20/05/2026
പ്രിയപ്പെട്ടവരെ,
നമ്മുടെ പ്രവാസി അസോസിയേഷൻ അംഗമായ ശ്രീ. സുമിത്തിന്റെ പിതാവും ഇരമത്തൂർ പ്രാർത്ഥനായോഗത്തിൽ മുളനിൽക്കുന്നതിൽ (പള്ളി വടക്കേതിൽ) കുടുംബാംഗവുമായ
ശ്രീ. മാത്യൂ മത്തായി (തമ്പി) (65 വയസ്) കർത്താവിൽ നിദ്രപ്രാപിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു.
പരേതന്റെ ഭൗതിക ശരീരം 21-ാം തീയതി വ്യാഴാഴ്ച രാവിലെ 7.30 ന് ഭവനത്തിൽ എത്തിക്കുന്നതും, തുടർന്ന് രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പള്ളിയിലെ ശുശ്രൂഷകൾ നടത്തി ഇടവക സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടുന്നതുമാണ്.
പരേതന്റെ വേർപാടിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ഹോറേബ് പ്രവാസി അസോസിയേഷൻ പങ്കുചേരുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.