്രധാനപ്പെട്ട നേതാക്കളെ ഇ ഡി കേസുകളിലും മറ്റും ഉൾപ്പെടുത്തി പീഡിപ്പിച്ചതിന്റെയും ജയിലിൽ അടച്ചതിന്റെയും നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്.

അന്വേഷണ ഏജൻസികളെ കാട്ടി ഭയപ്പെടുത്തി നേരത്തെ കോൺഗ്രസിൽ നിന്നും മറ്റു പ്രതിപക്ഷ പാർട്ടികളിൽ നിന്നും നിരവധി നേതാക്കളെ ബിജെപിയുടെ പാളയത്തിൽ എത്തിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഉമ്മാക്കി കാണിച്ചു കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുത്താമെന്ന് കേന്ദ്രസർക്കാർ കരുതരുത്.
തികച്ചും ജനാധിപത്യ വിരുദ്ധമായി യാതൊരു വസ്തുതയും ഇല്ലാതെ ഇത്തരത്തിലുള്ള കള്ള കേസുകൾ സൃഷ്ടിച്ച് റെയ്ഡ് നടത്തി ജനനേതാക്കളെ തേജോധം ചെയ്യുന്ന സംഘപരിവാർ രാഷ്ട്രീയത്തെ തിരിച്ചറിയണം.

അന്വേഷണ ഏജൻസികളെ മറയാക്കി രാഷ്ട്രീയ വേട്ട നടത്തുന്ന കേന്ദ്രസർക്കാരിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർത്തിക്കൊണ്ടു വരും.
പിണറായി വിജയന്റെയും മുഹമ്മദ് റിയാസിൻ്റെയും വീടുകളിൽ ഇ ഡി നടത്തിയ റെയ്ഡിനെതിരെ ഡിവൈഎഫ്ഐ കേരള സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

തിരുവനന്തപുരത്ത് കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിലും സെനറ്റ് തിരഞ്ഞെടുപ്പിലും ഉജ്ജ്വല വിജയം നേടിയതിനെ തുടർന്ന് എസ്എഫ്...
26/05/2026

തിരുവനന്തപുരത്ത് കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിലും സെനറ്റ് തിരഞ്ഞെടുപ്പിലും ഉജ്ജ്വല വിജയം നേടിയതിനെ തുടർന്ന് എസ്എഫ്ഐ നടത്തിയ വിജയാഹ്ലാദ പ്രകടനത്തിനെ ആക്രമിച്ച കെ എസ് യു നടപടിയും കെഎസ്‌യു അക്രമത്തിന് ചൂട്ടുപിടിച്ചുകൊണ്ട് എസ്എഫ്ഐ പ്രവർത്തകരെ ഏകപക്ഷീയമായി ആക്രമിച്ച പോലീസ് നടപടിയും പ്രതിഷേധാർഹമാണ്.

ഭരണം നേടിയ ഹുങ്കിൽ പോലീസിന്റെ തണലിൽ അക്രമവും അരാജകത്വവും നടത്തി അഴിഞ്ഞാടുന്ന കെഎസ്‌യു ഹീനമായ ആക്രമണമാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടത്തിയത്.
എസ്എഫ്ഐ സംസ്ഥാന നേതാക്കൾക്ക് നിരവധി പ്രവർത്തകർക്ക് ഉൾപ്പെടെ കല്ലേറിലും പോലീസ് നടപടിയിലും പരിക്കേറ്റിരിക്കുകയാണ്.
ഭരണത്തിന്റെ തണലിൽ എന്തു തെമ്മാടിത്തവും ചെയ്യാം എന്ന വ്യാമോഹമാണ് കെഎസ്‌യുവിനെ നയിക്കുന്നത്.
കേരള സർവകലാശാല യൂനിയൻ തിരഞ്ഞെടുപ്പിലും സെനറ്റ് തിരഞ്ഞെടുപ്പിലും ദയനീയമായി പരാജയപ്പെട്ട കെഎസ്‌യു പോലീസിന്റെ ഒത്താശയോടു കൂടി വിദ്യാർത്ഥികളെ ആക്രമിക്കുകയായിരുന്നു.
ഇത്തരത്തിൽ ഹീനമായ ആക്രമണം നടത്തി മുന്നോട്ടു പോകാനാണ് കെഎസ്‌യു ശ്രമിക്കുന്നതെങ്കിൽ അത്തരം ആക്രമണങ്ങളെ യുവജനങ്ങൾ അണിനിരത്തി പ്രതിരോധിക്കുവാൻ ഡിവൈഎഫ്ഐ തയ്യാറാവും.
പോലീസിന്റെ ഏകപക്ഷീയമായ നടപടിയും അപലപനീയമാണ്.
അക്രമം നടത്തിയവരെ നിയന്ത്രിക്കാതെ എസ്എഫ്ഐക്ക് നേരെ ലാത്തിച്ചാർജും ജലപീരങ്കിയും കണ്ണീർവാതകവും ഉപയോഗിച്ചു ആക്രമിച്ച പോലീസ് കോൺഗ്രസിന്റെ രാഷ്ട്രീയ പ്രവർത്തനമാണ് നടത്താൻ ഉദ്ദേശിക്കുന്നതെങ്കിൽ ആ നിലയിൽ തന്നെ നേരിടാൻ വേണ്ടി യുവജനങ്ങളും വിദ്യാർത്ഥികളും തയ്യാറാവും.

എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ നടന്ന കെഎസ്‌യു പോലീസ് അക്രമത്തിൽ ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു

19/05/2026
അഭിനന്ദനങ്ങൾ
15/05/2026

അഭിനന്ദനങ്ങൾ

വിദ്യാഭ്യാസ രംഗത്തെ കേന്ദ്രസർക്കാറിന്റെ നിരുത്തരവാദിത്തപരമായ സമീപനത്തിൻ്റെയും വിദ്യാഭ്യാസ കച്ചവടത്തിൻ്റെയും പരിണിതഫലമാണ്...
12/05/2026

വിദ്യാഭ്യാസ രംഗത്തെ കേന്ദ്രസർക്കാറിന്റെ നിരുത്തരവാദിത്തപരമായ സമീപനത്തിൻ്റെയും വിദ്യാഭ്യാസ കച്ചവടത്തിൻ്റെയും പരിണിതഫലമാണ് നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച.
ഇത് ആശങ്കാജനകവും ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്നതുമാണ്.

വർഷങ്ങളുടെ കഠിന പ്രയത്നത്തിൻ്റെ ഫലമായി വിദ്യാർത്ഥികൾ എഴുതുന്ന
രാജ്യത്തെ ഏറ്റവും വലിയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് നടത്തിപ്പിൽ കേന്ദ്രസർക്കാറിന് യാതൊരു ഗൗരവവും ഇല്ല. പരീക്ഷയ്ക്ക് മുമ്പേ തന്നെ കോച്ചിംഗ് സെന്റർ ഗ്രൂപ്പുകളിൽ പ്രചരിച്ച ചോദ്യപേപ്പറിലും യഥാർത്ഥ ചോദ്യപേപ്പറിലും ഉള്ള ഭൂരിപക്ഷം ചോദ്യങ്ങളും സാമ്യമുള്ളതായിരുന്നു.
വിദ്യാഭാസത്തെ വാണിജ്യ വസ്തുവായി കാണുന്ന നരേന്ദ്രമോഡി സർക്കാർ ഇത്തരം കോച്ചിംഗ് സെന്റർ മാഫിയകളുമായി നടത്തിയിട്ടുള്ള വിദ്യാഭ്യാസ കച്ചവടത്തിൻ്റെ പരിണിത ഫലമാണിത്. നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) നടത്തുന്ന മിക്ക പരീക്ഷകളുടെയും അവസ്ഥ മോഡി സർക്കാരിൻ്റെ കാലത്ത് ഈ രീതിയിലേക്ക് അധപതിച്ചിരിക്കുകയാണ്. ഇത്തരം പരീക്ഷകളുടെ സുതാര്യതയും നിഷ്പക്ഷതയും തകരുന്നത് രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ തുലാസിലാക്കുന്നതാണ്.
വിദ്യാഭ്യാസ രംഗത്തെ കച്ചവടവവത്ക്കരണ നയവുമായി മുന്നോട്ടു പോകുന്ന കേന്ദ്രസർക്കാരിനെതിരെ ഈ സാഹചര്യത്തിൽ വലിയ പ്രതിഷേധം ഉയർന്നു വരണം.
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന പരീക്ഷകളുടെ സുതാര്യതയും കൃത്യതയും ഉറപ്പുവരുത്തണമെന്നും ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

