St George Youth Association Chelakkara

  • Home
  • St George Youth Association Chelakkara

St George Youth Association Chelakkara St.george jacobite youth association , chelakkara is a youth wing of st.george jacobite syrian church
, chelakkara.now there is 50+ members in our unit.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചേലക്കര സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ *പര...
05/06/2026

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചേലക്കര സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ *പരിസ്ഥിതി ദിനാചരണം* ഈ വരുന്ന ജൂൺ 7-ാം തീയതി ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം പള്ളി അങ്കണത്തിൽ നടത്തപ്പെടുന്നു.

പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ച് നൂറോളം വൃക്ഷത്തൈകൾ ഈ അസവസരത്തിൽ വിതരണം ചെയ്യുന്നു.

എല്ലാ ഇടവകാംഗങ്ങളെയും വിശ്വാസികളെയും പരിപാടിയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
🍃*ENVIRONMENTAL DAY*🍃
……………………………….
*ST.GEORGE YOUTH ASSOCIATION CHELAKKARA*

ജൂൺ 5 ലോക പരിസ്ഥിതി ദിനം 🌳🌳
05/06/2026

ജൂൺ 5 ലോക പരിസ്ഥിതി ദിനം 🌳🌳

01/06/2026
01/06/2026
01/06/2026
ചേലക്കര സെന്റ് ജോർജ് യൂത്ത് അസോസിയേഷന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച്, പ്രായാധിക്യവും ശാരീരിക അസ്വസ്ഥതകളും മൂലം...
31/05/2026

ചേലക്കര സെന്റ് ജോർജ് യൂത്ത് അസോസിയേഷന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച്, പ്രായാധിക്യവും ശാരീരിക അസ്വസ്ഥതകളും മൂലം പള്ളിയിലേക്ക് വരുവാൻ സാധിക്കാത്ത വിശ്വാസികൾക്കായി ക്രമീകരിച്ച വിശുദ്ധ കുർബാന, തൃശ്ശൂർ ഭദ്രാസനാധിപനും ഇടവക മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ കുര്യാക്കോസ് മോർ ക്ലീമിസ് തിരുമേനി അർപ്പിച്ചു. നിരവധി വിശ്വാസികൾ വിശുദ്ധ കുർബാന സ്വീകരിക്കുകയും ശുശ്രൂഷയിൽ പങ്കുചേരുകയും ചെയ്തു.

ചേലക്കര സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെൻ്റ് ജോർജ് യൂത്ത് അസോസിയേഷന്റെ ഇരുപത്തിയഞ്ചാം...
31/05/2026

ചേലക്കര സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെൻ്റ് ജോർജ് യൂത്ത് അസോസിയേഷന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച്, പ്രായാധിക്യവും ശാരീരിക അസ്വസ്ഥതകളും മൂലം പള്ളിയിലെത്താൻ സാധിക്കാത്ത വിശ്വാസികൾക്കായി പ്രത്യേക വിശുദ്ധ കുർബാന അർപ്പിച്ചു.

ഇടവക മെത്രാപ്പോലീത്തയും തൃശ്ശൂർ ഭദ്രാസനാധിപനുമായ അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി വന്ദ്യ ജോയ് ടി വർഗീസ് കോർഎപ്പിസ്കോപ്പയും ഫാദർ ജോണി ചുങ്കത്ത് കശീശയും കുർബാനയിൽ സഹ കാർമ്മീകരായി .

യൂത്ത് അസോസിയേഷൻ ഭാരവാഹികളും പ്രവർത്തകരും, പള്ളി ട്രസ്റ്റിമാരായ സി. വി. കുരിയാക്കോസ്, സി. ജി . ബിനോരാജ് , സെക്രട്ടറി പി. വി. ബാബു, മറ്റ് കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടന ഭാരവാഹികളും പ്രവർത്തകരും പരിപാടികൾ അനുഗ്രഹപ്രദവും വിജയപ്രദവുമാക്കുന്നതിന് നേതൃത്വം നൽകി. നിരവധി വിശ്വാസികൾ വിശുദ്ധ കുർബാനയിൽ സംബന്ധിച്ച് ആത്മീയ അനുഗ്രഹം പ്രാപിച്ചു.

ഹാപ്പി ന്യൂ ഇയർ ✨🎉
31/12/2025

ഹാപ്പി ന്യൂ ഇയർ ✨🎉

Address

St.George Jacobite Syrian Church

680586

Website

Alerts

Be the first to know and let us send you an email when St George Youth Association Chelakkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Non Profit Organization?

Share