09/10/2025
എടക്കരയില്‍ സനേഹ സഞ്ചാരത്തിന് ഇന്ന് തുടക്കമാകും
എടക്കര | ഈമാസം 12ന് നടക്കുന്ന എസ് വൈ എസ് എടക്കര സോണ്‍ സ്നേഹലോകന്‍റെ ഭാഗമായി നടക്കുന്ന സനേഹ സഞ്ചാരത്തിന് ഇന്ന് തുടക്കമാകും. സോണ്‍ പരിധിയിലെ മൂത്തേടം, എടക്കര, വഴിക്കടവ്, കബ്ലക്കല്ല്, നാരോക്കാവ്, പോത്തുകല്ല്, എരുമമുണ്ട, ചുങ്കത്തറ സര്‍ക്കിളിലെ 50 കേന്ദ്രങ്ങളിലൂടെയാണ് സനേഹ സഞ്ചാരം കടന്ന് പോകുന്നത്. ഇന്ന്(വ്യാഴം) രാവിലെ എട്ട് മണിക്ക് പാലത്തിങ്കല്‍ മഖാം സിയാറത്തിന് സയ്യിദ് ശിഹാബുദ്ദീന്‍ ഇണ്ണിതങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ജാഥാ ക്യാപ്ടന്‍ ശംസുദ്ദീന്‍ ബുഖാരി, വൈസ് ക്യാപടന്‍മാരായ ശംസുദ്ദീന്‍ സഖാഫി, സി ഉമര്‍ എന്നിവര്‍ക്ക് വി എസ് ഫൈസി വഴിക്കടവ് പതാക കൈമാറും. കേരള മുസ്ലിം ജമാഅത്ത് സോണ്‍ ജനറല്‍ സെക്രട്ടറി മുഹമ്മദലി സഖാഫി, എസ് എസ് എഫ് ഡിവിഷന്‍ പ്രസിഡന്‍റ് സുഹൈല്‍ സഖാഫി സംസാരിക്കും.
മുസ്തഫ സഖാഫി ചുങ്കത്തറ, എം അബ്ദുല്‍ കരീം, മുജീബുര്‍റഹ്മാന്‍ അഹ്സനി, മിന്‍ശാദ് നിസാമി, ഇസ്ഹാഖ് സഅദി, പി അനീസ്, ഇ കെ മുഹമ്മദ്കോയ ഖുദ്സി, കെ സുഹൈല്‍, അബ്ദുനാസര്‍ മദനി, അര്‍ശാദ് ആരിഫ് യാത്രക്ക് നേതൃത്വം നല്‍കും. നാളെ വഴിക്കടവ്, എടക്കര, കബ്ലക്കല്ല് , നാരോക്കാവ്, പോത്തുകല്ല് സര്‍ക്കിളുകളില്‍ വിവിധ കേന്ദങ്ങളിലൂടെ പര്യടനം നടത്തി വൈകീട്ട് ആറ് മണിക്ക് ചുങ്കത്തറയില്‍ സമാപിക്കും.
വെള്ളിയാഴ്ച എരുമമുണ്ട, ചുങ്കത്തറ സര്‍ക്കിളുകളിലെ വിവിധ കേന്ദങ്ങളിലും 11ന് മൂത്തേടം സര്‍ക്കിളിലും സനേഹ സഞ്ചാരം നടക്കും. ഓരോ സര്‍ക്കിളിലും സര്‍ക്കിള്‍ നേതൃത്വം യാത്രയെ അനുഗമിക്കും.