വാണിജ്യ പാചക വാതക സിലിണ്ടറുകൾക്ക് കുത്തനെ വില കൂട്ടിയ കേന്ദ്രസർക്കാർ നടപടി ജനദ്രോഹപരമാണ്.  വാണിജ്യ സിലിണ്ടറിന് 993 രൂപയു...
01/05/2026

വാണിജ്യ പാചക വാതക സിലിണ്ടറുകൾക്ക് കുത്തനെ വില കൂട്ടിയ കേന്ദ്രസർക്കാർ നടപടി ജനദ്രോഹപരമാണ്. വാണിജ്യ സിലിണ്ടറിന് 993 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 19കിലോ സിലിണ്ടറിനു 3085 രൂപയായി. നേരത്തെ 2092രൂപയായിരുന്നു.
ജനങ്ങൾക്ക് താങ്ങാൻ പറ്റാത്ത വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒറ്റത്തവണ 1000 രൂപക്കടുത്ത്‌ സിലിണ്ടറിന് കൂടുകയാണ്. കൊച്ചിയിൽ വില 3085 രൂപയായി. തിരുവനന്തപുരത്ത് 3106 രൂപയും വര്‍ധനവ്. കോഴിക്കോട് 3117 രൂപയായിരിക്കും സിലിണ്ടറിന് ഈടാക്കുക.
ഗാർഹിക സിലിണ്ടറിനും വീണ്ടും വില വർധിപ്പിക്കാൻ സാധ്യതയുമുണ്ട്.

വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് സമാപിച്ച ഉടനെയാണ് ജനങ്ങൾക്ക് മേൽ ഇടിത്തീ പോലെ കേന്ദ്രസർക്കാർ ഈ വില വർദ്ധനവ് അടിച്ചേൽപ്പിച്ചത്.
പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പേര് പറഞ്ഞു ജനങ്ങളെ കൊള്ളയടിക്കാൻ ആണ് കേന്ദ്രസർക്കാറിന്റെ നീക്കം.
വിവിധ മേഖലകളിൽ ഇതിനു തുടർന്ന് വില വർധിക്കാനും സേവനങ്ങൾ തടസ്സപ്പെടാനും സാധ്യതയുണ്ട്.
അത് വലിയ പ്രതിസന്ധിയിലേക്ക് ജനങ്ങളെ എത്തിക്കുമെന്ന് തീർച്ചയാണ്.
കുത്തനെയുള്ള ഈ വില വർദ്ധനവ് അടിയന്തരമായി പിൻവലിച്ചു കൊണ്ട് പ്രതിസന്ധികൾ മറികടക്കാൻ മറ്റു വഴികൾ സ്വീകരിക്കുവാനുള്ള നടപടിയാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടത്.
പാചകവാതകത്തിന് കുത്തനെ വിലകയറ്റിയ കേന്ദ്ര സർക്കാർ നടപടിയിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

മെയ് 1സാർവ്വദേശീയ തൊഴിലാളി ദിനം
30/04/2026

മെയ് 1
സാർവ്വദേശീയ തൊഴിലാളി ദിനം

കൊടുംവേനലിൽ കുടിനീരുമായി ഡിവൈഎഫ്ഐ സ്നേഹമൊരു  കുമ്പിൾദാഹജല പന്തൽ യൂണിറ്റ് കേന്ദ്രങ്ങളിൽ
28/04/2026

കൊടുംവേനലിൽ കുടിനീരുമായി ഡിവൈഎഫ്ഐ
സ്നേഹമൊരു കുമ്പിൾ
ദാഹജല പന്തൽ യൂണിറ്റ് കേന്ദ്രങ്ങളിൽ

Address

Edappal
Edappal

Telephone

+919946525287

Website

Alerts

Be the first to know and let us send you an email when DYFI Edappal BC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Edappal BC:

Share